കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label !!"കണ്ണുപൊട്ടർ". Show all posts
Showing posts with label !!"കണ്ണുപൊട്ടർ". Show all posts

Saturday, 11 January 2014

!!"കണ്ണുപൊട്ടർ"!!

!!"കണ്ണുപൊട്ടർ"!!
(ദേവൻ തറപ്പിൽ)
----------------------------- 
പാടുണ്ടോ,പാടുണ്ടോ നമ്മെ നമ്മൾ ,
പാടെയറിഞ്ഞുനാം ചെയ്തിടേണം!
പാരിൽ നടക്കുന്ന കൊള്ളയെല്ലാം 
പാടെമറന്നു നടന്നിടാമോ ?

കൊള്ളകൾ,കൊള്ളകൾനാട്ടിലെന്നും ,
കൊള്ളയടിക്കും ജനത്തിനേയും !
പള്ള വീർപ്പിച്ചു ഭരിക്കും മന്ത്രി ,
കൊള്ളയടിക്കുന്നു ഭാരതത്തെ ?

കണ്ടില്ല കണ്ടില്ല നമ്മെ നമ്മൾ ,
കണ്ടാലുംകാണാത്തതായ്നടിക്കും !
പച്ചില വീഴുന്ന നോക്കിപ്പുച്ഛം ,
കൊണ്ടാലൊനാളെ നിനക്കും ഗതി ?