കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Wednesday, 1 July 2020

പുലയാടി മക്കൾ !!

പുലയാടി മക്കൾ !!
പുലയാടി മക്കൾ ഭരിക്കും കാലം
പുലയല്ലോ മലയാളി മക്കൾക്കെന്നും
ഇരവിലും പകലിലും പൂരപ്പട്ടായ് 
വെല്ലുവിളിയുമായെത്തുന്നല്ലോ..

മലയാള നാട്ടീന്ന് വന്നോരെല്ലാം
മലയാളിത്തം ഉള്ളോരായിരുന്നു 
ആമോദത്തോടെ വസിച്ചു മുംബൈ 
അതിജീവത്തിനായെത്തിയൊരാണേ

ജീവിതത്തോണി തുടങ്ങിയോർകൾ 
അതിജീവനത്തിൽ തുടിച്ചനേരോം 
തുണയായ് വളർത്തീസംഘമൊക്കെ 
ദുരിത്തിൽ മലയാളികൂട്ടുനിന്നു 

അതിലൊരു മലയാളി സംഘമന്നു
ദുരിത്തിൽ തുണയായ്വളർത്തിയന്ന് 
അവരുടെ കഠിനാധ്വാനത്തിലന്നു
സ്വരുക്കൂട്ടിയൊക്കെ ചേർത്തുവച്ചു

ചില്ലറയൊക്കെ പെറുക്കി കൂട്ടി 
ചിതലരിക്കാതെ വളർത്തിയല്ലോ 
പട്ടിണിയാണേലും മക്കളെപ്പോൽ 
പണിതല്ലോ ഗോപുരസംഘമൊന്ന്

ചിലരൊക്കെ കയറിയിരുന്നതിലും
ചിക്കിപെറുക്കിയും കാലിയാക്കി
കൊള്ളയും കൊള്ളിവയ്പ്പൊക്കെയാക്കി
കോടികൾ കൊള്ളയടിച്ചുമാറ്റി

കോളേജിലൊക്കെ കോടിയെത്തി
കോഴകൾ പോക്കറ്റിലിട്ടവരും
കോഴകളൊക്കെ ലഭിച്ചെന്നാലും
കോടികൾ ഒക്കെയടിച്ചു മാറ്റി

പുലയടി മക്കൾ ഭരിക്കും സംഘം
പുലരിയിൽ പണവും കാണുകില്ല 
അഴിമതിയരേലും ചൊല്ലിയാലോ 
അവിടുള്ള ഗുണ്ടപ്പടകളെത്തും

ഏഷണിഭീഷണി പോലിസ്കേസ്സു 
ചൊല്ലി വരുന്നുണ്ട് ഷണ്ഡന്മാരും
അറുമാദിച്ചീടുന്നു വാളിലെന്റെ 
വടുവകൾ വില്ലരും പിതൃശൂന്യന്മാർ   

അമ്മപെങ്ങന്മാരെഭാര്യേവിൽക്കും
കൂട്ടിക്കൊടുപ്പാൻ മടിക്കാത്തോരും
ചില്ലിക്കാശിന്നായി ഒറ്റും യൂദാസ്
അവരല്ലോപുലയാടിമക്കളിവിടെ!!
(ദേവൻ തറപ്പിൽ)

Friday, 1 May 2020

അക്ഷര കനി പാകണം

അക്ഷര കനി പാകണം !
എന്നുമെന്നുമീ തെല്ലും ചോരാത്ത 
സൗന്ദര്യം പൂത്തു നിൽക്കുവാൻ 

ഉള്ളിലെന്നെന്നും നന്മകൾ വിരിയും   
ചെമ്പകപ്പൂ ഗന്ധമാകണം ...

കനലുമൂടിയ ചാരത്തിൽ നിന്നും 
പുലരിയായ് നീ,യുദിക്കണം... 

അഗ്നി നീറി നീയെറിയും വേനലിൽ  
അക്ഷര കനി പാകണം 

നിന്റെയക്ഷര പ്രളയ തീർത്ഥത്തിൽ 
തുഴയുവാനേറെ മോഹമായ് ... 
ദേവൻ തറപ്പിൽ ...

Wednesday, 29 April 2020

പ്രണയ മിഴിയിൽ !

പ്രണയ മിഴിയിൽ ! ---------- കാർമേഘ മിഴികളാൽ പ്രണയവിവശ്യയായ് കാതിൽ മൊഴിഞ്ഞ് കവിത ചൊല്ലാൻ അനുരാഗ ഗീതംഞാൻ മൂളിയാകാതിലും അരുണിമപ്പൂവായി മാറി നീയും ! വ്രീളാ വിവശമാം കവിളിണ കുമ്പിളിൽ കുങ്കുമം വാരി പകർന്നതാരു,നിന്റെ കൗതുകം വാരി വിരിയുമാ മിഴികളിൽ കവിതയെഴുതി പാടിടട്ടെ ,കാതിൽ
കവിതയെഴുതി പാടിടട്ടെ ? ഹൃത്തിൽ നിറയുമെൻ മൗനാക്ഷരങ്ങളാൾ ഹൃദയത്തിൽ ചേർത്ത് ഞാൻ വെച്ചിടട്ടെ
പ്രണയവസന്തം പൂത്തുനിൽക്കും രാവിൽ
പ്രണയിനി പൂൽമേട തീർത്തിടട്ടെ ,പെണ്ണേ
പൂൽമേട ഞാനും ഒരുക്കിടട്ടെ ....


കടമിഴിക്കൊണില്‍ നിറഞ്ഞു നിൽക്കും 
പ്രണയ സാഗര വിഗ്രഹം നീ 
കനകത്തിൽ മുങ്ങി തെളിഞ്ഞുമിന്നും 
മൃതുലമേനിയും കണ്ടു ഞാൻ 
മധുരമൊഴികളിൽ പൂമഴ പെയ്യുമ്പോൾ പ്രണയ കവിതയായ് മാറുമോ നീ ? ദേവൻ തറപ്പിൽ

Thursday, 9 April 2020

കോവിഡിൻ കഥ ...!!

കോവിഡിൻ കഥ ...!!
              !! **** !!
ഒരു കഥ പറയാം ഒരു ചതിയൻ കഥ  
ചൈന പകർന്നൊരു കഥ പറയാം (2)
ഇന്ത്യക്കൊരു കഥ ലോകത്തൊരു കഥ 
നെറികേടിന്റൊരു കഥ മാത്രം (2)

കോവിൽ,കോടതി കയറി കൊറോണ 
ഏമാൻ,ദൈവം ഓടിയൊളിച്ചു 
കാറ്റിൽ വീശി നടന്നാ ചതിയൻ 
ഊറ്റംകൊണ്ടു പകർന്നു പലരിൽ 
സൗഹൃദ തേരിൽ കൂടി ജനത്തിൽ 
ഭീകര താണ്ഡവ നൃത്തവുമാടി 
ഭീകരനായ കൊറോണ കോവിഡ് 
അവനിൽ ബീജം വിത്തിട്ടു 
കൊയ്തു മാനവ ജഡമെങ്ങും ഒരു 
ലോകം ചുടലക്കളമാക്കി ...

ഒരു കഥ പറയാം ഒരു ചതിയൻ കഥ  
ചൈന പകർന്നൊരു കഥ പറയാം (2)
ഇന്ത്യക്കൊരു കഥ ലോകത്തൊരു കഥ 
നെറികേടിന്റൊരു കഥ മാത്രം (2)
നേരറിയേണം നെറികേടിൻ കഥ  
ചതിയൻ ചൈന പകർന്ന കഥ ....

ഡോക്ട്ടർമാരും വെള്ളരിപ്രാവുകൾ 
അറ്റൻഡർമാർ ഒരുപോലെ 
കോവിഡ് മാരക അണുമുക്തത്വത്തിൻ 
പൊരുതുന്നല്ലോ രാപകലും 
ഉറ്റവരെല്ലാം കാണാഡൂട്ടിയിൽ 
ഉത്തൊരുമിച്ചാ കർമ്മത്തിൽ   
അവരിൽ പലരുടെ ജീവനുമിന്നു 
ഞാണിൻമേലെന്നറിയേണം ....

ഒരു കഥ പറയാം ഒരു ചതിയൻ കഥ  
ചൈന പകർന്നൊരു കഥ പറയാം (2)
ഇന്ത്യക്കൊരു കഥ ലോകത്തൊരു കഥ 
നെറികേടിന്റൊരു കഥ മാത്രം (2)
നേരറിയേണം നെറികേടിൻ കഥ  
ചതിയൻ ചൈന പകർന്ന കഥ ....

രാപകൽ വീഥിയിൽ വെയിലിൽ വാടി  
കാവല് നിൽക്കും പോലീസ് 
അറിയുക വിഷവിത്തായ കൊറോണ  
വ്യാധി പരത്തിയതറിയില്ലേ ?
ആ വിഷ ബീജം ലോകമതാകെ 
മാരി വിതച്ച് പെയ്യുമ്പോൾ ,  
വ്യാധി തുരത്താൻ പ്രജകൾ നിങ്ങൾ 
ക്ഷമയിൽ വീട്ടിലിരിക്കേണം 
മാരിമഹാമാരി ഇത് പെയ്യും വിഷവിത്ത്  
തടയേണം നാം അറിയേണം നാം 
കലിയുഗമാണെന്നറിയേണം 
നിങ്ങൾ സുരക്ഷക്കായത് ഞങ്ങൾ 
ഇരവും പകലും നടുറോഡിൽ
പ്രാർത്ഥനയോടെ നമുക്കേവർക്കും 
ഒരുതരി ദീപം കൊളുത്തിടാം ....

ഒരു കഥ പറയാം ഒരു ചതിയൻ കഥ  
ചൈന പകർന്നൊരു കഥ പറയാം (2)
ഇന്ത്യക്കൊരു കഥ ലോകത്തൊരു കഥ 
നെറികേടിന്റൊരു കഥ മാത്രം (2)
നേരറിയേണം നെറികേടിൻ കഥ  
ചതിയൻ ചൈന പകർന്ന കഥ ....
(ദേവൻ തറപ്പിൽ)

Sunday, 22 March 2020

കൊറോണയെന്ന ഭീകരന്റെ

കൊറോണയെന്ന ഭീകരന്റെ
താവളം തകർത്തിടാൻ
ഒരുമയോടെ പൊരുതിടാം 
ഭാരതത്തിൻ മക്കൾ നാം

ബസ്സിൽ കാറു ഓട്ടോറിക്ഷേൽ
കയറും മുന്നേ നോക്കണം
കൈയ്യിൽ ക്ലൗസ് വായും മൂടി
പഞ്ചശുദ്ധി കാക്കണം

യാത്രചെയ്തു വീട്ടിൽ വന്നാൽ
കൈയ് മുഖവും കഴുകണം
വസ്ത്രമൊക്കെ മാറ്റിയിട്ടു
ഡെട്രോൾ മുക്കി വെക്കണം

പള്ളി മസ്ജിത് അമ്പലത്തിൽ
പ്രാർത്ഥനകൾ മാറ്റണം
ശാസ്ത്രബുദ്ധ്യാ ചികിത്സയേകി
മഹാമാരി തടയണം...

കോവിടെങ്ങാൻ വന്നുപോയാൽ
ചികിത്സയില്ലന്നറിയണം
നിരീക്ഷണത്തിലായിയെങ്കിൽ
മുറിയിൽ മാത്രം കഴിയണം..

കൂട്ടുകാരോ വീട്ടുകാരൊ 
ഒത്തു യാത്ര പോകല്ലേ
നാട്ടിലൊക്കെ പകരുവാനായ്
കൂട്ടം കൂടി നിൽക്കല്ലേ ...

ആളു കൂടും ഇടവും മാളും
ആഘോഷങ്ങൾ വേണ്ടല്ലോ
ജീവനുണ്ടേൽ ഇനിയും കൂടാം
രോഗമുക്തിയാക്കണം ...

നാലുവട്ടം കൈ മുഖവും
വൃത്തിയായ്  സൂക്ഷിക്കാം
ഒരുമയോടെ ഒത്തുചേർന്ന്
പടപൊരുതി തോല്പിക്കാം ...

അകാലമായി നിന്ന് നമ്മൾ
കാര്യക്കൊക്കെ ചൊല്ലിടാം
ബോധവൽക്കരിച്ചിടാനായ്
കാര്യമെല്ലാം ചൊല്ലിണം 

ഭയന്നിടാതെ പൊരുതിടേണം
ശത്രുമാരി പോകുവാൻ
ഒത്തുകൂടി പൊരുതി നമ്മൾ
ശത്രുവേ അകറ്റിടും ...
(ദേവൻ തറപ്പിൽ )

Friday, 13 March 2020

കണ്ണുതുറന്നാലും കണ്ണടച്ചെന്നാലും,ദേവൻ തറപ്പിൽ .....

കണ്ണുതുറന്നാലും കണ്ണടച്ചെന്നാലും
കുമ്പിട്ട് പാദം വണങ്ങിയാലും 
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്   
അറിയുന്നതും ഒന്ന്    
കരുണാമയനാം ഗുരുനാമം 
ഗുരുനാമം.. ഗുരുനാമം ..

ശിവഗിരിക്കുന്നൊരു ലോകതീർത്ഥാടനം 
സംഘർഷമാക്കരുതേ ജാതി 
സംഘർഷമാക്കരുതേ (2)

ധർമ്മസമാസംഘം പുണ്യകേദാരത്തെ  

പട്ടടയാക്കരുതേ മാനുഷ്യ   
പട്ടടയാക്കരുതേ ....

കണ്ണുതുറന്നാലും കണ്ണടച്ചെന്നാലും
കുമ്പിട്ട് പാദം വണങ്ങിയാലും 
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്   
അറിയുന്നതും ഒന്ന്    
കരുണാമയനാം ഗുരുനാമം 
ഗുരുനാമം.. ഗുരുനാമം ..

ആത്മോപദേശവും അറിവുംധർമ്മവും 

മാനവകൃതികളല്ലോ അദ്വൈത  
തത്വശാസ്ത്രങ്ങളല്ലോ (2)

ജാതിനിർണ്ണയവും ജാതിമീമാംസയും 

ഗുരുവിൻ അക്ഷയനിധികൾ പാരിൽ     
അറിവിൻ അക്ഷയഖനികൾ....

കണ്ണുതുറന്നാലും കണ്ണടച്ചെന്നാലും
കുമ്പിട്ട് പാദം വണങ്ങിയാലും 
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്   
അറിയുന്നതും ഒന്ന്    
കരുണാമയനാം ഗുരുനാമം 
ഗുരുനാമം.. ഗുരുനാമം ..
ദേവൻ തറപ്പിൽ .....

Sunday, 8 March 2020

നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന്

നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന് 
നാഴിലളക്കാനും മണ്ണില്ല - ഒരു 
നാഴിലളക്കാനും മണ്ണില്ല 
എന്നാൽ നാരായണ ഗുരുനാമം ജപിച്ചൊരു 
നാലുകാലോലപ്പുര,യുണ്ടാർന്ന് - പണ്ട് 
നാലുകാലോലപ്പുര,യുണ്ടാർന്ന് 
നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന് 
നാഴിലളക്കാനും മണ്ണില്ല - ഒരു 
നാഴിലളക്കാനും മണ്ണില്ല 

നോമ്പും നോട്ടിട്ടെന്നെ കാത്തിരിക്കാൻ - നാട്ടിൽ 
നൊമ്പരമുള്ളവരാരുമില്ല 
അഞ്ചേരി വീട്ടിലെ ചേടുത്തി തേങ്ങാപ്പുൾ 
തേൻമുക്കി തന്നതും വിങ്ങുമോർമ്മ   
നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന് 
നാഴിലളക്കാനും മണ്ണില്ല - ഒരു 
നാഴിലളക്കാനും മണ്ണില്ല ....

വയത്തൂരു ഉത്സവം വന്നപ്പോളൊക്കെയും 
വെള്ളി നിലാവുള്ള രാത്രിഞങ്ങൾ 
സൈക്കളെഞ്ജം കണ്ട് മരണ കിണറൊക്കെ  
മനസ്സിൽ ഗൃഹാതുരയോർമ്മയിന്നും 
നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന് 
നാഴിലളക്കാനും മണ്ണില്ല - ഒരു 
നാഴിലളക്കാനും മണ്ണില്ല ....

നെഞ്ചു പിടഞ്ഞു നെരിപ്പോടിനുള്ളിൽ - 
ഇഞ്ചിഞ്ചായ് നീറും  മറുനാട്ടിൽ 
ഓരോ ഗൃഹാതുരം ഓർത്തെടുക്കുമ്പോഴും 
നെഞ്ചകം കുത്തിപ്പറിയുന്നു - എന്റെ 
നെഞ്ചകം കുത്തിപ്പറിയുന്നു 

നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന് 
നാഴിലളക്കാനും മണ്ണില്ല - ഒരു 
നാഴിലളക്കാനും മണ്ണില്ല 
എന്നാൽ നാരായണ ഗുരുനാമം ജപിച്ചൊരു  
നാലുകാലോലപ്പുര,യുണ്ടാർന്ന് - പണ്ട് 
നാലുകാലോലപ്പുര ,യുണ്ടാർന്ന് 
നാളികേരത്തിന്റെ നാട്ടിലെനിക്കിന്ന് 
നാഴിലളക്കാനും മണ്ണില്ല - ഒരു 
നാഴിലളക്കാനും മണ്ണില്ല .....
ദേവൻ തറപ്പിൽ 
     ---------------

Tuesday, 11 February 2020

മൃത്യുവിന്റെ ബാക്കിപത്രം

മൃത്യുവിന്റെ ബാക്കിപത്രം....

മരണമൊരുനാളിൽ വന്നെത്തി    
പുണരുന്ന നേരത്ത് 
ഒരുതുള്ളി ചുടുകണ്ണീർ വീഴ്ത്തിടാതേ ..

എന്നോ, ,മറഞ്ഞെൻറെ നീറുന്ന കഥകളും
ചാരത്തിൽമൂടിയ കനലുകൾ കോരിയും
പിശറായ ചണ്ടിച്ചവറുകളെടുത്തെൻറെ
മരണത്തെ നിങ്ങൾ വാഴ്ത്തിടല്ലേ ....

വാതിൽപ്പടിയിലെ തിരശീലമാറ്റി 
ഒരുനോക്ക്കാണണം പുറമുള്ള കാഴ്ചകൾ 
പകലോൻ വിതച്ച വെളിച്ചക്കണ്ണാടിയിൽ 
ഒരുചാൺ വയറിനായ് കുഞ്ഞുശലഭങ്ങളും 
വറ്റുപെറുക്കുന്നുണ്ടെച്ചിലിൻ കൂനയിൽ 
എരിയും വയറിന്റെ നൊമ്പരങ്ങൾ ...

അപ്പുറത്തുള്ളൊരാ വീർപ്പുമുട്ടിക്കുന്ന   
ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകൾ 
ഒരു നോക്ക് കാണണണം നിങ്ങളപ്പോൾ 
ഹൃദയം നുറുങ്ങുന്ന കാഴ്ച കാണാം ..

പൊള്ളത്തരങ്ങൾ വിളമ്പി വിളമ്പിയും   
കള്ളത്തരങ്ങളാൽ വിടുവായടിച്ചും 
ജീവിച്ചിരുന്നൊരു നേരത്തിലെന്റെ  
വഴിച്ചാലിൽ വിഷബീജവിത്തെറിഞ്ഞോർ , 
വൃണിതമാം ഹൃദയത്തെ ഇരുതലവാളിനാൽ 
പ്രങ്ങളെൽപ്പിച്ചരിഞ്ഞുവീഴ്ത്തി,എന്നെ 
ചേതനയോടെ എരി'തീയിലിട്ടു,, 

ജീവിച്ചനേരം അശുദ്ധമാക്കി നിങ്ങളിന്നോ 
നിർജ്ജീവമാ'യെൻ ജഡം പുണരുന്നുവോ?
അക്ഷരം കൊണ്ടന്ന് ഇക്ഷാ..വരപ്പിച്ച്‌ 
ശിക്ഷ വിധിച്ചതും എത്രപേരെ,
ഞാൻ ചങ്കുംമുറിച്ചന്ന്  
സങ്കോചമില്ലാതറുത്തു നീക്കി.... 

ഒന്നേ നിനച്ചു ഞാനന്നേ .പറയുന്നതിക്കെയും  
ഒന്നാകണം നമ്മളൊക്കെയെന്നും 
അല്ലെങ്കിൽ പടികെട്ടി പതിനാറുമുണ്ടിട്ട്  
വെറുംകയ്യും വീശിനാം പോയിടേണം,നാളെ 
പിണ്ഡവും വച്ചു പുറത്താക്കിടും....

അയ്യോ..
എനിക്കിന്നു വേണ്ടയി 
കപടമാമാദരം 
തെക്കേതൊടിയിലെ കല്ലറയിൽ    
ചേതനയറ്റെൻ ജഡത്തിന്നു നൽകും 
വേദമന്ത്രളോ തന്ത്ര വിധികളോ 
പിണ്ഡം വയ്ക്കും പിതൃബലികളോ 
പുഷ്പചക്രങ്ങളാൽ ആദരാഞ്ജലികളും
ഒന്നും,എനിക്കായ് നൽകിടേണ്ട, നിങ്ങൾ 
ഒന്നും എനിക്കായ്  നൽകിടേണ്ട .....
ദേവൻ തറപ്പിൽ

Wednesday, 5 February 2020

രതി മുരളീരവം !!

രതി മുരളീരവം !!
അംബുജമിഴികളിൽ അമ്പാടിയായ് നീ 
സംഗീത വർണ്ണങ്ങൾ തീർത്തദേവി  
അൻപോട് നെഞ്ചിൽ നീചേർത്ത നേരം 
അഗ്നി പടത്തി എന്നിലപ്പോൾ 

നിൻ മുരളിരവം ഹൃദയ രാഗങ്ങളിൽ 
വൃണിതമാംമുള്ളും ഉണങ്ങിയല്ലോ 
പൂമലർകൊണ്ട് നീ രതിയിൽ എരിയിച്ച് 
തൊട്ടും തലോടിയും ഇതൾ വിരിച്ച് 

പ്രണയ മന്ത്രത്തിൽ , നീ കോരിയിട്ടൊരു 
വ്രീളാ വിവശയായ് രതിപടർത്തി 
സ്വേദകണങ്ങളിൽ പൂമഴ പൊതപ്പോൾ 
ഊരിയെറിഞ്ഞു നാം ഉറയൊക്കെയും  
ഇഴഞ്ഞെത്തി ഇരുനാഗമായിട്ട് പിന്നെ 
രതിയിൽ രചിച്ചത് തിരയല്ലോയോ 

കുരുക്ഷേത്ര വീഥിയിൽ സ്വയമർപ്പിച്ച് നീ  
കുളിരിന്റെ വിത്തും പാകിയെന്നിൽ  
ശരശയ്യ നീയൊരു പൂമെത്തയാക്കിയും 
സഹൃദ തെന്നലിൽ മലർമെത്തയും 
കുളിരും വിതച്ച് കൊയ്തെൻറെമാനസം 
ചുണ്ടുകൾ കൊണ്ട് കഥപറഞ്ഞു 

ഹൃത്തിൽ നിറഞ്ഞനിൻ മൗനാക്ഷരങ്ങളിൽ 
സംഗീതമായെന്നിൽ പെയ്തിറങ്ങി 
ഇരുമെയ്യായി നാം നിലാവിലുംചേർന്ന് 
കുളിരുകൾ വീഴ്ത്തി ലയിച്ചുവല്ലോ  
ഹൃദയത്തുടിപ്പിന്റെ പടിവാതിലപ്പോൾ 
രതിവീശി മെല്ലെ കൊടുംങ്കാറ്റിലാടി ..
(ദേവൻ തറപ്പിൽ)

Tuesday, 10 December 2019

മിണ്ടാതെ പോകുന്ന കണ്ണാ....

മിണ്ടാതെ പോകുന്ന കണ്ണാ.... 
നിന്റെ കാണാമറയത്ത് ഞാനും.....  
ഒത്തിരിയൊത്തിരി പരിഭവങ്ങൾ, 
ഉള്ളം തുറന്ന് പറഞ്ഞു തീർക്കാം.... 

കള്ളം പറഞ്ഞ് ഞാൻ വന്നു വെങ്കിൽ 
കളമൊഴിച്ചാർത്തുമായ് വന്നിടേണം...  
കുസൃതികൾ ഏറെയും  കാട്ടിടുമ്പോൾ 
ചാരത്തിരുന്നു ഞാൻ  കേട്ടിരിക്കും.... 

നിൻ സ്നേഹമുത്തുകൾ കോർത്തിണക്കി, 
ഹൃദയത്തിലൊരു മാല ചാർത്തിവെയ്ക്കും...
കുറുമ്പേറേ കാണിച്ചിടും നേരത്തിൽ,
അവയൊക്കെ സൂക്ഷിച്ചടുക്കി വെയ്ക്കും....  

പരിഭവിച്ചിട്ടു നീ പോയിടുമ്പോൾ 
നിന്നോർമ്മകൾ ചെപ്പ് തുറന്നു വെയ്ക്കാൻ... 
കണ്ണിൽ ഇരുട്ടി വെളുക്കുവോളം, 
കണ്ണടക്കാതെ ഞാൻ കാത്തിരിക്കും, കണ്ണാ, 
കണ്ണടയുന്നോളം കാത്തിരിക്കും.... 

ഒടുവിലോ ഒരുനാളിൽ  മുത്തേ ഞാനും, 
നീയറിയാതെ പറയാതെ  യാത്രയാകും മുത്തേ,
ഒരുപാട് ദൂരെ ഞാൻ യാത്രയാകും, 
തിരികെ വരാത്തൊരു യാത്ര പോകും !
ദേവൻ തറപ്പിൽ 

Monday, 9 December 2019

തീ തുപ്പും ടാങ്കുകൾ വേണം

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം തല കുനിച്ച് ഭാരത നാടു തലയെണ്ണി പീഡനവും തകരുന്നതു വേദവ്യാസ - ഭാരതത്തിൻ ശോഭയും!
നിലക്കാത്ത പെൺവിളിയിൽ നിലയ്ക്കുന്ന ജീവനുകൾ നിലയില്ലാ കായലിലായ് നീറിന്നു ഭാരത മണ്ണു !

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം
അണയാത്ത ജ്വാല തെളിച്ച് അടരാടാം പെൺ മാനത്തിൻ തുണയുണ്ട് ജനരോഷങ്ങൾ- ക്കരികത്തൊരു നീതിക്കുമ്മ ! പണമെറിഞ്ഞ് പിണമാക്കും പുലയാടികൾ വാഴുന്നു നിലവിളികൾ ഉയരുമ്പോൾ നീതിയെവിടെ കോടതിയേ ?

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം നിർഭയയും,ദയയും,സൗമ്മ്യ ജിഷ,ദീപമാരുടെയാത്മാ - ശാന്തിക്കായ് പൊരുതീടാൻ ഉണരുക പടയാളികളായ്..! മടിക്കുത്തിൽ ഘനം നോക്കി
വിധി പറയും കോടതികൾ
ന്യായാസന പീഠം കേവല കാഴ്ചയ്ക്കാരാകുന്നു..!

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം

ദളിതർക്കും പാവങ്ങൾക്കും മൂക്കിന്ന് താഴേ,യനീതി? മാംസം പച്ചക്കെരിയുമ്പോ- കുംഭകർണ്ണ നിദ്രയിൽനീതി ഗോവിന്ദച്ചാമി,ശർമ്മാ, കൊലയാളികൾ സുഖിച്ച് വാഴും ദിനമെന്നും പെരുകി പീഡന കൊലകൾക്കും അറുതീല്ലാ!

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം ഉയരട്ടെ മാനവ ജ്വാലകൾ പടരട്ടെ തീ ജ്വാലകളായ് പെണ്ണിന്നും രക്ഷയൊരുക്കാൻ തോക്കേന്തുക മാളോരേ,,! ഉണരുക നാം പടഹധ്വനിയിൽ പടരുക തീ പന്തവുമേന്തി അടിയോളർക്കന്യമതായ നീതിക്കായ് പോറിനിറങ്ങൂ!

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം കാമത്തിൽ മദിച്ചൊരു നായേ കനകസനമേകിയ രക്ഷ
കഴുവേറ്റു കൊലയാളികളെ കരടാണിവർ നാടിന്നു നിഴലായ് നിൽക്കേണ്ടും നീതി ശിലമൂടിയിരുട്ടിൽ തപ്പൂ?

അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും
നൽകുന്നൊരു ബഹുമാനം
വേദത്തിൻ നാട്ടിലെ മക്കളെ
ഗുണപാഠം നൽകിവളർത്തു!

തീ തുപ്പും ടാങ്കുകൾ വേണം നീതിയും കണ്മുന്നിൽ വേണം പെണ്ണിന്റൊരു മാനം കാക്കാൻ ഉശിരുള്ളോരുടയൊർ വേണം
ദേവൻ തറപ്പിൽ

Friday, 15 November 2019

കൺഫ്യുഷൻ തീർക്കണമേ

കൺഫ്യുഷൻ തീർക്കണമേ നാടിൻറെ
കൺഫ്യുഷൻ തീർക്കണമേ...                       
ഭാഷപ്രചാധര  പിഎസ്‌സിധര...
കേരളഹൗസ്ധരനേ..         
തിരുവോണത്തിലുമെന്തിന് തന്ന്,
ഓണഗുണാശരരെ ...
കൺഫ്യുഷൻ തീർക്കണമേ
നാടിൻറെ കൺഫ്യുഷൻ തീർക്കണമേ (2) 
ഓണത്തിൻ നാളിൽ 
കേരള ഹൗസ്സിൽ ധരണയിലാണ് സഖാക്കൾ..
ഭരണത്തിരിക്കും പിണറായിക്ക്
പാരപണിഞ്ഞു സഖാക്കൾ
പാരപണിഞ്ഞു സഖാക്കൾ.. 
ഒപ്പുകളിട്ട് കത്തുകളാക്കി
മെമ്മോറാന്ധം നൽകാൻ
ഭയന്ന് കുനിഞ്ഞു പിരിഞ്ഞു സഖാക്കൾ
സമരം ചെയ്യാൻ വന്ന്
കേരള ഹൗസിൽ വന്നു....
കൺഫ്യുഷൻ തീർക്കണമേ
നാടിന്റെ കൺഫ്യുഷൻ തീർക്കണമേ....
ദേവൻ തറപ്പിൽ

Thursday, 31 October 2019

അറുപത്തിൻ നിറവിൽ.!!

അറുപത്തിൻ നിറവിൽ.!!
ആശംസകൾ ,, ആശംസകൾ ...
ആശംസകൾ ദേവിക്കാശംസകൾ ...
അറുപതാണ്ടിൻറെ ആശംസകൾ ...

അറുപതാണ്ടിൻറെ നെറുകയിൽ ദേവിയ്ക്ക്
അറുപതായിരം പുഷ്പങ്ങളർപ്പിക്കാം
അരുമയാം മക്കൾ വൃക്ഷത്തെ,യീശ്വരാ
അറുതിയാകാതെ കാക്കണം നീയും

സർഗ്ഗരശ്മിയിൽ നീതീർത്ത പുഷ്പത്തെ
സപ്തരാഗത്തിൽ മീട്ടണം ശ്രുതിയിൽ
അന്പിൻ നിഴലയ് നിറഞ്ഞൊഴുകുന്നൊരു 
വൻമരമായ് വിളങ്ങണം ഭൂവിലും

പതിയും,മക്കൾക്ക് മരുമക്കൾക്കൊക്കെയും
പാതിരാവിൽ വിളക്കായ് തെളിയണം
ഏഴുവർണ്ണത്തിൽ പുഷ്പവൃഷ്ടികളാൽ
പെയ്തിടട്ടെന്നും വർഷമായ് ദേവിയിൽ

മാരിവില്ലിന്റെ ശോഭയിൽ രശ്മികൾ
മായതെന്നും വിളങ്ങണം ഭൂവിലും .!
ആയിരം സ്വർണ്ണ നാളങ്ങൾ കൊണ്ടൊരു
ആയിരം രക്തഹാരങ്ങൾ നൽകിടാം

ആശംസകൾ ..ദേവിക്കാശംസകൾ
അറുപതാണ്ടിന്റ ആശംസകൾ
ആശംസകൾ ..ദേവിക്കാശംസകൾ
അറുപതാണ്ടിന്റെ നിറവിൽ നിറയും
ആശംസകൾ ... ജന്മദിനാശംസകൾ ...
ദേവൻ തറപ്പിൽ

Tuesday, 29 October 2019

നരാധമന്മാരേ പറയൂ

നരാധമന്മാരേ പറയൂ..
വാളയാറകലെയാണോ 
ഇരുകാലികളെ പറയൂ .. 
നടപടിയകലെയാണോ,നാട്ടിൽ, 
നീതിയുമകലെയാണോ.... 
ആദിമവാസികൾ  ജനിച്ച മണ്ണിൽ 
നിന്നിവർക്കു പീഡനങ്ങൾ ..
ഈ നാടുയർത്തിയ 
സംസ്കാര വിശ്വാസങ്ങൾ 
തകർത്തെറിയുന്നു,, അരിവാൾ 
ചുഴറ്റി വാഴുന്നു,രക്തം 
ചുഴറ്റി വാഴുന്നു ..
ഈ വനഭൂമിയിൽ 
ആലംബമില്ലാതെ 
ഇര നീതിതേടുമ്പോൾ 
നാട്ടിലെ നീതിമാൻ ഖഡ്ഗമെടുത്ത്  
ഉറഞ്ഞു തുള്ളുന്നു,സഖാക്കൾ   
ചോരകൾ വീഴ്ത്തുന്നു.....
നരാധമന്മാരേ പറയൂ 
വാളയാറകലെയാണോ 
ഇരുകാലികളെ പറയൂ 
നടപടിയകലെയാണോ,നാട്ടിൽ, 
നീതിയുമകലെയാണോ....  

അവരുടെ കണ്ണീർ ചോരക്കടലായ് 
മാറിടുമൊരുനാളിൽ 
അന്നീയചേതന 
സവർണ്ണ ശാസ്ത്രങ്ങൾ  
എരിഞ്ഞു വീണിടും,അഗ്നിയിൽ 
എരിഞ്ഞു വീണിടും 
ഇവരെ നയിക്കാൻ യുവരക്തങ്ങൾ 
ഉയർത്തെണീക്കുമ്പോൾ,
ആക്രമശാസ്ത്രം  
ഇവിടെ ചിതയിൽ കത്തിയെരിച്ചീടും,  
ഇവർ കത്തിയെരിച്ചീടും...
ഈ കുരുക്ഷേത്രത്തിലായുധമായി 
പീഡകർ വാഴുന്നു 
നീതിശാസ്ത്രങ്ങൾ കണ്ണുമടച്ചു 
കത്തിയെരിക്കുന്നു,നീതി 
കത്തിയെരിക്കുന്നു 

നരാധമന്മാരേ പറയൂ ..
വാളയാറകലെയാണോ 
ഇരുകാലികളെ പറയൂ ..
നടപടിയകലെയാണോ,നാട്ടിൽ,
നീതിയുമകലെയാണോ.... 
(ദേവൻ തറപ്പിൽ)

Saturday, 14 September 2019

മരണ പത്രം !!

മരണത്തിന്റെ ബാക്കിപത്രം !!
മരണമൊരുനാളിൽ വന്നെത്തി    
പുണരുന്ന നേരത്ത് 
ഒരുതുള്ളി ചുടുകണ്ണീർ വീഴ്ത്തിടാതേ ..

എന്നോ, ,മറഞ്ഞെൻറെ നീറുന്ന കഥകളും
ചാരത്തിൽമൂടിയ കനലുകൾ കോരിയും
പിശറായ ചണ്ടിച്ചവറുകളെടുത്തെൻറെ
മരണത്തെ നിങ്ങൾ വാഴ്ത്തിടല്ലേ ....

വാതിൽപ്പടിയിലെ തിരശീലമാറ്റി 
ഒരുനോക്ക്കാണണം പുറമുള്ള കാഴ്ചകൾ 
പകലോൻ വിതച്ച വെളിച്ചക്കണ്ണാടിയിൽ 
ഒരുചാൺ വയറിനായ് കുഞ്ഞു ശലഭങ്ങളും 
വറ്റുപെറുക്കുന്നുണ്ടെച്ചിലിൻ കൂനയിൽ 
ഒരുചാൺ വയറിന്റെ നൊമ്പരങ്ങൾ ...

അപ്പുറത്തുള്ളൊരാ വീർപ്പുമുട്ടിക്കും  
ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകൾ 
ഒരു നോക്ക് കാണണണം നിങ്ങളപ്പോൾ 
ഹൃദയം നുറുങ്ങുന്ന കാഴ്ച കാണാം ..

പൊള്ളത്തരങ്ങൾ വിളമ്പിവിളമ്പിയും   
കള്ളത്തരങ്ങളാൽ വിടുവായടിച്ചും 
ജീവിച്ചിരുന്നൊരു നേരത്തിലെന്റെ  
വഴിച്ചാലിൽ വിഷബീജവിത്തെറിഞ്ഞോർ , 
വൃണിതമാം ഹൃദയത്തെ ഇരുതലവാളിനാൽ 
പ്രങ്ങളെൽപ്പിച്ചരിഞ്ഞു വീഴ്ത്തി,എന്നെ 
ചേതനയോടെ എരി'തീയിലിട്ടു,, 

ജീവിച്ചനേരം അശുദ്ധമാക്കി നിങ്ങളിന്നോ 
നിർജ്ജീവമാ'യെൻ ജഡം പുണരുന്നുവോ?
അക്ഷരം കൊണ്ടന്ന് ഇക്ഷാ..വരപ്പിച്ച്‌ 
ശിക്ഷ വിധിച്ചതും എത്രപേരെ 
ചങ്കും കീറിമുറിച്ചന്ന്  സങ്കോചമില്ലാ-
തറുത്തു നീക്കി .... 

ഒന്നേ നിനച്ചു ഞാനന്നേ .പറയുന്നതിക്കെ 
ഒന്നാകണം നമ്മളൊക്കെയെന്നും 
അല്ലെങ്കിൽ പടികെട്ടി പതിനാറുമുണ്ടിട്ട്  
വെറുംകയ്യും വീശിനാം പോയിടേണം,നാളെ 
പിണ്ഡവും വച്ചു പുറത്താക്കിടും....

അയ്യോ..
എനിക്കിന്നു വേണ്ടയി 
കപടമാമാദരം 
തെക്കേതൊടിയിലെ കല്ലറയിൽ    
ചേതനയറ്റ ജഡത്തിന്നു നൽകും 
വേദമന്ത്രളോ തന്ത്രവിധികളോ 
പിണ്ഡം വയ്ക്കും പിതൃബലികളോ 
പുഷ്പചക്രങ്ങളാൽ ദരാഞ്ജലികളും
ഒന്നും,എനിക്കായ് നൽകിടേണ്ട, നിങ്ങൾ 
ഒന്നും എനിക്കായ്  നൽകിടേണ്ട ...
ദേവൻ തറപ്പിൽ

Monday, 2 September 2019

മുംബൈയുടെ കുഞ്ഞുണ്ണി ?

മുംബൈയുടെ കുഞ്ഞുണ്ണി ?
വ്യത്യസ്ഥനാമൊരു നാണപ്പൻ ചേട്ടനെ 
സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ലല്ലോ 

കഥയെഴുതുന്നോർക്ക് തലവനായ് നാണപ്പൻ 
കവിതകൾക്കുണ്ട് കുറിയൊരു മനുഷ്യൻ 
നഗരത്തിൽ നാടക വല്ലഭൻ നാണപ്പൻ 
നഗരം മറന്നൊരു പാവം നാണപ്പൻ 

നഗരസാഹിത്യത്തിൽ പുതിയൊരു വീഞ്ഞുമായ്  
നടനമാടിടുന്ന നായകൻ നാണപ്പൻ 
മാളോരേ കാണുമ്പോൾ വെളുക്കെ ചിരിക്കും 
മടിക്കനമില്ലാത്തൊരു പാവം നാണപ്പൻ 

ഒന്നുമേയറിയാത്ത നഗരത്തിൽ മലയാളി 
ഒന്നും നൽകാതെ അയച്ചല്ലോ പാവത്തെ 
മുംബൈ നഗരത്തിൽ വിളിപ്പേര് ചൊല്ലുന്നു 
നഗരത്തിൻ സ്വന്തം കുഞ്ഞുണ്ണി മാഷു 

നവതിയിലെത്തിയ നാണപ്പൻ ചേട്ടന് 
നവരക്തദളങ്ങളാൽ പുഷ്പ മാല്യം 
ആശംസനേരുന്നു ശതദശപുഷ്പത്തിൽ 
ആയിരം ജന്മദിനാശംസകൾ ....!!
ദേവൻ തറപ്പിൽ 

Saturday, 17 August 2019

കവി ജിൽ ജിൽ !!

കവി ജിൽ ജിൽ !!
ആസാദ് നഗറിലെ ആരോമലായൊരു
അരുമയാണല്ലോ ജിൽജിലിന്ന് ....
മാണിക്യകോളനിയിൽ മാണിക്യമായൊരു 
മാലോകർ പുകൾപെറ്റ ജിൽ ജിൽ
മുഖപുസ്തകത്തിൽ പൂണ്ടു വിളയാടാൻ
പാർത്തിരിക്കുന്ന കാമുകൻ ജിൽജിൽ
കൂട്ടായി മോളുണ്ട്  വഴികാട്ടിയായി
കൂട്ടുയിരുന്നു പഠിപ്പിച്ചിടാൻ
പൂത്തിരി കത്തിച്ച പൂവും ഇലകളും
കോർത്തിട്ടു മാലകോർക്കാനും
കവിതകൾ എഴുതി കൊതിയോട് പാടാൻ
കൊതിക്കുന്ന കവിയാണ് ജിൽ ജിൽ
ദേവൻ തറപ്പിൽ

Friday, 16 August 2019

അവസാന യാത്ര !

അവസാന യാത്ര !
കാത്തുകാത്തെത്ര നാളും പൊന്നേ ഞാൻ  
കാണാൻ കൊതിച്ചതെത്ര..... 
എത്ര കൊതിച്ചു നിന്നെ അവസാന-
മൊന്ന് പുണരുവാനായ് 
അക്ഷിയിൽ നിന്ന് കണ്ണീർ വീഴ്ത്തിടല്ലേ 
അക്ഷമയൊടെ നീയും 
മണ്ണായിതീരുമ്പോളോ അന്വേഷി-
ച്ചെത്തിടാൻ വന്നിടല്ലേ ....
നിശ്ചലമായൊരെൻറ ജഡത്തിൽ 
പുഷ്പചക്രം ചാർത്തിടാൻ 
വന്നിടല്ലേ നീയന്ന് അവസാന യാ-
ത്രയും ചൊല്ലിടാനായ്....
പഴുത്തില വീഴുന്നേരം ചിരിക്കും 
പച്ചിലയാകില്ലേ നീ .പെണ്ണേ 
പച്ചിലയ്ക്കല്ലേ നീ 
അന്ത്യമൊരാഗ്രഹത്തിൽ കൊതിക്കും 
 വന്നു പുണർന്നിടേണം 
അന്ത്യമായ് അന്നെനിയ്ക്ക് നീയൊരു 
ചുംബനവും തരേണം..പൊന്നേ 
ചുംബനവും തരേണം.,,,,!
(ദേവൻ തറപ്പിൽ)

Thursday, 15 August 2019

ദുരമൂത്ത മനുഷ്യൻ

ദുരമൂത്ത മനുഷ്യൻ !
ദുരമൂത്ത മനുഷ്യന്റെ ക്രീഡയിൽ മുങ്ങി
ദുരിതത്തിലായല്ലോ ഭൂമിയിന്ന്
മുൾച്ചെടിയും,പുൽപ്പടർപ്പെല്ലാമുണങ്ങി
മുൾക്കിരീടത്തിൽ മഴുവാൽ മരങ്ങൾ

കാട്ടിൽ പതഞ്ഞൊഴുകും കാട്ടരുവിയില്ല
തൂവെണ്മ പൂശുന്ന നീരെങ്ങുമില്ല
നീറിപ്പുകഞ്ഞിട്ട് പ്രകൃതീം വരണ്ടല്ലോ
നീരില്ല മനുജന്റെ നിലനിൽപ്പിനും

കാവിലെയാവാസ ജൈവ,ജാലങ്ങളെ
കുരുതിക്ക് കനലായ് നല്കിയോരേ
കാലം നിനക്ക് വിധിക്കുന്ന ശിക്ഷയും
കാത്തിരിക്കും വരും നീഓർക്കണം

പഞ്ചഭൂതങ്ങളെ നെഞ്ചിൽ പുണർന്നിടാം
പാരിലെ സത്യം മറയ്ക്കാതെ വെയ്ക്കാം
ഋതുഭേദ മാറ്റങ്ങൾ നിത്യഹരിതങ്ങളിൽ
പിതൃഭൂമിയിൽ നാം ചേർത്തുവെയ്ക്കാം
ഗതകാല സ്മൃതികളിൽ പ്രകൃതിഗീതങ്ങൾ
തഴുകി പുണർന്നങ്ങു  മാറോടുചേർക്കാം

മേൽക്കൂരയില്ലാത്ത,മേൽപ്പാലമില്ലാത്ത
നാടിന്റ മേന്മകൾ സഫലമാക്കാത്തൊരേ
നദിയും പുഴകളും വറ്റാതെ നോക്കത്തോർ
ദുരമൂത്ത മനുഷ്യാ ശപിക്കുന്നു നിന്നെ
ധരയിൽ വസിപ്പാൻ നിനക്കസാദ്യം!!
ദേവൻ തറപ്പിൽ 

Thursday, 9 May 2019

മിന്നിമിന്നി തിളങ്ങണ പ്രബഞ്ചത്തില്

മിന്നിമിന്നി തിളങ്ങണ പ്രബഞ്ചത്തില് ,നമ്മള്
ഗുരുവിനെ മറക്കണ കാലമിത് ..
ഗുരുഗീതം കൈവിടും നേരത്തില് യെങ്ങു-
മധർമ്മങ്ങൾ പെരുകുന്ന് ദുനിയാവില് ....
മിന്നിമിന്നി ....
ശിവരാത്രി നാളിലന്നു പാതിരാവിൽ ,ഈഴവ-
ശിവനെ പ്രതിഷ്ഠിച്ചു ഗുരുദേവൻ 
ഇരുട്ടിലായ് കിടന്നൊരു ദേശത്തന്ന് ,സൂര്യ 
കിരണങ്ങൾ വിതച്ചതും ഗുരുവാണ് .....
മിന്നിമിന്നി ....
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ,യിങ്ങ്  
സകലർക്കും വരാമെന്നു കുറിച്ചിട്ടന്ന് 
അയിത്തവും തീണ്ടൽതൊടിലകലെനിർത്തി, ഗുരു 
അണയാത്ത ദീപമന്നു തെളിച്ചവിടെ ....
മിന്നിമിന്നി ....
കലികാലം പിറന്നപ്പോ ഗുരുവരരെ,നമ്മൾ
കവലയിൽ വിൽക്കണ തിരക്കിലാണ് 
ദൈവനാമം ചാർത്തിനമ്മ ഗ്ലാസ്സിലിട്ട്,പക്ഷി 
കാക്കയ്ക്കിരിയ്ക്കാൻ കൊടുക്കലാണ്..,.
മിന്നിമിന്നി ....
അടിമത്വം മനസ്സിലു മറയാക്ക്യോർ ,നാട്ടി -
ലയിത്തം വരുത്താൻ നോക്കലാണ്
അതിനെ തടുക്കാൻ മറന്നെങ്കില് ,നമ്മെ 
ഇരുത്തൂല്ലോ അടിമയായ് വരുംകാലം ....
മിന്നിമിന്നി ....
മനുഷ്യനെ മയക്കണ കറുപ്പാണു ,മതം
കാളകൂടം ചീറ്റണ വിഷമാണ് ..
മതമെന്നും വിഷവിത്ത് ചുരത്തലാണ്,അതു  
മനസ്സില്  വിതയ്ക്കണ പകയാണ് ....
മിന്നിമിന്നി ....
കണികാണാ ഭഗവാനെ തേടിത്തേടി,നിങ്ങൾ 
കയറ്റാത്ത അമ്പലങ്ങൾ തേടിപ്പോണ് 
കണികണ്ട ഗുരുവിനെ മറന്നാലു ,കാലം
പൊറുക്കൂലാ നമ്മോട് ഒരുകാലോം .....
മിന്നിമിന്നി ....
ഗുരുവരർ ഓതിയെത്ര മഹാമന്ത്രം ,ജന 
കോടികൾക്ക് കരുത്തായ് പകരേണം 
അസ്തമിക്കാ സൂര്യനായ് കാത്തോണം ,അല്ലേ 
അണച്ചിടുമിവർ ദീപം വരുംകാലം .....
മിന്നിമിന്നി ....
ദേവൻ തറപ്പിൽ  

അകലെയെങ്ങാൻ സ്വർഗ്ഗലോകത്ത് !


അകലെയെങ്ങാൻ....!
അകലെയെങ്ങാൻ സ്വർഗ്ഗലോകത്തിരിക്കും ദേവനറിയാൻ 
മനമുരുകീ കരയും ജനത്തിന്നൊരു പാടുണ്ട് പറയാൻ 
കുയിലുനാദം കേൾക്കാൻനിന്റെ വരവിനായികൊതിച്ചു 
കനവിൽ ദേവനെത്തുന്നതും ഓർത്തുകൊണ്ടാണുറക്കം (2)

ഉയിരു പോകുന്നല്ലൊ നാടിന്റെ കാഴ്ചകൾ   
ഉള്ളം പിടയ്ക്കുന്ന തീണ്ടലു വീണ്ടും 
ഉള്ളു പൊള്ളുന്നെന്റെ നാടിനെയോർത്തു,
നീറിടുന്നല്ലോമനസ്സ് തേങ്ങിടുന്നല്ലോ,
ഇന്നും തേങ്ങിടുന്നല്ലോ ..  

ആകാശത്തൂടെ പറക്കുന്നേരം 
താഴോട്ടെക്കായൊന്ന് നോക്കണെ  
ഇരുമിഴികളുമടച്ചുനിന്നേ 
ഭജിക്കുന്നുണ്ടല്ലോ നിത്യം,
ഇരവും പകലുമഗതികൾ ഞങ്ങൾ 
കൊതിക്കുന്നുണ്ടല്ലോ,ദർശനം  
കൊതിക്കുന്നുണ്ടല്ലോ..(അകലെയെ) 

കത്തുന്ന തീവെയിൽ പാതയോരത്ത് 
സൂര്യതേജസ്സ് തെളിയും മുഖത്തിൽ 
പറവയ്ക്ക് കാഷ്ടിക്കാനിട്ടുകൊടുത്തപ്പോൾ 
നനഞ്ഞിടുന്നല്ലോമിഴികൾ 
നിറഞ്ഞിടുന്നല്ലോ 

കവലതോറും ശില്പങ്ങൾ വാർത്തു 
കണ്ണാടിക്കൂട്ടിലും കാഴ്ചയ്ക്ക് വെച്ച് 
കല്ലെറിയുന്നത് കാണുമ്പോൾ ദുഃഖം  
പേറിടുന്നല്ലോജനങ്ങൾ 
കേണിടുന്നല്ലോ… (അകലെയെ)

ഉള്ളം പിടഞ്ഞെന്നും രാപകൽ കേഴുന്ന് 
കള്ളവും ചതിയിലകപ്പെട്ട ലോകരിൻ 
സങ്കടം കേൾക്കാനായ്വരണം 
സങ്കടം കേൾക്കാനായ് ...

ആദർശങ്ങൾകൊണ്ട് പാലാഴി തീർത്തവൻ  
ആയുധമില്ലാതെ പോരടാൻ നിർഭയം 
സംഘവും ശക്തിയും തന്നൊരു ദേവനെ 
മറന്നിടുന്നല്ലോ ഹൃത്തീ,ന്നകറ്റിടുന്നല്ലോ,
നമ്മൾ അകറ്റിടുന്നല്ലോ...(അകലെയെ)

വിശ്വംമുഴുക്കെ പ്രകാശം പരത്തിയോൻ 
വിദ്യയിൽകൂടി വിവേകവും തന്നവൻ    
അന്ധവിശ്വാസത്തിൻ വേരറുക്കാനായ്  
വേദാന്തവും താന്ത്രിക വിധിയിലൂടെ  
ആഴിലെറിഞ്ഞന്നു ചിതയിലെരിച്ചതും 
അഞ്ജാനമൊക്കെയുംവിജ്ഞാനമാക്കുവാൻ 
അമൃതായ് കനിഞ്ഞൊരു ഗുരുവാണിയും  
പാലാഭിഷേകത്തിൽ മുക്കിക്കളഞ്ഞു നാം      
വിൽക്കുവാണല്ലോ,ദേവനെ 
വിൽക്കുവാണല്ലോ..(അകലെയെ) 

അനുഗ്രഹം തന്നു മനം നിറച്ചീടാൻ 
അസുര ഭാവങ്ങളൊക്കെ വെടിഞ്ഞിട്ടു    
സുരക്ഷിതരായ്  വാണിടും,ഞങ്ങൾ 
സുരക്ഷിതരായ്  വാണിടും... 
അകലെയെങ്ങാൻ...
ദേവൻ തറപ്പിൽ


Friday, 5 April 2019

സ;പി.ആർ.മഹാനഗരത്തിലെ "വി.എസ്"

സ;പി.ആർ.മഹാനഗരത്തിലെ "വി.എസ്"

ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന നായകൻ
ചോപ്പ് വീഴ്ത്തി ശുഭ്രവസ്ത്രധാരിയിന്ന് മുംബൈയിൽ
മർദ്ദനത്തിൻ ചോരയിൽ കുളിച്ച നേരത്തിങ്കലും
മർദ്ദിതന്റെ നോവിൽ മനംനൊന്തുനിന്ന സ്നേഹിതൻ
അറുപത്താണ്ട് കർമ്മമണ്ഡലത്തിലൂന്നിയപ്പോഴും
അടിയുറച്ച് പോരടിക്കും നീതിക്കായി നായകൻ
സമരവീര കാഹളം മുഴക്കി ഉദയസൂര്യനായ്
നവതിയും കടന്ന നഗര യവ്വനത്തിൻ താരകം ...!
ദേവൻ തറപ്പിൽ 

Tuesday, 8 January 2019

മരണ പത്രം !

മരണ പത്രം !!
മരണമൊരുനാളിൽ വന്നെത്തി    
പുണരുന്ന നേരത്ത് 
ഒരുതുള്ളി ചുടുകണ്ണീർ വീഴ്ത്തിടാതേ ..

എന്നോ,മറഞ്ഞെൻറെ നീറുന്ന കഥകളും
ചാരത്തിൽമൂടിയ കനലുകൾ കോരിയും
പിശറായ ചണ്ടിച്ചവറുകളെടുത്തെൻറെ
മരണത്തെ നിങ്ങൾ വാഴ്ത്തിടല്ലേ ....

വാതിൽപ്പടിയിലെ തിരശീലമാറ്റി 
ഒരുനോക്ക്കാണണം പുറമുള്ള കാഴ്ചകൾ 
പകലോൻ വിതച്ച വെളിച്ചക്കണ്ണാടിയിൽ 
ഒരുചാൺ വയറിനായ് കുഞ്ഞു ശലഭങ്ങളും 
വറ്റുപെറുക്കുന്നുണ്ടെച്ചിലിൻ കൂനയിൽ 
ഒരുചാൺ വയറിന്റെ നൊമ്പരങ്ങൾ ...

അപ്പുറത്തുള്ളൊരാ വീർപ്പുമുട്ടിക്കുന്ന 
ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകൾ 
ഒരു നോക്ക് കാണണണം നിങ്ങളപ്പോൾ 
ഹൃദയം നുറുങ്ങുന്ന കാഴ്ച കാണാം ..

പൊള്ളത്തരങ്ങൾ വിളമ്പിവിളമ്പിയും   
കള്ളത്തരങ്ങളാൽ വിടുവായടിച്ചും 
ജീവിച്ചിരുന്നൊരു നേരത്തിലെന്റെ  
വഴിച്ചാലിൽ വിഷബീജവിത്തെറിഞ്ഞു, 
വൃണിതമാം ഹൃദയത്തെ ഇരുതലവാളാൽ 
പ്രങ്ങളെൽപ്പിച്ചരിഞ്ഞു വീഴ്ത്തി,  
ചേതനയോടെ എരി'തീയിലിട്ടു,,, 

ജീവിച്ചനേരം അശുദ്ധമാക്കി ,,നിങ്ങളിന്നോ 
നിർജ്ജീവമാ'യെൻ ജഡം പുണരുന്നുവോ ?
അക്ഷരം കൊണ്ടന്ന് ഇക്ഷാ..വരപ്പിച്ച്‌ 
ശിക്ഷ വിധിച്ചതും എത്രപേരെ 
ചങ്കും കീറിമുറിച്ചു  സങ്കോചമില്ലാ-
തറുത്തു നീക്കി .... 

ഒന്നേ നിനച്ചുഞാനന്നേ പറയുന്നതിക്കെ 
പ്രവാസികൾ നമ്മൾ ഒന്നാകണം 
അല്ലെങ്കിൽ പടികെട്ടി പതിനാറുമുണ്ടിട്ട്  
വെറുംകയ്യും വീശിനാം പോയിടേണം,നാളെ 
പിണ്ഡവും വച്ചുപിറത്താക്കിടും....

അയ്യോ 
എനിക്കിന്നു വേണ്ടയി കപടമാമാദരം 
തെക്കേതൊടിയിലെ കല്ലറയും   
ചേതനയറ്റ ജഡത്തിന്നു നൽകുന്ന 
വേദമന്ത്രളോ തന്ത്രവിധികളോ 
പിണ്ഡം വയ്ക്കുന്ന പിതൃബലികളും  
പുഷ്കൊപംകൊണ്ട് ആദരാഞ്ജലികളും                                                
ഒന്നും,എനിക്കായ് നൽകിടേണ്ട, നിങ്ങൾ 
ഒന്നും എനിക്കായ്  നൽകിടേണ്ട ...
ദേവൻ തറപ്പിൽ

Wednesday, 5 December 2018

നവോത്ഥാന നായകൻ !!

നവോത്ഥാന നായകൻ !!
എത്രയെത്ര ഗുരു വചനം കേട്ടനാടു കേരളം 
എത്രനന്മ വിത്തുപാകി കൊയ്തനാട് കേരളം(2)

രാജവാഴ്ചക്കറുതിയാക്കാൻ പോരടിച്ച കേരളം 
രാജ തിഷ്ടുരങ്ങളൊക്കെ തീയിലിട്ട കേരളം 
സ്തനമരിഞ്ഞു നികുതിയേകി നങ്ങേലിടെ കേരളം 
സകലമാന തീണ്ടൽ ഭ്രഷ്ടടർത്തിമാറ്റി കേരളം 
എത്രയെത്ര ....(2)
മറുത മാടയക്ഷിച്ചുടല വിഗ്രഹങ്ങളൊക്കെയും 
മനുസ്മൃതി വലിച്ചുകീറി ചുട്ടെരിച്ച കേരളം 
പുലയനും മഠത്തിൽ ശാസ്ത്ര വിദ്യനൽകി കേരളം
പുതുമയേകി വീണ്ടെടുത്ത ഗുരുവരന്റെ കേരളം 
എത്രയെത്ര ....(2)
അടിമയെ നുകത്തിൽകെട്ടി വയലിലുഴുത കേരളം 
അടിമയില്ലാതാക്കിയല്ലോ ഗുരുവരന്റെ കേരളം 
ചെറുമനേയുമധഃസ്ഥിരേം അകറ്റിനിർത്തി കേരളം 
പൊരുതികാഹളത്തിലന്ന് നീതിനേടി കേരളം  
എത്രയെത്ര ....(2)
മിശ്ര ഭോജനത്തിലന്നു കുളിരണിഞ്ഞ കേരളം
മിത്രമാക്കിയേവരേയും തൊട്ടിരുത്തി കേരളം
അച്ചിപ്പുടവയാചാരങ്ങൾ തൂത്തെറിഞ്ഞ കേരളം 
അച്ചിമാർക്കു വസ്ത്രമേകിയാദരിച്ച കേരളം 
എത്രയെത്ര ....(2)
ജാതിഭേദം ദ്വേഷ്യമൊന്നും ഏതുമില്ലെന്നരുളിയ 
ഗുരുവരന്റെ ദർശനങ്ങൾ ഏറ്റെടുത്ത കേരളം 
ജാതിയൊന്ന് മതവുമൊന്ന് മനുഷ്യനെന്ന് കേരളം 
ജാതകങ്ങൾ തൂത്തെറിഞ്ഞു പോരടിച്ചു കേരളം
ജാതിവേണ്ട മതവും വേണ്ട ദൈവംവേണ്ടന്നയ്യനും 
വേണംവേണം ധർമ്മമെന്ന്  പാരിലെന്ന് കേരളം 
എത്രയെത്ര ....(2)
പലമതത്തിന് സാരമൊക്കെയേകമെന്ന് ഗുരുവരർ 
പഴകിയാചരങ്ങളൊക്കെ തൂത്തെറിഞ്ഞു കേരളം 
ഗുരുവരനും അബ്ദുൾക്കാദർ അയ്യങ്കാളിചട്ടമ്പിമാർ 
വിത്തു പാകികൊയ്തകരുണ തീരമാണ് കേരളം ! 
എത്രയെത്ര ..............(2)
(ദേവൻ തറപ്പിൽ)

Monday, 12 November 2018

പ്രളയം മഹാപ്രളയം ...

കലിയടങ്ങാതെ
രൗദ്രഭാവം പൂണ്ട കാളിന്ദിയെപ്പോലെ
കലിയടങ്ങാതന്നു ഭൂദേവിയും
മാനത്തിരമ്പിയവിലാപങ്ങളൊക്കെ
മഹിയന്നു നമ്മേമറന്നു പോയോ?


മറുകരയില്ലാതെപ്രളയ ഭൂമിലന്നു 
അറുതിയിൽ പൊറുതിമുട്ടീ ജനങ്ങൾ
ആർത്താർത്തു പെയ്യുന്ന ഭ്രാന്തൻ പെരുമഴേൽ
വറചട്ടീൽവീണപോലായി ജനം
അലറുന്നശബ്ദങ്ങൾ  തൊണ്ടേൽകുരുങ്ങിപ്പോൾ  
അസ്തിസ്തവുംപാടേ മാഞ്ഞുപോയി

ജാതിപ്പിശാശുക്കൾ മതവർഗചിന്തകൾ
തൊട്ടുതീണ്ടുന്നതുമൊക്കെപ്പോയി
മലകളുടെചങ്കുംഅരുവിയുടെകഴുത്തും
പാടവുംകായൽ നിരത്തിവെട്ടി 
മരമായാമരമൊക്കെ വേരോടെപിഴുതിട്ടു
സൗധങ്ങൾതീർത്തപ്പോളൊർത്തില്ലനാം


വാരിപ്പിടിയ്ക്കാൻവെമ്പുന്നവർക്കെന്തു
ജാതിമതത്തിന്റെവേർവരമ്പു
ഹൃദയത്തിൽതൊട്ടുണർത്തിടണം
പിഴവുകൾവാഴ്ത്തിപ്പഴിക്കാനും നോക്കിടേണ്ട
മറികടക്കാം നമ്മൾ
മലയാളക്കരയിനി മരതമാണിക്യച്ചെപ്പാക്കിടാൻ
ഉശിരുള്ളോരാരുപോൽ ഉണരണം നാടിനായ്
വാഗ്‌വാദമൊക്കെമറന്നിടേണം


മഹിതൻ മഹിമകളും  പാരിസ്ഥികളും 
പാടെ മറക്കുന്നതൊന്നുംവേണ്ടാ 
തിരികെപ്പിടിക്കണം തകർതിയായ് പണിയണം
അറ്റുപോയ് നാടിന്റെ ചിറകക്കൊയും
ഒത്തുചേർക്കാം ,നാളെ
മഹിതന്റെ ചിറകുകൾ ഒത്തുചേർക്കാം നാട്ടിലൊത്തുചേരാം
ദേവൻ തറപ്പിൽ 

Saturday, 18 August 2018

കലിയടങ്ങാതെ ഭൂദേവി

കലിയടങ്ങാതെ ഭൂദേവി 
രൗദ്രഭാവം പൂണ്ടു കാളിന്ദിയെപ്പോലെ 
കലിയടങ്ങാതെ  ഭൂദേവിയും 
മാനത്തിരമ്പും വിലാപങ്ങളേറെയും 
തട്ടിതെറിച്ചു മഹി മാറിലും 

മറുകരയില്ലാതെ പ്രളയഭൂമിലിന്നു  
അറുതിയിൽ പൊറുതിമുട്ടീ ജനങ്ങൾ 
ആർത്താർത്തു പെയ്യുന്ന ഭ്രാന്തൻപെരുമഴേൽ 
വ്യാധിയിൽ വീണു ജനങ്ങളത്രേം  

അലറുവാനാകാതെ അസ്തിസ്തവും പോയി 
പരിഭവപകയൊക്കെയെങ്ങു പോയി  
ജാതിപ്പിശാശുക്കൾ മതരാഷ്ട്രീയ ചിന്ത -
യെങ്ങോ മറന്നിന്നൊന്നുപോലായി 

കുന്നും പുഴയുടെ കഴുത്തും ഞെരിച്ചിട്ടു 
പാടം തോടും കായൽ നിരത്തിയും  
മരമായാമരമൊക്കെ വേരോടെ പിഴുതും 
സൗധം പണിതപ്പോളൊർത്തതില്ല

വാരിപ്പിടിയ്ക്കാൻ വെമ്പുന്നവർക്കെന്തു 
ജാതിമതത്തിൻ വേർ തിരിവു  
ഹൃദയത്തിൽ തൊട്ടുണർത്തിടണം പിഴവുകൾ 
വാഴ്ത്താൻ പഴിക്കാൻ നിന്നിടേണ്ട 

കരഞ്ഞും പിഴിഞ്ഞും കുഴഞ്ഞും നുഴഞ്ഞും 
പഴിക്കാൻ പിഴിക്കാൻ നോക്കിടേണ്ട 
പരിഹരിച്ചീടണം പരിരക്ഷിച്ചീടണം 
പാരിസ്ഥിതിയെ മറക്കാതിനി ...

മഹിയെ മറന്ന വികസനത്തിന്നു 
മധുരമായ് ഭൂദേവി ശിക്ഷനൽകി 
തിരികെപ്പിടിക്കണം തിരിച്ചുപിടിക്കണം 
അറ്റുപോയ് ചിറകുകൾ ഒത്തുചേർക്കാം ,നാളെ 
മഹിതൻ ചിറകുകൾ ഒത്തുചേർക്കാം 
ദേവൻ തറപ്പിൽ 

ഭൂമിക്കു പീഡനം

ഭൂമിക്കു പീഡനം
കണ്ണുകാണാത്തൊരു ദൈവമേ നീയിന്നു
കണ്ണുതുറന്നൊന്നു നോക്കു പാരിൽ
കലിതുള്ളി വന്നൊരു താണ്ഡവത്തിൽ
കരുണയില്ലാതിന്നു  നൃത്തമാടി

കുന്നും കുഴിയും ഇടിച്ചു നിരത്തിട്ടു
വന്യമാം സൗധങ്ങൾ പണിതു ഭൂവിൽ
അന്നു നിനച്ചില്ല വന്യമായൊരു ശിക്ഷ -
യൊരുനാളിൽ പാരിൽ നൽകുമെന്നു

വസ്ത്രം ഉരിഞ്ഞിട്ടു കീറിപ്പറിച്ചിട്ടു
പീഡനങ്ങൾ അനുദിനം നല്കിയോർ
മഹിയെ അറുത്തിട്ടു അംഗഭംഗം ചെയ്തു
മധുരം നുകർന്ന കൃമികീടരെ

തന്നില്ലയോ മഹി വന്യമാം ശിക്ഷയും
ധന്യമായ തക്കസമയത്ത് നിങ്ങൾക്കു
ഇനിയും അറിയുക ഭൂമിയെ നിങ്ങൾ
വ്യഭിചാരിക്കാതെ വെറുതെ വിടൂ ..!
ദേവൻ തറപ്പിൽ
Wednesday, 1 August 2018

ഗസലിന്റെ രാജൻ ....

ഗസലിന്റെ രാജൻ ....
ഗമയോടെയെന്നും 
ഗർവിൽ നടന്നൊരു രാജകുമാരൻ 
കേരള നാടിൻ അഭിമാനതാരം
ഗസൽ മഴതീർത്തൊരു രാജകുമാരൻ .....

പറയാതെ നീയും അറിയാതെ ഞാനും 
പ്രണയിച്ചുവല്ലോ ഗസലിലൂടെ ,നിന്നെ 
പ്രണയിച്ചുവല്ലോ ഗസലിലൂടെ ,നിന്നെ 
ഗസലിന്റെ രാജനെ പ്രണയിച്ചല്ലോ .......

പറയാതെ വന്നൊരു അതിഥിയായ്  മരണം 
പതിയിരുന്നിപ്പോൾ കവർന്നെടുത്ത് നിന്നെ ,
മലയാള നാട്ടിന്നു കവർന്നെടുത്തു ....

ഒരു മാത്ര ഞാനും ഇരുളിലായ് പോയല്ലോ 
ഇനി നീ വരുമെന്ന് ഞാൻ കൊതിക്കും,എന്നും 
ഗസൽ മഴ തീർക്കാനായ് നീ വരുമെന്ന്  ...
ഗസലിന്റെ രാജൻ വരുമെന്നു ....?  
ദേവൻ തറപ്പിൽ 

Thursday, 28 June 2018

നാരായണ ദേവ സദ്‌ഗുരു

നാരായണാ ദേവ സദ്‌ഗുരു നാഥനേ 
ഇന്നിവർക്കാശ്വാസം നൽകിടേണേ   
നാരായണാ (1)

തൃപ്പാദമല്ലാതെ മറ്റാരുമില്ലല്ലോ 
കാരുണ്യദേവാ കനിഞ്ഞിടേണം   
നിന്റെ നാമങ്ങൾ ജപിച്ചു നടന്നൊരാ 
ഭക്തരെ കാക്കണേ ദൈവപുത്ര 
നാരായണാ (1)

അന്ധകാരത്തിലായിന്നി ഭവനത്തിൽ 
അല്പം വെളിച്ചം പകർന്നിടേണം 
കണ്ണീരുകൊണ്ടു കഴുകുവാനാകില്ല 
കണ്മണിപോലെ നീ കാത്തിടേണം 
നാരായണാ (1)

സുഖദുഃഖങ്ങൾ കലർന്നൊരി പാരിൽ 
തുണയായി ഞങ്ങൾക്കാശ്രയം നീ 
ആഴിക്കടലിൻ ചുഴിയിലകപ്പെട്ടൊർ- 
ക്കാശ്രയം നീയല്ലോ ദേവദേവാ ..
നാരായണാ (1)

നിന്റെനാമങ്ങൾ സദാചൊല്ലിയർപ്പിക്കും 
ദാസരാമിവരെ നീ കാത്തിടേണം  
അൻപിൻറെദേവാനിൻ പാദപദ്മങ്ങളിൽ 
ആശ്രയം അർപ്പിച്ചിടുന്നു ഞങ്ങൾ 
നാരായണാ (1)

ജീവിതപ്പാതയിൽ പാപമുണ്ടെങ്കിലും 
നന്മയുള്ളൊരാണു നിന്റെ മക്കൾ 
ആശ്വാസമേകണം നിന്റെസാമീപ്യവും 
എന്നും കുടുംബത്തിൽ നൽകേണേമേ 
നാരായണദേവ സദ്ഗുരു ദൈവമേ 
ആശ്രയിച്ചോരെ നീ കാത്തിടേണേ 
ദേവൻ തറപ്പിൽ 

Monday, 11 June 2018

വർണ്ണ വസന്തം

വർണ്ണ വസന്തം
വർണ്ണ വസന്തത്തിൽ കവിതകൾ പൂക്കാൻ , 
നിശാഗന്ധി പുലരാൻ കത്തിരുന്നു,
ശ്രീരാഗത്തിൽ കാത്തിരുന്നു....

മോഹങ്ങൾ വിരിയും ജീവിത യാത്രയിൽ,     
വഴിയമ്പലങ്ങളിൽ കാത്തിരുന്നു,..അവൾ ,
ജീവിതയാത്രയിൽ  കാത്തിരുന്നു... 

കിനക്കളിൻ  ചിറകിൽ  സ്വപ്‌നങ്ങൾ നെയ്തും ,
ബാല്യത്തിത്തിലേക്കവൾ ഊളിയിട്ട്,
ചിറകും പറത്തി കവിത നെയ്തു ...

അഗ്നിയിൽ  അക്ഷരം ശുദ്ധികരിച്ചവൾ
അക്ഷര കൂട്ടങ്ങൾ നെയ്തു വെച്ചു
നീർത്തുള്ളിയായി പെയ്തിറങ്ങി ....

പ്രണയമാം പ്രളയത്തിൽ മുങ്ങിക്കുളിച്ചവൾ 
യാത്രാമൊഴികളും  കോരിയിട്ടു,
വർണ്ണ വസന്തിത്തിൽ കോരിയിട്ട്
ദേവൻ തറപ്പിൽ 

Sunday, 10 June 2018

നാടായാൽ ബാറും വേണം

നാടായാൽ ബാറും വേണം 
നടുക്കൊരു ബീവറേജും 
ബിവറേജു നഗരത്തിൽ കണി കാണേണം 

സ്‌ക്കൂളിൻ ദൂരം കുറയ്ക്കണം 
കുഞ്ഞുങ്ങൾക്കു ക്യൂനിൽക്കാനായ് 
ഒരു മണിനേരം മുന്നേ സ്‌കൂളും വിടേണം 

നാളെ പുതു പൗരരന്മാരെ 

അക്ഷരങ്ങൾ പഠിക്കേണ്ട 
നിരക്ഷര കുക്ഷിയായി വളർത്തിടേണം 

കൊടിതോരണങ്ങളേന്താൻ 
രക്തസാക്ഷിയേറെ വേണം  
തള്ളവിരൽ ഒപ്പിടാനും പാവങ്ങൾ വേണം 

എമ്മെല്ലെയും മന്ത്രിയായാൽ  
കുടുംബവും അവർ മക്കൾ 
ഭരിച്ചിടും നമ്മെയവർ മരിക്കുവോളം   

ചരിത്രത്തിൽ ഇന്നോളം നാം 
നേതാക്കളും പരിവാരോം 
രക്തസാക്ഷിയായ കഥ ഇന്നോളമുണ്ടോ ?

അവർക്കെല്ലാം പണം വേണം 

പഠിക്കേണം വിദേശത്തും 
കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിയും വേണം    

ചോര നീരായ് നല്കി പാർട്ടി 

വളർത്തിയ കുടുംബങ്ങൾ 
കൊടിയിൽ പൊതിഞ്ഞൊടുവിൽ തെരുവിലല്ലോ 

വാടകക്കൊലയാളിയായ് 

നേതാവിന്റെ ജീവൻ വേണം 
വെടിയുണ്ട എറ്റോടുവിൽ രക്തസാക്ഷിയും 

ഒരു നേരം കഞ്ഞിക്കായി 

നിറം വീഴും കാലേ മുതൽ 
അവൻ പോകും അരവയർ മുറുക്കിക്കുത്തി 

അന്തിനേരം വരുമവൻ 

മുണ്ടെടുത്തു തലക്കെട്ടി 
വേഞ്ഞുവേഞ്ഞു ഷാപ്പിൽനിന്നും ഇറങ്ങിവരും 

അമ്പലങ്ങൾ വീതം വെയ്ക്കാൻ 

കിമ്പളങ്ങൾ കീശേൽ വേണം 
മതേതരം ചൊല്ലിച്ചൊല്ലി ഭരിച്ചിടേണം 

ഭരണത്തിലിരിയ്ക്കണം 
രക്തസാക്ഷികളും വേണം 
സമരങ്ങൾ തല്ലിക്കൂട്ടീ വിഭജിച്ചീടാം 


ഭർത്താവിന് മക്കളൊക്കേം 

ഭാര്യമാർക്ക് പതി മക്കൾ  
കുടുംബവും അവസാനം തെരുവിലായി 

കൊടിപിടിയ്ക്കുവാനായി 
പോകുംമുമ്പേ നൂറുവട്ടം 
ചിന്തിക്കേണംനിങ്ങൾക്കൊരു കുടുംബമുണ്ട് !
ദേവൻ തറപ്പിൽ 

Friday, 1 June 2018

ഇളം കാറ്റ് !!

ഇളം കാറ്റ് !!
ഇളവെയിൽ തെന്നി തെന്നിചിരിച്ചപ്പോൾ
പ്രണയാർദ്രമായൊരു കുളിരുമായി
തഴുകിത്തഴുകി കുണിങ്ങി നീ വന്നപ്പോൾ
ചെറുകാറ്റേ നീയും നാണിച്ചുപോയ്

പ്രണയത്തിൻ നാമ്പുകൾ ഇതൾ വിരിച്ചപ്പോൾ
പ്രണയിനിയായന്നു വന്നുവല്ലോ
നിറപുഞ്ചിരി പൊഴിച്ചോടിയെത്തീടുമ്പോൾ
നിലാവായ് നിശയിൽ തഴുകിവന്നു ....

സന്ധ്യ കൊഴിയുന്ന നേരത്തിലെപ്പോഴും
തഴുകിത്തഴുകി പുണർന്ന കാലം
ഭൂമിതൻ സ്വപ്നങ്ങളാകെക്കരിഞ്ഞപ്പോൾ
കരിമേഘമൊക്കെ വിഷമുള്ളതായ് ....

മഴകുഞ്ഞിൻ ഹൃദയം വിഷമയമായപ്പോൾ
മലകളും തിരയും വിങ്ങി നിന്ന്
ഒന്ന ശ്വസിക്കുവാനായിടാതെ വായു
വഴുതി പറക്കുവാൻ വെമ്പിയല്ലോ  ...

പുലരിതൻ മഞ്ഞിൽ കെടാവിളക്കായെത്ര
പുതു കാറ്റായ് നീയിനി വന്നീടുമോ
നിഴലായും കുളിരായി നീരാടുവാൻ നീ
മിഴിവിലും തെന്നലായ് വന്നുവെങ്കിൽ ...

പരിഭവപ്പെട്ടു തഴികിടും നേരത്തു
തിരയെ നീ ലാളിച്ചു നിന്നതോർമ്മ
വയലേലയൊക്കെയും കിന്നാരവും ചൊല്ലി
പരിഭവം ചൊല്ലാതെ പരിഭവിച്ചു
കുളിരുമായ് തഴുകിയെൻ കൂടെനിന്ന്

ഒഴുകിത്തളർന്നൊരു പുഴയൊക്കെയിന്നോ
വരുതിയിലാക്കുന്ന് കുപ്പിക്കുള്ളിൽ
മാനവർ പ്രാണനെ പോറ്റുവാൻ നാളെയിൽ -
വായു വാങ്ങിടുന്ന കാലം വരും ?
ദേവൻ തറപ്പിൽ ........
(ഹരിശ്രീയിൽ മത്സരത്തിന് അയച്ചു 09/03/18)
---------------------------------------------------


Friday, 25 May 2018

പ്രണയിനി നീമാത്രം!!

പ്രണയിനി നീമാത്രം!!
ഇളവെയിൽതെന്നി തെന്നി ചിരിച്ചപ്പോൾ
പ്രണയാർദ്രമായൊരു കുളിരുമായ് നീ 
തഴുകിത്തഴുകി കുണിങ്ങി പ്രിയസഖി 
ചെറുകാറ്റു പോലെപ്പോൾ വീശിവന്ന് 

പ്രണയാർദ്ധമായൊരു ചുംബനം തന്നപ്പോൾ 
പ്രണയിനി കുളിരായ് വന്നുവല്ലോ
നിറപുഞ്ചിരി പൊഴിച്ചോടിയെത്തീടുവാൻ 
വൈകിയ നേരം ഞാൻ പരിഭവിച്ചു 

തഴുകാൻ മടിച്ചു ഞാനകാലത്തിൽ നിന്നപ്പോൾ 
പ്രണയിനി കെട്ടിപ്പുണർന്നുവല്ലോ 
വയലേലയൊക്കെയും കിന്നാരവും ചൊല്ലി
പരിഭവം ചൊല്ലാതെ കുളിർതന്നു നീ 

വശ്യനിന്നുന്മാദ ഗന്ധം നുകർന്നപ്പോൾ 
വരുണനും നാണിച്ചു തലതാഴ്ത്തിയോ 
ഈ ജന്മമൊന്നെയുള്ളി ജീവ നൗകയിൽ 
ഇനിയെന്നും പ്രണയത്തിൻ പൂവിടർത്താം !
ദേവൻ തറപ്പിൽ 

സ്ത്രീ ആരൂഢമാകണം !!

സ്ത്രീ ആരൂഢമാകണം !!
സൂര്യചന്ദ്രന്മാർ ഇവിടെയുണ്ടെങ്കിലും  
യുദ്ധം ഒഴിഞ്ഞൊരു ധർത്തിപോലെ 
ഇരുട്ടാണ് ഭാരത ഭൂവിലിന്ന് , 
ഇരുട്ടാണിവിടെന്നു പെൺ മണികൾ ..

അശ്രീകരം നൽകും ,അഹങ്കാര ബീജത്തിൻ 
ജന്മം നൽകുന്ന പാനപാത്രം , ഇനി 
ഞങ്ങൾക്ക് വേണ്ടയി പാനപാത്രം ..

ഉണ്ടേ പണ്ടങ്ങു ദേവലോകത്തിങ്കൽ 
തുണിപിഴുതു ചതിയിൽ പീഡനങ്ങൾ 
അഹല്യയ്ക്ക്,സീതയ്ക്കു,പാഞ്ചാലി,താരക്ക് 
നഗ്നയാക്കപ്പെട്ട് ഭർത്താക്കൾ മുന്നിലും 
മാനം കളഞ്ഞെത്ര ദ്രൗപദിമാർ ..

ഗർഭപാത്രത്തിൽ തുടങ്ങുന്ന പീഡനം , 
ഗർഭമലസിപ്പിക്കും നാടിന്റെ മക്കൾ 
നിണമൊഴുകി മരവിച്ച മാംസച്ചുഴിയിലും 
ചിക്കി നുണയുന്ന് കാമാർത്തരും ,ഇറ്റ് 
രതിനുണയുന്നു കാമപ്പിശാചുക്കൾ ...

പിച്ചിയെടുക്കുവാൻ ഇതളല്ല പൂക്കളിൻ 
നക്കിത്തുടയ്ക്കുവാൻ മധുവുമല്ല  
കൊത്തിപ്പറിയ്ക്കുവാൻ വന്നീടുകിൽ 
പഞ്ചാഗ്നിയായിട്ടുണർന്നീടണം, നിൻ  
തൃക്കണ്ണിൻ ജ്വാലേൽ ദഹിപ്പിച്ചിടാൻ ...

കലഹിക്കണം നിങ്ങൾ കപട വർഗ്ഗങ്ങളിൽ 
കരുതലുകൾ ,കരുണകൾ ,രതിയും മറന്ന് 
വീറോടെയുണരണം രണഭേരിയിൽ, 
മറന്നാടിയുണരണം രണഭേരിയിൽ ...

ആർച്ചയായ് ,മാക്കമായ് ,ഭദ്രയായ്, കാളിയായ് 
താണ്ഡവ നൃത്തത്തിൽ പടവെട്ടിയുണരണം    
നാക്കു വാളാക്കണം അഗ്നിയായ് മാറ്റണം  
നിണം തെറിക്കും ഖഡ്ഗം ഉയർത്തി നീ 
പറന്നാടി പടവെട്ടി പതിനാല് ലോകവും  
ഉയർന്നാടി ആരൂഢമായിടേണം ,സ്ത്രീ നീ 
ആരൂഢമായിടേണം ..... 
ദേവൻ തറപ്പിൽ