കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അക്ഷരം. Show all posts
Showing posts with label അക്ഷരം. Show all posts

Thursday, 1 October 2015

അക്ഷരം

അറിവിന്റെ
ചെറിയ വെളിച്ചം ,
 അക്ഷരങ്ങളാകുന്ന  
ആലയിലിട്ടു ,
ഊതി പഴുപ്പിച്ചു
തല്ലി ,
പതം വരുത്തി ,
തേച്ചു മിനുക്കി
രാകി മൂർച്ച  കൂട്ടും
അക്ഷരം ക്ഷതമല്ല
അത് വെളിച്ചം ........

എഴുത്താണിയെടുത്തു
കുറിക്കാൻ
തുടങ്ങുമ്പോൾ
കടലാസ് ,
ഒന്ന് പൊട്ടിച്ചിരിച്ചു ..
പിന്നെ
പതിയെ
മലർന്നു കിടന്നു കൊണ്ട്
പറഞ്ഞു ,
നിന്റെ കുത്തലും
നോവിക്കലുമൊക്കെയാവാം .
ശവമായ് കിടക്കാം
നീ ഭോഗിക്കുക .....!


Thursday, 15 January 2015

അക്ഷരം

അക്ഷരങ്ങള്‍ കൊണ്ടു 
അഗ്നികൾ തീക്കണം 
അക്ഷര ജ്വാലയിൽ     
എരിയട്ടനീതിയും ,

കടമ മറക്കന്നൊന്നും 
എഴുതുക വേണ്ടല്ലോ 
കരളിലും കൊള്ളണം 
കാട്ടാള നീതിക്കും !!

Saturday, 4 October 2014

അക്ഷരം

സ്വർണ്ണാക്ഷരങ്ങൾ നാവിൽക്കുറിച്ചാൽ 
പതിയില്ലവരുടെ മനസിലൊന്നും 
അക്ഷരം ഹൃദയത്തിലേറ്റണോങ്കിൽ 
നല്കണം സ്നേഹത്തിൻ തീർത്ഥമെന്നും 
നല്കണം കുരുന്നിന്റെ മനസിലെന്നും 
സദാചാരമണി മുത്തു നാവിലെന്നും !