കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അണു കുടുംബബന്ധം. Show all posts
Showing posts with label അണു കുടുംബബന്ധം. Show all posts

Wednesday, 14 December 2016

അണു കുടുംബബന്ധം

അണു കുടുംബബന്ധം ....!!
ജന്മം കൊടുത്തിട്ടു എഞ്ചിനീറാക്കിയ
അച്ഛന്റെ ജീവൻ തുടിക്കും ശരീരത്തെ
തുണ്ടം തുണ്ടമായി വെട്ടിനുറുക്കീട്ടു
ചാക്കിലാക്കിയും കടലിന്റടിത്തട്ടിൽ
തള്ളിടും ദുഷ്ടഹൃദയരാം മക്കളെ
എന്തിനായിട്ടു നൽകും സമൂഹത്തിൽ

ഗ്രാമത്തിൻ മണ്ണിലറുമാദിച്ചീമ്പോൾ
നേർവഴി കാട്ടാത്ത മാതാപിതാക്കളെ
പച്ചപ്പരിഷ്ക്കാരി മക്കളോ നിങ്ങളെ
ചാക്കിലാക്കാനും മടിക്കില്ല സ്വത്തിനും

വ്യർത്ഥമായെന്നു പിന്നെ ഖേദിച്ചിടുവാൻ
ശ്വാസമുള്ളൊരു ശരീരമോ കാണില്ല
ശാസ്ത്രം പടിച്ചു വലുതായ കുഞ്ഞുങ്ങൾ
അസ്ത്രമെറിഞ്ഞു കഷണങ്ങളാക്കിടും

വസ്ത്രമുരിയുന്ന പോലിന്നു ബന്ധങ്ങൾ
ചിത്രങ്ങൾ തീർക്കും കരിക്കട്ടയെപ്പോലെ
ചിത്രങ്ങളൊക്കെ വരച്ചീടുകിൽ പിന്നെ
മുറ്റും ഖേദമില്ലാതെറിയും കാട്ടിലും

അണുകുടുംബത്തിലാദർശമില്ലാതെ-
യതിരില്ലാതെ പറക്കുന്ന മോഹങ്ങൾ
കതിരിൽ തന്നെ മുളപൊട്ടി കീടങ്ങൾ
വിളവു നൽകാതെയമരുന്നു ഭൂവിലും
ദേവൻ തറപ്പിൽ
അമേരിക്കക്കാരനായ ഒരച്ഛനു സ്വത്തിന്റെ പേരിൽ സ്വന്തം മകൻ അദ്ദേഹത്തിൻറെ ജീവൻ എടുത്തത് ഹൃദയഭേദകമാണ് . അദ്ദേഹത്തിൻറെ ഓർമ്മയ്ക്ക്‌ മുന്നിൽ ......!