കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Wednesday, 20 December 2017

മാപ്പിള പാട്ടു ഒരു കിഴവി അനുദിനം

മാപ്പിള പാട്ടു
ഒരു കിഴവി അനുദിനം തന്നുടെ സംഭാവനയായ് മുന്തിരിയേന്തി
തിരുനബിക്കായ് ഹതിയാകൊണ്ടുവരുന്നത് നിരന്തരമായ് (2)

തിരുനബിയോ തന്നുടെ ചുറ്റും കൂടിയിരിക്കും ശിഷ്യഗണങ്ങൾ
അതിരുജിയാം പഴമൊന്നൊന്നായ് വിതരണം ചെയ്തീടുവാൻ....
ഇത് പലനാൾ തുടരും കാലം ഒരു ദിനം കിഴവി നൽകിയ മുന്തിരി
മുഴുവനുമായി മുത്തു റസൂല് ഭുജിച്ചതു കണ്ടിടാവേ ....
ഒരു കിഴവി അനുദിനം..

അനുചരരാം ശിഷ്യഗണങ്ങൾ അതിശയം  പൂണ്ടവർ നബിയോടോതി
തിരു നബിയെ എന്തിതു ചെയ്തു മുന്തിരി തന്നില്ലാ .....
സോദരേ ഇന്നീ  വനിതാ നൽകിയ മുന്തിരിയെല്ലാം തന്നെ
അമിത പുളി ആയതിനാലെ തിന്നിത് സ്വയമായി ഞാൻ
ഒരു കിഴവി അനുദിനം.....

സഹനഗുണ ശക്തിയിൽ നിങ്ങൾ പരിമിതരായത് ഞാനറിയുന്നു
തിരുനബിയെ അരുതിയിതെന്തു നിങ്ങൾ വിളിച്ചോതും
അതുകോട്ട്‌ വേദനത്തിന്നും ഹൃദയവുമായി പോകുമ വനിത
അതുതടയാനിതിലൊരു പഴവും  വിതരണം ചെയ്തില്ല ......
ഒരു കിഴവി അനുദിനം....  

Wednesday, 13 December 2017

വൈവിധ്യസംസ്കാര നഗരം

വൈവിധ്യസംസ്കാര നഗരം..
സപ്തവർണ്ണങ്ങളിൽ ശ്രുതികൾ മീട്ടുന്നൊരു-
സംഗീത സ്നേഹത്തിൻ ഗീതമിന്ന് 
സ്നേഹതീജ്വാലകൾ മൈത്രീബന്ധങ്ങളിൽ 
സംസ്കാര ജിഹ്വയായുണരട്ടെ..

ഏഴുവർണ്ണത്തിൽ നിറക്കൂട്ടു ചാലിച്ച 
വൈവിധ്യവർണ്ണനഗരം ,മുംബൈയ് 
ജീവിത സൗഭാഗ്യ ലക്ഷ്യങ്ങൾ തന്നതാം  
ജീവിതമേരുവാണി നഗരം ..

അഗ്രി-കോളി..മഹോൽത്സവ വേദിയിൽ
മലയാളി മറാഠി മാമാങ്കവും
കോങ്കൻ കേരളം ഒരുക്കിയ വേദിയിൽ
രുചിക്കൂട്ടിലിവിടൊരു ആറാട്ട് 
മലയാളി മേളയിൽ താരാട്ട് 

രണ്ടു ദേശത്തെ ജനം തോളൊടൊത്തിന്ന് 
രണ്ടല്ലന്നീ വേദിയോതിടുന്നു ..
ചുക്കാൻ പിടിച്ചതൊ മലയാള മണ്ണിന്റെ
ഗന്ധങ്ങൾ ഹൃത്തിലും പേറുന്നവർ ..

സഹനത്തിലെന്നും കൈകോർത്തിടേണം നാം 
സാഹോദര്യത്തിൻ നന്മപേറാൻ 
സകലരേം ഒത്തുചേർക്കുന്നിതാ നിത്യവും
സൗഹൃദ ഭാവത്തിൽ മലയാളി 
നഗരമെന്നെന്നും  മനംപോലെ കാക്കുന്നു 
മതനിരപേക്ഷതൻ ..പുണ്യഭൂമി ,ഈ.
മറാഠയാണിന്നെന്റെ ..മാതൃഭൂമി

സംഘനൃത്തങ്ങൾ ചവിട്ടിടാം മുംബയിൽ
സംസ്കാര സ്മരണകൾ കാത്തുവെയ്ക്കാം 
ഒന്നിച്ചു കൈകോർത്തിടാം മഹാരാഷ്ട്രയിൽ 
എന്നുമൊന്നായ് കൂടെനിൽക്കാം 
ജന്മഭൂമി നമുക്കെന്നെന്നും കേരളം
കർമ്മഭൂമി ആണല്ലോ മുംബയ് 

പെറ്റമ്മയും അമ്മ മലയാളവും എന്റെ 
കൗമാര കേരളമാണു സത്യം
കൂടെപ്പിറപ്പായ പോറ്റമ്മയാണെന്റെ 
പെരുമകൾപേറും മഹാനഗരം ,
അവസാന അന്ത്യശ്വാസംവരേയ്ക്കും ഞാൻ 
നഗരത്തെ നെഞ്ചിൽ ചേർത്ത് വെയ്ക്കും 

ദേവൻ തറപ്പിൽ

Monday, 27 November 2017

ഗസൽ കരളുരുകീ ഞാൻ ....പറയാം

ഗസൽ ...
കരളുരുകീ , ഞാൻ ....പറയാം ഹൃദയത്തിൻ 
കണ്ണീരിൽ മുങ്ങിയ  ബാല്യകഥാ ......എന്റെ-
കതിരിൽ പൊലിഞ്ഞൊരു ദുഃഖകഥാ.....(2)
വഴിമുട്ടി ജീവിതം , യൗവ്വനത്തിൽ ....
ബാല്യകാലം അന്ന് ഇരുളിലായി ,പിന്നെ 
വഴിയറിയാതെ ഞാൻ പതറിയന്നു .....
കരളുരുകി ഞാൻ .......

ഇരുൾമൂടി ,ബാല്യ..കൗമാര ജീവിതം ...
ഇതൾവിരിയാതെ മുരടിച്ചുപോയ് .....(2)
കനലുകൾ വിതറിയ,പാതയിൽ ഞാനെന്നും 
ഇടറിയ കാലുമായ് പിന്നിട്ടപ്പോൾ .....
നഷ്ടസ്വപ്‌നങ്ങൾ മുറുകേ പിടിച്ചു ഞാൻ ,
നെഞ്ചോട് ചേർത്തന്ന് യാത്രയായി ....
കരളുരുകി ഞാൻ ....

ഗ്രാമത്തിൻ ജീവിത സ്വപനം കൊഴിഞ്ഞന്ന് 
ഉറ്റവർ ഉടയവർ കാണാതെ ഞാനന്ന് 
എല്ലാം ഉപേക്ഷിച്ചു യാത്രയായി ......
ഭാഷയും ദിക്കുകൾ  അറിയാതെ യാത്രയിൽ
പട്ടിണിയെന്റെ  കൂടപ്പിറപ്പായി ....
കരളുരുകി ഞാൻ ....

യാത്രയിൽ അന്നെന്റെ നെഞ്ചിടിച്ചപ്പോളന്ന് . ദുഃഖം 
കൂടപ്പിറപ്പുകൾ ..ഓർത്തായി .....
 മനസ്സിൽ പോരേണ്ടതില്ലെന്നു തോന്നിയപ്പോൾ,
എല്ലാം മറക്കാൻ പഠിപ്പിച്ച കാലം ,മനസീന്ന് 
ഗ്രാമവും ഉറ്റവർ മാഞ്ഞുപോയി ......
കരളുരുകി ഞാൻ .......

സ്പനങ്ങളെല്ലാം കാറ്റിൽ പറന്നന്ന് 
അറിയാതെ ഞാനും പതറിപ്പോയി ......അന്ന് 
വെള്ളം കുടിച്ചും വയർ നിറച്ചപ്പോഴും 
നിദ്രയും വീഥിയിലായിരുന്നു ....(2)

മരണം ഒരതിഥിയായ് വരും ഒരു നേരത്ത് 
ഒരു തുണ്ട് മണ്ണിനായ്  അല്ലയുന്നല്ലോ ...... ഞാൻ 
ആറടി മണ്ണിനായ് അല്ലയുന്നല്ലോ ......!
കരളുരുകിഞാൻ .....
ദേവൻ തറപ്പിൽ 

Thursday, 23 November 2017

കീറിയമുണ്ടുമുടുത്ത കാലത്തെ

കീറിയമുണ്ടുമുടുത്ത കാലത്തെ
മുണ്ടകൻ പടമറിഞ്ഞോടാ 

പുഞ്ചയ്ക്കു വെള്ളം തേവിയതന്നു
ചക്രം ചവിട്ടി വീഴ്ത്തിയത്

മുണ്ടു മുറുക്കീം പണിത കാലം
കണ്ടങ്ങളെല്ലാം വിളവന്ന്

കൊയ്തുമെതിച്ചെല്ലാ നെല്ലുകളും
തംബ്രാൻ വീട്ടിലെ പത്തായത്തിൽ

അന്ന് ഊഞ്ഞാൽ കോൽക്കളിയും
വട്ടക്കളിയുടെ ചോടറിയ്യോ ?

നാടൻ ചികിത്സയും നാട്ടുമരുന്നും
കണ്ടറിഞ്ഞോ നീ കേട്ടതുണ്ടോ

റോഡരികത്ത് നിറഞ്ഞു നിൽക്കും
കുറുന്തോട്ടിച്ചെടി കണ്ടിതുണ്ടോ

ചന്നം പിന്നം പനിവന്നുവെങ്കിൽ
നീരെടുക്കും പനിക്കൂർക്ക കണ്ടോ

നാടൻ പാട്ടുകൾ കേട്ടിട്ടുണ്ടോ
നാരായം കുത്തി ഓലകണ്ടോ

എന്തൊക്കെ കുന്തം പഠിച്ചു ചെക്കാ
താതെയ്യത്തക തെയ്യാരെ ...തക
താതെയ്യത്തക തെയ്യാരെ .......

നേരറിയണം നേരം വെളുക്കുമ്പോൾ
നേരിയറിഞ്ഞിട്ടു പണിയണം
ദേവൻ തറപ്പിൽ
          -------------

Wednesday, 1 November 2017

എന്റെ ജന്മഭൂമി

 എന്റെ ജന്മഭൂമി ...!
കേരളം എന്റെ കേരള നാട് 
കേളികേട്ടുണരും കേരളം 
പുഴയും മലകൾ കളമൊഴിപാടും   
കേരം നിറയും കേരള നാട് 

കായൽ പുൽകിപ്പിണമ്പോൾ 
കവിതകൾ പാടും തീരങ്ങൾ 
കുളിരും പാകി ചാരുതയേകി  
കേരളം എന്റെ കേരളം..

പാടത്തീറൻ ചതുപ്പു നദികൾ 
പാടിപ്പാടി ഒഴുമ്പോൾ
കേരള വൃക്ഷത്താരകമങ്ങു  
ഓർക്കുക നമ്മൾ മലയാളം 

കേവലമൊരു നാടല്ലല്ലോ 
കേളികൾ കേട്ടൊരു മലനാട്  
പുതു നെല്ലൂറും പാടങ്ങൾ 
പുതുമകളാലൊരു ഭൂദേശം 

പലജാതികളും പലധർമ്മം  
പലമതസാരം രക്ഷിപ്പാൻ  
പതിരും പകയും ഇല്ലാതെ 
മധുരം നിറയും കേരളം ... 

പുഴകൾ കിങ്ങിണി മൂളുമ്പോൾ 
കുയിലിൻ നാദംകേൾക്കുമ്പോൾ 
നാടൻ ശീലുകളുള്ളൊരു നാട്‌ 
നാവിൽ നമ്മുടെ മലയാളം .!  
ദേവൻ തറപ്പിൽ..

Tuesday, 31 October 2017

പ്രണയമൊരു തീവ്രവാദം ?

പ്രണയമൊരു തീവ്രവാദം ?
ഒരുപ്രണയ തീവ്രവാദത്തിൻ കൊടുങ്കാറ്റി- 
ലൊരുനുള്ളു ചാരമായ് നടുമുറ്റത്ത് 
ഒരുതുണ്ട്ശിലയിൽ പൊതിഞ്ഞമൺപാത്രത്തി-
ലൊരുനോക്ക് കാണ്മാനുമാവതില്ല 


വെള്ളിടികൾ വെട്ടിയെൻ ഹൃത്തിലിന്നിപ്പോ-
ലാളിപ്പടരുന്നൊരഗ്നി പർവ്വം,
കാലത്തു യാത്രനീ പറയുമ്പളമ്മയുമോർത്ത-
തില്ലല്ലൊയിക്കണ്ണീർക്കയം 
എന്തോ പറയുവാൻ ബാക്കിവെച്ചോമലേ-
യെന്തേ പറയാതെ പോയിനീയും...

കോളേജിൽനിന്നും നീയെത്തുന്ന നേരത്തിലി-
നിയാരെ,യീയമ്മ കാത്തിരിക്കും  
ഇനിനീ വരില്ലല്ലൊയെന്നു നിനയ്ക്കുവാൻ 
കണ്ണേ,യീയമ്മയ്ക്കുമാകില്ലല്ലോ 
രക്തവും മാംസവും നൽകി ഞാൻ പെറ്റതോ  
ഇന്നിതായിവിടെ വൃഥാവിലായി 
  
ഇനിയാർക്കുവേണ്ടി വഴിക്കണ്ണുമായിഞാൻ 
വാതിൽപ്പടിക്കലും കാത്തുനിൽക്കും 
പൂങ്കുയിൽ ശബ്ദവും പൂനിലാപുഞ്ചിരിയു- 
മിനിയെല്ലാമെനിയ്ക്കന്യമായി    
നെഞ്ചുപൊട്ടുന്നെന്റെ പൊന്നുമോളെ നിൻ 
കൊഞ്ചൽ കേൾക്കാനുമാകുകില്ല 


കണ്ണുനീർക്കടലാഴി തീർത്തെന്റെ ഹൃത്തിലും 
കരകയറാനും എനിക്കാവില്ല  
വെള്ള പുതപ്പിക്കാൻ വെച്ചില്ലൊരൽപ്പവും 
വെണ്മനിറഞ്ഞനിൻ വപുഃസ്സുമിന്നു...   
പ്രണയിച്ചിടാത്തനിൻ സ്വപ്നങ്ങളൊക്കെയും  
പ്രഹരിച്ചുവല്ലോ ദുഷ്ടനവൻ 

കടൽപോൽ കിനാക്കൾ നെയ്തതെല്ലാമിന്നു 
കണ്ണീരിൽ കോറിയ ചിത്രമായി  
കാർമേഘക്കെട്ടുള്ള വാർമുടികോന്തുവാൻ    
പുഞ്ചിരിച്ചോമനയിനിയെത്തില്ല?
ശിലകൊണ്ടുമൂടിയ നിൻചാരമെൻ നെഞ്ചിൽ 
ചേർത്തുഞാനന്ധ്യമായ് ചുമ്പിച്ചിടാം!

ഇനിനീ വരില്ലെന്നതോർക്കാനെനിക്കിനി 
കഴിയില്ല കാലം കഴിഞ്ഞീടിലും 
കോരിത്തരിച്ചു ഞാൻ കേട്ടെത്ര കിന്നാരം 
ഓമനേ ചാരത്തു നീവരുമ്പോൾ
പ്രണയനൈരാശ്യത്തിൻ കാർമേഘപാളിയിൽ   
ഇരുളിന്റെ താരകമായൊനീയും   
ചന്ദനം നെറ്റിയിൽ നിന്നുമായുമ്പോളും  
ചന്ദനച്ചെപ്പുമായ് വന്നതില്ലേ ,ഇനി 
ചന്ദനമാർക്ക് ഞാൻ ചാർത്തിടേണം?

പുഞ്ചിതൂകിനീ കന്മഷി പാത്രമായെന്ന-
രുകിലണയുംനാൾ കാത്തിരിയ്ക്കാം    
നിൻ മിഴിക്കോണുകൾ ഈറനണിയുമ്പോൾ
വാരിപ്പുണർന്നതും നീ മറന്നോ? 
എന്നിട്ടുമെന്തേ നീ ഒരുവാക്കു പറയാതെ- 
യീമ്മേതനിച്ചാക്കി യാത്രപോയി 
കണ്ണീനീർ ചാലുകൾ നദിയായൊഴുകുമ്പോൾ  
കണ്ണേ,സഹിക്കാനുമാവതില്ല..!

മഞ്ഞുകൾ പെയ്യും ചന്ദ്രിക നിലാകവിലാത്ത് 
ചന്ദനക്കുടവുമായ് കാത്തുനിൽക്കും,
ഇരവിലും പകലിൽ ഞാനുണ്ണാതുറങ്ങാതെ  
നിൻ പാദസ്വനത്തിനായ് കാത്തിരിക്കും,  
കനലുപോലെരിയുന്നിന്നമ്മതൻ നെഞ്ചകം 
കരളേയിന്നൊന്ന് ചേർത്തുവെയ്ക്കു   
കതിരിൽവിരിയുന്നമുൻപേയെൻ പൊന്നുമോൾ  
കരളുംപറിച്ചു തനിച്ചുപോയി..! 

പ്രണയനൈരാശ്യത്തിൻ അഗ്നിതൻ ചുടലയിൽ
എരിയുന്നതിന്നെത്ര യൗവ്വനങ്ങൾ  
നരവീണു മരവിച്ചൊരണു കുടുംബങ്ങളും 
നരകമായ് മാറുന്നുവോ യുവമിഥുനങ്ങൾ,(2) 

വെട്ടിപ്പിടിക്കുവാനാവില്ല പ്രണയവും 
തട്ടിപ്പറിക്കല്ലേ യൗവ്വനങ്ങൾ 
അഗ്നിക്കൊടുങ്കാറ്റിലുഴലും കൊടും പ്രണയ- 
മഗ്നിയിൽ ശുദ്ധികരിച്ചീടേണം
ഇനിവരും നാളെയിൽ പ്രണയിമൊരു ദിവ്യ- 
സ്നേഹജ്വാലത്തിൻ തിരികൊളുത്താം!
ദേവൻ തറപ്പിൽ 22/02/17 ,

കോട്ടയത്ത് ഗാന്ധിനഗർ സ്‌കൂൾഓഫ് മെഡിക്കൽ എജുക്കേഷനിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായിരുന്ന ലക്ഷിമിയെ ,പ്രണയാഭ്യർത്ഥന നിരസിച്ചതിന് പൂർവ്വ വിദ്യാര്ഥിയായ ആദർശ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയും സ്വയം അതിൽ ഒടുങ്ങുകയും ചെയ്തതു 01/02/17-നാണു .

പ്രണയം പിടിച്ചുവാങ്ങാമെന്നു ധരിക്കുന്ന ഇന്നത്തെ യുവതലമുറയുടെ ഈ പോക്കിന് ആരാണ് ഉത്തരവാദിയെന്ന് ഓരോ മാതാപിതാക്കളും ഉത്തരം പറയണം .അല്ലാതെ മൗനം ദീക്ഷിച്ചു ഉപവസിക്കലല്ല അതിനുള്ള മറുപടി. . ആണ്കുട്ടിയോ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തിയാൽ അത് തന്റെ ജന്മാവകാശമാണെന്നു തെറ്റിദ്ധരിച്ചു കൊലപ്പെടുത്തുന്ന ഇന്നത്തെ തലമുറയെ ഈവഴിയിൽ വിടുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം  മാതാപിതാക്കളാണെന്നു പറയാതെ തരമില്ല   . 

എന്റെ മരണം

ഞാൻ മരിച്ചാൽ   
ആഘോഷമാക്കാതെ 
എന്റെ ജഡത്തിൽ,
പുഷ്പങ്ങൾ 
വെയ്ക്കാല്ലേ   !

ബലിയിട്ടു കർമ്മങ്ങളൊന്നും 
ചെയ്യാതെ 
റീത്തുകൾ  വയ്ക്കല്ലെ 
കൂടപ്പിറന്നവർ 
ആത്മാവിനായരും 
പ്രാർത്ഥിച്ചുപോകല്ലേ 

എന്നെ കുളിപ്പിച്ചു
കോടി തുണികൊണ്ട്
ജഡം, പുതപ്പിക്കാതെ 
പുതിയത് അനാഥർക്ക്
കൊടുക്ക് നിങ്ങൾ 

പൂജയ്ക്ക് പണമൊന്നും 
വ്യയം ചെയ്യരുതേ 
അന്നദാനം നൽകി 
വിശപ്പകറ്റിടണെ ...!

വളമാക്കും മുൻപേ ,
മരിച്ചു ജീവിക്കുന്നവർക്ക് 
അവയവം ദാനങ്ങൾ ചെയ്തിടേണം....

അസ്ഥിയെടുത്തൊന്നും 
കർമങ്ങൾചെയ്യല്ലേ 
പുഴയിൽ ഒഴുക്കിയാൽ 
ജലം മലിനമാകും 
പകരമായ് ജഡം കത്തിച്ചു നിങ്ങളും ,
വളമാക്കി ഭൂമിയ്ക്ക് നൽകിടേണം 

കല്ലറയൊന്നും പണിതു 
ധനം വ്യയം ചെയ്യാതെ 
വെറുമൊരിടത്ത് മറവ് ചെയ്തിട്ടു 
ഒരുബോഡിൽ,
ഇങ്ങനെ കുറിച്ചിടേണം..!

ഹൃദയശുദ്ധിയുള്ളവർ നിങ്ങൾ 
ഈ മണ്ണിൽ ചവിട്ടിയും 
കാർക്കിച്ചു തുപ്പിയും  
ചീത്ത പറഞ്ഞിട്ടു പോയിടേണം 

നാളെയിൽ നിങ്ങൾ തരും 
എന്റെ തെറ്റുകൾക്കെല്ലാമുള്ള  
ശിക്ഷയല്ലോ .പ്രിയരേ 
മാപ്പ് മാപ്പ് ഞാൻ ചോദിക്കും 
*ദേവൻ തറപ്പിൽ*

പീഡനായനം ....

പീഡനായനം ....
പിഞ്ചു പൈതലിൻ ദേഹം കാമാർത്തരും
ഭോഗിച്ച് നെഞ്ചുകൂടം തകർത്തപ്പോൾ
നിശ്ചലം മൂകസാക്ഷിയായപ്പൊഴും
ഭൂമിദേവി കണ്ണീരു വാർക്കുന്നു

ചോരയിൽ മുങ്ങി ചുണ്ടും കവിളുകൾ
ചോരയിറ്റിറ്റുറ്റൊഴുകുന്നു മെയ്യിൽ
വസ്ത്രമുരിഞ്ഞുഴുതുമറിക്കുമ്പോൾ
ചങ്കുപൊട്ടി പർവ്വത സാനുവിൻ

പക്ഷികൾ വന്യജീവികളൊക്കെയും
ഞെട്ടിപൈതലിൻ രോദനം കേട്ടപ്പോൾ
ഭൂമിയും വാനമെല്ലാം നടുങ്ങീട്ടും
ഭൂതലത്തിൽ മയക്കത്തിൽ മാനവർ !

ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ഭരണദാസരായ്,സാഹിത്യവർഗ്ഗവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
താരകങ്ങളും കണ്ണീനീർ വീഴ്ത്തിയോ

ചോരയിൽ മുങ്ങി തുടയു,മരക്കെട്ടും
ചോരവാർന്നു പുഴയായ്‌ ഒഴുകീപ്പോൾ
മരണവെപ്രാള ശയ്യയിൽ പെൺകുഞ്ഞു
എത്രകേണിട്ടലറിയിട്ടുണ്ടാവും

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേയറുത്തു കളഞ്ഞിട്ടും
ആരുമില്ല കേൾക്കുവാൻ പൈതലിൻ
ആരുമില്ലല്ലോ രോദനം കേൾപ്പാനും?
നിഞ്ചലം മൂകസാക്ഷിയായപ്പോഴും
വിണ്ണിലെതാരശോഭയും മങ്ങിയോ?

ചുട്ടുപൊള്ളുന്ന ചൂടിൽ പൂത്താലമായ്
നാഴികയെറെ നിൽക്കണം പൈതങ്ങൾ
പുഷ്പമേറെ വർഷിച്ച താരത്തെ
രക്ഷിപ്പാനാരുമില്ലിന്നു ഭൂവിലും .!

പെണ്ണിനേ പെറ്റു പീഡനമേൽപ്പിക്കാൻ
പേറുവേണ്ടെന്നു ശപഥം എടുക്കണം
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലും
അന്ധരായിട്ടുറങ്ങുന്നു നീതിയും
വന്ധ്യബാധയിൽ ഭരണവും നീതിയും
വിന്ധ്യപർവ്വമായ്,വഴിമുടക്കുന്നിന്ന് 

തുന്നിക്കൂട്ടിയ പൈതലിൻ ദേഹത്തിൽ
ചങ്കുപൊട്ടിക്കരയാൻ വിധിച്ചമ്മ
നിങ്ങളിൻ മജ്ജ,മാംസവും ചോരയും
പേറ്റുനീറ്റിൽ പതിരായ് കളയണോ?

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
മണ്ണിൽ മാനവർക്കെന്നും സമ്മാനവും
നന്മമാത്രം കൊതിക്കുന്നൊരമ്മയ്ക്കു-
മന്നിലെന്നും വിധിക്കുവോ കണ്ണീർ.?
ദേവൻ തറപ്പിൽ...!

തത്വമസിപോൽ തത്വം പറഞ്ഞു

തത്വമസിപോൽ തത്വം പറഞ്ഞു 
തട്ടിക്കൂട്ടുന്നു സൈറ്റുകൾ ,
ഇഷ്ടം നടത്തി ചൊൽപ്പടിക്കായി 
കഷ്ടം നടത്തുന്നുമേറെ 
പക്ഷം പിടിക്കാതെ വിട്ടു നിന്നാൽ 
ചക്കിലാട്ടിടും വീരന്മാരും
കഷ്ടം പറയാതെ തരമില്ലെയെങ്കിലും
പക്ഷം പറഞ്ഞീടണോ ?
ലൈക്കും കമന്റും കൊടുക്കില്ലയെങ്കിൽ
വരത്തരായ് മാറ്റും മായജാലം
പറഞ്ഞില്ലേ ഞാനെന്നെ ചേർക്കുവാനും
കരഞ്ഞും കാലിൽ വീണുമില്ല
പതക്കം പറഞ്ഞിട്ടു പോയതില്ല
കറക്കും കമ്പനി വേണ്ടെനിക്കു
സ്തുുതിക്കട്ടെ ഞാനിന്നു പുലരുവോളം
ജപിക്കട്ടെ മന്ത്രം ശിവനെയിപ്പോൾ

ദേവൻ തറപ്പിൽ 

പുഞ്ചപ്പാടം

കണ്ണീരിൽ വിളഞ്ഞൊരു വിദ്യ
വെണ്ണീരിൽ വിളയും നെല്ലും
തണ്ണീരിൽ മുങ്ങില്ലല്ലോ

പുഞ്ചപ്പാടം നട്ടുകഴിഞ്ഞാൽ
കളയൊന്നും നീക്കില്ലെങ്കിൽ
വയലിൽ വിള കാണില്ലല്ലോ

ആഴത്തിൽ ഉഴുതില്ലെങ്കിൽ
അകലത്ത് വിതച്ചില്ലെങ്കിൽ
പാടത്ത് വിളവുകൾ കുറയും
ദേവൻ തറപ്പിൽവെള്ളിത്തിരയിലെ താരരാജാക്കൾ
നക്ഷത്രശോഭേൽ തിളങ്ങുംകാലം

പത്രങ്ങൾ ടീവിയും മാധ്യമമൊക്കെയും
പാടിപ്പുകഴ്ത്തി മഹാന്മാരെന്നു

വർണ്ണസ്വർണ്ണത്തിൻ താരത്തിളക്കത്തിൽ
അർണ്ണിമ ബാധിച്ച നക്ഷത്രങ്ങൾ

താര പ്രഭയിലും ക്രൂര പ്രവർത്തികൾ
കുടില തന്ത്രങ്ങളും നെയ്യുന്നിവർ

നിൽക്കുന്ന മണ്ണും ഒഴുകിപ്പോയപ്പോഴും
ധാർഷ്ട്യവും നിറഞ്ഞ പ്രവർത്തിയല്ലോ

ദുഷ്ടമൃഗങ്ങളെ പനപോൽ വളർത്തൂന്നു
പണ്ടുള്ള ചൊല്ലും പതിരില്ലല്ലോ

അഴികൾക്ക് പിന്നിൽ വിലങ്ങണിഞ്ഞപ്പൊഴും
അഹങ്കാരമൊട്ടും കുറയാതെയും
ദേവൻ തറപ്പിൽ


വിത്താഴം ചെന്നാലോ
പത്തായം നിറയൂന്ന്‌
പണ്ടുള്ള പഴമക്കാർ
ചൊന്നതാണേ...

കോരി വിതച്ചാലും
വാരി വിതച്ചാലും
കാലം തരുന്നതു
കൊയ്തു വെക്കാം

വിന വിതച്ചാലോ
വിന കൊയ്യാം
തിന വിതച്ചാലോ
തിന കൊയ്യാം

അടുത്തു നടണം
അഴകു കാണണം
അകലെ നട്ടിട്ടു
അളവെടുക്കണം

ആഴത്തിൽ ഉഴുതു
അകലം നടണം
ഉഴവിലെ തന്നിൽ
കളവു തീർക്കണം
അഴക് കാണണം
ദേവൻ തറപ്പിൽ 
വിത്തായം ചെന്നാലോ
പത്തായം നിറയൂന്നു
പണ്ടുള്ള പഴമക്കാർ
ചൊല്ലിതാണെ..

വിത്തെടുത്തിട്ടു നാം കുത്തരുതേ
കുത്തി അതിഥി വിരുന്നൂട്ടല്ലെ
കാലത്തും നേരത്തും വിത്തിട്ടാലോ
നേരത്തെ കൊയ്തു വിളയെടുക്കാം

വിള പുറത്തിട്ട് നാം വേലികെട്ട്യാൽ
വിളയും വേലിയുമോന്നായ് പോകും
കോരിയും വാരി വിതച്ചെന്നാലും
വിളയിൽ വിധിച്ചതേ കൊയത് കിട്ടൂ
ദേവൻ തറപ്പിൽ  
ഓണം വട്ടൻ വിതച്ചു കൊയ്താൽ
ഓണത്തപ്പന്ന്  ചോറു നൽകാം
പഴമൊഴി ഏറെ പഴേതായാലും
വിതക്കുന്ന വിത്ത് പഴേതാക്കല്ലേ
മുളയിലറിയണം വിളയുടെഗുണവും
വിത്തുഗുണം ആണു പത്ത് ഗുണം
മൂലത്തിൽ വിത്ത് വിതക്കുമെങ്കിൽ
മുക്കൂട് മുടിയൂന്നു പഴമൊഴിയും
ദേവൻ തറപ്പിൽ 

കാട്ടുരാജന്‍...

കാട്ടുരാജന്‍...
തലയെടുപ്പുള്ളൊരു സിംഹരാജൻ
തലയെടുപ്പോടെ ഇറങ്ങിവന്നു
ഘോരവനത്തിൽ നിന്നോടിയെത്തി
കോമരം പോലെ ഉറഞ്ഞുതുള്ളി
നാട്ടിലെമാടിനേം പന്നിപഴുക്കളെം
കൊന്നുതിന്നിട്ടവൻ തിരികയോടി

അലമുറയിട്ടു വിളിച്ചു ജനങ്ങളും
അതിസഹാസത്തിന്നോരുങ്ങിയില്ല
ഒടുവിലാമാണിക്യമുത്തായ രാജന്‍
മണികണ്ഠ ദേവനേ എത്തിയല്ലോ
ദേവൻ തറപ്പിൽ... 

കലപ്പയും കാളേം..

കലപ്പയും കാളേം..
കണ്ടം പൂട്ടണ കാളക്കുട്ടൻ
കലപ്പേം കയറും കണ്ടപ്പോൾ
അയലത്തുള്ള സുന്ദരിയെ
കണ്ടൊരു നേരം കാളക്കുട്ടൻ
ഹലാക്കിലായി ഹാലിളകി
കെട്ടാനാവാനൊരു  മോഹം
ദേവൻ തറപ്പിൽ 

തൊപ്പിക്കുട....

പനയുടെ ഇലയും മുളയും വെട്ടി-
യുണങ്ങാനിട്ടു വെയിലത്തു
മുളകൾചീന്തി ചെറുതാക്കി
വട്ടം കെട്ടി തൊപ്പികളാക്കി
മഴനയാത്തൊരു കുടയാക്കി
തലയിൽ കുടയും വെച്ചുനടന്ന്
കളിയാക്ക്യോരുടെ മുന്നിൽ
കാലം കുടയും ചൂടിനടന്നോർ
കളിയാക്കിയവർ പലവട്ടം
മഴയിൽ മുങ്ങിനനഞ്ഞു നടന്നു
മടികൂടാതെ പാലിക്കൂടം
ദേവൻ തറപ്പിൽ

വിത്തും കൈക്കോട്ടും

വിത്തും കൈക്കോട്ടും
വിത്തുവിതയ്ക്കുവാൻ കൈക്കോട്ട്
വിത്തം ഉള്ളൊരു മാനവരും
വിത്തു വിതയ്ക്കാൻ നോക്കുമ്പോൾ
മാനം നിറയെ പൂമഴയായി..
ദേവൻ തറപ്പിൽ 

Monday, 18 September 2017

വയത്തൂരു കാലിയാര്‍ മുറ്റത്തെ

വയത്തൂരു കാലിയാര്‍ മുറ്റത്തെ
പാട്ടല്യേടി കേക്കണതു ....
ഉത്സവം വന്നല്ലോ പെണ്ണേ
ഊരുമുണർന്നടി പൊന്നാളെ [2]
വയത്തൂരു .....

ഉഴുതു മറിച്ച കുളത്തിന്മേൽ 
ഉത്സവപൂരം പൊടിപൊടിക്കും ..  
മകരത്തിലൊന്നിൽ തുടങ്ങിയാലോ 
ഉത്സവംനീളുടി പന്ത്രണ്ടുനാൾ[2]

കാലിയാർ ദേവനെ കാണുവാനായ് 
ഭക്തന്മാരൊക്കെ വന്നുപെണ്ണേ 
ഊട്ടുപുരയിലും ചുറ്റമ്പലത്തിലും 
ഭക്തരെക്കൊണ്ട്  നിറഞ്ഞല്ലടി 
വയത്തൂരു .....

കുടകരം നാട്ടിലെ ഭക്തരൊക്കെ 
കാളപ്പുറത്തരി കൊണ്ടുവരും 
കാളപ്പുറത്തരിയെത്തിയാലോ , 
കാലിയാര്‍ ക്ഷേത്രം പൊടിപൂരം 

നാടും നഗരവും പിന്നെ , പെണ്ണേ ..
കാലിയാറുത്സവമേളത്തിൽ 
കാലം കഴിയുന്ന തോറും, പൊന്നേ 
കാലിയാറുത്സവമേളമായി ....
വയത്തൂരു .....
ദേവൻ തറപ്പിൽ 

Thursday, 17 August 2017

വൃദ്ധർ ശാപമോ

വഴിയോരങ്ങളിൽ തള്ളും മാതാപിതാക്കളെ
മദിച്ചു പോകുന്നവരെ നിങ്ങളും
അന്ത്യമൊരുനാളില്‍ പോകുന്നവർ നാം
ബാല്യ,യവ്വന,വാർദ്ധക്യവും നമ്മളിൽ ,
തേടിയെത്തുന്നതോർക്കുക നാളെയിൽ

വൃദ്ധസദനത്തിലാക്കിയാൽ നിങ്ങളില-
റ്റുപോകുമോ  രക്തബന്ധങ്ങളും
കാറ്റിനെ കൈയ്യാൽ പിടിക്കാൻ മോഹിക്കുന്നോർ 
വിണ്ണിനെ വാളാൽ മുറിച്ചിടാമെന്നതും
നദിയെ മൺചിറകെട്ടി തടുത്തുനിർത്താമെങ്കിൽ
മരണം നിങ്ങൾക്ക്  കീഴടക്കാം

ആറടിമണ്ണിൻറെയവകാശികള്‍ നമ്മൾ
മാനസേവയിൽ മുങ്ങിടേണം
രാജയവും പ്രജയും ധനവാൻ ദരിദ്രരും
പണ്ഡിതര്‍,പാമരന്മാർ  പാവം ജേതാക്കളും
വിടപറയുവാൻ കാലം കാത്തിരിക്കുന്നവർ
നാടകാന്ത്യത്തിൻ തിരശീല പിന്നിൽ

കാലമൊരുക്കിയ മരണയവനിക പിന്നില്‍
കാത്തിരിക്കുന്നു വിധിയുടെ കൈകളിൽ
ഓർക്കുക നിങ്ങൾ നാളെ നരയുടെ ഉ -
ടകളാകുന്ന കാലം വിദൂരമല്ലന്നതു...

വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചുതൊക്കെയും
ഒരു നാളിവിടിട്ടേച്ചു പോകണം
നഗ്നരായി വെറും മെയ്യാൽ വരുന്നവർ
നഗ്നരായിട്ട്  പോകേണ്ടയോ നാളെ

ഓർക്കണം വൃദ്ധരാം മാതാപിതാക്കളെ
ഓര്‍ക്കണം നടതള്ളി മറയുന്ന മക്കളെ
ഓർക്കണം വൃദ്ധരാകുമെന്നൊരുസത്യവും-
മോർത്തിരിക്കുക ശിഷ്ടകാലത്തിൽ നീ
ദേവൻ തറപ്പിൽ 

എന്‍റെ മരണം...!

ഞാൻ മരിച്ചാൽ
ആഘോഷമാക്കരുത് !
എന്റെ ജഡത്തിൽ,
പുഷ്പങ്ങൾ ആരും 
വെയ്ക്കരുത് !

ബലിയിട്ടു കർമ്മങ്ങൾ 
ചെയ്യുകയോ
റീത്ത് വയ്ക്കുകയോ 
അരുത് !
ആത്മാവിനു വേണ്ടി ആരും 
പ്രാർത്ഥിക്കരുത് !

എന്നെ കുളിപ്പിച്ചു
കോടി തുണികൊണ്ട്
ജഡം, പുതപ്പിക്കരുത് !
പുതിയത് അനാഥർക്ക്
ദാനം കൊടുത്ത്,
പഴന്തുണി കഴുകി, 
ജഡത്തിൽ ഇടണം... !

ഗുണമില്ലാത്ത,
പൂജയ്ക്ക് പണം ,
വ്യയം ചെയ്യാതെ,
പകരം അന്നദാനം 
നടത്തണം ...!

അവയവങ്ങൾ
വളമാക്കും മുൻപേ ,
മരിച്ചു ജീവിക്കുന്നവർക്ക് 
ദാനം ചെയ്യണം....

അസ്ഥിയെടുത്ത്
കർമങ്ങൾ ചെയ്തു
പുഴയിൽ ഒഴുക്കരുത്.
അവ ....,
പരിസ്ഥിതി മലിനമാകും,
പകരം, ജഡം കത്തിച്ചു ,
വളമാക്കണം !

എനിക്ക് കല്ലറ പണിതു
ധനം വ്യയംചെയ്യരുത്.
ജഡം മറവ് ചെയ്തടത്ത്,
ഒരു ബോഡിൽ,
ഇങ്ങനെ എഴുതണം..!

ഹൃദയശുദ്ധിയുള്ളവർ,
ഈ മണ്ണിൽ ചവിട്ടുകയും,
തുപ്പുകയും ആട്ടുകയും 
ചീത്തപറയുകയും 
ചെയ്യട്ടേ.....
എന്തെന്നാൽ,
എന്റെ തെറ്റുകൾക്കു ,
ശിക്ഷ...അതാണ്‌..!
മാപ്പ് മാപ്പ് മാപ്പ്...
*ദേവൻ തറപ്പിൽ*

Friday, 4 August 2017

കടൽ വന്നു വിളിച്ചപ്പം

കടൽവന്നു ......!!
കടൽവന്നു വിളിച്ചപ്പം 
കരയോട് പറഞ്ഞല്ലൊ 
കിന്നാരം ചൊല്ലാനായ് 
തിരികെവരാം ഞാനിപ്പം

തിരമാലകളുയരത്തിൽ 
മലപോലെ വരുന്നുണ്ടേ 
തിരയോടു പറഞ്ഞിട്ട് 
മൊഴിചൊല്ലത്തിരികെവരാം 

മലയൊന്നു തിരഞ്ഞപ്പോൾ 
നരവീണൊരു തലപോലെ 
മരണത്തിൽ തോടും നദിയും 
മടവീണൊരു പാടങ്ങൾ 

മലമുകളിൽ വിരുന്നൊരുക്കി
പൂഞ്ചോല പൂപ്പന്തൽ  
കാട്ടരുവികളലറിപ്പായും 
വെള്ളിനിലാനീരെവിടെ 

പുലർകാലേ തുള്ളികളായ് 
കുളിർ കോരിപ്പെയ്യുംമ്പോൾ 
സിന്ദൂരം പൂശീയസന്ധ്യയിൽ 
കതിരോന്റെ രശ്മികളില്ലാ 

തൂവെള്ള പതഞ്ഞൊഴുകും 
പാൽപുഞ്ചിരി പൂത്തുള്ള
പൂനിലാപ്പന്തൽ വിരിച്ചാ-
നീരുറവകൾ മാഞ്ഞല്ലോ 

കളകൂജനം പാടും കിളികൾ 
കളഹധ്വനിയില്ലാതെ 
കാനനച്ചോലകൾ മൂടിയി -
രുൾമൂടീ,താരകവും !
ദേവൻ തറപ്പിൽ

Wednesday, 2 August 2017

കാത്തിരിപ്പ്

🌺*കാത്തിരിപ്പ്*🌺 
ഒരുവേള പ്രിയതമേ സാന്നിധ്യമേകുകിൽ
ഒരുനൂറു സംവത്സസരങ്ങൾ കാക്കാം...

ഒരു നൂറുസ്വപ്നങ്ങൾ പേറിനീയരികത്ത് 

വരുമെങ്കിൽ ദശകങ്ങൾ പങ്കുവെയ്ക്കാം...

ഒരു പിടിയോർമ്മനാം പങ്കുവെച്ചപ്പൊളെ -

ന്നോരായിരം വർഷം ധന്യമായി....

തംമ്പൂരുമീട്ടിയെൻ ജീവിതനൗകയിൽ

തഴുകിത്തഴുകിക്കടന്ന കാലം ..

എല്ലാം മനോഹര സ്വപനങ്ങളിന്നെന്റെ 
ചാരത്തിൽ മൂടിയ കനലുപോലെ 

ഏറും പ്രതീക്ഷകൾ കൈവെടിയാതെഞാ-

നേകനായിട്ടെന്നും കാത്തിരുന്നു....

ഒന്നും പറയാതെ യാത്ര നീ പോയപ്പോൾ

കണ്ണേ മറക്കാൻ കഴിയില്ലിപ്പോൾ ....

നൊമ്പരങ്ങൾ പേറി യാത്ര നീ പോയതും

പമ്പരംപോലെ കറങ്ങി ഞാനും.....

അവസാനാമിയെന്റെ ശ്വാസം നിലക്കുന്ന 

നേരത്തു നീയൊന്നു വന്നുവെങ്കിൽ 

അരുകിൽ നീയൊരുവേള വന്നിട്ടു പ്രിയതമേ 

തഴുകിത്തരുമെങ്കിൽ ധന്യമായി,

ഒരുനൂറു മാപ്പുഞാൻ ചൊല്ലിടാമവസാന-

ദിനമെന്റ വാതിൽക്കൽ കാവൽനിൽപ്പു...

മരണത്തെയാട്ടിയോടിച്ചിടാം ഞാനിപ്പോൾ

പ്രിയതമേ നീതിരികെയെത്തുമെങ്കിൽ

ഒരുനോക്കുകണ്ടിട്ട് ശ്വാസം നിലക്കുകിൽ, 
പ്രിയതമേയെൻജീവ ധന്യമായി...
പുണ്യജീവതം ധന്യമായി..!
ദേവൻ തറപ്പിൽ. 


Wednesday, 26 July 2017

കവി സൂരികളെ..!

കവി സൂരികളെ..!
കാവ്യങ്ങളെഴുതുമ്പോൾ 
തന്നുടെ കാവ്യമേറ്റം 
നന്നെന്നു നിരൂപിക്കു- 
മെത്രയോ രചിതാക്കൾ 

അർപ്പണ ബോധത്തോടെ 
രചിക്കാൻ കഴിഞ്ഞീടിൽ 
തന്നുടെ കവിതകൾ
എത്രയോ മനോഹരം 

വായന വേണംവേണം 
പുനർവായനയെന്നും  
എന്നിട്ടും പലവട്ടം 
കത്രിക്കു നിരന്തരം 

കാവ്യതീരം നമുക്കു 
ശില്പശാലയാക്കിടാം 
ശിൽപ്പത്തെപോലെതന്നെ 
ഭംഗിയായ് മിനുക്കിടാം  

കുറ്റവും ശിക്ഷണവും 
നൽകിടും നേരത്തെങ്ങും 
വ്യർത്ഥമാണെന്നു ചൊല്ലി 
പോകല്ലേ സൂരികളെ...! 
(ദേവൻ തറപ്പിൽ)

Wednesday, 19 July 2017

മത്സ്യംഭോഗിക്കുന്ന വെള്ളം കുടിക്കരുത്?

മത്സ്യംഭോഗിക്കുന്ന
വെള്ളം കുടിക്കരുത്?
-------
സ്ത്രീകളെ, 
അമ്പലങ്ങളിലും പള്ളികളിലും
മദ്രസകളിലും  കയറ്റരുത്, 
അശുദ്ധരും ഋതുമതികളും 
ആർത്തവരക്തം ദുഷിപ്പിച്ചു 
വമിപ്പിച്ചുപ്പിക്കുന്നവരാണ്.! 

ഭോഗിക്കുമ്പോൾ അവളുടെ
വിശുദ്ധിയും അശുദ്ധിയും
എന്തിന്,
കറുത്തതോ വെളുത്തതും
നോക്കാറില്ല. 

മൃഗവേഷം ധരിച്ചു 
മാറിമാറി ഭോഗിച്ച ദൈവത്തിനും
അശുദ്ധി..?

കിണറിലേയും കുളത്തിലേയും
നദിയിലേയും കടലിലേയും
കായലിലേയും 
വെള്ളം കുടിക്കരുത്.
മത്സ്യങ്ങൾ അതിലാണ്
നിത്യം,
ഭോഗിക്കുന്നത്..?

കുഞ്ഞുങ്ങൾ മുതൽ 
തൊണ്ണൂറു വയസുള്ള 
അമ്മുമ്മയേം ഭോഗിക്കാം,
അത്‌,അവകാശമാണ്.
തടയരുത്.. !

മൽസ്യമാംസം കഴിച്ചാൽ 
ദൈവം കോപിക്കും.
അസ്ഹഷ്ണതയുടെ
അമരത്തിരുന്നു മനുഷ്യമാംസം
വെട്ടിവിൽക്കാം . ദൈവത്തിനു
വിരോധമില്ല... !

മുട്ടയും ബദാമും പാലും 
കുടിച്ചാൽ,
അമ്മപ്പശു കോപിക്കില്ല,
പക്ഷേ ഞങ്ങൾ, 
മതവൈര്യം പ്രീണിപ്പിച്ചു 
അസഹിഷ്ണത 
വളർത്തി,
മനുഷ്യമൃഗമാകും.?
മനുഷ്യനാവാൻ
പണ്ഡിതനായാൽ 
പോരാ,
അതിന്‌,
മതേതര മുഖമുണ്ടാകണം..
മനുഷ്യത്വം ഉണ്ടാവണം.....
(ദേവൻ തറപ്പിൽ)

Tuesday, 18 July 2017

മുത്തശ്ശിക്കിണർ

(മുത്തശ്ശികിണർ)
പ്രായാധിക്യത്തിന്റെ
വിഷമങ്ങളൊന്നും
ഒരിക്കൽപോലും പറയാത്ത മുത്തശ്ശി,

തന്റെ ചുറ്റും കൂട്ടിയിട്ടിരിക്കുന്ന
ചപ്പുചറുകൾ കണ്ടു അന്ധാളിച്ചു
നെഞ്ചുപൊട്ടി വിളിച്ചു.

ചുറ്റിനും മലിമസമാക്കുന്ന അഴുക്കുകൾ
കാണുമ്പോൾ വിങ്ങിപ്പൊട്ടാറുണ്ട്.
ഇതിൽ നിന്നും മോചനമില്ലേ ?

ഇപ്പോൾ മുത്തശിയുടെ പ്രായം
നൂറ്റിപ്പതിനാറു ,
ചെറുപ്പത്തിന്റെ ചുറുചുറുക്കാണ്‌
ഇപ്പോഴും മുത്തശിക്ക്,

സങ്കടം ഒന്നേയുള്ളു,
മാലിന്യം നിറഞ്ഞ തന്റെ  വയർ
ശ്വാസം മുട്ടുന്നു,

ഇങ്ങനെയെങ്കിൽ
അകാലത്തിൽ ചരമമടയാൻ വിധിക്കപ്പെട്ട
പാവം പുരാവസ്തുവാകാൻ
അധികകാലം വേണ്ടിവരില്ല.

ഓ.... അപ്പോളാണ്  മുത്തശ്ശിയുടെ വിളി
പരിസ്ഥിതിവാദികൾ കേട്ടത്...

അവർ ഓടിയെത്തി. എന്നെ തഴുകി
ചുറ്റിനും നടന്നു. അവർ ഒറ്റക്കെട്ടായ്
പ്രതിജ്ഞയെടുത്ത്..

ചരിത്രത്തിലേക്ക്
മണ്മറഞ്ഞു പോകുമായിരുന്ന എന്നെ,
 ഇനി അവർ  സംരക്ഷിക്കാമെന്ന്
ഉറപ്പ്  തന്നു.

അങ്ങനെ ഒന്നേകാൽ ശതകം വയസ്സുള്ള
എന്റെ വലുപ്പം എത്രയെന്നോ ?
വീതി പത്തര മീറ്റർ
അത്രയും തന്നെ ആഴവും...

എന്നെ നിർമ്മിച്ചു സുന്ദരിയാക്കിയത്,
റാംസം ആൻഡ്  റാപ്പിയർ
ഇന്ഗ്ലീഷ്‌ കമ്പനി.

തൃശൂരിൽ ആദ്യം ആവിയെഞ്ചിൻ
ഓടിത്തുടങ്ങിയപ്പോളാണ്
എന്റെ ജനം.....

 എന്നെ പൈതൃകമായി
കാത്തു സൂക്ഷിക്കാമെന്നു പറഞ്ഞപ്പോൾ
സമാധാനമായി...
ഞാൻ തുള്ളി ചാടുന്നത് കണ്ട്
മന്ത്രി, എന്നെ തൊട്ടു നമസ്കരിച്ചു.

പഴയ പ്രതാപം
വീണ്ടെടുത്തോളാമെന്ന് മന്ത്രി.
ഞാൻ സംതൃപ്തയായി.
ഒരു നാടിന്റെ പ്രതാപം എന്റെ നീരും
ഇനി ജനങ്ങളുടെ കൈയ്യിൽ....
ദേവൻ തറപ്പിൽ
🌹🌹🌹

ബലികാക്കകള്‍

ബലികാക്കകള്‍
കര്‍ക്കിടകത്തിലും കാക്കച്ചിമാർക്ക്
കിന്നാരം ചൊല്ലാൻ തിടുക്കമായി

കർക്കിടകംവന്ന് പോയൊരുനേരത്തും
കൈകൊട്ടിയാരും വിളിച്ചതില്ല

ബലിയുംബലിപ്പുരേല്‍ വറ്റ് കൊടുക്കാതെ
പോയപ്പോൾബഹളമായ് കാക്കച്ചിമാർ

പുത്തൻകലത്തില് പുത്തരിച്ചോറേറെ
പായസോം നീട്ടി വിളിച്ചതില്ല

കൈകൊട്ടികാക്കയെയാരുംവിളിച്ചില്ല
ആചാരമൊക്കെ മറന്നു പോയോ

കാക്കച്ചിമാർ വന്ന് ക്രാക്രാ വിളിച്ചിട്ടും
ഒറ്റമണിച്ചോറെറിഞ്ഞില്ലാരും

എല്ലാംപിശുക്കാരെന്നോതിയകാക്കച്ചി
നന്നായ് ശപിച്ചു പറന്നകന്നു
ദേവൻ തറപ്പിൽ


Saturday, 15 July 2017

പ്രണയഗീതകം

അസ്ത്രമേൽപ്പിച്ചവളും കടന്നുപോയ്
അസ്ത്രമായൊരു കല്ലിന്‍ ഹൃദയവും 

നെഞ്ചിലഗ്നിയും കോരിയിട്ടിട്ടവൾ  
നെച്ചൂകൂടം തകർത്തു കടന്നുപ്പോള്‍

വെന്തുനീറിയ നേരത്തു ഞാനപ്പോൾ
ചങ്കുപൊട്ടി മരിക്കുമെന്നായല്ലോ

ശങ്കയോടെ പക തീർത്തിടുവാനായ്
ചിന്തവന്നു കലഹിച്ച നേരത്തിൽ

എന്നുമെന്നും വിളി കേൾക്കുവാനായ്
എണ്ണിയെണ്ണിക്കഴിഞ്ഞതോർമ്മിച്ചുഞാൻ

വിസ്മരിക്കുവാനാവുമോ മധുരമാം
വിസ്മയത്തിന്റെ മൗന ഗീതങ്ങളും

രാപകലുകലിലും നൊമ്പരമന്യോന്യം 
രാഗഹൃദയമായ് പങ്കുവെച്ചെത്രയോ  

സ്‌നേഹ പാശത്തിൽ ബന്ധിച്ചുമവളെന്നെ
സ്നേഹശാപം വിതച്ചു ഹൃത്തിങ്കലും

പ്രണയ നാടകം ആടിത്തിമർത്തവൾ
പ്രഹരമേൽപ്പി,ച്ചെങ്ങോ കടന്നുപോയ്

ചുറ്റിയില്ലൊരു പാർക്കുകൾ ബീച്ചിലും
ചുറ്റുവാനുള്ള നേരവുമില്ലല്ലോ

ചുട്ടു പൊള്ളിച്ചുവല്ലോ കരളെന്റെ   
ചുറ്റിവീണിന്നു കണ്ണീർക്കയത്തിലും

ഇന്നലത്തെപ്പോലോർക്കുന്നു ഞാനിന്നു
ഇന്നതിൽ നിന്നു കേറുവാനാകില്ല

വത്സരം താണ്ടിതാണ്ടിയാവേളയിൽ 
മത്സ്യകന്യയാമവളും കടന്നുപോയ്...

അസ്ത്രമെയ്‌തു തകർത്തെന്റെ ഹൃത്തിലും 
അമ്പുകൊണ്ടു മുറിവേറ്റു ചങ്കിലും  

കരളുമുഴുതുമറിച്ചവൾ പോയപ്പോൾ 
കരളിനുള്ളിൽ കൊടുങ്കാറ്റടിച്ചല്ലോ !

സ്നേഹശാപത്തിൽബന്ധിതമായല്ലോ
സ്വാർത്ഥമാണന്നറിഞ്ഞില്ല ഞാനന്നു

തണല് നൽകുവാൻ തോന്നിയ നേരവും
തകരുമെന്നതുമോർക്കാതെ പോയല്ലോ

തടവിലായെന്റെ ജീവിതത്തോണിയും
താണുപോയി കടലിന്റെ ചുഴിയിലും 

കരളിലഗ്നി തീയ്യാളുന്നു നിത്യവും
കരളു കീറിയകുന്നവളെപ്പോഴോ

ഇരുളുവീഴുമേന്നോര്‍ത്തൊരു നേരത്തു
ഇണപിരിയാൻ മനസ്സിൽ മതിൽകെട്ടി

നൊന്തു നൊന്തു തകരുന്നു ഹൃദയവും
വെന്തുനീറി മരിക്കുന്നു ഞാനിന്നു

ഹൃദയ സാഗരം തേങ്ങിടുന്നിപ്പോഴും
ഹൃദയവീണതൻ തന്ത്രിനിലക്കുമോ

തഴുകിടുന്നല്ലയവളെൻ നെഞ്ചിലും
തഴുകിതീർത്ഥം തന്നവളെത്രയോ

സരളമായെന്റെ ശബ്ദം നിലച്ചാലും
സൗരയൂഥം കണക്കിനു ചുറ്റുടും

പെയ്തൊഴിയട്ടെ പെരു മഴക്കാലമായ് 
പൊയ്മുഖമല്ലൊ മണ്ണിൽപ്പിരിഞ്ഞിടാം

കരൾ തുടിക്കുന്നവൾക്കായിട്ടിപ്പോഴും
കുരുതിനൽകാമവൾക്കെൻറെജീവിതം

കരുണ തോന്നിനീ തിരികെ വരുമെങ്കിൽ
കരളിൽ ചേർത്തിടാമവസാനശ്വാസവും 
ദേവൻ തറപ്പിൽ

കാവ്യാ തീരം

ഗ്രൂപ്പ് സഹോദരങ്ങോട്
അപേക്ഷ... 🙏
----/-/---
കേണുവീണുഞാൻ കണ്ണീർപൊഴിക്കുന്നു
"കാവ്യതീര"ത്തിൽ ക്ലിപ്പിംഗിട്ടെക്കല്ലേ...

എന്നിട്ടുംകണ്ടില്ലെന്നു  നടിക്കുന്നോർ
വിശ്രമിക്കട്ടെഗ്രൂപ്പിൻപുറത്തല്പം....

ചിട്ടവട്ടത്തിൽസാഹിത്യസദ്യയായ്
ചുറ്റുംകൂടി വിളമ്പിക്കഴിച്ചിടാം...

എങ്കിലുംരക്ഷയില്ലാതെവന്നീടിൽ
നീക്കിടുമെന്നുംനിർഭയംചൊല്ലുന്നു

തെറ്റുഞാനെങ്ങാൻചെയ്തുപോയെങ്കിലോ
പക്ഷമില്ലാതെ ചൊല്ലണംനിങ്ങളും....

കാവ്യതീരത്തിൽപക്ഷമായൊന്നുംഞാൻ
ചെയ്യുകില്ലെന്നുംവാക്കും തരുന്നിപ്പോൾ...
ദേവൻ തറപ്പിൽ
🙏🙏🙏

Friday, 14 July 2017

വിത്തും കൃഷിയും

വിത്തും കൃഷിയും
ഒക്കെത്തു വിത്തുണ്ടെങ്കിൽ
തക്കത്തിൽ കൃഷി ചെയ്യാം
പക്കത്തു വന്നാൽ നിങ്ങൾ-
ക്കൊട്ടേറെ വിത്തും നൽകാം

ഏറെ വിളഞ്ഞതെല്ലാം
പാടെ നിരന്നു കാണാം
ഓണം വരുമ്പോഴേക്കും
കുത്തരി വെച്ചിടേണം
ദേവൻ തറപ്പിൽ 

Sunday, 9 July 2017

ബാല്യകാല സഖി


അപ്പുഴവക്കിലെ കായ്ക്കാനിത്തോപ്പിൽ
ഉൾപ്പുളകത്തോടെ കണ്ടവളെ, 

ചന്ദനക്കുറിയും നെറ്റിയിൽചാർത്തിയ 
ചന്ദ്രിക സഖിയും വന്നുവല്ലോ, 

ചാരത്ത് വന്നവൾ ബാല്യകാലത്തിന്റെ 
കഥകൾ മെല്ലെമൊഴിഞ്ഞുവല്ലൊ  

മാറത്തെതാമര പൊട്ടൊന്നു നോക്കിപ്പോൾ  
ചൂളിപ്പോയല്ലെന്റെ പെൺകിടാവ്, 

ലജ്ജിച്ചു പോയവൾ യൗവ്വനതീഷ്ണയാൽ 
കാൽനഖം കൊണ്ടു കഥപറഞ്ഞു 

സ്വപ്നങ്ങളൊക്കെയും പൂത്തനേരത്തവൾ 
സ്വപ്നാടകെയെപ്പോൽ പുഞ്ചിരിച്ചു

മോഹിച്ചു ഞാനപ്പോൾ വാരിപ്പുണരുവാൻ
മോഹമടക്കിയും ഞാൻ കാത്തിരുന്നു... !
ദേവൻ തറപ്പിൽ 
❤❤❤

Saturday, 8 July 2017

ബാല്യകാലം... !

ബാല്യകാലം.. !
ഓർമ്മതൻ വഴിവക്കിൽ ഓടിത്തളരവേ,
മിഴികളിൽ കണ്ണുനീർ ചാലുതീർത്തു..?

ഇന്നുമറിയുന്നു ഞാനെന്റെ ബാല്യത്തിൻ,
നൊമ്പരപ്പൂക്കളിൻ അഗ്നിതീർത്ത് !

ഏകനായന്നു ഞാൻ  തനിയെ നടന്നപ്പോൾ പിൻവിളികേൾക്കാൻകൊതിച്ചതത്രേ...!

ആശകളൊക്കെയും അസ്തമിച്ചപ്പോളോ
വാശിയിൽ ഞാനും യാത്രയായ്... !

ഒരു പിടിനൊമ്പരം ഹൃദയത്തിൽ പേറിഞാൻ
ഒരുപുതു ജീവിത തേടിയാത്ര... !
ദേവൻ തറപ്പിൽ

അമ്മ ദൈവം...!

അമ്മ ദൈവം...!
കാണപ്പെടുന്നതി ഭൂമിയിൽ മക്കളിൻ
നന്മകൾ മാത്രം കൊതിക്കുമമ്മ ,
ദീനംപിടിച്ചു പോയെങ്കിലോയെന്റെമ്മ
ഉണ്ണാതുറങ്ങാതെ തലോടിയപ്പോള്‍
മക്കൾക്കു നന്മകൾ മാത്രം കൊതിക്കുന്ന
മന്നിൽ മഹാദൈവമാണല്ലമ്മ
ഹൃദയത്തിലെന്നും ഞാൻ പൂജിച്ചിടുമമ്മേ
ഒടുവിലിശ്വാസം നിലക്കുംവരെ...!
ദേവൻ തറപ്പിൽ 

Thursday, 6 July 2017

കാത്തിരിപ്പ്

🌺കാത്തിരിപ്പ്🌺
ഒരുവേള പ്രിയതമേ സാന്നിധ്യമേകുകിൽ
ഒരുനൂറു സംവത്സസരങ്ങൾ കാക്കാം...

ഒരുനൂറു സ്വപ്നങ്ങൾ പേറിനീ വന്നപ്പോൾ 
ദശകങ്ങളൊക്കെയും പങ്കുവെച്ചു....

ഒരു പിടിയോർമ്മകൾ പങ്കുവെച്ചപ്പൊളെൻ  
ഒരായിരം വർഷം ധന്യമായി....

തംമ്പൂരുമീട്ടി നീയെൻജീവനൗകയിൽ 
തഴുകിത്തഴുകിക്കടന്നു പോയോ...

ഏറും പ്രതീക്ഷകൾ കൈവെടിയാതെ ഞാൻ 
ഏകനായിട്ടിന്നു കാത്തിരിക്കാം...
നൊമ്പരം പേറിഞാൻ കാത്തിരിക്കാം... 

ഒന്നും പറയാതെ യാത്ര പൊടുന്നനേ 
കണ്ണേ മറക്കാൻ കഴിയില്ലിന്നു... 

നൊമ്പരങ്ങൾ പേറി യാത്ര നീ പോയപ്പോൾ 
ആത്മാവിലശ്രുക്കൾ പെയ്തുവല്ലോ.....

അവസാനമെൻ , ശ്വാസംനിലക്കുന്ന മുമ്പേ .. 
സ്വപ്നത്തിലൊരുമാത്ര വന്നുവെങ്കിൽ...


അരുകിൽ നീയൊരു വേളവന്നു 
തഴുകിത്തരുമെങ്കിൽ...
പ്രിയതമേ, ഞാനെത്ര ധന്യനായി....

ഒരുനൂറു മാപ്പുഞാൻ പറയട്ടെ നിന്നോട് 
മരണം വാതിൽക്കലെത്തിനിൽപ്പു...

മരണത്തെയാട്ടിയോടിച്ചിടാം ഞാനിപ്പോൾ 
പ്രിയതമേ നീ തിരികെയെത്തുമെങ്കിൽ
എന്നരികെ, നീയെന്നുമുണ്ടാകുകിൽ ...

ഒരുനോക്കു കണ്ടെന്റെ ശ്വാസം നിലക്കുകിൽ
ഈ പുണ്യജീവിതം ധന്യമായി..., പ്രിയേ
ഈ പുണ്യജീവിതം ധന്യമായി....!
ദേവൻ തറപ്പിൽ.

തീവണ്ടി... "

തീവണ്ടി.... !
വണ്ടീ വണ്ടീ തീവണ്ടീ
തെണ്ടി നടക്കും തീവണ്ടി....

ആളെക്കണ്ടാൽ നിൽക്കും നീ,
ആളെക്കറക്കും  കൂവണ്ടീ...

പച്ചക്കൊടികൾ  കണ്ടാലോ
കൂകിവിളിച്ചു പായും നീ..

ഇരവും പകലും  സേവനടത്തും
ഇരുതലായുള്ളൊരു ഭൂവണ്ടി..

കാണാനെന്തൊരു സുന്ദരി നീ
കണ്ടാലെന്നും  പതിനേഴോ..?
ദേവൻ തറപ്പിൽ

Wednesday, 5 July 2017

കാക്കയുംകറുത്തശീലയും

കാക്കയുംകറുത്തശീലയും 
----------
ചാളയുണക്കാൻ കുഞ്ഞമ്മ
മുറ്റത്തങ്ങു നിരത്തിപ്പോൾ
കാക്കകൾ വട്ടം ക്രാക്രായിട്ട്
ചാളേം കൊത്തിപ്പോയല്ലൊ
ദേഷ്യംമൂത്തൊരു കുഞ്ഞമ്മ
കാലൻകുടയിൻ ശിലകീറി
കെട്ടിത്തൂക്കി മുറ്റത്തു...!
കാക്കേ കെട്ടി തൂക്കിയപോൽ
കണ്ടൊരു കാക്ക കൂട്ടങ്ങൾ
ശിലയും കണ്ടു ഭയന്നോടി
പുഞ്ചിരിതൂകി കുഞ്ഞമ്മ..!
ദേവൻ തറപ്പിൽ 

Tuesday, 4 July 2017

പലപേരിൽ ഭൂമി..

പലപേരിൽ ഭൂമി..
ജന്മിമാർ കൈയ്യിൽ ഭൂമിയെല്ലാം
കയ്യടക്കിയ പണ്ട് കാലം 
നൂറുപേരിൽ അറിയുന്നു ഭൂമിയും 
ജന്മം കിട്ടിയ പാട്ടഭൂമി ,
ജന്മം ഭൂമി ഏറുകണം പാട്ടംപാട്ട 
കാണാപ്പാട്ട വ്യവസ്ഥഭൂമി  
പാട്ടച്ചീട്ട് കൃഷിക്കാരൻ വെറുംപാട്ടം 
പേരുകൾ നാട്ടിൽ പലവിധം  
പല്ലുപോയ നായയെപ്പോലെ പൈതൃകം 
മണ്മറഞ്ഞല്ലോ പുരാധനങ്ങൾ 
ദേവൻ തറപ്പിൽ 

തൊഴുത്ത് പലതരം

തൊഴുത്ത് പലതരം
----------
കൂട്ടുതൊഴുത്തു താഴെക്കുറ്റി
പുല്ലൊട്ടി പുല്ല് കൊണ്ടാടി ,
തൊട്ടിപ്പുരതൊട്ടി തൊട്ടിക്കഞ്ഞി
കുയ്താളിപാത്തി കുറുമ്പൻ കല്ല്
കാല്തൊട്ടി കടമ്പായ ഇല്ലിപ്പടി
തള്ളേത്തല്ലി അത്താണി ചെറ്റപ്പടി 
 തണ്ണീർ പന്തൽ കളിയൽ ചുട്ടുമുണ്ടു
പലതരം തൊഴുത്തുകൾ നാട്ടിൽ
ദേവൻ തറപ്പിൽ  

Monday, 3 July 2017

അളവുപാത്രം....

പത്തായപ്പുര നെല്ലറയും
വെള്ളാട്ടി ചാറ വല്ലമുണ്ട്
കുണ്ടറനിലവറ പടിപ്പുരയും
മഞ്ചപ്പൊതിയും മണ്ടലിയും
ഇടങ്ങഴി നാരായം നാഴിയുണ്ടു
പറയുണ്ട് പലതുംനിറപ്പൻപറ
സേറുണ്ടു നിറപ്പൻ ഇടങ്ങഴിയും
ഉരിയും ഉഴുക്ക് ആഴക്കുണ്ട്
പലതരം അറിയാത്ത അളവുപാത്രം
മണ്മറഞ്ഞില്ല കേരനാട്ടിൽ
ദേവൻ തറപ്പിൽ


മഴു....

മഴു....
ഇരുമ്പിൻദണ്ഡു മുറിച്ചുചതച്ചു
മരംമുറിക്കാനായുധവും
കമ്പുമുറിച്ചു ചെത്തിമിനുക്കി
പിടിയായിട്ടു കോടാലിക്ക്
ആഞ്ഞുമരത്തിൽ കൊത്തിമുറിച്ചു
വമ്പൻ മരവും കടപുഴകി
ദേവൻ തറപ്പിൽ

Thursday, 29 June 2017

എമ്മേക്കാർ....

എമ്മേക്കാർ... ?
എമ്മേ പഠിച്ചവർ ചുമ്മാതിരിക്കാതെ
മമ്മട്ടി വാങ്ങി കിളക്കിനെടാ
മണ്ണിനെ പൊന്നാക്കി ഉഴുമറിക്കുവാൻ
നിന്റെ കരുത്തും മതിയിനെടാ
കൈയ്യൂക്കും നിന്റെ മെയ്‌വഴക്കോം ചേർന്ന്
മണ്ണിനെ പൊന്നാക്കു എമ്മേക്കാരാ
ചുണ്ണാമ്പും ചൂരൽ കയ്യിൽ തൊടാത്തവർ
ചുമ്മാതിരിക്കാൻ മെനക്കേടല്ലേ
ദേവൻ തറപ്പിൽ

Wednesday, 28 June 2017

ആലിൻ തറ...

ആലിൻ തറ...
ആലിൻ ചോട്ടിലിരുന്നു ചിരിക്കാം  
ആൾത്താരകളും കണ്ടുരസിക്കാം 
സന്ധ്യയിൽ നാട്ടാർക്കൊന്നായ്‌കൂടാം 
നാടൻ പാട്ടുകൾ രസിച്ചു 
ആലിൻ തറയിലിരിക്കും 
സൊറകൾ പറയും നാട്ടാർക്കൂട്ടം 
സോള്ളും സന്ധ്യാരാവേറെ 
കാലൻ കുടയായെത്തും വയസ്സർ 
ആലിൻ തറയിലിരുന്നാലോ 
ഓക്സിജനെന്നും കിട്ടും നല്ലൊരു
വൈദ്യശിരോമണിയല്ലോ ആൽ  
ആരോഗ്യത്തിന്‌  പുണ്യംനൽകും
ആൽത്തറയാണ് ഡോക്ട്ടർസാർ
ദേവൻ തറപ്പിൽ      

കാലിക്കൂട്...

കാലിക്കൂട്...
കന്നിന് പാർക്കാൻ കരവിരുതിൽ
കല്ലുകൾ കൊണ്ടൊരു പൂന്തോപ്പ്
പഴുതുകളിട്ടും കുറ്റി തറച്ചും 
തലകൾ പോകാനാഴികളായ്
മേൽക്കൂരകളും പണിതു നന്നായ്
കാറ്റുകൾ കൊള്ളാൻ പങ്കകളും
കാലം മാറി മറിഞ്ഞതുമിന്നു 
കാലിക്കെന്നും ഓണമതായ്..
ദേവൻ തറപ്പിൽ 

പത്തായം ...

പത്തായം ....
പത്തായത്തിൻ കഥകൾകേട്ടാൽ
കല്ലുകടിക്കും നാട്ടാർക്ക് 
രാജകുടുംബം ജന്മിളൊക്കേം 
നെല്ലുനിറയ്ക്കാൻ പത്തായം
രാവുംപകലും പണിചെയ്താലോ 
ചെറുമനതെന്നും പതിരുകളും
പത്തായപ്പുര കാണണമെങ്കിൽ 
കൊട്ടാരങ്ങൾ കയറണം....
സമ്പന്നന്മാർ  ഭവനത്തിങ്കൽ 
നെല്ലു നിറയ്ക്കാൻ പത്തായം....
നിലവറ താണ്ടിയ പത്തായം
നെല്ലില്ലാതെ പട്ടിണിയിൽ...
പെരുമനിറഞ്ഞൊരു പത്തായം
പൈതൃകമായിപ്പെരുവഴിയിൽ
ദേവൻ തറപ്പിൽഅക്ഷയ പാത്രം...

അക്ഷയ പാത്രം...
അക്ഷരത്തിന്റെ വിളക്കുമായ് ഞാൻ
അക്ഷ്യയപത്രം മുന്നിൽ വെയ്ക്കാം..!
കാവ്യങ്ങൾക്കുള്ളൊരു വേദിയാണേ
കാവ്യം നിറച്ചു വിരിഞ്ഞിടട്ടേ
അക്ഷരംകൊണ്ട് തിരിതെളിയിക്കുവാൻ
അക്ഷരജ്ഞാനം പകർന്നിടേണം !
ദേവൻ തറപ്പിൽ

അജ്ഞാനം ...

അജ്ഞാനം ...
ഒരു പിടിചിന്തകൾ പങ്കുവെയ്ക്കാം
ഒരുനൂറ്‌ കഥകൾ നിരത്തിവെയ്ക്കാം
മധുവിധുപോലല്ലോ പുസ്തകങ്ങൾ
ഇരുളിൻറെയജ്ഞാനം പെയ്തൊഴിയും
ദേവൻ തറപ്പിൽ

കടലാസ് തോണി ...

കടലാസ് തോണി ...
കയ്യിൽകിട്ടിയ കടലാസ്കൊണ്ടു
കീറിമടക്കി പണിതപ്പോൾ
അംബോ നമ്മൾ ദൂരെ കടലിൽ
കാണും നല്ലൊരു തോണിയവൻ
പുതുമഴപെയ്തു മുറ്റം നിറയെ
നദിയായങ്ങനെയൊഴുകിപ്പോ
കടലാസിന്റെ തോണിയിറക്കി
കളിയായതിലും കയറിഞാൻ.!
ദേവൻ തറപ്പിൽ

ചട്ടിമുറം

ചട്ടിമുറം 
ഈറ്റപ്പൊളിരുകൾ ചീന്തിയെടുത്ത്
നെയ്യും നല്ലൊരു ചട്ടിമുറം
ധാന്യം ചേറാൻ വീട്ടിലെടുത്തു
നെല്ലും അരിയും പേറ്റുനായ് 
പതിരുകൾ കളയാനായിട്ടമ്മ
വീശിയടിക്കും ചട്ടിമുറം
അമ്മകളഞ്ഞപ്പതിരുകൾ ഞാൻ 
കോരി തൂവും മുറ്റത്തിൽ
കുറുവടിയാട്ടമ്മ വരുമ്പോൾ 
പമ്പകടക്കും ഞാനപ്പോൾ 
ദേവൻ തറപ്പിൽ

കൃഷിയിടം

കൃഷിയിടം...
കാടിറങ്ങിയ ക്രൂരരാം
കാട്ടു പന്നികളാനയും
കൃഷിയിറക്കിയ നേരം
വിളകൾ തിന്നുമറഞ്ഞു

വിരുതുകാട്ടി വീരന്മാർ
ഉഴുതുവല്ലോ കൃഷിയിടം
വൈരമങ്ങനെ തീർത്തു
വറൂത്തിൽവീണുകർഷകൻ
ദേവൻ തറപ്പിൽ

അരഞ്ഞാണം ..

അരഞ്ഞാണം ..
ഉണ്ണിക്കൊരിത്തിരി നൂലുകെട്ടാൻ
ഊണുമുറക്കോം മറന്നച്ഛനും,
അമ്പിളിമാനോടയ്യം ചൊല്ലി
മാമനെറിഞ്ഞല്ലോ സ്വർണ്ണനൂലും,
പുഞ്ചിരിച്ചാസ്വർണ്ണ നൂലുമായി
കുഞ്ഞിന്റരയിലുംചാർത്തിയച്ഛൻ...!
ദേവൻ തറപ്പിൽ 

മഴവില്ലു

മഴവില്ലു ...
മാനമിരുണ്ടു തെളിഞ്ഞപ്പോൾ
മഴവില്ലങ്ങനെ മാനത്തു,
ഏഴഴകുള്ളൊരു വർണ്ണപ്പൂക്കൾ
മാനത്തങ്ങനെ വിടരുന്നു...
ദേവൻ തറപ്പിൽ 

തത്തമ്മ

🌹തത്തമ്മ🌹
തത്തമ്മക്കൊരു ചെഞ്ചുണ്ടു
ചോന്നുതുടുതൊരു  ചെഞ്ചുണ്ടു
കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന്‌
മൊഞ്ചഴകുള്ളൊരു തത്തമ്മ

അഥിതികളെത്തും നേരത്ത്
കോരൻ മണ്ടൻ മാതുലനെ
കളിയാക്കൂലോ  തത്തമ്മ
മണ്ടനെ ശുണ്ഠി പിടിപ്പിക്കാൻ

കൊഞ്ചൽ കേൾക്കാൻ തത്തമ്മ
കൊഞ്ചിപ്പറയും അവനോടു
കളിയാക്കുന്നത് കേൾക്കുമ്പോൾ
ചെളിയും വാരിയെറിയൂല്ലോ

ചെളിയിൽ മുങ്ങിയ തത്തമ്മ
വെളിയിൽ പോടാ പുല്ലേന്നു
അതുകേട്ടപ്പോ കോരൻകുഞ്ച്
തുള്ളിച്ചാടി മറഞ്ഞൂല്ലോ
ദേവൻ തറപ്പിൽ


കണ്ണാടി കാണുമ്പോഴേ

കണ്ണാടി കാണുമ്പോഴേ 
തന്നുടെ മുഖം കണ്ടു 
നല്ലതാണെന്നു ചിലർ 
ധരിക്കും വിരൂപന്മാർ 

കണ്ണില്ലാത്തവർ കൂടി 
അന്യോന്യം മൊഴിയുന്നു 
കണ്ണുള്ളോർ കാട്ടിടുന്ന 
വികൃതി കാണണ്ടല്ലോ 

മണ്ടനായൊരു കുഞ്ഞൻ 
മണ്ടിയും മൊഴിഞ്ഞല്ലോ 
മണ്ടിക്കോ കൂരേൽ വേഗം 
മാനം ഇടിഞ്ഞു വീണേ 

ബുദ്ധിയും കണ്ണുംകാതും 
ഉള്ളവർ നമ്മൾ ദിനോം 
ഉള്ളിലും വെച്ചു തിന്മ 
ചെയ്യുന്നതെത്ര ഹീനം 
ദേവൻ തറപ്പിൽ 

Friday, 26 May 2017

ഒത്തുപിടിച്ചോളിൻ/

ഒത്തുപിടിച്ചോളിൻ ,നമ്മൾ 
ഒന്നായ് വന്നോളിൻ 
ഒത്തിരിയൊത്തിരി നേടാനായി  
ഒരുമിച്ചു നിന്നോളിൻ !

മലയാളത്തിന്നോർമ്മ പുതുക്കാൻ 
മാലയാണ്‍ഭാഷ പഠിച്ചോളിൻ 
വിദ്യയൊരുക്കീം സദ്യയൊരുക്കീം 
ഒന്നായ് ചേർന്നോളിൻ !

പൊന്നോണത്തിന്നോർമ്മപുതുക്കാൻ 
പൂക്കൾ നിറച്ചോളിൻ 
അത്തപ്പൂവിട്ടും ഒത്തു പിടിച്ചും  
ഒന്നായ് ചേർന്നോളിൻ !

മഞ്ഞക്കിളിയും ഓണതുംബീം
പാറിനാടക്കട്ടെക്കട്ടെ 
അക്കരെയിക്കരെയെല്ലാം നോക്കി 
ഒന്നായ് ചേര്‍ന്നോളിന്‍ !

മാനവരെല്ലാം മാധവസേവയിൽ
ചേരാന്‍ വന്നോളിൻ 
ഒത്തിരിയൊത്തിരിയോർമ്മപുതുക്കാൻ 
ഒന്നായ് ചേർന്നോളിൻ ,
ദേവൻ തറപ്പിൽ ,10/09/2010 

Friday, 19 May 2017

അമ്മ മലയാളം !!

അമ്മ മലയാളം !!
മലയാളം അമ്മ മലയാളം
മധുവൂറും എന്റെ മലയാളം

പേറുക നമ്മൾ പെരുമകൾ പേറും 
പാണൻ പാടിയ മലയാളം ..

പാടുക നമ്മൾ പഴമകളെന്നും 
പതിരില്ലാതെ മലയാളം ...

കേരളനാടിൻ മധുരം നിറയും 
കേമൻ നമ്മുടെ മലയാളം ...

അതിരു കടന്നും അറിയുന്നല്ലോ 
അലകളുണർത്തും മലയാളം ..

ഓതുകയെന്നും ഒർമ്മ പുതുക്കാൻ 
ഓതിര കടകം മലയാളം ..

നിറയുക നാവിൽ നിധിപോലെന്നും 
നിഴലായ് നമ്മിൽ മലയാളം ...

മലയാളം അമ്മ മലയാളം ,
മധുവൂറും എന്റെ മലയാളം 
ദേവൻ തറപ്പിൽ !

--------------------------------------------------
മലയാളം അമ്മ മലയാളം 
മധുവൂറും എന്റെ മലയാളം 

ഉണരണം നിങ്ങൾ ,
ഉണർത്തണം നാടിൻ 
ഉജ്ജലശ്രേഷ്ഠം മലയാളം (മല )

വളരണം  നമ്മൾ 
വളർത്തുകയെന്നും 
മറുനാട്ടിൽ അമ്മ മലയാളം (മല )

അറിയുക നമ്മൾ 
അറിയിക്കുക നാം 
അറിവിൻ കനിയാം മലയാളം (മല )

ഉണരുക നാടേ 
ഉശിരൻ നാടൻ 
പട്ടുകളറിയാൻ മലയാളം (മല )

ഒതുകയെന്നും ,
ഒർമ്മപുതുക്കാൻ 
ഓളം നിറയും മലയാളം (മല )

പാടുക നമ്മൾ ,
പഴമകളെന്നും ,
പതിരില്ലാതെ മലയാളം (മല )

നിറയുക നാവിൽ ,
നിഴലായെന്നും ,
നിധിപോലുള്ളൊരു മലയാളം (മല )

മലയാളത്തിൻ ,
മഹിമകൾ വാഴ്ത്താൻ 
മറുനാട്ടിൽ അമ്മ മലയാളം (മല )

19/09/2012 ,

Wednesday, 17 May 2017

പച്ചമണ്ണും സ്വപ്നമോ !

പച്ചമണ്ണും സ്വപ്നമോ !
--------
പച്ചപ്പു കാണുമ്പോൾപുഞ്ചിരിയേകിടും
പച്ചനിറത്തിൽ പ്രണയവർണ്ണം !
പച്ചനിറമില്ല കേരള നാട്ടിലും
ഫ്ലോട്ടുകളാക്കി വിറ്റീടുന്നു നാം
പുഞ്ചപ്പാടങ്ങളും കേരവൃക്ഷങ്ങളും
എങ്ങോമറഞ്ഞൊരു കാഴ്ചയല്ലോ
ഉച്ചവെയിലിന്റെ തീഷ്ണതയിൽ നമ്മൾ
അൽപമിരിക്കാൻ കൊതിയോടാഞാൽ
അക്കരപച്ചകളെല്ലാമുണങ്ങീല്ലൊ
അല്പം തണലിവിടെങ്ങുമില്ല
ചുറ്റും തിരിഞ്ഞങ്ങു നോക്കുന്ന നേരത്തിൽ
പൊക്കത്തിൽ നിൽക്കുന്നു ബങ്ക്ലാവുകൾ
പാരിസ്ഥിയെ നാം കൊന്നു വികസനം
നേടുമ്പോൾ പാരിടംവിണ്ടു പോകും
മണ്ണിനെ വിണ്ണാക്കിമാറ്റുന്ന മാനവൻ
മണ്ണു തേടിയിനിയെങ്ങു പോകും..?
ദേവൻ തറപ്പിൽ !

Wednesday, 10 May 2017

പീഡനായനം ....

പീഡനായനം ....
പിഞ്ചുകുഞ്ഞിൻ ശരീരവും ഭോഗിച്ചു
നെഞ്ചുകൂടം തകർത്തോരു നേരത്തും
നിശ്ചലം മൂകസാക്ഷിയായപ്പൊഴും
ഭൂമിദേവി കണ്ണീരു വാർക്കുന്നോ

ചോരയിൽ മുങ്ങി ചുണ്ടും കവിളുകൾ
ചോരയിറ്റിറ്റുറ്റൊഴുകുന്നു മെയ്യിലും
വസ്ത്രമെല്ലാമുരിഞ്ഞുഴുതുമറിക്കുമ്പോൾ
ചങ്കുപൊട്ടിയോ പർവ്വത സാനുവിൻ

പക്ഷികൾ വന്യജീവികളൊക്കെയും
ഞെട്ടിപൈതലിൻ രോദനം കേട്ടപ്പോൾ
ഭൂമിയും വാനമെല്ലാം  നടുങ്ങീട്ടും
ഭൂതലത്തിൽ മയക്കത്തിൽ മാനവർ !

ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ഭരണദാസരായ്,സാഹിത്യവർഗ്ഗവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
താരകങ്ങളും കണ്ണീനീർ വീഴ്ത്തിയോ

ചോരയിൽ മുങ്ങി തുടയു,മരക്കെട്ടും
ചോരവാർന്നു പുഴയായ്‌ ഒഴുകീപ്പോൾ
മരണ വെപ്രാള ശയ്യയിൽ കുഞ്ഞമോൾ
എത്രകേണു അലറിയിട്ടുണ്ടാവും

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേയറുത്തു കളയുമ്പോൾ
ആരുമില്ലേ കേൾക്കുവാൻ പൈതലിൻ
ആരുമില്ലേയവൾ രോദനം കേൾപ്പാൻ ?
നിഞ്ചലം മൂകസാക്ഷിയായപ്പോഴും
വിണ്ണിൽതാരക ശോഭയും മങ്ങിയോ?

പുഷ്പവർഷം ചൊരിഞ്ഞു വരവേൽക്കാൻ
പുഷ്പതാലമായ് താരപ്രഭൂക്കളെ..!
ചുട്ടുപൊള്ളുന്ന ചൂടിൽ പൂത്താലമായ്
നാഴികയെറെ നിൽക്കാൻ വിധിച്ചോരേ
രക്ഷിപ്പാനാരുമില്ലി ഭൂവിലും .!

പെണ്ണിനേ പെറ്റു പീഡനമേൽപ്പിക്കാൻ
പേറുവേണ്ടെന്നു ശപഥം എടുക്കണം
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലും
അന്ധരായിട്ടുറങ്ങുന്നു നീതിയും
വന്ധ്യബാധയിൽ ഭരണവും നീതിയും
വിന്ധ്യപർവ്വമായ്,വഴിമുടക്കും നീതി

തുന്നിക്കൂട്ടിയ പൈതലിൻ ദേഹത്തിൽ
ചങ്കുപൊട്ടിക്കരയാൻ വിധിച്ച,പെറ്റമ്മയും
നിങ്ങളിൻ മജ്ജ,മാംസവും ചോരയും
പേറ്റുനീറ്റിൽ പതിരായ് കളയണോ?

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
മാനവർക്കെന്നും സമ്മാനമാണല്ലോ
നന്മമാത്രം കൊതിക്കുന്നൊരമ്മയ്ക്കു
മന്നിലെന്നും വിധിക്കുവോ കണ്ണീർ.?
ദേവൻ തറപ്പിൽ...!

Friday, 28 April 2017

വിത്തും കലപ്പയും കാലം മറച്ചപ്പോൾ

നാടൻ പാട്ടു ......
വിത്തും കലപ്പയും കാലം മറച്ചപ്പോൾ 
ഞാറ്റു വേലകൃഷി പാടേപോയി(2)
വയലില്ല തോടില്ല പച്ചപ്പിൻ മലയില്ല 
പുഞ്ചപ്പാടങ്ങളും വേരറ്റു പോയ് 
(വിത്തും )
വിത്തുവിതക്കുന്ന കൊയ്ത്തുപാടങ്ങളിൽ  
ഞാറിട്ടപോലല്ലെ ഗോപുരങ്ങൾ 
ഞാവല്പഴങ്ങൾ പഴുത്തുള്ള തോടിലും 
ഞാന്നു കിടക്കുന്നു സൗധങ്ങളും  
(വിത്തും )
കല്ലും വടിയും മരക്കുന്തവുമായി -
ട്ടമ്പുംവില്ലുമായി നായാടിയോർ 
കല്ലിലുരച്ചും തീകത്തിച്ചു വേവിച്ചു 
കാട്ടു കിഴങ്ങുകൾ തിന്നകാലം
(വിത്തു)
അക്ഷരമില്ലാതെ കാലത്തവർകളും 
ആംഗ്യത്തിലാണല്ലോ ആശയങ്ങൾ  
ആട്ടക്കഥകളും തുള്ളലും സാഹിത്യവും 
തോറ്റംപാട്ടൊക്കെ നിറഞ്ഞുപണ്ടു 
(വിത്തു)
നാടൻ ശീലുകളും നാടൻ പാട്ടുകളും
നാടൻ കളികളും പണ്ടുണ്ടായി 
നാണം മറച്ചതു പച്ചിലകൾ കൊണ്ടും 
പല്ലുമുരച്ചതു മാങ്കൊമ്പിനാൽ
(വിത്തു)
ആര്യകുണ്ടോ പാടം കുഴഞ്ഞാടി പാടം 
അയ്യാവഴി തറുവൻ കുഴിയാർപ്പാടം 
അങ്ങാടി പാലേരി എടവം പുഞ്ചപ്പാടം
എണ്ണിയാൽ തീരാത്ത വയലുംപണ്ടു  
(വിത്തും )
ഒരുനിലപ്പൂ,നിലം മൂപ്പുനിലം ഏലായ്
തറയൻ കണ്ടങ്ങളും വേണമല്ലോ 
വിത്തു വിതയ്ക്കടി നെന്മണി കൊയ്യടി   
പത്തായമൊക്കെ നിറക്കു പെണ്ണേ 
(വിത്തും )
ദേവൻ തറപ്പിൽ )

Wednesday, 19 April 2017

കണ്ണില്ലാത്തോർ !

കണ്ണില്ലാത്തോർ !!!
----------*****--------
കേട്ടില്ലേ പട്ടണവാസികളെ ,
നാട്ടിൽ നടക്കുന്ന ക്രൂരകൃത്യം !
അട്ടപ്പാടിയിലെ ആദിവാസി -
യൂരിൽ മരിക്കുന്നു കുഞ്ഞുങ്ങളും !
പട്ടിണികൊണ്ടു മരിച്ചതാണേ ,
പട്ടണവാസിയറിഞ്ഞോ നിങ്ങൾ !
രണ്ടുമാസത്തിൽ മരിച്ചതെത്രെ ,
മൂന്നുഡെസ്സനിലുംമേലെയാണേ !
നാളെ വളരേണ്ട കുഞ്ഞു മക്കൾ ,
നാടിന്നു തുണയായിടെണ്ടവരും !
ആദിവാസികൾക്കു മാത്രമായി ,
ലക്ഷങ്ങളെന്നുമൊഴിക്കീടുന്നു !
ലക്ഷ്യങ്ങൾ കാണാതെ പണമേരെയും ,
കക്ഷത്തിലാക്കിടുമുദ്ദ്യോഗസ്ഥർ !
ആരോഗ്യസംഘങ്ങലേറെയുണ്ടേ ,
ആർത്തിയായ് തിന്നുവാൻനേതാക്കളും !
നൈജീരിയ,ആഫ്രിക്കാൻ രാജ്യമല്ലേ ,
ഭാരതമെന്ന ധൂർത്തിന്റെ നാടു !
ആദിവാസിയുടെ പേരും ചൊല്ലി ,
ആക്രിയിൽ മുക്കുന്നുകോമരങ്ങൾ !
തെണ്ടിനടക്കുന്നോൻ കയ്യിൽനിന്നും ,
തെണ്ടികൾ തട്ടിപ്പറിച്ചിടുന്നേ !
"ഹാ.....". കഷ്ടമെന്നു പറയേണ്ടുഞാൻ ,
കണ്ണില്ലാത്തോരാണോ" നമ്മളിന്നു !
ദേവൻ തറപ്പിൽ !

Monday, 17 April 2017

പഠനക്കളരി

പേരുപോൽ തന്നെയഭിരാമത്തിൽ 
പോരുകളൊന്നിനും നേരമില്ല ,
ചേരുന്നസമയം ഞാൻ വന്നുനോക്കാം 
പോരട്ടെ സാഹിത്യകുസുമങ്ങൾ ..!


വരുവാനിക്കേതും മടിയുമില്ലേ 
തരുവാനനേകം ഹൃത്തിലുണ്ട് 
വന്നിടാമഭിരാമപ്പൂവാടിയിൽ 
സമയമാണല്ലോ പ്രശ്‌നമിന്ന്


പഠനക്കളരിയൊരുക്കിയെന്നും 
ചടുലതയോടെ നിരീക്ഷണങ്ങൾ 
പലതും പഠിക്കാൻ തുണയേകിടും 
അഭിരാമ പുഷ്പത്തെ വന്ദിച്ചിടാം 

കാലത്തെണീറ്റാൽ ശുഭവാർത്തയൊന്നും.
കേൾപ്പാനുമില്ലാ ഭുവനത്തിലീശാ!.
തിണ്ണേലുറങ്ങുന്ന കുരുന്നിനെല്ലാം
നീതന്നെയെന്നും തുണയേകിടേണം!

പ്രാണൻ പിടഞ്ഞല്ലൊ നേർകാഴ്ച കണ്ടു 
ആസിഡ് വീണുകരിഞ്ഞ പെൺസ്വരൂപം 
ഒറ്റപ്പെടുത്താതെയവളെ  രക്ഷ -
നീതന്നെയെന്നും തുണയേകിടേണം
ദേവൻ തറപ്പിൽ 

സൈബർ കുലം കുത്തി

സൈബർ കുലം കുത്തികൾ
---------------
നെഞ്ചോട് ചെങ്കൊടി ചേർത്തു വച്ച്
സങ്കോചമില്ലാതെ ചൊല്ലിടുന്നേ
എന്നും സമരത്തിൽ മുന്നിൽ ഞാനും
കൊല്ലും കൊലയിൽ ഞങ്ങൾതന്നെ

സത്യം പറഞ്ഞാൽ ദഹിക്കത്തോർകൾ
ചുറ്റിനും വന്നു കുരച്ചിടുന്നേ  ....
സഹിഷ്ണത എന്തെന്നറിയാത്തോരും
സഹനം പഠിപ്പിക്കും സൈബറിലും

അഭിനവരായോർ കുലം കുത്തികൾ
അഭിനയിക്കുന്നു സഖാക്കളെന്നു
നെറ്റിലെഴുതി വച്ചിട്ടു വേണോ
മാധ്യമങ്ങളിൽ കുറിച്ചിടാനും ...

ലൈക്കും കമന്റിനും വേണ്ടിയല്ല
നേരും നെറിയും തുറന്നു കാട്ടാൻ
കമ്മ്യൂണിസ്റ്റെന്നൊരു ആശയത്തി -
ന്നെന്ത് വില നൽകി സോദരരെ ...

സത്യം പറഞ്ഞാൽ പിണറായിക്ക്
എതിരെന്ന് ചൊല്ലും സഖാക്കളേറെ
അധികാരമത്തിൽ അമർന്നിരിക്കും
പിണറായിക്കോട്ടിൽ മറുപടിയും
ദേവൻ തറപ്പിൽ ...

പുലയാടി മക്കള്‍

പുലയാടി മക്കള്‍
========
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
 പുലരിയിൽ നീതിക്ക് വാദിച്ചുവെങ്കിൽ

പുകയുന്നനീതിയിൽ  ഏരിയുന്നു നാട്ടിൽ
പുകമറ തീത്തു വിളയാടുംസംഘം

പുതുപുത്തന്‍ സമ്പത്ത് വ്യവസ്സ്ഥയില്‍ നാട്
പുണരുന്നു പീഡനമനുദിനം നാട്ടിൽ

വഴിനീളെ മൃതദേഹം കണികാണുംനാട്ടിൽ
ഇരവിലും പകലിലും ചോരകള്‍ നിത്യം

പുലര്‍വോളം കാത്തിങ്ങിരിക്കാണൊ നമ്മൾ
പുലയാടി മക്കളും പുലയാടാൻ നാട്ടിൽ

പുലരിയിൽ കേൾക്കുന്ന ആർത്തനാദങ്ങളിൽ  .
പുലയാടി മക്കള്‍ ഭരിക്കട്ടെ നാട്ടിൽ

ശവങ്ങളും ചോരയും തിന്നും കുടിച്ചും
പുലയാടി പുണരട്ടെ പാർട്ടികൾ നിത്യം

പുഷപ്പങ്ങളൊക്കെയും വെക്കുവാനായിട്ട്
പുലതീരുവോളം രക്തം ഒഴുക്കിടട്ടെ

രക്തത്തിൽ തീർക്കുന്നു രക്തസാക്ഷികളിൽ
പുഷ്പ്പ ചക്രങ്ങളും തീർത്തിടു നിങ്ങൾ

പച്ചമാംസങ്ങളും തലകളും ചിതറട്ടേ
രക്തപ്പുഴയും ഒഴുക്കി ഭരിച്ചിടാം

അധികാര മത്തിൽ പിടിച്ചിവര്‍ നാടിന്‍റെ --
യകിടും മുറിച്ചു ഭരിക്കണോ നാടും

കഴുവേറ്റിടുന്നല്ലോ ഉള്ളത്തില്‍ പേറിടും
ഭാരത മക്കളെ അധികാര മത്തിലും

എന്തൊരു ക്രൂര വിനോദമേ കോടതീ
ഹന്ത നീതി നിഷേധം നീ കാണില്ലേ..!!
ദേവന്‍ തറപ്പില്‍
========

Thursday, 13 April 2017

വ്യത്യസ്തനാമൊരു !!

വ്യത്യസ്തനാമൊരു !!
------------
വ്യത്യസ്തനാമൊരു മദ്യരാജാവിനെ 
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ 
കള്ളടിക്കുന്നോർക്കു തലവനാം രാജാവ് 

വെറുമൊരു രാജാവല്ലിവനൊരു കാലൻ
ഷാപ്പുകൾ സ്ഥാപിച്ചു അതിക്രൂരനായവൻ
മദ്യമൊഴുക്കി പട്ടിണിയാക്കുന്നോൻ
നാടിൻ കാലൻ കാലൻ കാലൻ [2]


പതകൾ തുളുമ്പുന്ന കള്ളുമായെത്തി
ചതിയിൽ ചിരിക്കുന്ന മീശക്കണാരാ
മാളോരെ കാണുമ്പോൾ വെളുക്കെ ചിരിച്ചു
ഷാപ്പിന്റെ പിന്നിൽ ഒളിക്കുന്ന വീരാ......
ഷാപ്പുരാജാവിന്റെ കൈകളിൽ പെട്ടപ്പോൾ
നാടൊരു കൂട്ടക്കുരുതിയായ് മാറി ..
ഒന്നുമേ അറിയാത്ത പാവത്തിനെപോലെ
കള്ളു കുടിപ്പിച്ചു കൊല്ലുന്ന പൊണ്ണൻ
കുള്ളൻ ഇവനൊരു കാലൻ 
കാലൻ കാലൻ [2]

കള്ളിൽ മയങ്ങുന്ന കുടിയന്മാർ പലരും
കുഞ്ഞിനെപോലെ കരയുന്നു വീട്ടിൽ
അടിയും തടയും തടുക്കുന്ന വീട്ടിൽ
അല്ലലില്ലാതെ കുടിക്കുന്നു 
കുടിയർ
വ്യത്യസ്തനാമൊരു മദ്യരാജാവിനെ
സത്യത്തിലിപ്പോൾ തിരിച്ചറിയുന്നു
ഇടിവീണകുണ്ടിന്റെ അഭിമാനമാകാത്ത
മദ്യരാജാവേ നിക്കഭിവാദ്യം
കുള്ളൻ ഇവനൊരു കാലൻ 

കൊലക്കളമാക്കുന്ന നാടിൻ 
കാലൻ കാലൻ കാലൻ [2]
[ ദേവൻ തറപ്പിൽ ]

Saturday, 8 April 2017

നീർകണങ്ങൾ !!

നീർകണങ്ങൾ !!
-----==-----
പേരറിയാത്ത തീർത്ഥവികാരത്തിൽ  
 പ്രേമത്തില്‍ മോഹിച്ചു ഞാനും ..
മണ്ണിൽ വീണുടയുന്ന നീർകണങ്ങൾ 
കണ്ണുനീരെന്നും പേരിട്ടുപോയി ,


കണ്ണുനീര്‍പ്പുഴകൾ പെയ്യുമ്പോൾ
ഉടയാച്ചിരിയുമായ്‌ കുടനിവർത്തി ,
നോവിന്‍റെ തേങ്ങലില്‍ കരളു വിങ്ങുമ്പോൾ
മുത്തുകൾ കോരിഞാൻ നല്കിയല്ലോ


ഉടയാത്ത മുത്തുകൾ തേന്മലരാക്കി ,
മാലകോർത്തണിയാൻ കൊടുത്തു
സുറുമയിൽ നീ വരച്ചിട്ടാതാം മിഴിയിൽ
പ്രണയമധുരം തുളുമ്പി നിന്നോ ..?


സൂര്യകാന്തിപ്പൂക്കൾ ശോഭപരത്തിയ
നിന്നിൽ വെന്മകൾ തിളങ്ങിയില്ലേ ..?
വിണ്ണു പുലരുവാൻ കാവലായ് നിന്നൊരു
സൂര്യപുത്രിയെപ്പോലെ നീയും ...?
രാവിൽ വിടരുന്ന വെണ്മതന്‍ പൂവിൽ
ഭൂമിദേവിക്കു നീ നിറമാലയും.......!

നീതി കൊടുക്കക ...!!

Image may contain: 1 personനീതി കൊടുക്കക ...!!
കണ്ണുതുറക്കുക സത്യം കാണുക
കമ്മ്യൂണിസ്റ്റു കുലംകുത്തികളെ
സത്യമിരുട്ടിൽ മറച്ചെന്നാകിലും
മിഥ്യയതാകില്ലെന്നതുമോർക്കു

അധികാരത്തിൻ മത്തിലിരിക്കും
അരുതാത്തതുകൾ ചെയ്യുന്നൂരേ
ആരുതരുതെന്നു പറഞ്ഞ ജനത്തോ-
ടാക്രോശിക്കും കയ്യൂക്കാലേ ...

അന്ധതകൊണ്ട് മറച്ചെന്നാലും
വന്ധ്യത കൊണ്ടു മൂടിന്നാലും
കണ്ണുതുറക്കുന്നൊരുണ്ടിവിടെ
ലോകർ മുഴുവൻ കാണുംസത്യം

ഇല്ല തരില്ല നിങ്ങൾക്കും  ജനം
മാപ്പില്ലാത്തൊരു തെറ്റിന്നും
അമ്മയിൽ നിന്നു പിറന്നവരല്ലേ
അമ്മക്കിവിടെ പറയു നീതി..?
ദേവൻ തറപ്പിൽ 

Friday, 7 April 2017

പാർലമെന്റി മോഹത്തിൽ

അധികാരത്തിൻ മോഹം മൂത്തു 
അഴിമതികാട്ടിയ പേപ്പട്ടികളെ 
താഴിയിറക്കാൻ വോട്ടുകൊടുത്തു 
പാവം പാവം വോട്ടർമാരും 

വോട്ടുകളൊക്കെ പെട്ടിലായി 
ചേട്ടന്മാരും സന്തോഷത്തിൽ 
ഭരണം കൈയ്യിൽ വന്നപ്പോളോ  
ശരണം നിങ്ങൾ തന്നെയെന്നു 

ചൊല്ലിത്തീരും മുമ്പേ ഭരണം 
കൈയ്യിൽ വന്നനേരത്തും 
ഹുങ്കുകൾ കാട്ടിപുംഗവരവരും 
സങ്കടമെല്ലാം ചീറ്റിപ്പോയി 

വാക്കുകൾ കൂരമ്പായി ജനത്തിൽ 

നിത്യം ഭീഷണി പത്തിവിടർത്തി 
ഞങ്ങളു വന്നാൽ ശരിയാക്കാമെ -
ന്നോതികേട്ടൊരു കഴുതജനങ്ങൾ  

കൊള്ളനടത്തിയ വലതന്മാരെ 
തള്ളിമറിച്ചു കൊടുത്തുകസേര 
ഉള്ളൊരു വോട്ടുകൊടുത്തുകയറ്റി 
തള്ളേ,വാക്കുവിഴുങ്ങി മൂപ്പർ 

ഭരണം കിട്ടിയ നേരത്തിവരോ 

പൃഷ്ഠംകാട്ടി ജനത്തിനുനേരെ 
എന്തിനുമേതിനും കേസുമെടുത്ത് 
ചന്തം കൂട്ടിയ മന്ത്രിപ്പുങ്ങവർ  

കേസ്സുകളോരോന്നായി കോടതി -

മുറ്റത്തെത്തും മുമ്പേ തള്ളി 
മടിശീലക്കു കനം നോക്കീട്ടു
വിധിപറയുന്നു കോടതികൾ 

കോടതിയെ നാം വിമർശിച്ചീടിൽ 
കോടതിയലക്ഷ്യം തലക്കുമീതെ
അഴിമതിമുങ്ങിയ ജഡ്ജിക്കാരും 
അതിരുവിടുന്നേ നമ്മുടെനാട്ടിൽ

കോടതിയെന്തു പറഞ്ഞാന്നാലും 
ഓച്ചാനിച്ചതു പാലിക്കേണം
ശംഭോ ശിവ ശിവ എന്തൊരു ലോകം 
കണ്ടുമടുത്തെ ഭാരതലോകം 
ദേവൻ തറപ്പിൽ ....

Saturday, 18 March 2017

കടൽ വന്നു വിളിച്ചപ്പം

കടൽവന്നു വിളിച്ചപ്പം ...!!
കടൽവന്നു വിളിച്ചപ്പം കരയോടു പറഞ്ഞല്ലോ ... 
കിന്നാരം ചൊല്ലാനും തിരികെവരാം ഞാനിപ്പം

തിരമാലകളുയരത്തിൽ മലപോലെ വരുന്നുണ്ടേ ...
തിരയോട് പറഞ്ഞിട്ടു മൊഴിചൊല്ലത്തിരികെവരാം 

മലയൊന്നു തിരഞ്ഞപ്പോൾ നരവീണാ തലപോലെ 
മടവീണു പാടങ്ങൾ മരണത്തിന്‍ വഴിവക്കില്‍ 

തൂവെള്ള പതഞ്ഞൊഴുകും പാൽപുഞ്ചിരി പൂത്തുള്ള  
വെള്ളിനിലാ നീരുഴുകും പൂഞ്ചോല വിരിപ്പില്ല   പുലർകാലേ തുള്ളികളായ് കുളിർ കോരിപ്പെയ്യനായ് 
പെരുമഴയും പോയല്ലോ കതിരില്ലാ രശ്മികളും 

കളകൂജനം പാടും കിളികൾ കളഹധ്വനിയില്ലാതെ 
കതിരോനും പോയല്ലോ,തിരുൾമൂടീതാരകവും !
ദേവൻ തറപ്പിൽ

Friday, 17 March 2017

കയറഴിക്കല്ലെ വള്ളം ഇറക്കല്ലെ


കയറഴിക്കല്ലെ വള്ളം ഇറക്കല്ലെ
കായലില്‍ പോകല്ലേ പുന്നാരേ , മുത്തേ
കായലില്‍ പോകല്ലേ പുന്നാരേ.....

ഉടുക്കു കൊട്ടി ഞാൻ പാടി വന്നപ്പോൾ
തകിലടിച്ചില്ലേ പുന്നാരേ നീ (2 )
കായലിൽ മന്ദം തുഴഞ്ഞു പോയപ്പം
പൂനിലാവ്ല്ലൊ നീ പുന്നാരെ (2)

കസവ് കരയന്‍ മുണ്ടുമണിഞ്ഞിട്ടു
കാവിലു വന്നൊരു നേരത്ത്
ചെങ്കതിരേറ്റു നീ മിന്നി തിളങ്ങണ
ഒളിഞ്ഞു കണ്ടടി പുന്നാരേ
ഞാന്‍ ,ഒളിഞ്ഞു കണ്ടടി പുന്നാരേ ....

അന്തിനേരത്തു ഞാൻ നിന്നേ കണ്ടപ്പം
ചെമന്നിരിക്കണ് പുന്നാരേ , നിന്‍റെ
കവിൾ ചെമന്നല്ലോ പുന്നാരേ ....
ദേവന്‍ തറപ്പില്‍ ...

അംചി മുംബൈ

മലയാള സാമൂഹ്യദർപ്പണത്തിൽ
മുത്തുകൾ കോർത്തംച്ചി മുംബൈ

മലയാള സംക്കാര ജിഹ്വയായി
മതി മറന്നാടുന്നു മറു നാട്ടിലും ....

നഗര മുഖച്ഛായ ഒപ്പിടുവാൻ
അവിടെല്ലാം അംചി കൈരളിയും

മുന്നൂറു പൂക്കൾ ഇതൾ വിരിക്കാൻ
പുണരട്ടെ നഗരത്തെയെന്നുമെന്നും

നാടും നഗരോം ഉറങ്ങിടുമ്പോൾ
തൃക്കണ്ണുമായെത്തിയംചിമുമ്പയ് ...

സഹസ്രം  പൂക്കൾ വിരിഞ്ഞിടട്ടെ
സഹസ്രം  പൂക്കളുമർപ്പിച്ചിടാം
ദേവൻ തറപ്പിൽ 

സ്ഥാനമാനങ്ങൾ ചൊല്ലികലഹിച്ചു

സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു 
നാണം കെട്ടു നടക്കുന്നല്ലോ ചിലർ 

മതസൗഹൃദ പേരുകൾ ചൊല്ലിയും   
മതവൈര്യങ്ങൾ കൂട്ടുന്നതും ചിലര്‍ 

അറുതിയില്ലാ വാഗ്ദാനങ്ങൾ നൽകി
അലകുമാറ്റി ഭരിക്കുന്നതും ചിലർ   

മതി ഭ്രമത്തിലും മുങ്ങിക്കുളിച്ചിട്ടു  
മനുഷ്യരല്ലാതെ മാറുന്നതും ചിലർ 

ചഞ്ചലാക്ഷിമാർ പുറകെ നടന്നിട്ടു
ചങ്കു പൊള്ളി നടക്കുന്നതും ചിലർ 

എന്നിട്ടും തോറ്റു പിന്നോട്ട് മാറാതെ 
കെട്ടിയാടുന്ന കാഴ്ചയിലും ചിലർ 

വിദ്യവിറ്റിട്ടു സമ്പത്തു കൂട്ടുവാൻ 
മദ്യവും മദിരാക്ഷിയുമായ് ചിലർ 

മംഗളമായ കൂട്ടു കുടുംബങ്ങൾ 
സങ്കടമായ കാലത്താക്കി ചിലർ 

സ്ഥാനമാനം ലഭിച്ചീടുവാൻ നിത്യം 
മാനമെല്ലാം വിൽക്കുന്നതും ചിലർ

വിത്തമേറുവാൻ വിത്തുകാളപ്പോലെ 
വിശ്വമെല്ലാം മദിക്കുന്നതും ചിലർ 

പത്നി ദീനത്തിൽ പെട്ടു മരിച്ചപ്പോൾ  
തോളിലേറ്റി നടന്നു പോയി ചിലർ 

പ്രായമായ പെൺകുഞ്ഞിനേം കൂട്ടി 
നാഴികയേറെ കത്തും വെയിലിലും 

പത്നി തന്നുടെ  മൃതശരീരം  പേറി 
നഗ്നപാദനായ് ചുട്ടുപൊള്ളും ചൂടിൽ 

വെള്ളവും ഭക്ഷണമൊന്നുമില്ലാതെയും 
------------ 

കരുണയില്ലാത്ത ലോകത്തിൽ നിത്യം 
കരളലിയിക്കും കാഴ്ച ഭയങ്കരം 

ധരണിയിൽ നിത്യം കൊല്ലും കൊലകളും 
ഭരണമെന്നൊറ്റ ചിന്തയിലും ചിലർ 

ധരണിയിന്നൊരു ഭീകരമായപ്പോൾ   
നരനുറങ്ങുന്നു പാതിയിൽ നിത്യം   

നാണയത്തിന്റെ പേരിലിന്നു ചിലർ 
നാണം കെട്ടു നടക്കുന്നണ്ടു നിത്യം 

രാഷ്ട്രീയത്തിലും കോലംകെട്ടി ചിലർ 
രാവുതോറും അലയുന്നുണ്ട് നിത്യം  

തെഴിലെടുക്കാതെ ജീവിക്കുവാൻ ചിലർ 
തെഴിലു രാഷ്ട്രീയമാക്കുന്നുണ്ട് ചിലർ   

ഭ്രാന്തമായുള്ള ചിന്തകളിൽ ചിലർ 
ഭ്രാന്തന്മാരായ് നടക്കുന്ന് രാപകൽ 

ശാന്തമായൊരു ചിന്തകളിൽ ചിലർ 
ശാന്തരായി ഗമിക്കുന്നതും കാണാം 

പിഞ്ചുകുഞ്ഞിനും പീഡനമേൽക്കുമ്പോൾ  
നെഞ്ചുകുത്തി പിടയുന്നുണ്ട് ചിലർ  

പിറന്നു കുഞ്ഞിനേം മധ്യവസ്ക്കയേം  
തൊണ്ണൂറുള്ളൊരു തള്ളയ്ക്കും പീഡനം 

പീടികത്തറേ ൽ തൂങ്ങുന്ന കുഞ്ഞിനേം 
പീഡിപ്പിച്ചു രസിക്കുന്നുണ്ട് ചിലർ 

ഒറ്റനേരത്തെ കഞ്ഞി വെള്ളത്തിനായ്    
ചെറ്റില്ലാതെ പണിയെടുക്കും ചിലർ  

പത്തുരൂപയ്ക്കും വകയില്ലാത്തോർ ചിലർ 
പട്ടിണിയിൽ മരിക്കുന്നുണ്ട്  നിത്യം 

വിത്തവും പൊന്നും കാണുന്ന നേരത്ത്
വിഡ്‌ഢി വേഷങ്ങൾ കെട്ടുന്നുണ്ട് ചിലർ 

വിത്തം കാണുമ്പോൾ  മത്തിലും നിത്യം 
സ്വസ്ഥതയില്ലാതെ വാഴുന്നതും ചിലർ 

മന്ത്രിമാരെന്നു ചൊല്ലി നടക്കുന്നോർ 
മാനമെന്തെന്നറിയാതെയും ചിലർ 

രാഷ്ട്രീയത്തിൽ പടവെട്ടിയും ചിലർ 
രാഷ്ട്ര ഭാഷയെ വെട്ടി മുറിക്കുന്നു 

സേവകരെന്നു സ്വയംപുകഴ്ത്തിച്ചിലർ 
സേവനമൊരു പോക്കറ്റിലും ചിലർ   

കർമ്മമെന്തെന്നറിയാത്തൊരിൽ ചിലർ 
ധർമ്മമൊക്കെ കളഞ്ഞു കുളിക്കുന്നു 

ആഡംബരത്തിൽ  മയങ്ങിവീണ് ചിലർ 
അത്യാപത്തിലും വീഴുന്നല്ലൊ നിത്യം 


അമ്മയേം ബന്ധുമിത്രങ്ങളേം ചിലർ 
തള്ളിടുന്നല്ലോ വഴിയമ്പലങ്ങളിൽ

വാഗ്ദാനം കേട്ട നേരത്ത് വോട്ടർമാർ 
വോട്ടുകുത്തി കൊടുക്കുന്നതുംനിത്യം 

ജാതിചൊല്ലി വിളിച്ചും കലഹിച്ചും    
ജാള്യമില്ലാതെ വാഴുന്നതും നിത്യം 

ദൈവത്തിൻ നാമം ചൊല്ലീ മനുഷ്യരെ 
ദൈവപേരിലും കൊല്ലുന്നുണ്ട് ചിലർ 

ഭാഷ വേഷാദി ഭൂഷങ്ങൾ ചൊല്ലിയും  
ഭാഗ്യവേഷങ്ങൾ കെട്ടുന്നതും ചിലർ 

ആറടി മണ്ണും ഇല്ലാത്തോരേറെയും 
ആകുലതയിൽ പെട്ടിട്ട് നിത്യവും 

മദ്യത്തിൽ മുങ്ങി മന്നവന്മാർ ചിലർ 
റോഡിൽ വീണ് മരിക്കുന്നതും നിത്യം 

വിത്തവും വിദ്യ വന്നുചേർന്നീടുവാൻ 
മന്ത്രവാദത്തിൽ കൂട്ടിടുന്നു ചിലർ 

വൈദ്യം കെണ്ടെന്നും കാലം കഴിക്കുന്നോർ  
വൈതരണി കടക്കുന്നുണ്ടു ചിലർ  

എത്ര മാനവന്മാർക്ക് കിട്ടീടിലും  
നിത്യവും കൊതിപൂണ്ടിടുന്നു ചിലർ 
ദേവന്‍ തറപ്പില്‍ ......

പീഡനത്തിന് ഓസ്കാർ ..?

പീഡനത്തിന് ഒരു ഓസ്കാർ ..? ----------------- പിണറായി നാടു ഭരിക്കും കാലം പിഞ്ചുപൈതങ്ങൾക്കും പീഡനങ്ങൾ പുലർകാലേ പത്രങ്ങൾ നോക്കിടിലോ പീഡനത്തിൻറെ കഥയൊമാത്രം കൊള്ളകൊലയേറെ കൊള്ളിവയ്പ്പും പുള്ളിവിടാതേറെ കള്ളമുണ്ടു ഒമ്പതു മാസത്തിൽ തമ്പുരാന്റെ മണ്ഡലത്തിൽ കൊലവേണ്ടുവോളം മത്സരിച്ചു കൊല മുന്നേറുമ്പോൾ നിത്യം നിരായുധർ മാനവന്മാർ ദൈവത്തിൻ നാടായ കേരളത്തിൽ ദൈവവും നാണിച്ചൊളിച്ചിടുന്നേ അമ്പലം വിട്ടോടാൻ ദേവിമാരും മാനം ഭയന്നു പൂജാരിമാരെ സങ്കടം ചൊല്ലാനായമ്പലത്തിൽ പോയാലവിടേയും പീഡനങ്ങൾ കുമ്പസാരിക്കുവാൻ പള്ളിയിലൊ പാതിരിയും കാമ ദേവനല്ലോ ഓതുവാനായിട്ടു മസ്ജീതെങ്കിൽ മുല്ലാക്കക്കും പിഞ്ചുകുഞ്ഞുവേണം ശ്രീ ഗുരുവായൂരും അമ്പലത്തിൽ ശ്രീ ഭദ്രകാളീം ഭയന്നോടുന്നു ശബരിമലയിലും വാണിടുന്ന മാളിക ദേവിക്കുമിന്ന് ഭയം ഗിന്നസ്സു റിക്കാർഡു നേട്ടത്തിലും അഭിമാനപൂരം കേരനാടു ഓസ്കാറിനായിട്ടപേക്ഷ നൽകാൻ ഓച്ഛാനിക്കുമെന്തേ മാലോകരെ ദേവൻ തറപ്പിൽ/ 06/07/17 , വല്ലതും നമ്മൾ പറഞ്ഞു പോയാൽ തമ്പുരാന്മാരാം സഖാക്കളെത്തും ഭീഷണിയാ മുഖപുസ്തകത്തിൽ വന്നുകുരയ്ക്കും ചാവാലിപോലെ