കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 26 December 2016

നടന്നു നടന്നു നടന്നു ചെല്ലാൻ പാരഡി

നടന്നു നടന്നു നടന്നു ചെല്ലാൻ....!!
നടന്നു നടന്നു നടന്നു ചെല്ലാൻ പറ്റാത്തൊരു ഗ്രാമത്തിൽ ...
കൂരയൊന്നു കൂട്ടാനായ് ഞാൻ കൊതിക്കുന്നല്ലൊ..
ഇന്നും ..കൊതിക്കുന്നല്ലോ ...(2)
നടന്നു നടന്നു .......
കിലു കിലുങ്ങനെയമ്പലത്തിൽ മണികിലുക്കം കേട്ടുരാവിൽ
വെളു വെളുപ്പിനെ കൃഷികൾനോക്കാൻ  ഉണർന്നകാലം ..
പണ്ടു ...ഉണർന്ന കാലം (2)
നടന്നു നടന്നു ...........
ഹൃദയമെന്റ മിഴികൾനനച്ചു ഞാനതിന്റെ ഓർമ്മയിൽമുങ്ങി
പമ്പരങ്ങളുരുട്ടിയ ബാല്യം..നൊമ്പരത്തിൻ പൂക്കളായ് ...
ഇന്നും നൊമ്പരത്തിൻ പൂക്കളായ് .....
നടന്നു നടന്നു ...........
പണ്ടുപണ്ടു കുഞ്ഞുംനാളിൽ സ്വപ്നമൊക്കെവീണുടഞ്ഞു 
ഞാനതിന്റെ ചൂടിൽഉരുകി പ്രവാസിയായി ,
ഇന്നും ...പ്രവാസിയായീ .............
നടന്നു നടന്നു ..............
മധുരിക്കും ഓർമ്മകൾനിറയും പൂത്തെന്റെ നാടുംവീടും 
എൻറെബാല്യം പൂത്തുലഞ്ഞ ഗ്രാമമെവിടെപ്പോയ് 
ഇന്നു ...ഗ്രാമെവിടെ പോയി  .........
നടന്നു നടന്നു ...............
മരണത്തെ പുൽകുംനേരം....  ഒരുപിടിയും മണ്ണില്ലല്ലൊ 
ഹൃദയത്തിൽ കടലുമിരമ്പി തിരയുയരുന്നേ ......
കരളിൽ തിരയിളകുന്നേ .....
നടന്നു നടന്നു നടന്നു ചെല്ലാൻ ..
ദേവൻ തറപ്പിൽ 26/12/16

Tuesday, 20 December 2016

കണ്ണും ചിമ്മി പെണ്ണു കിണുങ്ങണ്

തിന്തിനം തിന്തിനം തന്നാരെ തന
താന്തിനം താന്തിനം താനാരേ .....
കണ്ണും ചിമ്മി പെണ്ണു കിണുങ്ങണ്
കൊഞ്ചി കൊണ്ടെന്തോ പറയണ് ...
അല്ലിമലർക്കാവിൽ ഉത്സവ നാളില്
ചെല്ലക്കിളി മുങ്ങി കുളിക്കണ്  ..(2)
കണ്ണും ചിമ്മി പെണ്ണു .....
മാനം കറുത്തപ്പം  നേരം ഇരുട്ടണു
കൂരേല്‍ പെണ്ണു തനിച്ചാണേ ...
വെള്ളിടി വെട്ടി മയ ചൊരിയുമ്പള്
നെഞ്ചു കലങ്ങണു പുന്നാരേ , എന്റെ
നെഞ്ചു കലങ്ങണു പുന്നാരേ , ....
കണ്ണും ചിമ്മി പെണ്ണു .....
ചക്രം ചവുട്ടി ഞാൻ പാടം നനച്ചപ്പോ
ചാരത്തു വന്നില്ലെ പുന്നാരേ ..
കായലില്‍ വള്ളം തുഴയുന്ന നേരത്ത്
കടക്കണ്ണിട്ടു നീ നോക്കീല്ല .....
കണ്ണും ചിമ്മി പെണ്ണു .....
കയറ്റ മെതിക്കണ നേരത്തും  പെണ്ണു  .
നെല്ലും കതിരും വേർ തിരിക്കണ്
കൂലിക്കു കിട്ടിയ നെല്ലുമായ്  പോകുമ്പം
പാടവരമ്പത്ത് വീഴല്ലേ ,പെണ്ണേ ,
തെന്നി വരമ്പത്ത് വീഴല്ലേ .....
കണ്ണും ചിമ്മി പെണ്ണു .....
വെളുത്ത പെണ്ണേ നിന്റടുത്തു നിന്നപ്പം
കൊതിച്ചു പോയടി പുന്നാരേ ,നിന്നേ
കൊതിച്ചു പോയടി പുന്നാരേ......
 ( ദേവൻ തറപ്പിൽ ) ......

Friday, 16 December 2016

സിന്ദൂര പൊട്ടുള്ള പൊന്നേ നീ നാടൻ പാട്ടു

സിന്ദൂര പൊട്ടുമിട്ടു പെണ്ണേ നീ   
ചമ്രം ഇരുന്നപ്പോൾ 
ചന്ദത്തിലാണല്ലോ പുന്നാരേ 
ചന്ദന തേൻകുടമേ  .....

ആളൊഴിയും വരെയും പുന്നാരേ ...
ആരും കാണാതെ ഞാനും ...
ആട്ടവും പാട്ടും  തീരാൻ പുന്നാരേ ... 
കാത്തിരുന്നല്ലോ ഞാനും .....

ആദ്യമായന്നു നീയും പുന്നാരേ ..

മാവിൻ ചുവട്ടിൽ നിന്നു ...
ആളുപോകും വരെയും പുന്നാരേ  ..
കാത്തിരുന്നല്ലോ നീയും  ......

മുട്ടിയുരുമി നീയും പുന്നാരേ  ...

മുത്തവും തന്നുവല്ലോ .. ...
മുത്തമിട്ട കവിളിൽ പുന്നാരേ  
മുത്തുകള്‍ പൂത്തുവല്ലോ ...

ചുറ്റുപാടും നോക്കി പുന്നാരേ  ....

പൂനിലാവുള്ള രാവിൽ  ....
പുഞ്ചിരി പൂകികൊണ്ട് പുന്നാരേ ....
മുത്തവും തന്നു ഞാനും  ....

കള്ളച്ചിരിയുമായി പുന്നാരേ 

കള്ളിയെ പോൽ മറഞ്ഞു ....
കല്‍ബിന്‍റെ താളമപ്പോൾ പുന്നാരേ ,
കൽക്കണ്ടം പോലെയെന്റെ......!!
( ദേവൻ തറപ്പിൽ )

Thursday, 15 December 2016

കൊച്ചു പെണ്ണിന്റച്ഛനൊരു നാടൻ പാട്ടു

കൊച്ചു പെണ്ണിന്റച്ഛനൊരു
ചേല വാങ്ങാൻ പോയി
കൊച്ചു തോണിക്കേറിയപ്പം
തോണി മുങ്ങിപ്പോയി

കായലിലും തോണി മുങ്ങി
കാശ് മുഴുവൻ പോയി
മീൻ പിടിക്കാൻ വന്നവരു
മുങ്ങു തപ്പി നോക്കി ....

കാശും പോയി ചേലേം പോയി
കടുക്കനൊക്കേം പോയി
കടലിരമ്പി കരളിലപ്പോൾ
കരളും കൊണ്ട് പോയി

വീട്ടിൽ വന്നു കേറിയപ്പോൾ
മൂക്ക് പിഴിയണ് പെണ്ണു ...
ഉള്ള കാര്യം ചൊല്ലിയപ്പോൾ
പെണ്ണിൻറുള്ളു കാളി ...

ചേല വേണ്ട ചേലും വേണ്ട
ചേലു മതിയെന്റച്ഛൻ ......
ചേലായിനീം വാങ്ങാമല്ലോ
ചേലിൽ വേണം അച്ഛൻ ...ഗുരുദേവ ചരിതം വഞ്ചിപ്പാട്ട്

ഗുരുദേവ ചരിതം
ഓ തിത്തിത്താരാ തിത്തിത്തെയ്  
തിത്തെയ് തക തെയ്തെയ്തോം
ഗുരുദേവ ദര്‍ശനത്തിന്‍
മഹത്യങ്ങളറിയുവാന്‍
ചരിത്രവും ദർശനമറിഞ്ഞീടണം

ജാതിഭേദവിദ്വേഷത്തിൽ
ആയിത്വത്തിൻ തീജ്വലയിൽ
വെന്തുരുകും ജനത്തിൻറെ മനം കവർന്നു

അന്ധവിശ്വാങ്ങളൊക്കെ
മാറ്റിനിർത്തി ഗുരുവരർ
സമൂഹത്തെ ഉയർത്തുവാൻ പ്രയത്നിച്ചില്ലേ

മലയാള നാട്ടില്‍ പണ്ട്
മനുഷ്യത്വഹീനന്മാരാം
അധ;മന്മാർ കേരനാട്‌ ഭരിക്കും കാലം

തീണ്ടലിന്റെ പേരും ചൊല്ലി
തീണ്ടാപ്പാടു ദൂരെ നിർത്തി
അവർണ്ണരായ് മുദ്രകുത്തിയകറ്റിയപ്പോൾ

ചെറുമക്കൾ ചണ്ടാലരേം
ചിത്രവധം ചെയ്തു കൊന്നു
പാരതന്ത്ര പാതയിലും തളച്ച നാളിൽ

അറിവില്ലാ ജനത്തിനേ
അടിമകളാക്കിയവർ
അധികാര തിമിരത്തിൽ ഭരിക്കും കാലം

വിദ്യാഭ്യാസം കൊടുക്കാതെ
ആരാധനേം നിഷേധിച്ചു
അശരണ വർഗ്ഗത്തെയും അടിമയാക്കി

അടിമയെ നുകത്തിങ്കൽ
കെട്ടിപ്പൂട്ടി വയലുകൾ
ഉഴുതല്ലോ സവർണ്ണന്മാർ കലപ്പയിലും

ചെമ്പഴന്തി ഗ്രാമത്തിങ്കൽ
ചെമ്പകപ്പൂ നിറത്തിലും
പൊൻചതയ നാളിൽ ദേവൻ ഭൂജാതനായി

ജനിച്ച സമയം തൊട്ടേ
പൊക്കിൾ കൊടിമുറിച്ചിട്ടും
വിശപ്പിലും ദാഹത്തിലും കേണില്ലപോലും

ഇരുട്ടിലായി കിടന്നൊരു
ജനതയ്ക്ക് മോക്ഷമേകാൻ
പിറന്നു പൊൻ താരമായി കേരളക്കാരേൽ

അവശന്മാർക്കഭയമായ്
ആവശതമാറ്റിടുവാൻ
സ്നേഹദൂതിൻ മന്ത്രവുമായ് ഗുരുവരരും

കാലികളെ മേയ്ച്ചീടുന്ന
സമയത്തും ഗുരുദേവർ
സ്ത്രോത്രമെല്ലാം ഉരുവിട്ടു ഹൃദിസ്ഥമാക്കി

ഒരു നാളിൽ മുത്തശ്ശിടെ
വേർപാടിലും ഉല്ലാസങ്ങൾ
കണ്ടദേവൻ ഖിന്നനായി മറഞ്ഞിരുന്നു

കാലമേറെ കഴിഞ്ഞപ്പോൾ
സകലതും വിട്ടെറിഞ്ഞു
തപസ്സിലും ജ്ഞാനംനേടി തമ്പുരാൻവന്നു

പുലിപ്പാറ കൊടിതൂക്കി
ഭയനാക ഗുഹയ്ക്കുള്ളിൽ
ധ്യാനലീനനായെത്രയോ സംവത്സരങ്ങൾ

പുലിയോടും പാമ്പിനോടും
സഹവാസം കൂടിദേവൻ
തപസ്സനുഷ്ഠിച്ചല്ലോ മരുത്വമലേൽ

തപസ്സോടെ ജ്ഞാനോദയം
ലഭിച്ചപ്പോൾ നാണുവാശാൻ
നാരായണഗുരുവായി ലോകമറിഞ്ഞു

ഭദ്രകാളി മറുതയെം
ആരാധിക്കും ജനത്തിനു
ഈശ്വരനെ പ്രതിഷ്ഠിപ്പാനായുറച്ച ദേവൻ

ശിവരാത്രി നാളിലൊന്ന്
മുങ്ങിപ്പൊങ്ങി നെയ്യാറിൽ
പൊങ്ങിയല്ലോ ശിവലിംഗ പ്രതിഷ്ഠയായ്

ഓം നമശ്ശിവായ മന്ത്രം
ലക്ഷം കണ്ഠം മുഴങ്ങിപ്പോൾ
ലക്ഷണങ്ങൾ നോക്കാതെയും പ്രതിഷ്ഠിച്ചന്ന്

പ്രതിഷ്ഠയാം വേളയിലും
നക്ഷത്രങ്ങൾ നിരയായി
ആകാശത്തു ശോഭകാന്തിവലയം കാണ്ടു

ഇരുട്ടിലായ്ക്കിടന്നൊരു
ഭാരതത്തെ ഗുരുവരർ
പുതുപ്രകാശവും നൽകി തിരികൊളുത്തി

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേനവാഴുന്നൊരു മാതൃകാസ്ഥാനം

സന്ദേശങ്ങൾ എഴുതി
നിർദേശവും നല്കിദേവൻ
സകലർക്കും വന്ദിച്ചിടാം ജാതിനോക്കാതെ

പ്രതിഷ്ഠയ്ക്ക് സാക്ഷിയായി
അധഃകൃത നവോത്ഥാനൻ
അയ്യങ്കാളി ദൂരെനിന്നും കൺനിറച്ചല്ലോ

ഈഴവന് ശിവലിംഗം
പ്രതിഷ്ഠിപ്പാനേത് ശാസ്ത്രം
വിധിച്ചെന്നു ആഢ്യന്മാരും ചോദിച്ചനേരം

പ്രതിഷ്ഠ നാം നടത്തീല്ലോ
ഈഴവന്റെ ശിവനാണ്
അയിത്തമില്ലാതെയാർക്കും വന്ദിച്ചിടുവാൻ

മറുത്തൊന്നും പറയാതെ
ഈഴവന്റെ ശിവനല്ലോ-
ന്നോർത്തു പാവം ബ്രാഹ്മണനും ഉത്തരം മുട്ടി

തൃപ്പാദത്തിൻ വാചാർത്ഥത്തിൻ
ലക്ഷ്യാർത്ഥങ്ങൾ കാണാത്തൊരു
ബ്രാഹ്മണന്റെ നിലയിലേക്കായി നമ്മളും

അന്ധകാരം നിറഞ്ഞതാം
കേര നാടിൻ ജനത്തിന -
ന്നാദ്യമായി സ്വാതന്ത്ര്യത്തിനമൃതേത്തായി

സംഘടനകൊണ്ട് ജനം
ശക്തരാകാനരുളിയ
തമ്പുരാനാം ഗുരുവരർ സന്ദേശം നൽകി

അധഃസ്ഥിത ജനത്തിന്
വിദ്യാനൽകനായിട്ടെങ്ങും
നിശാപാഠശാല സ്ഥാപിച്ചല്ലോ ഗുരുവരരും

താലികെട്ടും പുളികുടിം
ജന്തുബലി മുതലായ
അനാചാരം നാട്ടിലെങ്ങും നടക്കും കാലം

മുരടിച്ച ജനത്തിന്റെ
മുൾക്കിരീടം അഴിക്കാനായ്
തുറന്നിട്ട് വെളിച്ചത്തിൻ ജാലകങ്ങളും

നീതിക്കായി പോരാടുവാൻ
വിദ്യയേകി ജനത്തിന്റെ
നവോത്ഥാന വിളക്കല്ലോ തൃപ്പാദങ്ങളും

അദ്വൈതിയാം തൃപ്പാദങ്ങള്‍
വിഗ്രഹങ്ങള്‍ സ്ഥാപിച്ചപ്പോള്‍
രോഷത്തിലും വാദിക്കുവാൻ എത്തിവാഗ്ഭടന്‍

പടുകുഴീല്‍ കിടക്കുന്ന
ജനത്തിനെയുണര്‍ത്തുവാന്‍
ദൈവവിശ്വാസം ആണു എളുപ്പവഴി

നമുക്കല്ല ജനത്തിനെ -
ന്നരുളിയ നേരത്തിങ്കൽ
മറുത്തൊന്നും പറയാതെ വാഗ്ഭടാനന്ദൻ

സംവാദവും മതിയാക്കി
ഗുരുവിനെ വന്ദിച്ചിട്ടു
സുകൃതമായ മനസ്സുമായി ഇറങ്ങിയാല്ലോ

വവ്വാലിൻറെ നാറ്റമുള്ള
ഇരുട്ടുള്ള ക്ഷേത്രങ്ങളിൽ
പൂജയല്ല വിദ്യാവേണോന്നരുളി ദേവൻ

പൂന്തോട്ടങ്ങൾ പിടിപ്പിച്ച്
വൃത്തിയായ് സൂക്ഷിക്കുമ്പോ -
നല്ലകാറ്റും വെളിച്ചവും തനിയെ വരും

മതം ഭാഷ വേഷമൊന്നും
ദോഷമില്ല വിവാഹത്തിൻ
മിശ്രഭോജനം നടത്താം ജാതിനോക്കാതെ

പല മതസാരങ്ങളും
വെളിപ്പെടുത്തൊന്നല്ലോ
മതങ്ങളും ജനം തമ്മിൽ കലഹം വേണ്ട

ശിഷ്യന്മാർകൾ പുതുമതം
സ്ഥാപിക്കുവാൻ തുനിഞ്ഞപ്പോൾ
നമുക്കെല്ലാ മതങ്ങളും സമ്മതമാണ് !

മാവിന്റില തൊട്ട് ഗാന്ധി
ജാതിക്കായ് വാദിച്ചപ്പോൾ
ഇലകളിൽ രസമൊന്നെ ഉള്ളൊന്നു ദേവൻ

ചാതുർ വർണ്ണ്യം മനുഷ്യരിൽ
ഇല്ലായെന്നും തെളിവോടെ
ഖണ്ഡിച്ചപ്പോൾ ഗാന്ധിജിയും സന്തോഷിച്ചല്ലോ

ദീർഘയാത്ര കഴിഞ്ഞനാൾ
ആശ്രമത്തിലിരിക്കുമ്പോൾ
കുഞ്ഞുമാമി വൈദ്യരോടും അരുളിദേവൻ

ഇലവിൻ പൂ പാകമാകാൻ
കാത്തിരുന്ന കിളിയെപ്പോൾ
വൃഥാവിലായ് സംഘടന പ്രവർത്തനങ്ങൾ

ഭംഗിയുള്ള പഴവർഗ്ഗം
പാകമാകാൻ കാത്തിരുന്ന
കിളികളും ഞെട്ടിപ്പോയി പഞ്ഞികണ്ടപ്പോൾ

വാദിക്കാനായ് വാദം വേണ്ട
തത്വപ്രകാശത്തിന്നാകാം
മാനവരിൽ മദം പൊട്ടി ഭിന്നരക്കല്ലേ

സർവ്വമത സമ്മേളനം
ഭാരതത്തിലാദ്യമായ്
ആലുവയിൽ നടത്തിതു തൃപ്പാദമല്ലോ

ജാതിയില്ലെന്നറിയിക്കാൻ
സർവ്വമത കവാടത്തിൽ
പുതിയൊരു സന്ദശവും എഴുതിനൽകി

വാദിക്കാനും ജയിക്കാനും
അല്ലല്ലൊയി സമ്മേളനം
അറിയാനും സർവ്വരേയും അറിയിക്കാനും

വിദ്യകൊണ്ട് സ്വാതന്ത്ര്യവും
സംഘടിച്ചു ശക്തരാകാൻ
സംഘടന രൂപം നൽകി ഗുരുവരരും

അടരാടി ഗുരുസ്വാമി
അടിമുടിമാറ്റത്തിന്
ആയുധമൊ ആക്രമത്തിൻ പാതയല്ലാതെ

കാവിമുണ്ടും കമണ്ഡലോം
ധരിക്കാതെ തൃപ്പാദങ്ങൾ
സമൂഹത്തിലിറങ്ങി ജനനീതിക്കായിട്ടു

സ്വാതന്ത്ര്യത്തിൻ വിളികേട്ടി -
ട്ടുണർന്നൊരു ജനതയ്ക്ക്
പ്രകാശത്തിൻ തിരിനാളം തെളിയിച്ചല്ലോ

അമ്പലങ്ങളേറിയപ്പോൾ
തമ്പുരാനാം ഗുരുസ്വാമി
വ്യവസായം തുടങ്ങുവാനാജ്ഞയും നൽകി

മദ്യം മഹാവിഷമാണ്
ഉണ്ടാക്കല്ലേ കൊടുക്കല്ലേ
കുടിക്കല്ലെന്നുണർത്ഥിച്ച മഹാഋഷിയും

കള്ളുചെത്തും കത്തിരണ്ടായ്
മുറിച്ചു ക്ഷൗരം ചെയ്യാൻ
അരുളിയ മഹാനല്ലോ സ്വാമിതൃപ്പാദം

ഇന്ന് ഗുരു സന്ദേശങ്ങൾ
പത്തായത്തിൽ പൂട്ടിവച്ച്
പരമത സംഘർഷങ്ങൾ വളർത്തിടുന്നു

ഗുരുദേവ ദർശനങ്ങൾ
അറിയാത്ത നേതൃത്വവും
നിലയില്ലാ കടലിലായ് ജനസമുദ്രം

ഗുരുദേവ ദർശനങ്ങൾ
സമൂഹത്തിൽ പരത്തുവാൻ
ഹൃദിസ്ഥവും പരിഞ്ജാനോം നേടിടേണ
ദേവൻ തറപ്പിൽ 

ഓട്ടൻതുള്ളൽ /കുട്ടൻ നായരിൻ വാക്കിൻ ശൌര്യം

കുട്ടൻ നായരിൻ വാക്കിൻ ശൌര്യം 
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ ,
പണ്ടീ നായരിൻ പേരും പെരുമേം    
കണ്ടിട്ടുള്ളൊവരാണേ ഗ്രാമം ..

തോമ്മാ കള്ളുകുടിച്ചു വരുമ്പോൾ 
തോന്നും നായരെ കണ്ടാൽ പേടി 
കൂട്ടം കൂടും തെമ്മാടികളും 
വീട്ടിലു വന്നു ക്യൂവിൽ നിൽക്കും 

വീട്ടിൽ വരുന്നൊരു തെമ്മാടികളെ  
സൂക്ഷിച്ചിട്ടു നോക്ക്യാൽ നായർ  
മുട്ടുമിടിച്ചു മൂത്രമൊഴിക്കും 
തെമ്മാടികളും തൊമ്മന്മാരും 

കൈവിരലൊന്നു ഞൊടിച്ചു വിളിച്ചാൽ 
കൈയ്യകലത്തിൽ വന്നവർ നിൽക്കും 
തെമ്മാടികളെ വിളിച്ചു നിരത്തി 
തൊമ്മനെ ചൂണ്ടിപ്പറയും നായർ 

ചാവടിയിൽ പൊയ് വയറുനിറച്ചു 
കപ്പേം കഞ്ഞീം പൂശടമോനേ 
തിന്നു കഴിഞ്ഞാൽ പാടത്തിൽപ്പോയ് 
കന്നിനെ പൂട്ടട വേഗം വേഗം 

പൊണ്ണൻ വാഴകണക്കെ തടിച്ചു  
മുഴുത്തു കൊഴുത്തിട്ടെന്തട കാര്യം 
ചുമ്മനടക്കും പൊണ്ണൻമാർക്കോ 
ഉണ്ണാനിവിടെ ചോറുമതില്ലേ ?

എല്ലും തേഞ്ഞു പണിയത് ചെയ്‌താൽ 
പല്ലും മുറിയെ പന്നി വിളമ്പാം 
കട്ടപ്പല്ലുകൾ കൊണ്ട് കടിച്ചുവലിച്ചു 
കറുമുറകറുമുറ കടിച്ചുവിഴുങ്ങ് 

കറ്റമെതിയ്ക്ക് വിളിക്കും നേരം 
കൂർക്കം വലിയിൽ പെട്ടാലപ്പോൾ 
ചൂരലുമായിട്ടവിടെ വരും ഞാൻ 
ചൂരൽ പാടുകൾ വീഴും നെഞ്ചിൽ 
( ദേവൻ തറപ്പിൽ )

Wednesday, 14 December 2016

പുതു വര്‍ഷ

പുതു വര്‍ഷ ആശംസകള്‍ (2017)
====================ഒരു പാടു നൊമ്പരം തീര്‍ത്താണീവര്‍ഷം ,
ഒടുവില്‍ നീ പോകുമ്പോള്‍ ചുംബനങ്ങള്‍ "


ഒരുപാടുസ്വപ്നമായ് എതിരേറ്റിടാം   
ഒരുപാടു സ്വപ്‌നങ്ങള്‍ തന്നീടേണം ?


ആശംസ നേരുന്നു ആയിരമായിരം 
ആഘോഷമാകട്ടേ "ജീവിതത്തില്‍ "

എന്നെന്നും പുതുവര്‍ഷമാകട്ടെ ജീവിതം 
എന്നെന്നും പുതുജീവൻ നല്കിടട്ടേ 

പെണ്ണായ്പ്പിറന്നാൽ !!!


പെണ്ണായ്പ്പിറന്നാൽ !!!
--------------------------------
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം ,
പെണ്‍ഭ്രൂണഹത്യ കുറക്കണം ,നാട്ടിൽ ,
പെണ്‍കുഞ്ഞിൻ ഹത്യാകുറയ്ക്കണം !!!

പെണ്ണായ്പ്പിന്നെന്നാൽ പൊന്നായിടുമെന്നു ,
പണ്ടുള്ളോർ ചൊല്ലീതാണേ ,പണ്ടെങ്ങോ ,
പണ്ടുള്ളോർ ചൊല്ലീതാണേ !!!

പെണ്ണായ് പിറന്നെന്നാൽ കണ്ണീരായ് തീരുന്ന ,
ചൊല്ലെല്ലാം പൊള്ളയാണേ ,ഇന്നെല്ലാം  ,
ചോല്ലെല്ലാം പൊള്ളയാണേ  !!!

സ്വാശ്രയങ്ങൾ നേടി ശാക്തികരിച്ചല്ലോ ,
ശക്തിയും നേടിയല്ലോ ,സ്ത്രീകളും ,
സമ്പത്തും നേടിയല്ലോ !!!

കാലങ്ങൾ മാറിപ്പോൾ കാര്യ മറിഞ്ഞതും ,
കാതലിൽ  മാറ്റമുണ്ടായ് ,കലികാല ,
കാതലിൽ മാറ്റമുണ്ടായ് !!!

ഭ്രരണസിരകളിൽ സ്പോർട്ട്സ്സ് രംഗങ്ങളിൽ ,
ഭാമിനി ദേവിയായീ  ,ഭാരത നാരി ,
ഭാമിനി ദേവിയായീ !!!

കാലത്തെ തോൽപ്പിച്ചു കാവ്യം രചിക്കുവാൻ ,
കാത്തിരിക്കുന്നോരാണേ ,നാരികൾ ,
കാത്തിരിക്കുന്നോരാണേ !!!

ദേവൻ തറപ്പിൽ!!!
===============

ക്രിസ്തുമസ് ആശംസകൾ !

ക്രിസ്തുമസ് ആശംസകൾ !
-------""""""""""-------
എല്ലാരും ചൊല്ലാണ് നാട്ടാരും ചൊല്ലാണ് 
പുതു വത്സരം വന്നൂന്നു ,,,,,,,,,,,,,,നാളെ ,
ക്രിസ്ത്തുമസ് വന്നുവല്ലോ ,,,,സ്നേഹത്തിൻ 
നാഥൻ പിറന്നാളാന്നൂ  !!!

ശാന്തിയും വേണം സമാധാനവുംവേണം ,
ശാന്തത കൈവെടിയല്ലേ ,,,,,,,,,,,,,,,നമ്മൾ ,
സാഹോദര്യം മറക്കല്ലേ ,,,,എന്നും ,
സന്മനംകാട്ടീടണേ !!!

പകയാരും വെക്കല്ലേ പലതൊന്നുംപറയല്ലേ ,
പതിവായി കണ്ടീടേണം ,,,,,,,,,,,,,രാപകൾ ,
സ്നേഹം വിതച്ചീടേണം ,മാനവർ 
ഒന്നായി ചേർന്നീടണം !!!

എല്ലാർക്കും ചൊല്ലാണ് ആശംസ ചൊല്ലാണ് ,
പുതുവലത്സരാശംസയും ,,,,,,,,,,,,,,,നേരുന്നു 
സ്നേഹത്തിൻ സമ്മാനവും ,എന്റേ ,
ക്രിസ്തുമസ്സ് ആശംസകൾ ,എന്നെന്നും 
ക്രിസ്തുമസ്സ് ആശംസകൾ !!!
ദേവൻ തറപ്പിൽ !!!
----------------

കണ്ണു തുറക്കാത്ത ദൈവങ്ങൾ

കണ്ണു തുറക്കാത്ത ദൈവങ്ങൾ
===========
കണ്ണു തുറക്കുന്നു മന്ത്രിമാരും ,
കണ്ണു തുറക്കാത്ത ദൈവങ്ങളും

കണ്ടറിഞ്ഞില്ലേൽ കൊണ്ടറിയും
കണ്ടറിഞ്ഞപ്പോൾ മന്ത്രിയെത്തി

മന്ത്രിമാർ മാളികെ കേറിയെന്നും
നാടുഭാരിച്ചങ്ങു വാണു പണ്ടു

നാട്ടിൽ പ്രജകളെ കാണാത്തവർ
നാടും ഭരിച്ചു മുടിച്ചു വാണു

ആംആദ്മി ദില്ലിൽ മാജിക്കാട്ടി
ഉറക്കവും പോയി മന്ത്രിമാർക്കും
ദേവൻ തറപ്പിൽ 

അക്ഷരം ശക്തി ?

അക്ഷരം ശക്തി ?
----------
അക്ഷരം കൊണ്ട് നിങ്ങൾ ,
ആദ്യം വരച്ചിടേണം !
പിന്നെ എഴുതിടേണം ,
അമ്മയെന്നദ്യാക്ഷരം !

ദീപം തെളിച്ചിടേണം എങ്ങും
ദീപ്തി വിതച്ചിടേണം !
വാക്കുകൾ രാകിവേണം
വാദം നിരത്തിടുമ്പോൾ !

വാദപ്രതി വാദങ്ങൾ തമ്മിൽ ,
വേർതിരിക്കാനാവല്ലേ !
വേണം നമുക്ക് സ്വത്വം ,
തമ്മിൽ തല്ലിമരിച്ചിടല്ലേ !

സ്വാർത്ഥ കൊണ്ട് നമ്മൾ എന്ത് ,
നേടിയന്നോർത്തു നോക്കൂ !
ചങ്കു തകരുന്നില്ലേ തമ്മിൽ
ഭിന്നിച്ചിടുന്ന നേരം !

ചോരയിൽ മുക്കിനോക്കൂ,നിറം,
ചോപ്പെന്ന സത്യമല്ലേ !
മാംസം രുചിച്ചു വേണേൽ ,
ചവര്പ്പിന്റെ ഗന്ധമല്ലേ ???
ദേവൻ തറപ്പിൽ )

കാശ്മീ ർ !

കണ്ണുനീർ തുള്ളികൾ വറ്റിയോ  കാശ്മീരിൽ 
കരയെല്ലാം കടലായായ് തീർന്നനേരം 
പത്തുമിരുപതു മടിയോളം കരയും 
തിരയും കടലുമെടുത്തു  പോയി      
കണ്മുന്നിൽ മക്കളും,ഭാര്യയു,മ്മമ്മയും 
ഭർത്താവുമൊക്കെ ഒളിച്ചു പോയി 
ജീവൻ നിലനിർത്താൻ  വൃക്ഷത്തിലേറിയോ-
രൊക്കെയും താ താണ്ഡ വം തൂത്തെറിഞ്ഞു      


പഞ്ചാര മന്ത്രിമാർ .

പഞ്ചാര മന്ത്രിമാർ .
=======
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
ലീഗിന്റെ കരളേ ,
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ... ഞമ്മടെ
നാടിന്റെ മന്ത്രിയല്ലേ ..

താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
നിലവിളക്കെങ്ങാന്‍
കൈകൊണ്ടു തൊട്ടാ -
ഹാറാമാണു ഞമ്മയ്ക്കെന്നും  റബ്ബേ ,
ഹാറാമാണു ഞമ്മയ്ക്കെന്നും ...

ദീപം തെളിക്കും
നിലവിലക്കിന്നും
മതമുണ്ടോ മന്ത്രിമാരെ
കിത്താബു പിടിക്കാതെ
ഉദ്ദ്യോഗം നേടി
സുൽത്താന്റെ ഗമയിൽ വന്നാൽ
നിസ്ക്കാരം മറന്നാൽ നിമിത്തങ്ങൾ നശിക്കും
വഷളനെന്നോതും ജനം, എന്നും
വരുതിക്ക് പുറത്തു നിർത്തും
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
അള്ളാന്റെ പേരിൽ
പൊല്ലാപ്പു വേണ്ട ,
തല്ലാണ് നിങ്ങൾക്കിന്നു,  ജനത്തിൻ
തല്ലാണ് നിങ്ങൾക്കിന്നു ,
പച്ചബോഡും വേണ്ട
പരിഷ്ക്കാരം മതിയല്ലോ
പച്ചയിൽ കുളിപ്പിക്കല്ലേ, നാട്
ചുടലക്കളമാക്കല്ലേ ...?
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
മഹറായി കിട്ടിയ
വി വി ഐ പി വേഷം
മഹത്വമായ് കാണല്ലേ
കയ്യുറബ്ബേ .....,
എലക്ഷനിൽ പറ പറക്കും നിങ്ങ ...
എലക്ഷനിൽ പറ പറക്കും
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
ഭരണത്തിൽ ലയിച്ചിട്ടു
സുബർക്കത്തിലിരിക്കുമ്പോൾ
ജനത്തിനെ മറന്നെക്കല്ലേ നിയ്യു ,
ജനത്തിനെ മറന്നെക്കല്ലേ !
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക്
ലീഗിന്റെ കരളേ
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ,മുടിക്കുന്ന
നാടിന്റെ മന്ത്രിയല്ലേ ..?
( ദേവൻ തറപ്പിൽ )

ഓർമ്മതൻ

ഓർമ്മതുടിക്കുന്ന നാളുകളിൽ 
ഓർമ്മതന്നോളം വിരിഞ്ഞിടട്ടെ 
നിറയട്ടെ നിറകുടമായിയെന്നും  
സ്നേഹത്തിൻ പൂക്കളെന്നും !!           

മതേതരം !

കണ്ടു കണ്ടങ്ങിരിക്കുന്ന മാനവര്‍
തണ്ടുമായി നടക്കുന്നു കാലന്മാർ ,
വമ്പുകാട്ടി ഭരിക്കും പ്രമാണികൾ 
തമ്പുരാനേ മറക്കുന്നു നാടിവർ !!    

അന്താക്ഷരി ഭൂലോക വീഥിയിൽ

ഇനിയില്ലയൽഭുതം ഭൂലോക വീഥിയിൽ 
അടരാടി നമ്മൾ മടുത്തു പോയോ 
തളരല്ലേ തളരല്ലേ താമരമുകുളങ്ങൾ 
വിരിയണം വാനവിഹായസിലും ......

ഓതിരം കടകം മറിഞ്ഞു ചാടീടണം 
ജീവിതമാകുമി നാടക സ്റ്റേജിലും 
എത്ര നാം കെട്ടിയാടീടിലും ജീവിത -
പാന്ഥവിലെന്നോ എഴുതി വച്ച് ...


നോകാതിരിക്കണമെങ്കിൽ നാംമാനവ -
രല്ലാതെയാകണം മന്നിതിതന്നിൽ   
ഓർത്ത്‌ വെച്ചീടുവാനേറെയും നമ്മൾ -
ക്കുണ്ടല്ലോ പ്രാരാബ്ദ  ദുഃഖങ്ങളും ....

മലര്‍മെത്തയല്ലന്നോര്‍ത്തു വച്ചീടണം
ജീവിതമധുരം വിരിയും കിനാക്കൾ  
ഒരു വേളയാശ്വസിച്ചീടാം നമുക്കെന്നും 
പുലര്‍കാലേ വിരിയും പൂക്കളല്ലോ...

കടലായിരുംബുന്നു ഹൃദയമിപ്പോൾ 
തണലായിരിക്കുവാൻ സഖിയുമില്ല 
കതിരായ് വിരിഞ്ഞെന്റെ ചിന്തകളിൽ 
കനലായ് കത്താതിരുന്നീടുകിൽ  ...

മനമലർക്കാവിലെ പൂന്തോപ്പിലിന്നും 
മതിവരുവോളം മദിച്ചുഞാനും 
പുതുമഴ പെയ്യതല്ലോ മനതാരിലും 
പൂന്തേനരുവി പതഞ്ഞൊഴുകി 

പട്ടുനൂലിൽ തിരികൊളുത്തിയപ്പോൾ 
സ്വർണ്ണരശ്മിയില്‍ തെളിഞ്ഞദീപം 
പഞ്ചവർണ്ണങ്ങളിൽ മഴമുത്തുകൾ 
തുള്ളിക്കളിച്ചു ചില്ലയിൽ ഞാൻ 

വിടരുന്ന പൂവിന്റിതള്നോക്കി 
മാനത്തു കൊട്ടാരം കെട്ടി ഞാനും 
മഴവില്ല് പോലെ വിരിഞ്ഞതപ്പോള്‍ 
മഴപെയ്തു മനവും കുളിര്‍ത്തുവല്ലോ  

മൌനത്തില്‍ മുങ്ങിയ മുനിയെപ്പോലെ 
മൌനരാഗത്തില്‍ മയങ്ങി ഞാനും 
മധുരാമായ് മീട്ടിയ മണി വീണയില്‍ 
സ്വരാഗം തീര്‍ക്കാന്‍ കൊതിച്ചു പോയി 

ഈറനില്‍ കാണാന്‍ നിനക്കെന്തുഭംഗി 
ഈയുള്ളവന്‍ ഇന്ന്കൊതിച്ചു വല്ലോ 
താമരപോലുള്ള നിന്‍സൌകുമാര്യത്തില്‍
താളത്തില്‍ നൃത്തം ചോരിയുന്നുവോ ...

മോഹമുണര്‍ത്തി നിന്‍ മുഖകാന്തിയില്‍
മോതിരം കൈമാറിടട്ടെ പൊന്നേ
കതിരായ് കളിയായ്‌ കഥപറയാം 
കണ്‍മുന്നില്‍ നിന്നും മാഞ്ഞിടല്ലേ 

വെയിലേറ്റ് വാടുന്നു മക്കളിന്നു 
വെറിപിടിച്ചോടും മൃഗങ്ങളൊക്കെ 
കാടും മലയും മരിച്ചതിപ്പോള്‍ 
കാലം നമുക്കിന്നു തന്ന ശാപം 

ശരിയും തെറ്റും ധരണിയിലറിഞ്ഞു
പാഠം പഠിക്കുന്നു മനവന്മാര്‍ 
ധീരമായ് പോരാടി ജീവിത പാതയില്‍ 
തേരു തെളിക്കണമെന്നുമെന്നും പൊന്നോണമുൽസവം

പൊന്നോണമുൽസവം
പൊൻ കതിരിൻ തുമ്പത്ത്
ചെണ്ട് മല്ലി പൂപോലെ
 ചെങ്കതിരായി വളരട്ടെ
ദേശകങ്ങളേറെ റാമിന്
താണ്ടാൻ  കഴിയട്ടെ
ദേശപുഷ്പം കൊണ്ട് ഞാൻ
നേരുന്നായിരമാശംസകൾ ..!!


കാത്തിരിക്കും ബഷീർക്ക

കാത്തിരിക്കും ബഷീർക്ക ...........
അച്ഛനു മമ്മയും വിട്ടുപോയപ്പോൾ
അനിയത്തിമാരെയും കൈപിടിച്ച് 
ജീനോടുക്കുവാൻ കായിലിൻ തീരെ 
ചാടുവാനോങ്ങിയ നേരത്തിൽ  
പിന്നിൽ നിന്നും വന്നു കൈപിടിച്ചു 
തള്ളിമാറ്റി മൂവരേം രക്ഷിച്ചയാൾ  
സാരോപദേശങ്ങൾ തന്നു ബഷീർക്ക 
കൂട്ടിനിരുന്നു പുലരുവോളം 
തുള്ളിവെള്ളം കൊടുക്കാനുമായില്ലന്നു  
കണ്ടില്ല പിന്നെയിന്നേ വരെയും 
പ്രാരാബ്ദമേറെയായോരു കാലം 
കൂട്ടിക്കിഴിച്ചൊരു യാത്രപേർഷ്യൽ 
മോഹങ്ങളൊക്കെയും പേറിദൂബായ് 
ചുട്ടുപൊള്ളും മണൽക്കാട്ടിൽ  ചെന്നു
മാസങ്ങൾ താണ്ടവേ കൂടെയുള്ളോർ 
യാത്രയായ് സമ്പാദ്യമായിനാട്ടിൽ 
പോകാനിടമില്ലാതെ പട്ടിണിയിൽ 
പെട്ടലഞ്ഞേറെ ഞാനുമന്നു 
പൊട്ടിത്തകർന്നെന്റെ ചങ്കുമപ്പൊൾ 
രണ്ടു സഹോദരിമാരെയോർത്തു 
ഭക്ഷണം വെള്ളവുമില്ലാതെയേറെ 
തപ്പിത്തടഞ്ഞു മണൽക്കാട്ടിലും
വീണും കുഴഞ്ഞും വലിഞ്ഞുനടന്നു 
വിശപ്പുകളൊക്കെ മറന്നന്നേരം 
നാഗരാതിർത്തിയിൽ എത്തിയപ്പോൾ 
എച്ചിലിൻ ഡബ്ബയിൽ കൈയിട്ടു ഞാൻ
കിട്ടിയതൊക്കെ വലിച്ചുവാരി
തിന്നല്ലോ ചുറ്റിനും നോക്കി ഞാനും
ആരും കാണാതെ പെറുക്കി എച്ചിൽ
ഭക്ഷിച്ചു തെരുവിലുറാങ്ങിയെത്ര  
കുബ്ബൂസിൻ കഷണങ്ങൾ തട്ടികൈയ്യിൽ 
കഴുകി എടുത്തതു ഭക്ഷിച്ചു പിന്നെ 
പൈപ്പിലെ വെള്ളവും എച്ചിൽ തിന്നു
ദിവസങ്ങളേറെയും  തള്ളിനീക്കി
ക്ഷീണിച്ചവശനായ്  എന്നെകണ്ടു    
ക്ഷേമങ്ങളൊക്കെയും അന്വേഷിച്ചു 
ക്ഷീണിതനായെന്നെ തോളിലേറ്റി 
വാസസ്ഥലത്തേക്കു കൂട്ടിയല്ലോ 
ഭക്ഷണം വസ്ത്രം ചികിത്സയെല്ലാം 
തന്നു സഹോദരന്മാരായവർ 
എംബസിയിൽ പോയ് വരുവാനുള്ള 
പാസ്പോർട്ട് ടിക്കറ്റെടുത്തു തന്നു 
ചിലവിനും ആവശ്യസാധനങ്ങൾ 
എല്ലാമവർ ചേർന്ന് വാങ്ങിനൽകി
നന്ദി പറഞ്ഞാലും തീരുകില്ല
വന്ദിക്കുന്നിന്നു ഞാൻ ജയകുമാറെ 
പലപല ജോലികൾ ചെയ്തു നാട്ടിൽ
ഒരുപാട് നോവുന്ന കാഴ്ചകണ്ടു 
എച്ചിൽ പെറുക്കി ഒരാൾ കുട്ടേന്നു 
തിന്നുന്ന കണ്ട് ഞാൻ കരഞ്ഞു 
പിന്നെ വിളിച്ച അയാൾക്കു തിന്നാൻ 
വാങ്ങിക്കൊടുത്തു മതിയാവോളം 
അന്നേ എടുത്തൊരു തീരുമാനം 
കുന്നുകൂടും ധനം വേണ്ടേവേണ്ട 
സമ്പാദ്യമേറെ സ്വരൂപിച്ചിട്ടു 
ഭക്ഷണ പൊതിയുമായി റോഡിലൂടെ 
വിശന്നു വളഞ്ഞിരിക്കുന്നോർക്കെന്നും  
എത്തിച്ചു നൽകി പലർക്കുമായി 
ഇന്നേറെയുണ്ടല്ലോ കൂട്ടുകാരും 
കാത്തിരിക്കുന്നെന്റെ വരകാത്തു 
ഫുഡ്പാത്തും ആസ്പത്രി രോഗികൾക്കും  
ഇന്നേറെ ആശ്രയും ഞാനുമാണേ
ദേവൻ തറപ്പിൽ
---------------------
കരൾ പിടഞ്ഞ വിരക്തിയുടെ കവചങ്ങളായ് 
ഇന്ദ്രിയങ്ങൾക്ക് മേൽ 
അത് പടർന്നുപ്പോൾ 
സ്വപ്നങ്ങളത്രയും 
സൂര്യകിരണങ്ങളേറ്റ് വരണ്ട്
ചിന്തകൾ പടച്ചട്ടയിട്ട യോദ്ധാവിനെ

ദൈവദൂതനായ് 

പാരഡി ഒരു പടം മാത്രമെൻ ...

പാരഡി ഒരു പടം മാത്രമെൻ ...
ഒരു പടം മാത്രമെൻ നെഞ്ചിൽ ഞാൻ വെച്ചീടും   
ഒടുവിൽ നീയെത്തുമ്പോൾ കാണിക്കുവാൻ 
ഒരു പാടുസ്വപ്നമെൻ ഹൃദയത്തിൽ സൂക്ഷിക്കാം 
ഒരിക്കൽ നീയെത്തുമെന്നോർമ്മയിൽ ഞാൻ 

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാതെ ഞാൻ 
ഒടുവിൽ നിന്നാത്മാവിൻ ശാന്തിക്കായി 
സ്വപ്നങ്ങൾ കണ്ടു എനിക്കുറങ്ങീടുവാൻ 
ഇന്നെനിക്കാവില്ല പൊന്നുമോളെ ....

മധുരമാം നിന്നോർമ്മ മാഞ്ഞു മറയില്ല 
മമ സഖി നീയൊന്നു വന്നുവെങ്കിൽ 
മനതാരിൽ വിരിയുന്നു മധുരമാമോർമ്മകൾ 
മൽസഖി നീയെന്നു വന്നുചേരും .....


മംഗളം നേരുന്നു

മംഗളം നേരുന്നിരുവർക്കും വിവാഹ -
വാർഷിക മംഗളങ്ങൾ .....
അലിഞ്ഞു ചേരട്ടേ ജീവിത വീഥിയിൽ
തെളിഞ്ഞിടട്ടേ സൂര്യപ്രകാശം ....

മംഗളം നേരുന്നു ഞാൻ ഇരുവർക്കും
പുണ്യദാമ്പത്യം നേർന്നിടുന്നു ....

വിരിയുമി സ്നേഹത്തിൻ ഇതളുകൾ പൊഴിയാതേ
ഒഴുകട്ടെയെന്നും തെന്നലായ് നിൻ
ജീവിതവീണയിൽ തെന്നലായ് ...
ഒരു മെയ്യാ..യായിരം പൂർണ്ണചന്ദ്രന്മാരെ
പുൽകുവാനെന്നും കഴിയട്ടെ .....
ഗുരുദേവാനുഗ്രഹം ചൊരിയട്ടേ .....

ഉപകാരസ്മരണ ...

ഉപകാരസ്മരണ ...
ചേതനയറ്റെന്‍റെ ദേഹവും പേറി നീ 
എകയായിട്ടു താണ്ടുന്നു പാതയും 
ഇത്തിരിനിൻ നടുവും നിവർത്തുവാൻ 
ഒത്തിരി ജനം നാട്ടിലുണ്ടായിട്ടും 

കത്തും സൂര്യന്‍റെ തീയിൽ കുളിച്ചും നീ 
പൊട്ടും മാനസ്സ നൊമ്പരത്തിൽ പോലും 
കണ്ണുനീർ വീഴ്ത്തി ആശ്രയമില്ലാതെ 
തേങ്ങിതേങ്ങി നടക്കുന്ന മോളുമായ് 

കണ്ണുനീരിൽ കുതിർന്നൊരു നിൻ മുഖം 
കാണുമ്പോൾ മനസ്സും മരവിച്ചു 
കാതമെത്രെയും താണ്ടിടേണം ഇനി   
ആറടിമണ്ണു ഭൂമിയിലെത്തുവാൻ 

കണ്ണുനീരിൽ കുളിച്ച മകളെങ്ങാൻ 
മന്നിതിയിലും വാടിതളരല്ലേ 
മഞ്ചമൊന്നുമേയില്ലാതെയെങ്കിലും     
നിന്റെതോളിൽ ഞാനെത്ര സുരക്ഷിതം  

പാതയോരത്തു കണ്ടവരൊക്കെയും 
മണ്ടിപുച്ഛം കളിയാക്കുയും ചിലർ   
നെഞ്ചകമെൻ പിടഞ്ഞുപോയാക്ഷണം 
വഞ്ചനയുടെ പര്യായമോ ലോകം 


എന്തിനോ വേണ്ടി വാശിപിടിക്കാത്ത 
പൊന്നുമോളു കണ്ണുനീർ വീഴ്ത്തിയും 
കാണുമ്പോളെൻ മനസ്സും പിടയ്ക്കുന്ന 
പ്രാണനാഥ ഞാനിന്നെന്തു ചെയ്തിടും 


 എത്രദൂരം നീഹൃദയത്തിൽ ചേർത്തെന്നെ
താണ്ടിടുന്നതുമൊറ്റയ്ക്കു കാണുമ്പോൾ 
നിന്റെ ജീവിത പങ്കാളിയായ ഞാ -
നേറ്റം ഭാഗ്യമുള്ളോരു പത്നിയും 

നിന്റെ കണ്ണുനീർ വീഴ്ത്തിയ ഭൂതലം 
ചുട്ടുപൊള്ളിടും പർവ്വതം പോലെയും 
മൗനഗര്‍ഭത്തിൽ നൊമ്പരങ്ങൾ സ്വയം 
നെയ്തു നീയും വിധിയെ പഴിക്കാതെ  

ഇട്ടെറിഞ്ഞില്ല പൊന്തക്കാടിലെന്റെ 
നിശ്ചലമായ ഈശരീരം പോലും 
നിന്റെ കൺകോണിൽ നിന്നുവീഴുന്നതു   
രക്തതുള്ളികളാണെന്നറിയുന്നു 

അസ്ഥിപോലെയായിരുന്നു നീയെങ്കിലും 
വജ്രമാണെന്നറിയിച്ചു ലോകരെ 
ശ്വാസമറ്റെൻ ശരീരവും പേറി നീ 
കൂസലില്ലാതെ പാതതാണ്ടിടുമ്പോൾ 

ആത്മവിശ്വാസം നിന്നിലുണർത്തിയ -
രായിരത്തിലൊരംശമായെങ്കിലും 
നാട് നിന്നോടു കരുണകാട്ടിയെങ്കിൽ 
പ്രാണനാഥ ഞാനിന്നെത്ര ഭാഗ്യവാൻ 

എത്രമാത്രം കൊതിക്കുന്ന് നാഥാ ഞാൻ   
തൊട്ടറിയുവാൻ നിന്റെ മനമിന്ന് 

ചന്തമുണ്ടേറെ നമ്മൾ മകൾക്കിപ്പോൾ 
സന്ധ്യയായിടും നേരത്തുമൊറ്റയ്‌ക്കു 
വല്ലൊരാപത്തുമില്ലാതെ പാർക്കുവാൻ 
എല്ലാനേരം ഉൾക്കാഴ്ച കാണണം

പ്രാണനാഥ തുടിക്കുന്നെൻ ചുണ്ടുകൾ 
ചുബിച്ചോട്ടേയവസാനമായ്  ഞാനും 
 വ്യർത്ഥമാണെന്നറിയുന്നു  ഞാനിപ്പോൾ 
വർത്തമാനത്തിൻ കാലം മറന്നുപോയ് 

ഇത്രമാത്രം ഞാൻ നിങ്ങളിൽ പുണ്യമായ് 
കർമ്മമായിട്ട് വല്ലതും ചെയ്തുവോ   
യാത്ര ചൊല്ലട്ടെ പ്രാണപ്രിയേശ്വര 
നന്ദിയോടെ സ്മരിക്കും ഞാനെന്നും  ....
ദേവൻ തറപ്പിൽ .....23/08/2016 ,  

ബലസോര്‍: ഒഡീഷയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച ദനാ മാഹ്ജിയെന്ന 42 വയസ്സുകാരന്‍ രാജ്യത്തെ കണ്ണീരണയിച്ചിരുന്നു. 

ആറുമുള പള്ളിയോടം

തെയ്യാരെ തയ്യാ തെയ്‌തയ്യാറെ
തെയ്യാരെ തയ്യാ തെയ്‌തയ്യാറെ 2
ആറുമുള പള്ളിയോടം ആർപ്പുവിളി വള്ളം കളി 2
അക്കരെയും ഇക്കരെയും ആൾത്തിരക്കിൻ പൂരക്കളി 2
അമരത്തിരുന്നു ഞാൻ തുഴത്തുഴഞ്ഞേറവേ 2
അന്നക്കിളി നിന്നെക്കണ്ടു നെഞ്ചിലല്ലീ പൂവമ്പുകൊണ്ടു 2

പിറകെവരും പരുന്തുവാലൻ മുന്നിലേക്കോ ....
പിണങ്ങിനിൽക്കും എന്റെ ചുണ്ടൻ പിന്നിലേക്കോ 2
കരളിനുള്ളിൻ കായലിനുള്ളിൽ തിരകൾ തുള്ളുമ്പോൾ
തുഴയും പോയി തുണയും പോയി തിത്തകത്താരാരോ 2

തുഴയില്ലാതെ കുഴഞ്ഞനേരം നീലിപ്പെണ്ണേ ....
അഴകോലും പൂമിഴിയാൽ തങ്കത്തുഴയും നീ തന്നു 2
അണിയത്തും ഞാൻ അമരത്തും ഞാൻ തിത്തകതെയ്താരോ
ചുണ്ടനുമില്ല ചുരുളാനുമില്ല നമുക്കു നാം മാത്രം

ആറുമുള പള്ളിയോടം ആർപ്പുവിളി വള്ളം കളി 2
അക്കരെയും ഇക്കരെയും ആൾത്തിരക്കിൻ പൂരക്കളി 2
അമരത്തിരുന്നു ഞാൻ തുഴത്തുഴഞ്ഞേറവേ 2
അന്നക്കിളി നിന്നെക്കണ്ടു നെഞ്ചിലല്ലീ പൂവമ്പുകൊണ്ടു 2 

അണു കുടുംബബന്ധം

അണു കുടുംബബന്ധം ....!!
ജന്മം കൊടുത്തിട്ടു എഞ്ചിനീറാക്കിയ
അച്ഛന്റെ ജീവൻ തുടിക്കും ശരീരത്തെ
തുണ്ടം തുണ്ടമായി വെട്ടിനുറുക്കീട്ടു
ചാക്കിലാക്കിയും കടലിന്റടിത്തട്ടിൽ
തള്ളിടും ദുഷ്ടഹൃദയരാം മക്കളെ
എന്തിനായിട്ടു നൽകും സമൂഹത്തിൽ

ഗ്രാമത്തിൻ മണ്ണിലറുമാദിച്ചീമ്പോൾ
നേർവഴി കാട്ടാത്ത മാതാപിതാക്കളെ
പച്ചപ്പരിഷ്ക്കാരി മക്കളോ നിങ്ങളെ
ചാക്കിലാക്കാനും മടിക്കില്ല സ്വത്തിനും

വ്യർത്ഥമായെന്നു പിന്നെ ഖേദിച്ചിടുവാൻ
ശ്വാസമുള്ളൊരു ശരീരമോ കാണില്ല
ശാസ്ത്രം പടിച്ചു വലുതായ കുഞ്ഞുങ്ങൾ
അസ്ത്രമെറിഞ്ഞു കഷണങ്ങളാക്കിടും

വസ്ത്രമുരിയുന്ന പോലിന്നു ബന്ധങ്ങൾ
ചിത്രങ്ങൾ തീർക്കും കരിക്കട്ടയെപ്പോലെ
ചിത്രങ്ങളൊക്കെ വരച്ചീടുകിൽ പിന്നെ
മുറ്റും ഖേദമില്ലാതെറിയും കാട്ടിലും

അണുകുടുംബത്തിലാദർശമില്ലാതെ-
യതിരില്ലാതെ പറക്കുന്ന മോഹങ്ങൾ
കതിരിൽ തന്നെ മുളപൊട്ടി കീടങ്ങൾ
വിളവു നൽകാതെയമരുന്നു ഭൂവിലും
ദേവൻ തറപ്പിൽ
അമേരിക്കക്കാരനായ ഒരച്ഛനു സ്വത്തിന്റെ പേരിൽ സ്വന്തം മകൻ അദ്ദേഹത്തിൻറെ ജീവൻ എടുത്തത് ഹൃദയഭേദകമാണ് . അദ്ദേഹത്തിൻറെ ഓർമ്മയ്ക്ക്‌ മുന്നിൽ ......!
  

പ്രണയ ഭൂമിയെ

നിൻ മധുരപ്രണയത്തെ താണ്ടുവാന്‍
പ്രണയിനി നീയൊന്നു വന്നുവെങ്കില്‍
സൌകുമാര്യ നിന്‍ സൌകുമാര്യം
നുകരുവാൻ നീ ഒന്ന് വന്നുവെങ്കിൽ

തീമഴ പെയ്യുന്ന നൊമ്പരക്കാറ്റിലും
കുളിരായ് നീയൊന്നു വന്നുവെങ്കിൽ
ഒരുനോക്കു നിന്നിലെ സൌകുമാര്യത്തിൽ
അനുഭൂതിയായൊന്നു നുകരവാനും ..

കന്യകമാർ

ഇന്നത്തെയന്തിയിൽ കേരളനാട്ടിലെ
പെണ്ണുങ്ങൾ യാഥാസ്ഥിതികരല്ല
ഗൗരവത്തോടെയും ഗർച്ചിടുന്നൊരു
ഗർവ്വുള്ള തരുണീമണികളാണ്

കുടിലമാമൂലിൻ ചുമർക്കെട്ടകളും
കരുതിയിരിക്കും കന്യകമാർ
പുറത്തിറങ്ങാൻ ഭയപ്പെടാതിന്നിവർ
പുരുഷകേസരിയെപ്പിലെയും

തരിതരിയായി തകർന്നു വീഴില്ല
പുറത്തിറങ്ങി സ്വപ്നവും പേറി
യാഥാസ്ഥിതികത്വം വലിച്ചെറിഞ്ഞു
യാഥാർഥ്യ കന്യകമാരായിടുന്നു

തരുണീമണികൾ തണലു നൽകിടിൽ
തളിർക്കുന്നു നാടിൻ പുതുചിത്രങ്ങൾ
അബലയല്ലെന്നു തെളിച്ചിടും തരിണികൾ
തബലയല്ലെന്നു മുരുളുന്നു പിന്നെ

യുവമിഥുനം ഭരിക്കും കാലം

യുവമിഥുനം ഭരിക്കും കാലം ?
( ദേവന്‍ തറപ്പില്‍ )
തല്ലാനും കൊല്ലാനും വേണം , അണി -
രക്തം ചീന്താനും വേണം ...

കൊടി പിടിക്കാനും വേണം  , പിന്നെ
ചുമരെഴുതാനും വേണം ....

അടിച്ചൊതുക്കാനും വേണം  , നല്ല
കൂറുള്ള പിള്ളേരും ആകാം .....

സ്ഥാനങ്ങള്‍ ഒന്നും തരില്ലെ  , വല്ല്യ
ആളായി പോകും പിന്നേ.....

ജാതി പറഞ്ഞു പിടിക്കാം  , വോട്ടു
ജാഥയില്‍ കൂട്ടി നടക്കാം ....

മതേതരം മാത്രം ചൊല്ലാം  , എല്ലാം
ബന്ധുനു വീതം വയ്ക്കാം ..

മുത്തച്ചന്‍ ആയവര്‍  ഉള്ളോ , മന്ത്രി
പുംഗവരാകാന്‍ യോഗ്യര്‍ .....

കണ്മുന്നില്‍ കണ്ടാ പറഞ്ഞാല്‍ , ഗുണ്ട
വന്നിടും ഭീഷണി ആയി .....

കേരള നാട്ടില്‍ വരുമോ , യുവ -
മിഥുനം ഭരിക്കുന്ന കാലം .?
( ദേവന്‍ തറപ്പില്‍ )07/10 /2016 ,

നാടൻ പാട്ടു/നെരത്തി പെയ്യണ മയയും

നെരത്തി പെയ്യണ മയഞാന്‍ കണ്ടയ്യോ 
പെരുത്തു പോയെന്‍റെ കരളിലും     
നെര നെരന്നു കെടക്കുണ പാടങ്ങള്‍ 
തെളിഞ്ഞു വന്നെന്‍റെ മനസ്സിലും 

കുടുക്കം വിട്ടുഞാന്‍ ഗ്രാമം വിട്ടതും  
ആരോടും യാത്ര പറയാഞ്ഞതും  
മാവിൽ എറിഞ്ഞതും മാങ്ങ പറിച്ചതും 
കൂട്ടരും ഒത്ത് കളിച്ചതെല്ലാം 

ഓണോം പെരുന്നാളും ഉത്സവം വന്നപ്പോ
ഊഞ്ഞാലിൽ ആടി കളിച്ചതൊക്കേം  
കണ്മുന്നിൽ പൂത്തിരി തെളിയും നേരം 
ഓർമ്മയിൽ എത്തും ബാല്യകാലം   

വരമ്പു കളച്ചും കിളച്ചും പറിച്ചമ്മ 
തൂമ്പയും ഏറ്റി ഇറങ്ങും എന്നും 
കപ്പക്കും കാച്ചിലും കുയ്യി എടുത്തു
നട്ടിട്ടു പോകുല്ലോ ഞാറു നടാൻ 

ഞാറുനാട്ടല്‍ കയിഞ്ഞ അമ്മ വന്നാല്‍
കാച്ചിലും ചേമ്പും പുയിങ്ങി തരും
വാരി വലിച്ചുഞാൻ തിന്നുന്ന നേരം 
ആർത്തിയോടെ എന്റമ്മ ഉമ്മ തരും 

പുഞ്ച പാടത്തിൽ നെല്ലും കൊയ്തുവന്നു 
പൊന്മണി കറ്റ കളം നിറയെ  
കറ്റകള്ളെല്ലാം മെതിച്ചു തീര്‍ന്നാലമ്മ 
നെന്മണി വാരി അറ നിറക്കും 

അറ മുറയ്ക്കു നിറച്ചും പണിതാൽ 
മുന്നാഴി നെല്ലും അളന്നു കിട്ടും 
നെല്ലുമായ് വന്നാൽ പുഴുങ്ങി അമ്മ 
വെള്ളം തോരാനും തറേ നിരത്തും 

അരനാഴി നെല്ലൂറ്റി വറുത്തും ഉണക്കി 
കുത്തി എടുത്തമ്മ കഞ്ഞി വെക്കും  
കഞ്ഞി വെന്താലോ മുളകും ഞെരട്ടു 
പാതി ഉറക്കത്തിൽ ഊട്ടും അമ്മ .....
ദേവന്‍ തറപ്പില്‍ 20 / 10 / 16 ,


നാടന്‍ പാട്ടു/വെട്ടു ക്ലാസിൽ ചായ

നാടന്‍ പാട്ടു .....

ചായ പീത്തി നടക്കുമുസ്മാനെ 
ചായ ഊത്തഡോ വേഗം ...

ബോണ്ട ചുട്ടത് ക്ലാസ്സലമാരേൽ പൂട്ടി -
വെക്കഡോ ഉസ്മാനെ ......

ഈച്ച പാറി ദോശ  ചുറ്റിലും , വണ്ട് -
പോലങ്ങു മൂളിയും ...

ഒന്നെടുത്ത് കഴിക്കുവാനായ്  , തന്നു -
വേഗം പോകഡോ .....

രണ്ടുപത്തിരി വേഗെടുത്തിട്ട് കോയി -
ച്ചാറൂത്തി വെക്കെഡോ ....

പുയ്ങ്ങി മുട്ട ചിരിക്കണുണ്ടേ  , ഒന്നെ - 
ടുത്തു തരീനെഡോ ......

മുട്ട രണ്ടെണ്ണം കീറിയുപ്പിട്ടു ,  മുളകു 
പൂശഡാ ഉസ്മാനെ  .....

പണിയെടുത്തെന്‍റെ ശീണം മാറ്റാൻ , കടം 
തരാമോഡോ പെഗ്ഗൊന്ന് ......

പട്ട നീ തന്നാൽ മുട്ട കൂട്ടി  , ഞാൻ 
പെഗ്ഗടിച്ചിട്ടു പോയിടാം  .......

കണ്ണുരുട്ടിയാൽ പേടിക്കില്ലഡോ  , പൊണ്ണ-
ത്തടിയൻ ഉസ്മാനെ .......

വെരട്ടു വേണ്ടഡോ വരട്ടും വേണ്ടഡോ 
കുരുത്തം കെട്ടൊരു ഉസ്മാനെ  .....

 ദേവൻ തറപ്പിൽ 

അക്ഷര സൌന്ദര്യത്തില്‍,

വൃത്തമാം മുത്തില്‍ കോര്‍ത്തു
അക്ഷര സൌന്ദര്യത്തില്‍,
ചേലെഴും ഭംഗിയുള്ളില്‍
തീര്‍ത്തൊരു കവിതയും

മായുകയില്ല നിന്റെ
കാവ്യമെന്‍ മനസീന്ന്‍
മാധുര്യമേറിടുന്നു
മലയാളത്തിന്‍ ശബ്ദം


ഒന്ന് കാണുവാനോന്നു മോഹിച്ച
തന്നുവല്ലോ നിന്‍ സൗഹൃദം ,
കണ്ടു നിന്റെ മനോഹര സൌകുമാര്യം
കണ്‍കുളിര്‍ക്കെ ഇന്ന് ഞാന്‍

പേടിയുണ്ടെങ്കില്‍
മാറ്റുക നിന്‍ മുഖം
പോയിടെണ്ടല്ലോ
ജോലിയും സഖേ

എഴുതിടെണം നിന്‍ മനചിന്തകള്‍
വഴുതിപ്പോകാതെ വാക്കുകൾ
കഴുകനാകട്ടെ അക്ഷരത്തിൽ നിൻ
അഗ്നിയിൽ തീർക്കുമക്ഷരം

ചന്നം പിന്നം മഴ പെയ്യട്ടേ
തുള്ളി തുള്ളി വെൺമണി
മന്ദം മന്ദം കൊഞ്ചിപാടട്ടെ
മന്നിതിലും മധുരമായ് 

പാരഡി /പണ്ടം വെച്ചൊരു ഹോട്ടലാണേ

പണ്ടം വെച്ചൊരു ഹോട്ടലാണേ ഇത്
പണ്ടേ കിട്ടിയ ഹോട്ടലാണേ
പാരമ്പര്യത്തിൻ ഹോട്ടലാണ്‌ ഇത്
പകിടകളിക്കും പെരുമയാണെ
പണ്ടം
നാട്ടുകാർ വന്നെന്നും സൊറപറയും
ഗ്രാമത്തിൻ നട്ടെല്ലു ഹോട്ടലാണേ
പത്രപ്പരായണം രാഷ്ട്രീയമൊക്കെയും
വീറിൽ വിളമ്പുന്ന ഹോട്ടലാണേ ....
പണ്ടം
മോട്ടലിലെത്തുന്ന നാട്ടുകാരെക്കെയും
കോട്ടം വരുത്താതെ നോക്കുന്നുണ്ടേ
കോട്ടം വരുത്തുവാൻ നോക്കിയാലോ
കോടതികേറ്റും ആശാന്മാരും ...
പണ്ടം
പാവങ്ങളെന്നും വരുന്നൊരു ഹോട്ടലും
നാട്ടാരറിയുന്ന മോട്ടലാണേ
തുച്ഛത്തിൽ വിൽക്കും ഹോട്ടലാണേ ഇത്
ഗ്രാമത്തിൻ വായനശാലയാണേ
പണ്ടം
മുത്തച്ഛൻ കാലത്തെ ഹോട്ടലാണേ ഇത്
മൂത്തോർ നടത്തിയ ഹോട്ടലാണേ
കാലംമറഞ്ഞാലും കോലംമറഞ്ഞാലും
പഴമകളയാത്ത ഹോട്ടലാണേ ......
പണ്ടം
[ദേവൻ തറപ്പിൽ ]

ശ്വാനന്മാർ നാടു ഭരിക്കും കാലം

ശ്വാനന്മാർ നാടു ഭരിക്കും കാലം
ആധിയും വ്യാധിയും നാട്ടിലെല്ലാം

കുഞ്ഞും കുടുംബോം പുറത്തു പോയാൽ
ചപ്പി വലിച്ച മീൻ മുള്ളുപോലെ

കണ്ണില്ല കാതില്ല കവിളുമില്ല
കയ്യിലും നെഞ്ചിലും ദശയുമില്ല

ആധികൾ വ്യാധികൾ ഉണ്ടെന്നാലും
വേട്ട നായ്ക്കൂട്ട ഭയത്തിലണേ

ദുഷ്ടരെക്കാളും ഭയക്കും പാരില്‍
ദുഷ്ടമൃഗങ്ങളാം നായ്ക്കൂട്ടത്തെ

മാനവ വേട്ടക്കിറങ്ങിടുമ്പോൾ
പുഞ്ചിരിച്ചീടും മനേകാഗാന്ധി

കോടികൾ കൊയ്യുന്ന വാക്സിനേഷൻ
കമ്പനി കമ്മിഷന്‍ പറ്റിയോരും

ശ്വാനന്മാർ കാവലായ്  നിന്നകാലം
പാടെ മറന്നേക്കു മാനവന്മാർ

നീതിയും ഭീതിയായ് വാണിടുന്ന
രാജ്യത്തു നാമിനി എന്തുചെയ്യും

വൃദ്ധരേം സ്ത്രീകളേം മറ്റുള്ളോരേം
വേട്ടയാടി കൊല്ലും കാലം വരും

മാനവർ നമ്മൾ ഉർണർന്നിടേണം
ദുഷ്ടരാം നായ്ക്കളെ കൊന്നിടേണം
ദേവൻ തറപ്പിൽഭ്രാന്തൻ നായ്ക്കൾ

ഭ്രാന്തൻ നായ്ക്കൾ .....
ശ്വാനന്മാർ അമേധ്യവും കൊണ്ടല്ലോ സന്തോഷിപ്പു
നിത്യവും മൃഷ്ടാന്നത്തിൽ ഭോജനം നൽകിടിലും

ഇഷ്ടത്തിൽ വിഭവങ്ങൾ ഏറേനാം കൊടുത്താലും
മൃഷ്ടാന്നം അവനെന്നും അമേധ്യം തന്നെവേണം

ശ്വാനനു ഭക്ഷണവും കിടപ്പാൻ കിടപ്പാടോം
നരനോ തലചായ്ക്കാൻ ആറടി മണ്ണിന്നില്ല

ഗ്രാമത്തിൽ വാസിക്കുന്നോർ ഭയക്കുന്നിടവഴിൽ
നടന്നാൽ തിരിച്ചെങ്ങും വരികില്ലെന്നും ഭയം

കുഞ്ഞുങ്ങൾ വൃദ്ധരായോർ മാത്രമോ ജീവജാല -
മെല്ലാരും ഭയക്കുന്നു വേട്ടനായ് കൂട്ടങ്ങളെ

ശ്രവണ ഘോഷങ്ങളാൽ താണ്ഡവ മാടുംശ്വാനൻ
ഭയന്നു വിറയ്ക്കുന്നു മാനവരൊന്നൊന്നായി

ആടിനേം പൂച്ചപശു മാനവന്റാര്‍ദ്രതയും
കാണുവാന്‍ കണ്ണില്ലല്ലോ നീതിയും കോടതിക്കും

ഇരവും പകലിലും കാതോര്‍ക്കും മാനവന്മാര്‍
ശ്വാനന്‍റെ സ്പന്ദനത്തില്‍ ഭയന്നു വിറയ്ക്കുന്നു

കേട്ടുകേൾവികളൊന്നും ഇല്ലല്ലോ പണ്ടെങ്ങുംനാം
ശ്വാനന്മാർ മനുഷ്യരെ കൊന്നതും ഭക്ഷിച്ചതും

ചാവാലി വർഗ്ഗത്തിനെ കൊന്നെങ്കിൽ ഡമോക്ലാസ്സിൻ
വാളുമായ് ചീറിടുന്നു മനേകേം മാളോകരും

ശാസ്ത്രവും വേദോമോതി യുഗങ്ങൾ കഴിയുമ്പോൾ
വളർത്തു നായ്ക്കളൊക്കെ നരഭോജികളാകും

ഇന്നുനാം വളർത്തുന്ന മൃഗങ്ങൾ വന്യരായി
വരുന്ന കാലത്തിലും ഭീഷണി ഉയർത്തിടും

വൃദ്ധരേം കുഞ്ഞുങ്ങളേം ശ്വാനനു ഭക്ഷിപ്പാനും
എറിഞ്ഞു കൊടുക്കുന്ന കാലവും വിദൂരമോ ..?
( ദേവൻ തറപ്പിൽ )സ്ത്രീ പുരാണം


സ്ത്രീ പുരാണം 
ഭൂമിയോളം ക്ഷമിച്ചും സഹിച്ചിടും 
ഭൂമാതാവിനെപ്പോലെ ദേവിയവൾ
പുണ്യമായൊരു സ്ത്രീജന്മത്തിലവള്‍
ഭൂമി തന്നില്‍  ഭാര്യയും മാതാവുമായ് 
  
അബലയെന്നും ചപലയെന്നും ചൊല്ലി
സഹതപിക്കും സമൂഹം നിരന്തരം
വരണമാല്യം വധുവിനണിയിച്ചു
കരുണയില്ലാത്ത വാരിധിയില്‍ തള്ളി 

ക്രൂരവും ഹീന പീഡന മുറകളില്‍
വേട്ടയാടുന്ന കാഴ്ച നിർബാധവും 
പിഞ്ചുകുഞ്ഞുങ്ങൾ വൃദ്ധകളൊക്കെയും  
കാമിച്ചീടും കരാള ഹസ്തങ്ങളിൽ  

തച്ചുടയ്ക്കണം കുടിലമാമൂൽക്കെട്ടു 
വെച്ചിടേണ്ടിനി പാരതന്ത്ര്യങ്ങളും 
അറുത്തുമാറ്റണമടിമത്തച്ചങ്ങല 
പുതുചരിത്ര പുലരി രചിക്കുവാന്‍ 

സ,ത,ര,യെന്ന മൂന്നക്ഷരങ്ങളിൽ 
സത്വഗുണമേന്മ വാഴും സ്ത്രീശബ്ദം 
'ത'യെന്നു ചൊല്ലി സംഹാരവും രൌദ്ര
'രാ'യോ രജോഗുണത്തിൻറെ സൂചകം 

വലിച്ചെറിയുക പാരിലെ മാറാപ്പു
പാരതന്ത്ര്യത്തിന്‍ മാമൂലനാചാരം 
ചന്തമേറിടും ഐഹീക ജീവിത -
മന്ധവിശ്വാസ പാതയും ഹാ..കഷ്ടം .!
ദേവന്‍ തറപ്പില്‍
----------------------------------------തരുണി മണിയെങ്കിലും രൗദ്ര നീ 
കരുണ പറ്റാത്ത ജീവൻ തുടിപ്പും  
അരുണോത്തിൻ  ഉദയം നൽകുന്നൊരു 
കരുണപറ്റാത്ത ഭാര്യയും നീതന്നെ 

വലിച്ചെറിയുക പാരിലെ മാറാപ്പും 
ബന്ധനങ്ങളും മാമൂലുമൊക്കെയും 
ചന്തമേറിടും ഐഹീക ജീവിതം 
ബന്ധനത്താൽ തളച്ചിട്ടിടേണ്ടനീ 

പാരതന്ത്ര്യത്തിന്‍ മാമൂലനാചാര 
കാലചക്രത്തിൻ ചങ്ങലക്കെട്ടിലും
പുരുഷവർഗ്ഗമടക്കിവാണിടുന്ന  
അന്ധവിശ്വാസം ലോകമേ ഹാ..കഷ്ടം


വാക്കിന്റെ മുനകൊള്ളുമ്പോൾ തേങ്ങല്ലെ
വാരിയെല്ലിനാൽ സൃഷ്ടിച്ചെടുത്തു നീ 
എന്നുമെന്നെന്നും നിന്‍തണലില്‍ വന്നു 

ധീരത്വാഗങ്ങള്‍ നിന്നില്‍ വിളഞ്ഞെന്നും 
അരുണോദയത്തിലുദയം നല്‍കുവാന്‍ 
കാലചക്രത്തിൻ ചങ്ങലക്കെട്ടിലും

ഗുരുദേവ കൈതൊഴാം

ഗുരുദേവ കൈതൊഴാം
=========
ഗുരുദേവ കൈതൊഴാം കേള്‍ക്കുമാറാകണം
ലോകരിന്‍ ദുഃഖങ്ങള്‍ നീക്കുമാറാകണം
പാഴാകും ജന്മത്തെ കാക്കുമാറാകണം 
പാപിയെ രക്ഷിച്ചു നോക്കുമാറാകണം..വിദ്യ ഗ്രഹിക്കുവാന്‍ ബുദ്ധിതന്നീടണം
വൃദ്ധീ പരത്തുവാന്‍ തോന്നുമാറാകണം
ബുദ്ധിയിൽ നന്മ തെളിഞ്ഞുവന്നീടണം
വൃദ്ധ ജനത്തെ നമിക്കുമാറാകണം..

ഭിന്നമായൊന്നും വരുത്താതെ നോക്കണം
ഭിന്നതയില്ലാതെ ശാന്തി നല്കീടണം 
പാരില്‍ സുകൃതം നിറയ്ക്കുമാറാകണം
പാപങ്ങൾ നീക്കിനീ മുക്തമാക്കീടണം 

നന്മകള്‍ ചെയ്യുവാന്‍ തോന്നുമാറാകണം
നല്ലതേ ചിന്തേലുദിക്കുമാറാകണം
ക്രുരന്മാർക്കൊക്കെയും നന്മ കൊടുക്കണം
കൂരിട്ടുല്ലോര്‍ക്ക് ദീപം നല്കീടണം ..

സത്യം പറയുവാന്‍ ശക്തി തന്നീടണം
സങ്കടമൊക്കെയും നീക്കുമാറാകണം
നല്ല കാര്യങ്ങളെ നാവില്‍ വിളങ്ങണം
നക്ഷത്രമായി ശോഭിക്കുമാറാകണം..


നന്മകൾ ചെയ്യുവാൻ ബുദ്ധിയുദിക്കണം 
വാശിവൈരാഗ്യങ്ങൾ ഇല്ലാതെയാക്കണം 
ഗുരുദേവ കൈതൊഴാം കേള്‍ക്കുമാറാകണം

ഞങ്ങളിന്‍ ദുഃഖങ്ങള്‍ നീക്കുമാറാകണം..!
ദേവന്‍ തറപ്പില്‍ 29/10/2012,

പതാക

പതാകയുണ്ടെല്ലൊ ആയിരങ്ങൾ
കുത്താനെന്‍ശരീരത്ത് തുണിയില്ല
പണമുണ്ടു പലരിലും കൈനിറെ
പിണമായ്പഴയ നോട്ടുകളൊക്കെ  

പറന്നു പറന്നു പറന്നു പാരഡി

പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്തൊരു
ഗ്രാമത്തിൽ വീടൊന്നു വാങ്ങി ഞാനൊരു
പൂങ്കാവനത്തിൽ  ആഹാ ....പൂങ്കാവനത്തിൽ
ആഹാ ....പൂങ്കാവനത്തിൽ
ആ ......ആ .......ആ ........ആ ...........

കിടുകിടുങ്ങണു മഴകിലുക്കം ഇടിമുഴക്കിയ നേരം
കുണുകുണുങ്ങനെ  മഴത്തുള്ളികൾ
പെയ്തൊഴിഞ്ഞ നേരം (പറന്നു )

വഴിവിളക്കുകൾ മിഴിതുറന്നു
നിലാവിന്റെ കീഴെ ഞാനും
സ്വപ്നത്തേരിൻ കാഴ്ചയാണോ
വർണ്ണമയമായ് ...വർണ്ണമയമായി ...(പറന്നു )

മധുരം വാങ്ങി ഞാൻ നമുക്കൊരു
മണിയറയും പണിത് വെച്ചു
പൂക്കൾ പാകി കാത്തിരുന്നു .....(പറന്നു )

പാലുമായി വന്ന നീ പെണ്ണേ
പാതി മദ്യ കുപ്പി കണ്ടു
മൻകിനാവിൽ നെയ്ത സ്വപ്നങ്ങൾ
ഉടഞ്ഞു പോയി  നീ തളർന്നു പോയി ....(പറന്നു )

നാടൻ പാട്ടു വിത്തും കലപ്പയും

നാടൻ പാട്ടു .........
വിത്തും കലപ്പയും കാലം മറച്ചപ്പോൾ
ഞാറ്റുവേലകൃഷി പാടെപോയെ (2)
വിത്തുവിതയ്ക്കുന്ന കൊയ്ത്തുപാടങ്ങളും
ഞാറുകുത്തുന്നതും വേരറ്റു പോയ് (2)
(വിത്തും )
കല്ലും വടിയും മരക്കുന്തങ്ങൾ കൊണ്ടു
അമ്പും വില്ലുമായി നായാടിയോർ
കല്ലിലുരച്ചും തീ കത്തിച്ച കാലത്തു
പല്ലുമുരച്ചതു മാങ്കൊമ്പിനാൽ
(വിത്തു)
നാടൻ ശീലുകളും നാടൻ പാട്ടുകളും
നാടൻ കളികളുമോർമ്മയായി
ആട്ടക്കഥകളും തുള്ളൽ സാഹിത്യവും
പൗരാണികങ്ങൾ നിറഞ്ഞു പണ്ടു
(വിത്തു)
ആര്യേം കുണ്ടോo കുഴഞ്ഞാടിപാടവും
അയ്യാവഴി തറുവൻ കുഴിയാർ പാടോം
അങ്ങാടി പാലേരി എടവം പുഞ്ചപ്പാടം
എണ്ണിയാൽ തീരാത്ത വയലേലകൾ
(വിത്തും )
ഒരുനിലപ്പൂനിലം മൂപ്പുനിലം ഏലായ്
തറയൻ കണ്ടങ്ങളും ഏറെനാട്ടിൽ
പാഠങ്ങളെല്ലാം വരണ്ടും ഉണങ്ങില്ലോ
പാടത്തിറങ്ങടി കൊച്ചുപെണ്ണേ
(വിത്തും )
തള്ളയും പുള്ളയും താളത്തിൽ വന്നിട്ടു
വിത്തുവിതയ്ക്കടി കാത്ത പെണ്ണേ
വിത്തുവിതച്ചിട്ടു നെന്മണി കൊയ്താലോ
പത്തരമാറ്റിന്റെ വിളവെടുക്കാം
വിളവുവേണം നല്ല വിളവിനായിട്ടുനാം 
വിത്തുവിതയ്ക്കണം മാലോകരെ
(വിത്തും ) ദേവൻ തറപ്പിൽ )ഹാല് പിടിച്ചൊരു

ഹാല് പിടിക്കും ബിജെപി
പുലിവാല് പിടിക്കും മോഡിച്ചൻ
നടുവില് നട്ടം തിരിഞ്ഞു ബേങ്കിൽ
ഹലാക്കിലായി  ചങ്ങാതി നാളെ
ഹലാക്കിലാകും ചങ്ങാതി ...

ചുറ്റണ് ചീറ്റാണ് ബി ജെ പി
ചീറിനിൽക്കണു മോഡിച്ചൻ
തെക്കുവടക്കു കറങ്ങിനടക്കണ്
ഊരിച്ചുറ്റണ് മോഡിച്ചൻ എന്നും
ഊരിച്ചുറ്റണ് മോഡിച്ചൻ ...

ബ്ളാക്കിൽ കിടന്നൊരു നോട്ടിപ്പോൾ
പുലിവാല് പിടിപ്പിച്ചു മോഡിച്ചൻ
അടികിട്ടാനായ് ക്യൂവിൽ നിൽക്കുമ്പോൾ
പീപ്പി ഊതണ് മോഡിച്ചൻ ഇന്ന്
പീപ്പി ഊതണ് മോഡിച്ചൻ

പാഞ്ഞു നടക്കണ് ചികിത്സയ്ക്ക്
പണം കിട്ടാതലയുന്നു പാവങ്ങൾ
ലൈനിലും ബേങ്കിലും നിന്നുമടുത്ത്
ലഹളക്കായി  പാവങ്ങൾ
എല്ലാഗതിയും മുട്ടുമ്പോൾ
തെരുവിലിറങ്ങും മോഡിച്ചാ ജനം
തെരുവിലിറങ്ങും മോഡിച്ചാ
ദേവന്‍ തറപ്പില്‍

ഓട്ടം തുള്ളല്‍ ക്ഷൗരം ഇതിൽ ഭേദം !!

ക്ഷൗരം ഇതിൽ ഭേദം !!
ഓട്ടം തുള്ളല്‍ ...
==========
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ

എന്നലിന്നൊരു ഗുരുവരുളിക്കഥ
ചൊല്ലാം മനസ്സിത്തോന്നിയപോലെ
വല്ലൊരു പിശകും വന്നിട്ടുണ്ടേൽ
തുള്ളൽ കഥയിൽ ചുക്കുമതില്ലേ
നാണക്കേടിൻ കഥയാണിവിടെ
പറയാം പോകും കേരള നാടിന്‍
നാരായണ ഗുരു ജന്മമെടുത്തൊരു
കേരള നാടിൻ കഥയോ കഷ്ടം ...?
അധ;കൃതജനത വസിക്കും നാട്ടില്‍
അടിമത്വത്തിന്‍ ചങ്ങല കണ്ടു
നാരായണ ഗുരു ജന്മമെടുത്തൊരു-
കാലം ദുരിതം പേറീ ജനത
മറുതെ,മാടനെ പൂജിച്ചവരും
കള്ളും കോഴീം ബലികൾ കഴിച്ചു
അക്ഷരമൊന്നും കിട്ടാതിവരും
അടിയാന്മാരായി ജന്മിക്കുടിലിൽ
അങ്ങനെയൊരുനാൾ നാരായണഗുരു
അക്ഷോഭ്യതയിൽ ഈഴവശിവനെ
പ്രതിഷ്ഠ കഴിഞ്ഞു നിന്നവരോടായ്
അക്ഷരമാലകൾ നേടാനോതി
പലമതമുള്ലൊരു നാടാണല്ലോ
പലമതസാരവുമൊന്നാണല്ലോ
അതുകൊണ്ടിവിടെ ജാതിപറഞ്ഞു
തമ്മിൽ കലഹം വേണ്ടേ വേണ്ട
മതമേതെന്നതു നോക്കുക വേണ്ട
മനുഷ്യർ നന്നായാൽ മതിയല്ലോ
മദ്യമതെന്നൊരു വിഷപാനീയം
ഉണ്ടാക്കല്ലേ,കൊടുത്തീടല്ലേ
കള്ളിൻ ഷാപ്പുകൾ പൂട്ടിടാനായ്
തുണയെകേണേ നാരായണഗുരു
ചെത്തുകൾ നിർത്തി വരുന്നോർക്കെന്നും
ഓരോ നാണയമെത്തിച്ചീടാം
എന്നിട്ടരുളി കത്തികൾ നാലായ്കീറി
ക്ഷൗരപ്പണിയൊ ഇതിലും ഭേദം
എഭ്യന്മാരുടെ വങ്കത്തരവും
ഏറിവരുന്നേ കേരള നാട്ടിൽ
മദ്യം വേണ്ടന്നരുളിയ ഗുരുവിനെ
മദ്യക്കാർക്കും വിൽക്കുന്നയ്യോ
പറയുന്നോ ചില നേതാക്കന്മാർ
മദ്യക്കാരുടെ സേവയുമാകാം
മദ്യഗുരുക്കൾ കാശുമെടുക്കാം
സന്യാസികളോ ധനവാന്മാരുടെ
സഭയിൽ പോകരുതെന്നും സാമികൾ
വിദ്യാഭ്യാസം പകരാനായി
നാടുകൾ തോറും പോയിടേണം
വീടുകളിൽ കൃഷി കാര്യങ്ങൾക്കു -
മുപദേശങ്ങൾ നൽകീടേണം
തെങ്ങുകൾ ചെത്തുന്നോർകൾവന്നാൽ
കള്ളിൻ മണവും നാറ്റവുമേറും
കള്ളുകുടിച്ചു വഴക്കുണ്ടാക്കി -
തുള്ളൽ നടത്തും മാനവർ വേണ്ട
എന്ന് പറഞ്ഞൊരു ഗുരുവിൻ സംഘം
ഇന്നോ ധനവാന്മാരുടെ കൂടെ
യോഗത്തലവർ യോഗ്യതയോടെ
ഭോഗിക്കുന്നു കള്ളിൻ കുപ്പികൾ
മണ്ടൻ ചെയ്തികൾ മണ്ടി നടത്തി
കാടും മേടും കേറിയിറങ്ങി
ഗുരുസന്ദേശം പലപല കൊടികളിൽ
കുരുതികൊടുക്കും പകൽമാന്യന്മാർ
സമ്പന്നര്‍ തന്‍ പിച്ചകൾ വാങ്ങി
കനിവിൻ കണികയതൽപ്പവുമില്ല
ദിവസം പലതും കഴിയുന്തോറും
ധനവാന്മാരായ് മേവുന്നവരും..
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
വിശകലനം ,,,
വള്ളുവനാട് വാണരുളും മഹാരാജന്റെയും
ഈഴവ രാജന്റെയും ഗുരുവ്റെയും
കാരുണ്യത്താൽ
തുള്ളൽ കഥയവതരിപ്പിക്കാൻ
ഒരു വേദി ലഭിച്ചതിൽ തിരുവിതാംകൂര്‍ വാഴും
മഹാദേവനായ പ്രമാണിക്കു രസിക്കുമെന്ന്
പ്രതീക്ഷിക്കുന്നു ........
ദേവൻ തറപ്പിൽ 13/01/2015,
------------------------------------------
ഭാരതമെന്നൊരു മാതാവുതന്നുടെ
മക്കളായ് ഞങ്ങൾ ചിലരുണ്ടിവിടെ
അഭിമാനമന്തരംഗത്തിലുണ്ടെങ്കിലും
ഒട്ടുമേ കാണില്ല കർമരംഗങ്ങളിൽ
പൊട്ടിക്കരയേണ്ട നേരത്തു പെട്ടെന്നു
പൊട്ടിച്ചിരിച്ചു ഫലിതരായ് മാറും
പൊട്ടിച്ചിരിക്കേണ്ടിടങ്ങളിലെല്ലാം
പൊത്തിപ്പിടിച്ചടക്കീടുന്നു ഞങ്ങൾ
ഞെട്ടിവിറയ് ക്കേണ്ട നേരത്തു ഞങ്ങൾ
ഞെട്ടറ്റു വീണതു പോലെക്കിടക്കും
കാളപെറ്റെന്നതു കേട്ടിട്ടുടനെ
നീളൻ കയറൊന്നെടുത്തോടിയെത്തും
കാമത്തിമിരത്തിലന്ധരായ് പായും
ലോഭത്തിളക്കത്തിലെല്ലാം മറക്കും
ക്രോദ്ധാഗ്നി ഞങ്ങളിലാളിപ്പടരും
മോഹിതം സത്സംഗമേറെ വർജ്ജ്യം
നരജന്മമെങ്കിലും നരിചര്യയിഷ്ടം
ബോധമുണ്ടെങ്കിലും മന്ദത്വഭാവം
കലികാലമായതിനാലെന്നു ന്യായം
ജന്മമൊന്നേയുള്ളുവെന്നൊരു വാദം
ബന്ധവും ബോധവും നോക്കാതെയിങ്ങനെ
കോലം കെടുന്നതിലെന്തഭിമാനം
കലികാലമാണു പിഴച്ചെന്നതോർത്താൽ
ജന്മപാരമ്പര്യമെന്തെന്റെയീശ്വരാ

മോഡി ചിരിക്കുന്നു

കറങ്ങുന്നു മോഡി ചിരിക്കുന്നു
ക്യൂ നിൽക്കും ജനം വലയുന്നു

അൻപതും നൂറിന്റേം നൊട്ടിനു
അങ്കം വെട്ടി ബേങ്കിൽ ജനം

തോള്ളേ വെള്ളം വറ്റിവലയുമ്പോ
ഉലകം ചിറ്റ് നടക്കും മോഡി

ചുണ്ടു നനയ്ക്കാൻ പാടുപെടുമ്പോൾ
ചുണ്ടിൽ കുഴലുമായ് മോദിയണ്ണൻ

വമ്പന്മാരുടെ കടമെഴുതി തള്ളീട്ടു
പരിഹസിക്കുന്നു പാവം ജനത്തെ
ദേവൻ തറപ്പിൽ

പരുപരുക്കണ് നേരം വെളുത്തടി

പരുപരുക്കണ് നേരം വെളുത്തടി
നെലം ഉഴനടി  കണ്ണാളേ ......

കാറ്റടിക്കണ് മാമരം കോച്ചണ്
കാടിളകണ് കണ്ണാളേ ....

കടലിമ്പണ് കാറിപ്പെയ്യണ്
കറുകറുത്തടി കണ്ണാളേ ....

കതിർവിരിയണ് കളകൾ നീക്കണ്
കിളികൾ പാടണ് കണ്ണാളേ ....

തോറ്റം പാടണ് കോഴികൂവണ്
തേരുതെളിക്കണ്  കമ്മാട്ടി ....

വരമ്പുകെട്ടണ് വയൽനിരത്തണ്
വളമിടണ്  പെണ്ണാള് .....

നെല്ലുകൊയ്യണ്  കറ്റകെട്ടണ്
നെന്മണി തിന്നണ് കിളികള് ..

കറ്റമെത്തിക്കണ്‌ നെല്ലുണങ്ങണ്
പുയിങ്ങി കുത്തണ് പെണ്ണാള്..

അടുപ്പത്താണ് കുത്തരി ഇട്ടപ്പോ
വയറു കാളണ് പടപടാ ...

എനിക്കെന്റോമ്മോ വെശക്കണ്
നിലത്തിങ്ങോട്ടു വെളമ്പടി ....


ആടു പെണ്ണേ ആടാട് പെണ്ണേ

ആടു പെണ്ണേ  ആടാട് പെണ്ണേ .....
ആടാടിപ്പാടു പെണ്ണേ ........

തങ്കവും പൊന്നും അണിഞ്ഞു നിന്ന്
തിങ്കൾക്കലപോൽ വന്നാടു പെണ്ണേ

ചന്ദനത്തിൻ കുറി പൂശി നെറ്റിൽ
കുങ്കുമപ്പൊട്ടു തൊട്ടാടു പെണ്ണേ ...

തിരുവാഭരണവും ചാർത്തി വന്ന്
തിരുനാമം ചൊല്ലിയിട്ടാട് പെണ്ണേ ..

കസവിന്റെ തേരുള്ള സെറ്റുടുത്ത്
കണവനെയോർത്തു നിന്നാട് പെണ്ണേ ...

മുറ്റത്തു മൂലയില്‍ നിന്നുനോക്കി
മുത്തുപൊഴിച്ചു നിന്നാട് പെണ്ണേ

കഥകളിയാടുമ്പോള്‍ രൗദ്രം പൂണ്ടു
കഥകൾ പറഞ്ഞു നിന്നാട് പെണ്ണേ ....

ഏഴുവർണ്ണങ്ങളിൽ മിന്നിടുന്ന
ഏഴഴകായ് വന്നിട്ടാട് പെണ്ണേ .......

താടിക്കു കയ്യും കൊടുത്തിരിക്കും
താളമടിച്ചു നിന്നാട് പെണ്ണേ ....

താളമടിക്കടി തങ്കക്കതിർ ചുറ്റി
താലോമെടുത്തുനിന്നാട് പെണ്ണേ

ആടുപെണ്ണേ ആടാട് പെണ്ണേയെ -
ഴുന്നേറ്റുനിന്നിട്ടാടാടു പെണ്ണേ ...
ദേവൻ തറപ്പിൽ ...

വയലാർ രാമവർമ്മ /ആത്മാവിൽ ഒരു ചിത 
----------
അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം 
നിശ്ശബ്ദത പോലുമന്നു നിശ്ശബ്ദമായ്‌ 
വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി 
നിന്നുപോയ് ഞാന്ന നിഴലുകൾ മാതിരി.

കത്തുന്നു കാറ്റിന്റെ കാണാത്ത കൈകളിൽ
എത്തിപ്പിടിക്കാൻ നിലവിളക്കിൻ തിരി.
ഇത്തിരിച്ചാണകം തേച്ച വെറും നിലത്ത്
അച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ?

പച്ചപ്പിലാവിലത്തൊപ്പി മെടഞ്ഞുകൊണ്ട് 
അച്ഛന്റെ ചാരത്തിരുന്നതോർക്കുന്നു ഞാൻ 
നാലു വയസ്സു തികഞ്ഞില്ലെനി,ക്കെഴു- 
ത്തോലകളെല്ലാമുരുവിട്ടു തീർത്തു ഞാൻ.
ആരുവന്നാലും കിളിപോലെ ഞാൻ ചൊല്ലും 
"ആ"മുതൽ "ക്ഷ"വരേക്കുള്ള വാർത്തകൾ 
അന്നെനിക്കൊട്ടും മനസ്സുഖമില്ലെന്റെ 
ചന്ദനപ്പമ്പരമെങ്ങോ കളഞ്ഞു പോയ്‌.!... .

വീടിന്നകത്തു കരഞ്ഞു തളർന്നമ്മ
വീണുപോയ്‌ നേരം വെളുത്ത നേരം മുതൽ 
വാരിയെടുത്തെന്നെയുമ്മ വച്ചമ്മയ- 
ന്നോരോന്നു ചൊല്ലിക്കരഞ്ഞ തോർക്കുന്നു ഞാൻ 
നൊമ്പരം കൊണ്ടു വിതുമ്പി ഞാ-നെൻ കളി-
പ്പമ്പരം കാണാതിരുന്നതു കാരണം.

വന്നവർ വന്നവരെന്നെ നോക്കിക്കൊണ്ടു
നിന്നു നെടുവീർപ്പിടുന്നതെന്തിങ്ങനെ?
ഒന്നുമെനിക്കു മനസ്സിലായില്ല,അച്ഛൻ 
ഇന്നുണരാത്തതു,മുമ്മ തരാത്തതും
ഒച്ചയുണ്ടാക്കുവാൻ പാടില്ല ഞാന്റെ
അച്ഛനുറങ്ങിയുണർന്നെണീക്കും വരെ.

പച്ചപ്പിലാവില ത്തൊപ്പിയും വച്ചുകൊണ്ട് 
അച്ഛന്റെ കണ്പീലി മെല്ലെത്തുറന്നു ഞാൻ
പെയ്തു തോരാത്ത മിഴികളുമായെന്റെ
കൈ തട്ടി മാറ്റീ പതുക്കെയെൻ മാതുലൻ
എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു 
കൊണ്ടു പോയ്‌;കണ്ണീരയാളിലും കണ്ടു ഞാൻ.
"എന്തുകൊണ്ടാണച്ഛ,നിന്നുണരാത്തതെ"-
ന്നെന്നെയെടുത്തയാളോടു ചോദിച്ചു ഞാൻ 
"കുഞ്ഞിന്റെയച്ഛൻ മരിച്ചുപോ"യെന്നയാൾ 
നെഞ്ഞകം പിഞ്ഞിപ്പറഞ്ഞു മറുപടി.

ഏതാണ്ടപകടമാണച്ഛനെന്നോർത്തു
വേദനപ്പെട്ട ഞാനൊന്നാശ്വസിച്ചു പോയ്‌
ആലപ്പുഴയ്ക്കുപോ,-യെന്നു കേൾക്കുന്നതു
പോലൊരു തോന്നലാണുണ്ടായതപ്പോഴും 
ആലപ്പുഴയ്ക്കു പോയ്‌ വന്നാലെനിക്കച്ഛ- 
നാറഞ്ചു കൊണ്ടത്തരാറുള്ള തോർത്തു ഞാൻ 
അച്ഛൻ മരിച്ചതേയുള്ളൂ- മരിക്കുന്ന-
തത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ.

എന്നിട്ടുമെന്നിട്ടുമങ്ങേ മുറിക്കക-
തെന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാൻ ചോദിച്ചിതമ്മയോ-
ടാരാണ് കൊണ്ടക്കളഞ്ഞതെൻ പമ്പരം?
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞു പോയ്‌
"കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ?"
അച്ഛനുണ്ടപ്പുറ-ത്തിത്തിരി മുൻപു ഞാൻ 
അച്ഛനെ ക്കണ്ടതാ- ണുത്തരം നല്കി ഞാൻ 
അമ്മ പറഞ്ഞു:"മകനേ നമുക്കിനി 
നമ്മളേയുള്ളു,നിന്നച്ഛൻ മരിച്ചു പോയ്‌....."

വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാൾ,പിന്നെ
വെള്ളമുണ്ടിട്ടു പുതപ്പിച്ചിതച്ഛനെ 
താങ്ങിപ്പുറത്തേക്കെടുത്തു രണ്ടാളുകൾ 
ഞാൻ കണ്ടു നിന്നു;കരയുന്നു കാണികൾ

അമ്മ ബോധം കെട്ടു വീണുപോയ്‌ തൊട്ടടു-
ത്തങ്ങേപ്പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ
അച്ചിതാഗ്നിക്കു വലം വച്ചു ഞാ, നെന്തി-
നച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ?

ഒന്നും മനസ്സിലായില്ലെനി,ക്കപ്പൊഴും 
ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ 

ഇത്തിരിക്കൂടി വളർന്നു ഞാ,നാരംഗ-
മിപ്പൊഴോർക്കുമ്പോൾ നടുങ്ങുന്നു മാനസം 
എന്നന്തരാത്മാവിനുള്ളിലെ ത്തീയിൽ വച്ചി-
ന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ.