കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 9 September 2016

മാവേലി നാടു ഭരിച്ച കാലം

മാവേലി നാടു ഭരിച്ച കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെന്നു മാനുഷ്യരും
ആപത്തങ്ങാർക്കും വന്നില്ലതാനും

പച്ചക്കറിയിൽ വിഷമന്നില്ല
പച്ചക്കുതിന്നാലും രോഗമില്ല
അച്ചിക്കുറക്കവുമശ്യര്യവും 
ഐക്യത്തിലന്നു വിളഞ്ഞ നാട് 

ഇന്ന് വിഷങ്ങളില്‍ നട്ടുവളര്‍ത്തും
പച്ചക്കറിയിലും വ്യാധിയേറെ
പച്ചപ്പു മണ്ണില്‍ വിഷങ്ങളില്ല
പച്ചില തൊട്ടാൽ ചൊറിയുകില്ല
പച്ച മരത്തിൻ തണലേക്കുകിൽ
ആധിയുംവ്യാധികളൊക്കെവരും
നെല്ലിന്നു നൂറു വിളവ് പണ്ടു
നെൽപാടമന്ന് നിറഞ്ഞു നിന്നു
പാടങ്ങളും നെല്ലു വിളവുമില്ല
പത്തായമെന്നു കേൾപ്പാനുമില്ല
നല്ലവരല്ലാതെയില്ല പാരിൽ
ദുഷ്ടരെ കാണ്മാനന്നെങ്ങുമില്ല
മഷിയില്‍ നോക്കിലുംനല്ലൊരില്ല
ദുഷ്ടമൃഗങ്ങളെ ഉള്ളു പാരില്‍
കള്ളവുമന്നില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളവും ചതിയേ നാട്ടിലുള്ളു
കള്ളം പറയുന്ന മിത്രങ്ങളും
നാരിമാർബാലര്‍കുഞ്ഞുങ്ങള്‍ക്കും
നീതിലഭിച്ചൊരു കാലമന്നു
നാരിയുംബാലരുംകുഞ്ഞുങ്ങളും
ഭീതിയില്ലാതെ ഉറങ്ങാറില്ല
പണ്ടു ഭയന്നതു നാടുവാഴിയെ
ഇന്ന് ഭയക്കണം പൂ-വർഗ്ഗത്തെ
ആധിപത്യംനേടി പൂ-വർഗ്ഗങ്ങൾ
ആധിയുംവ്യാധിയിൽ പാവംജനം
നല്ലതുപോലെ മഴയും പണ്ട്
ഉള്ളു കുളിർത്തു മനം നിറയെ
ഇന്നുപെയ്യാനും വനങ്ങളില്ല
കുന്നുംവനവും മരിച്ചുവല്ലോ
മാവേലി നാടുഭരിച്ചൊരുകാലത്ത്
മാനുഷ്യരെല്ലാരുമൊന്നാണു
( ദേവൻ തറപ്പിൽ ) 07/09/16 ,

മാവേലി നാടുവാണീടുംകാലം

മാവേലി നാടുവാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെന്നു മാനുഷ്യരും
ആപത്തങ്ങാർക്കും വന്നില്ലതാനും


പച്ചക്കറിയിൽ വിഷങ്ങളില്ല
പച്ചക്കുതിന്നാലും രോഗമില്ല
ഇന്നു വിഷങ്ങളില്‍ നട്ടിടുന്ന 
പച്ചക്കറികളിൽ വ്യാധിയേറെ


പണ്ടാണെ മണ്ണില്‍ വിഷങ്ങളില്ല
പച്ചില തൊട്ടാൽ ചൊറിയുകില്ല
പച്ച മരത്തിൻ തണലേക്കുകിൽ
ആധിയുംവ്യാധികളൊക്കെയില്ല 


നെല്ലിന്നു നൂറു വിളവ് പണ്ടു
നെൽപാടമന്ന് നിറഞ്ഞു നാട്ടിൽ
പാടങ്ങളും നെൽവിതയുമില്ല
പത്തായമെന്നൊന്നും കേൾപ്പാനില്ല


നല്ലവരല്ലാതെയില്ലയാരുമില്ല
ദുഷ്ടരെ കാണ്മാനന്നെങ്ങുമില്ല
മഷിയിയിട്ടുനോക്കിലോ നല്ലൊരില്ല
ദുഷ്ടമാനുഷ്യരെയുള്ളു പാരില്‍

കള്ളവുമന്നില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളവും ചതിയേ നാട്ടിലുള്ളു
കള്ളം പറയുന്ന മിത്രങ്ങളും

നാരിമാർബാലര്‍കുഞ്ഞുങ്ങള്‍ക്കും
നീതിലഭിച്ചൊരു കാലമന്നു
നാരിയുംബാലരുംകുഞ്ഞുങ്ങളും
ഭീതിയില്ലാതെയുറങ്ങാറില്ല

പണ്ടു ഭയന്നെങ്കിൽ നാടുവാഴിയെ
ഇന്ന് ഭയക്കണം പൂ-വർഗ്ഗത്തെ
ആധിപത്യംനേടി പൂ-വർഗ്ഗങ്ങൾ
ആധിയുംവ്യാധിയും പാരിലിന്നു

മാവേലി നാടുവാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ

( ദേവൻ തറപ്പിൽ ) 07/09/16 ,

Wednesday, 7 September 2016

പാരഡി / കണികാണും

പാരഡി / കണികാണും !!  
കണികാണുന്നെന്നും  കമലപ്പെണ്ണിന്റെ  
നിറമേറും കാക്കപുള്ളികൾ 
കറുത്ത പുള്ളിയും കീറിയ ബ്ലൗസിട്ടു 
അണിഞ്ഞു ചന്തെയിൽ കണികാണും [2]

മസ്സിലുള്ളാ കാന്തൻ മനമുള്ളാത്മാജൻ 
പലർകൂടി ആടി ചന്തയിൽ 
കുലു കുലേ ചന്തി കുലുക്കി കമലയും 
ചിരിച്ചിട്ടോടില്ലോ ചന്തയിൽ .....

പശുക്കളെനോക്കി കാന്തന്റെ കൂടേ 
പറുപറാ ചൊല്ലി നടക്കുമ്പോൾ 
അലറിശബ്ദത്തിൽ വിളിച്ചു കൂവുന്നു കമലെ 
ഓടിവാ എന്നെ രക്ഷിപ്പാൻ [2]

ബാലപ്പെണ്ണിനെ മാനം കെടുത്താനായ് 
പരസ്യമായൊരാൽ ചന്തേലും 
ബലമായ്‌ പെണ്ണിന്റെ വസ്ത്രമഴിച്ചിട്ടു -
മടുക്കുന്നില്ലല്ലോ ആണോരാൽ ....[2]

എതിരെ ബാലേടെയരികെ കണ്ടൊരാ -
കമ്പിപ്പാരയ്ക്ക് കൊടുത്തൊന്നു  
അരിശം തീർന്നപ്പോൾ അവളേയും കൂട്ടി 
നടന്നു മൂവരും ചന്തയിൽ ......!!
ദേവൻ തറപ്പിൽ 
-----------------

ഊന്നു വടിയുമായ്‌

തളരുമ്പോളെന്നുമവർക്ക് കൈത്താങ്ങായ്  
മക്കളെ നിങ്ങൾതന്‍ കൈകൾ വേണം 
മാതാപിതാക്കൾക്ക് ഊന്നുവടിനൽകി 
നടതള്ളി പോകുന്ന കാലമിന്നു ....

പ്രായമേറുന്നത് കുറ്റമല്ലാരുടേം 
പ്രകൃതിതൻ വേഷപ്പകർച്ചയല്ലോ 
വൃദ്ധസദനങ്ങളിൽ തള്ളിപോകും 
മക്കളെ നിങ്ങളും പ്രായമാകും ...

പത്തുമാസത്തിൽ നോവിന്റെ വേനലിൽ 
ചുട്ടെടുത്തല്ലൊ നിന്നെയിച്ചോരയിൽ 
നോവുകളൊക്കെ ഏറ്റുവാങ്ങിസ്വയം 
പേറ്റുനോവിൻ മരണവക്രത്തിലും .....

അമ്പലത്തിൽ തള്ളിമുങ്ങിയ മകനെ 

കാണാഞ്ഞതേയമ്മ വിലപിച്ചപ്പോൾ 
വഴിതെറ്റിയെൻറെമോനെവീടെന്ന് ചൊല്ലി 
പദംപെറുക്കിക്കരയുമമ്മമാത്രം ......

നടതള്ളിപോകും നീയൊന്ന് നിനയ്ക്കണം 
നിൻഗതി നാളെയും മറ്റൊന്നല്ല ......
പശ്ചാത്തപിച്ച് നെരിപ്പോടിലെരിയുമ്പോള്‍  
മാപ്പുതരില്ലല്ലോ കാലമപ്പോള്‍ ....

നടക്കാൻ പഠിപ്പിച്ച കൈകളല്ലോ 
നടതള്ളുവാനും കഴിഞ്ഞീടുമോ 
നീറിനീറിയും വേവുമാ, നോവിലും  
തണലു നൽകുകയല്ലേ മക്കൾ 
പഴുത്തില താഴേക്കു വീഴും നേരത്ത് 
പച്ചിലചൊന്നതു മറന്നിടല്ലേ 

കാലങ്ങൾ മായ്ക്കാത്ത നോവുകൾ പേറിനീ 
വേട്ടയാടിടുമേ നിൻ ജീവിതത്തിൽ 
മാപ്പു നല്‍കാത്തൊരപരാധം മഹിയിൽ 
മക്കളെ നിങ്ങളും ചെയ്തിടല്ലേ ....! 
ദേവൻ തറപ്പിൽ.......

ചേതനയറ്റെൻ ദേഹവും

ചേതനയറ്റെൻ  ദേഹവും പേറി നീ 
ഒറ്റയ്ക്കിത്രയും താണ്ടുവാനാകുമോ 
ഇത്തിരിനിൻ നടുവും നിവർത്തുവാൻ 
കൈത്താങ്ങിനായി ഇല്ലതുണയാരും  

വെന്തു നീറിടും കാറ്റിന്റെ ചൂടിലും 
വെന്തിടുന്നല്ലൊ നിന്റെ മനമിപ്പോൾ 
കണ്ണുനീർ വീഴ്ത്തി കുപ്പായവും ചുറ്റി 
കൂടെവിങ്ങി നടക്കുന്നു മോളെയും 

കാത്തിടേണം ഉറക്കത്തിലവളെ നീ 
അമ്മയില്ലാത്ത മോളെന്നോർത്തീടണം 
ഇട്ടെറിഞ്ഞിട്ടു വേലയ്ക്ക് പോകുമ്പോളും 
ഇല്ലോരാപത്തുമില്ലാതെ നോക്കണേ 

ചന്തമുണ്ടേറെ നമ്മൾ മകൾക്കിപ്പോൾ 
സന്ധ്യയായിടും നേരത്തുമൊറ്റയ്‌ക്കു 
വല്ലൊരാപത്തുമില്ലാതെ പാർക്കുവാൻ 
എല്ലാനേരവും  ഉൾക്കാഴ്ച വേണമേ 

കണ്ണുനീർ വീഴ്ത്തി മകളെയും കൂട്ടി നീ 
പാതയിൽ ചുമന്നൊറ്റെക്കുതെന്നെയും  
മഞ്ചമൊന്നുമേയില്ലാതെ വീഥിയിൽ   
നിന്റെ തോളിൽ ഞാനെത്ര സുരക്ഷിതം  

കണ്ണുനീരിൽ കുതിർന്നൊരു നിൻ മുഖം 
കണ്ടിടുന്നല്ലോ നിന്റെ തോളിൽതൂങ്ങി 
കാതമെത്രെയുമിനിയും താണ്ടിടെണം 
കൈത്താങ്ങു നൽകുവാനാരുമില്ലേ 

പാതയോരത്തു കണ്ടവരൊക്കെയും 
പുച്ഛമോടെ കളിയാക്കും നേരത്തിൽ 
നെഞ്ചുമെന്റെ പിടഞ്ഞുപോയാക്ഷണം 
വഞ്ചനയുടെ പര്യായമോ ലോകം 

നിങ്ങളെരുവരെയോർത്തപ്പോളെൻമനം 
വെന്തിടുന്നല്ലോ പ്രാണേശ്വരയിപ്പോൾ  
ഇത്ര നീചമാം ലോകത്തു നിങ്ങളെ 
വിട്ടു പോകാനുമാവില്ലെനിക്കിപ്പോൾ 
  
എത്രദൂരം നീഹൃദയത്തിൽ ചേർത്തെന്നെ
താണ്ടിടുന്നതുമൊറ്റയ്ക്കു കാണുമ്പോൾ 
നിന്റെ ജീവിത പങ്കാളിയായ ഞാൻ 
ഭാഗ്യമുള്ളവളാണെന്നറിയുന്നു 


നിന്റെ കണ്ണുനീർ വീഴ്ത്തിയ ഭൂതലം 
ചുട്ടു പൊള്ളിടും പർവ്വതം പോലെയും 
മൗനഗര്‍ഭത്തിൽ നൊമ്പരങ്ങൾ സ്വയം 
നെയ്തു നീയും വിധിയെ പഴിക്കാതെ  

ഇട്ടെറിഞ്ഞില്ല പൊന്തക്കാടിലെന്നെ 
എത്രയിന്നു സുരക്ഷിതായായ് ഞാനും   
നിന്റെ കൺകോണിൽ നിന്നൂർന്നുവീഴുന്ന  
രക്തതുള്ളികളാണെന്നറിയും ഞാൻ 


അസ്ഥിപോലെയായിരുന്നു നീയെങ്കിലും 
വജ്രമാണെന്നറിയിച്ചു ലോകരെ 
ശ്വാസമറ്റെൻ ശരീരവും പേറി നീ 
കൂസലില്ലാതെ പാതതാണ്ടിടുമ്പോൾ 

ആത്മവിശ്വാസം നിന്നിലുണർത്തിയ -
രായിരത്തിലൊരംശമായെങ്കിലും 
നാട് നിന്നോടു കരുണകാട്ടിയെങ്കിൽ 
പ്രാണനാഥ നീയിന്നെത്ര ഭാഗ്യവാൻ 

നിന്റെ തോളിലാണെങ്കിലും ഞാനിപ്പോൾ 
നിന്നെയൊന്നു സ്പര്ശിക്കാനുവില്ല 
എത്രമാത്രം കൊതിക്കുന്ന് നാഥാ ഞാൻ   
തൊട്ടറിയുവാൻ നിന്റെ മനമിന്ന് 

പ്രാണനാഥ തുടിക്കുന്നെൻ ചുണ്ടുകൾ 
ചുബിച്ചോട്ടേയവസാനമായ്  ഞാനും 
 വ്യർത്ഥമാണെന്നറിയുന്നു  ഞാനിപ്പോൾ 
വർത്തമാനത്തിൻ കാലം മറന്നല്ലോ 

ഇത്രമാത്രം ഞാൻ നിങ്ങളിൽ പുണ്യമായ് 
കർമ്മമായിട്ട് വല്ലതും ചെയ്തുവോ   
യാത്ര ചൊല്ലട്ടെ പ്രാണപ്രിയേശ്വര 
നന്ദിയോടെ സ്മരിക്കും ഞാനെന്നും  ....
ദേവൻ തറപ്പിൽ .....23/08/2016 ,  

ബലസോര്‍: ഒഡീഷയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച ദനാ മാഹ്ജിയെന്ന 42 വയസ്സുകാരന്‍ രാജ്യത്തെ കണ്ണീരണയിച്ചിരുന്നു. 

നവിമുംബ ...(നാടൻ പാട്ട് )

നവിമുംബ ...(നാടൻ പാട്ട് ) ----------------- മുംബൈ നവിമുംബൈ പുതുപുത്തന്‍ പൂമ്പാറ്റ പോല്‍ നഗരം ഏഴുവർണ്ണം വിരിയും നഗരത്തില്‍ മാരിവില്‍ പോലെയാണേ .. നാനജനങ്ങൾ പാർക്കും നവിമുംബൈ സാഹോദര്യത്തിൻ പുണ്യം മേട്രോയും വന്നുവല്ലോ പുണ്യമായ് ദേവിയും കാത്തിടുന്നെ ... ജനം കുന്നുപോൽ കൂടിയാലും മുംബൈദേവി തള്ളുകയില്ലാരെയും .. വന്യമാകാത്ത ജനം വാശിയിലും കൊള്ളാത്തതാരുമില്ലേ (വാശി ) കുന്നുകൂടിയഴുക്കോ നഗരത്തിൽ കാണുവാനെങ്ങുമില്ലേ .. എവിടെ തിരിഞ്ഞെന്നാലും അവിടെല്ലാം വര്‍ണ്ണപ്രപഞ്ചമാണേ ... നല്ലൊരു കാര്യാലയം തലപൊക്കി നിൽക്കുന്നു ബേലാപ്പൂരിൽ ... വൃത്തിയിൽ പേരുകേട്ട നവിമുംബൈ ലോകമറിയുന്നിന്നു സ്ക്കൂളുകൾ കോളേജൊക്കെ എവിടെയും കൂണുപോൽ കാണാമല്ലോ കണ്ടൽക്കാടൊക്കെയുള്ള കടൽത്തീരം വണ്ടലുമേറെയാണ്‌ ... മന്ദിരം ചർച്ചും മസ്ജീത് മതേതരം
കാത്തിടും സ്നേഹാലയം (വാശി ) റോഡുകൾ പാലങ്ങളും നഗരത്തിൽ രോഗാതുരങ്ങളേറെ മാനവ മൂല്യമൊക്കെ കാത്തിടുന്ന മാലിന്യമുക്തമാണേ .... കൂകിക്കൂകിപ്പായുന്ന തീവണ്ടിയിൽ ലക്ഷോപലക്ഷം ജനം എൻ എം ടി, ബി എസ് ടീയും , കെ ഡി എം ട്രാൻസ്‌പോർട് ബസ്സുമേറെ തട്ടിപ്പറിക്കലിപ്പോൾ പോക്കറ്റടി -
യെങ്ങുമേ കേൾപ്പാനില്ല ... കൊല്ലലും കൊള്ളിവെയ്പ്പും നവിമുംബയിൽ കേൾപ്പാനുമേറെയില്ലേ .... (വാശി ) കമ്പനി ഫാക്ടറിയും നഗരത്തീ -
ന്നെന്നോ വിടപറഞ്ഞു
നഗരം തിളങ്ങിയപ്പോൾ നാടെങ്ങും സൗധങ്ങൾ കൂണുപോലെ കോൺഗ്രീറ്റ് റോഡാണല്ലോ നഗരത്തിൽ മൺപാത കാണ്മാനില്ലേ
വെള്ളോം വെളിച്ചമുള്ള നഗരത്തിൽ
വേർതിരിവേതുമില്ലേ .. കുന്നും മലനിരത്തി വിമാനത്തിൻ താവളമുണ്ടാക്കുന്നേ
കൃഷ്ണ പരുന്തിനെപ്പോൽ പറക്കുവാന്‍ മോഹിക്കുന്നു ജനങ്ങൾ (വാശി )
കാടും കടലിന്‍ മീതേ വരുന്നുണ്ടേ
പുത്തന്‍ കടല്‍ പാലവും
നാളുകഴിഞ്ഞിടുമ്പോൾ ഭൂലോക -
മറിയും നവിമുംബൈയും
പൂന്തോട്ട ചെപ്പുപോലെ ഖാര്‍ഘറും സുന്ദരിപോല്‍ തിളങ്ങും .. മണ്ടിമണ്ടി നടക്കും തിരക്കിലും മിണ്ടാനോ നേരമില്ലേ ജാതിമതം നോക്കാതെ വിഘ്‌നേശ്വര - ഉത്സവമേറ്റിടുന്നു ആഘോഷം വന്നിടുമ്പോൾ നഗരത്തി - ലോണത്തിമാർപ്പാണല്ലോ
പാരിസ്ഥിതി മരിച്ചാൽ നാള നാം
ഖേദിച്ചിടേണ്ടിവരും
സ്വപ്‍ന നഗരിയിലും മതേതരം പൊന്നുപോൽ കാത്തിടുന്ന് (വാശി ) ദേവൻ തറപ്പിൽ ..05/09/2016 ,

Map of Navi Mumbai, Maharashtra

Thursday, 1 September 2016

കണ്ണുനീര്‍ തുള്ളിയെ

കണ്ണുനീര്‍ തുള്ളിയെ ദളിതനോടുപമിച്ച
ഭരണകൂടമേ  അഭിനന്ദനം ....
നിനക്കഭിനന്ദനം ......അഭിനന്ദനം ...
അഭിനന്ദനം ...അഭിനന്ദനം ...

ദളിതനോ പറയപുലയനോ ..അതു
ശൂദ്രനോ മുസ്ളീം ക്രിസ്ത്യാനോ
നിനക്കഭിനന്ദനം ......അഭിനന്ദനം ...
അഭിനന്ദനം ...അഭിനന്ദനം ...

വിഷാദസാഗരം ഉള്ളിൽ ഒതുക്കി
തുഷാര ഭാരത ബിന്ദു
ദളിതൻ തൊട്ടുകൂടാത്തൊരു വസ്തു

പുലയിൽ ജനിക്കുന്നു
പുലയിൽ ഭരിക്കുന്നു
പുതുമകളില്ലാത്ത ഭാരതം
അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം അഭിനന്ദനം ....