കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 27 June 2016

കാവാലം പ്രണാമം .........

പ്രണാമം .........
സോപാനം ഒഴിഞ്ഞിട്ട്   
കാവാലം മറഞ്ഞല്ലോ 
കടലിനെ പുൽകുവാൻ 
വെമ്പുന്ന നദിപോലെ 

നാടക,നാടൻ പാട്ടുകളിൽ 
നാടറിയിച്ചൊരു സന്ദൂരം  
മലയാള ഭാഷചിലങ്കയല്ലോ  
കാവാലനാചാര്യമണിമുത്തു 
കരയെതേടും തിരപോലെ   
പ്രണയിച്ചുവല്ലോ മലയാളത്തേ 

ആധുനിക സോപാന 
കളരിയിൽ നിന്നും  
അരങ്ങൊഴുഞ്ഞൊരു  
ആചാര്യന് ....

ആയിരമായിരം 
രക്തഹാരത്താൽ 
അർപ്പിച്ചിടുന്നു 
ആദരാഞ്ജലികൾ ....

ആധുനിക നാടക വേദികളിൽ 
തരിവള കിലുക്കി കാവാലം 
ദീപ്തരംഗം സ്ഫുടങ്ങളാലേറെ 
തീർത്ഥം നൽകി പുതുനാടകം 
ജ്ഞാനോപദേശത്തിനാചാര്യന്  

പ്രണാമം ..പ്രണാമം ..പ്രണാമം 
ദേവൻ തറപ്പിൽ 
26/06/16 ന് അരങ്ങൊഴുഞ്ഞ ശ്രീ കാവാലം നാരായണ പണിക്കരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ ...