കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label !. Show all posts
Showing posts with label !. Show all posts

Thursday, 2 October 2014

ദുഃഖസ്വന്ത്വനം,,!

നിന്നിലെ വേദനയറിയുന്നു ഞാനിന്നു 
നിൻ ദുഃഖസ്വന്ത്വനം കാലം മറച്ചിടും 
എല്ലാം മറക്കുവാനുള്ളൊരു ശക്തിയു -
മീശ്വരൻ തന്നിടട്ടെ നിനക്കെന്നെന്നും 

Saturday, 23 August 2014

ജ്വലിക്കും അഗ്നിനാളം ...!

താതന്റെ ചിന്തകൾ അഗ്നിനാളങ്ങളായ്  
താണ്ഡവമാടുന്നോർമ്മതൻ ചിതയിലും   
മോഹങ്ങൾ തീർക്കും നിഴലായിസ്വാന്തന -
മേകുംമനസ്സിന്റെ സ്നേഹത്തിൻചെപ്പിൽ  !

കുളിരായ് കരളിന്റെ സ്പന്ദനത്തിൽ ഞാൻ     
തണലായച്ഛനെൻ നിഴലിലെന്നും  
എങ്ങുപോയെന്നാലുമോർമ്മയിലെപ്പോഴും  
വന്നിടുമച്ഛനും മിഠയ് കൂട്ടമായി !

ജ്വലിച്ചീടുമോർമ്മകൾ നല്കിമറഞ്ഞപ്പോൾ  
കരിനിഴൽ വീഴ്ത്തിയെൻ ജീവിതത്തിൽ  
കരയുവാനാവാതെ കണ്ണുനീരില്ലാതെ 
കരളും പിടച്ചു പോയ്‌ ഞാനുമപ്പോൾ !

ഒരു തുണയാരെന്നു വിങ്ങി ഞാൻ ചുറ്റിനും 
പല വേവലാധിയിൽ നോക്കും നേരം   
അനുകമ്പോയോടെന്നെയച്ഛൻറെ സ്നേഹിതർ 
അനുദാവനത്തിലും ചേര്ത്തു നിർത്തി !

പിടയുന്നഹൃദയവും എരിയുന്ന മനവുമായ്‌  
വിങ്ങിവിരണ്ടുംക്കരഞ്ഞും ഞാനും 
അച്ഛന്റെയോർമ്മകൾ പേറുമീ നാളിലും
ആത്മാവിൽ നൊമ്പരജ്വാലമാത്രം !!
ദേവൻ തറപ്പിൽ 23/08/14 ,