കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 5 August 2016

ഭൂമിയുടെ ദുഃഖം !!

ഭൂമിയുടെ ദുഃഖം  !!    
------
ജലമില്ല കിണറില്ല കുളമില്ല കുടിലില്ല 
ഭൂമിതൻ വീഥിയും ജീവനറ്റു 
ഭുഗർഭയറകളിൽ ആഴിയുടെ നിലവറ 
വിണ്ടും വരണ്ടിട്ടുമൊരു തുള്ളിനീരും 
പച്ചിലകൾ തളിരിടും വള്ളികളുമിവിടില്ല 
കുയിലുകൾ കൂകും നാദങ്ങളും 
കാടുകളിൽ നിറയെ ക്വാറികൾ പൊന്തി 
പർവ്വതം നദിയും, മരണം മുഴക്കും 

പാലാഴി കടയും വിളവെടുപ്പെങ്ങില്ല 
പാടങ്ങളിൽ ഞാറ്റുവേലപാട്ടും 
സൂര്യഘാതത്തിലെ ,മൃത്യുനൃത്വത്തിൽ
നാടിന്റെ നെഞ്ചും ചേതനയുമറ്റു 
പനയോല തെങ്ങോല പുൽപ്പായയെങ്ങും 
ചൂരലും മുളകളിൻ കൂടകളുമിവിടില്ല 
കുരുമുളകിൻ വള്ളിയും കേരവൃക്ഷങ്ങളും 
മുള്ളും മുരിക്കും, ഈറ്റയുടെ കാടുകൾ 
എങ്ങോ മറഞ്ഞിന്നു പാരിന്റ മരണം 

രാത്രികൾ പൊള്ളുന്നു സൂര്യതാപത്തിൽ 
ആഴിയുടെ നിലവറയുണങ്ങിക്കിടക്കും 
വെള്ളിക്കൊലുസ്സിൻറെ വാനവുമിവിടില്ല 
മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടവും 
വെള്ളിമേഘങ്ങളും ചന്ദ്രകിരണങ്ങളും 
ചില്ലകൾ നിറഞ്ഞുള്ള പച്ചിലയുമില്ല 
വിരിയുന്നപൂമൊട്ടു പൊരിവെയിലിൽ കരിയും 
കരയുണ്ടോ നമ്മൾക്കു കടലുണ്ടോ നമ്മൾക്കു 
കണ്ടലിൻ കാടിന്റെ തീരങ്ങളിവിടുണ്ടോ ?

കൊടുങ്കാറ്റിൽ വേവുന്നിയിരവും പകലും 
കരവറ്റി ചാവാലിപ്പശുപോലെ ഭൂമി 
സഹ്യന്റെ നെഞ്ചിൽ കോണ്‍ഗ്രീറ്റുസൗധങ്ങൾ 
ഭൂമിയുടെ നെടുവീർപ്പിൽ മാനം കറുത്തു
കുടിവെള്ളമിവിടില്ല മണലില്ല ചെളിയില്ല 
ചേറിൽ പുതഞ്ഞുള്ള കണ്ടലില്ല 

വെള്ളിടികൾ വെട്ടി പച്ചിലകരിക്കാതെ 
ഭൂമിയുടെ നാഭീയിൽ യന്ത്രം കയറ്റാതെ  
കാടിന്റെ നെഞ്ചിലും ചോരചീന്തുമ്പോൾ 
കരയുന്നു പിടയുന്നു കാടിന്റെ മക്കൾ ...
ദേവൻ തറപ്പിൽ ........ 

പാരഡി /പണ്ടം വെച്ചൊരു ഹോട്ടലാണേ

പണ്ടം വെച്ചൊരു ഹോട്ടലാണേ ഇത്
പണ്ടേ കിട്ടിയ ഹോട്ടലാണേ
പാരമ്പര്യത്തിൻ ഹോട്ടലാണ്‌ ഇത്
പകിടകളിക്കും ഹോട്ടലാണ് ....
പണ്ടം
നാട്ടുകാർ വന്നെന്നും സൊറപറയുന്ന
നാടിന്റെ നട്ടെല്ലിൻ ഹോട്ടലാണേ
പത്രപ്പറയണോം രാഷ്ട്രീയമൊക്കെയും
വീറിൽ വിളമ്പുന്ന ഹോട്ടലാണേ ....
പണ്ടം
ഹോട്ടലിലെത്തുന്ന നാട്ടുകാരെക്കെയും
കോട്ടം വരുത്താതെ നോക്കണേ
കോട്ടം വരുത്താൻ നോക്കിയെന്നാലോ
കോടതികേറ്റും ആശാനേ .....
പണ്ടം
പാവങ്ങളെന്നും വരുന്നൊരു ഹോട്ടൽ
നാട്ടാരറിയുന്ന ഹോട്ടലാണേ
തുച്ഛത്തിൽ വിൽക്കും ഹോട്ടലാണേ ഇത്
ഗ്രാമത്തിനാശാൻ ഹോട്ടലാണേ ....
പണ്ടം
മുത്തച്ഛൻ കാലത്തെ ഹോട്ടലാണേ ഇത്
മൂത്തോർ നടത്തിയ ഹോട്ടലാണേ
കാലംമറഞ്ഞാലും കോലംമറഞ്ഞാലും
പഴമകളയാത്ത ഹോട്ടലാണേ ......
പണ്ടം
[ദേവൻ തറപ്പിൽ ]