കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 26 May 2017

ഒത്തുപിടിച്ചോളിൻ/

ഒത്തുപിടിച്ചോളിൻ ,നമ്മൾ 
ഒന്നായ് വന്നോളിൻ 
ഒത്തിരിയൊത്തിരി നേടാനായി  
ഒരുമിച്ചു നിന്നോളിൻ !

മലയാളത്തിന്നോർമ്മ പുതുക്കാൻ 
മാലയാണ്‍ഭാഷ പഠിച്ചോളിൻ 
വിദ്യയൊരുക്കീം സദ്യയൊരുക്കീം 
ഒന്നായ് ചേർന്നോളിൻ !

പൊന്നോണത്തിന്നോർമ്മപുതുക്കാൻ 
പൂക്കൾ നിറച്ചോളിൻ 
അത്തപ്പൂവിട്ടും ഒത്തു പിടിച്ചും  
ഒന്നായ് ചേർന്നോളിൻ !

മഞ്ഞക്കിളിയും ഓണതുംബീം
പാറിനാടക്കട്ടെക്കട്ടെ 
അക്കരെയിക്കരെയെല്ലാം നോക്കി 
ഒന്നായ് ചേര്‍ന്നോളിന്‍ !

മാനവരെല്ലാം മാധവസേവയിൽ
ചേരാന്‍ വന്നോളിൻ 
ഒത്തിരിയൊത്തിരിയോർമ്മപുതുക്കാൻ 
ഒന്നായ് ചേർന്നോളിൻ ,
ദേവൻ തറപ്പിൽ ,10/09/2010 

Friday, 19 May 2017

അമ്മ മലയാളം !!

അമ്മ മലയാളം !!
മലയാളം അമ്മ മലയാളം
മധുവൂറും എന്റെ മലയാളം

പേറുക നമ്മൾ പെരുമകൾ പേറും 
പാണൻ പാടിയ മലയാളം ..

പാടുക നമ്മൾ പഴമകളെന്നും 
പതിരില്ലാതെ മലയാളം ...

കേരളനാടിൻ മധുരം നിറയും 
കേമൻ നമ്മുടെ മലയാളം ...

അതിരു കടന്നും അറിയുന്നല്ലോ 
അലകളുണർത്തും മലയാളം ..

ഓതുകയെന്നും ഒർമ്മ പുതുക്കാൻ 
ഓതിര കടകം മലയാളം ..

നിറയുക നാവിൽ നിധിപോലെന്നും 
നിഴലായ് നമ്മിൽ മലയാളം ...

മലയാളം അമ്മ മലയാളം ,
മധുവൂറും എന്റെ മലയാളം 
ദേവൻ തറപ്പിൽ !

--------------------------------------------------
മലയാളം അമ്മ മലയാളം 
മധുവൂറും എന്റെ മലയാളം 

ഉണരണം നിങ്ങൾ ,
ഉണർത്തണം നാടിൻ 
ഉജ്ജലശ്രേഷ്ഠം മലയാളം (മല )

വളരണം  നമ്മൾ 
വളർത്തുകയെന്നും 
മറുനാട്ടിൽ അമ്മ മലയാളം (മല )

അറിയുക നമ്മൾ 
അറിയിക്കുക നാം 
അറിവിൻ കനിയാം മലയാളം (മല )

ഉണരുക നാടേ 
ഉശിരൻ നാടൻ 
പട്ടുകളറിയാൻ മലയാളം (മല )

ഒതുകയെന്നും ,
ഒർമ്മപുതുക്കാൻ 
ഓളം നിറയും മലയാളം (മല )

പാടുക നമ്മൾ ,
പഴമകളെന്നും ,
പതിരില്ലാതെ മലയാളം (മല )

നിറയുക നാവിൽ ,
നിഴലായെന്നും ,
നിധിപോലുള്ളൊരു മലയാളം (മല )

മലയാളത്തിൻ ,
മഹിമകൾ വാഴ്ത്താൻ 
മറുനാട്ടിൽ അമ്മ മലയാളം (മല )

19/09/2012 ,

Wednesday, 17 May 2017

പച്ചമണ്ണും സ്വപ്നമോ !

പച്ചമണ്ണും സ്വപ്നമോ !
--------
പച്ചപ്പു കാണുമ്പോൾപുഞ്ചിരിയേകിടും
പച്ചനിറത്തിൽ പ്രണയവർണ്ണം !
പച്ചനിറമില്ല കേരള നാട്ടിലും
ഫ്ലോട്ടുകളാക്കി വിറ്റീടുന്നു നാം
പുഞ്ചപ്പാടങ്ങളും കേരവൃക്ഷങ്ങളും
എങ്ങോമറഞ്ഞൊരു കാഴ്ചയല്ലോ
ഉച്ചവെയിലിന്റെ തീഷ്ണതയിൽ നമ്മൾ
അൽപമിരിക്കാൻ കൊതിയോടാഞാൽ
അക്കരപച്ചകളെല്ലാമുണങ്ങീല്ലൊ
അല്പം തണലിവിടെങ്ങുമില്ല
ചുറ്റും തിരിഞ്ഞങ്ങു നോക്കുന്ന നേരത്തിൽ
പൊക്കത്തിൽ നിൽക്കുന്നു ബങ്ക്ലാവുകൾ
പാരിസ്ഥിയെ നാം കൊന്നു വികസനം
നേടുമ്പോൾ പാരിടംവിണ്ടു പോകും
മണ്ണിനെ വിണ്ണാക്കിമാറ്റുന്ന മാനവൻ
മണ്ണു തേടിയിനിയെങ്ങു പോകും..?
ദേവൻ തറപ്പിൽ !

Wednesday, 10 May 2017

പീഡനായനം ....

പീഡനായനം ....
പിഞ്ചുകുഞ്ഞിൻ ശരീരവും ഭോഗിച്ചു
നെഞ്ചുകൂടം തകർത്തോരു നേരത്തും
നിശ്ചലം മൂകസാക്ഷിയായപ്പൊഴും
ഭൂമിദേവി കണ്ണീരു വാർക്കുന്നോ

ചോരയിൽ മുങ്ങി ചുണ്ടും കവിളുകൾ
ചോരയിറ്റിറ്റുറ്റൊഴുകുന്നു മെയ്യിലും
വസ്ത്രമെല്ലാമുരിഞ്ഞുഴുതുമറിക്കുമ്പോൾ
ചങ്കുപൊട്ടിയോ പർവ്വത സാനുവിൻ

പക്ഷികൾ വന്യജീവികളൊക്കെയും
ഞെട്ടിപൈതലിൻ രോദനം കേട്ടപ്പോൾ
ഭൂമിയും വാനമെല്ലാം  നടുങ്ങീട്ടും
ഭൂതലത്തിൽ മയക്കത്തിൽ മാനവർ !

ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ഭരണദാസരായ്,സാഹിത്യവർഗ്ഗവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
താരകങ്ങളും കണ്ണീനീർ വീഴ്ത്തിയോ

ചോരയിൽ മുങ്ങി തുടയു,മരക്കെട്ടും
ചോരവാർന്നു പുഴയായ്‌ ഒഴുകീപ്പോൾ
മരണ വെപ്രാള ശയ്യയിൽ കുഞ്ഞമോൾ
എത്രകേണു അലറിയിട്ടുണ്ടാവും

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേയറുത്തു കളയുമ്പോൾ
ആരുമില്ലേ കേൾക്കുവാൻ പൈതലിൻ
ആരുമില്ലേയവൾ രോദനം കേൾപ്പാൻ ?
നിഞ്ചലം മൂകസാക്ഷിയായപ്പോഴും
വിണ്ണിൽതാരക ശോഭയും മങ്ങിയോ?

പുഷ്പവർഷം ചൊരിഞ്ഞു വരവേൽക്കാൻ
പുഷ്പതാലമായ് താരപ്രഭൂക്കളെ..!
ചുട്ടുപൊള്ളുന്ന ചൂടിൽ പൂത്താലമായ്
നാഴികയെറെ നിൽക്കാൻ വിധിച്ചോരേ
രക്ഷിപ്പാനാരുമില്ലി ഭൂവിലും .!

പെണ്ണിനേ പെറ്റു പീഡനമേൽപ്പിക്കാൻ
പേറുവേണ്ടെന്നു ശപഥം എടുക്കണം
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലും
അന്ധരായിട്ടുറങ്ങുന്നു നീതിയും
വന്ധ്യബാധയിൽ ഭരണവും നീതിയും
വിന്ധ്യപർവ്വമായ്,വഴിമുടക്കും നീതി

തുന്നിക്കൂട്ടിയ പൈതലിൻ ദേഹത്തിൽ
ചങ്കുപൊട്ടിക്കരയാൻ വിധിച്ച,പെറ്റമ്മയും
നിങ്ങളിൻ മജ്ജ,മാംസവും ചോരയും
പേറ്റുനീറ്റിൽ പതിരായ് കളയണോ?

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
മാനവർക്കെന്നും സമ്മാനമാണല്ലോ
നന്മമാത്രം കൊതിക്കുന്നൊരമ്മയ്ക്കു
മന്നിലെന്നും വിധിക്കുവോ കണ്ണീർ.?
ദേവൻ തറപ്പിൽ...!