കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിന്നു. Show all posts
Showing posts with label അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിന്നു. Show all posts

Saturday, 6 April 2013

അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിന്നു ,

അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിന്നു ,
കുഞ്ഞായി ഭരിക്കുന്നു കേരള നാടുമിപ്പോൾ !

ദിനവും പീഡനങ്ങൾ കേൾക്കുന്ന നാട്ടിലിന്നു ,
ജനത്തിൻ മനസിന്റെ താളവും തെറ്റീടുന്നു !!

ഡീസലിൻ പഞ്ചസാര വിലയും നീക്കിയിന്നു ,
പറയും മന്ത്രിമാരാൻ വിലയും തുച്ചമല്ലോ !!

പെട്രോളിൻ വിലനിത്യോം കൂടിക്കൊണ്ടിരിന്നിട്ടും,
പൊട്ടനേ പോലെ ജനം മയക്കം നടിക്കുന്നു !!

പച്ചക്കറിമുഴുവൻ വിഷങ്ങൾ പുരട്ടിയും ,
കൊല്ലുന്നു മെല്ലെ മെല്ലേ കേരളാ ജനതയേ !!

കൊച്ചരിപ്പല്ലൂ കാട്ടി ചിരിക്കും മറുനാടും ,
കൊട്ടക്കണക്കിൻ പണം നേടിയെടുക്കുന്നല്ലോ !

എന്തിനും സമരവും നോക്കു കൂലിയും വാങ്ങി ,
ചുമ്മാതെ പണം പറ്റും സോദര പണീചെയ്യു !!

ഒന്നു നാം തിരിഞ്ഞിട്ടു നോക്കുക നാടിൻ നഷ്ടം ,
ചുമ്മാതെ പാടങ്ങളും പച്ചപ്പരപ്പുമുണ്ടോ ?

പാടങ്ങൾ നിരത്തിയും താവളം നിർമ്മിക്കുവാൻ ,
വെമ്പലും കൊള്ളുന്നല്ലോ രാഷ്ട്രീയ വൈദേശികർ !

സന്നദ്ധാരായിടേണം സാശ്രയത്വവും നേടാന്‍,
സന്മനസുണ്ടായെങ്കില്‍ ദൈവത്തിൻ സ്വന്തം രാജ്യം !!
ദേവൻ തറപ്പിൽ !!!
========