കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അഞ്ജനമെന്നാൽ നാടൻ പാട്ടു. Show all posts
Showing posts with label അഞ്ജനമെന്നാൽ നാടൻ പാട്ടു. Show all posts

Thursday, 24 December 2015

അഞ്ജനമെന്നാൽ നാടൻ പാട്ടു

തെയ്താരാ തക തെയ്താരോം 
തെയ്തെയ് താരോ തെയ്താരോം(1)

പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി   
വട്ടത്തിൽ കൂടിക്കള പറിച്ചേ....
കളയും പറിച്ചു കളി പറഞ്ഞോർ  
വാഴക്കളത്തിൽ വഴക്കടിച്ചേ .....

കാഴ്ച്ചയില്ലാത്തൊരു പെണ്ണുചൊല്ലി 
കണ്മഷി കണ്ണിന്നു നല്ലതല്ലാ  .....
പൊട്ടക്കണ്ണിയുടെ വാക്ക് കേട്ടു 
പൊട്ടച്ചെവിച്ചി ചിരിച്ചു തള്ളി .....

കാതുകളില്ലാത്ത പെണ്ണൊരുത്തി   
കാതിന്നു കമ്മലു കൊള്ളില്ലാന്നു .. 
കൈകളില്ലാത്തൊരു നാട്യക്കാരി  
കരിവള കയ്കളിൽ ചേരില്ലന്നും ......

കാലുകളില്ലാത്ത പെണ്ണൊരുത്തി   
കാലിൽക്കൊലുസ്സും കൊള്ളില്ലപോലും ...
മുടിയൊട്ടുമില്ലാത്ത കറമ്പിചൊല്ലി 
തയിൽമുടിയുള്ലോർക്ക് ഭംഗിയില്ലേ ....

കണ്ണും മൂക്കും കാതും പോയോരുത്തി  
കൈകൊട്ടിപാടി മൊഴിഞ്ഞതപ്പോൾ 
അഞ്ജനമെന്നാലോ ഞാൻ ചൊല്ലിടാം  
സ്വർണ്ണനിറം പോൽ വെളുത്തതല്ലേ ? 

അംഗവൈകല്യങ്ങളുള്ളോരെല്ലാം 
സ്തംഭിച്ചിരുന്നവൾ പാട്ടുകേട്ടു ..
തെയ്താരാ തക തെയ്താരോം 
തെയ്തെയ് താരാ തെയ്താരോം...