കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അധ്യാപിക എന്റെ ദൈവം ..!. Show all posts
Showing posts with label അധ്യാപിക എന്റെ ദൈവം ..!. Show all posts

Saturday, 5 September 2015

അധ്യാപിക എന്റെ ദൈവം ..!

അധ്യാപിക എന്റെ ദൈവം ..!
------------
നിറഞ്ഞു നിൽക്കുന്നു ഹൃദയത്തിലിന്നും
മിന്നിമറയുന്നു റോസ്സിട്ടീച്ചർ ,
ഒന്നിലും ,രണ്ടിലുമെന്നെന്നുമോർമ്മയാ -
യിന്നു ഞാനോർക്കുന്നു  ടീച്ചറമ്മേ
സ്ക്കൂളിൽ വരാതെ കാത്തിരിക്കും മര -
ക്കൊംബിലും മറ്റും വൈകുംവരെ ,
രണ്ടുനാൾ വിട്ടു വരുമ്പോളവരെന്നോട്‌ -
കിള്ളിച്ചോതിച്ചിട്ടു കൂടുമെൻ ചുറ്റും
കാര്യം ഗ്രഹിച്ചവർച്ചുമലിലും കയ്യിട്ടു
സ്നേഹപൂർവ്വം കൊണ്ടോഫീസ്സിലും
പലവിധ കഥകളും ചൊല്ലിത്തിരുത്തുവാ -
നാവതുമെന്നോട് കാതിലെന്നും
നാണയം നാണയത്തേയെറിഞ്ഞീടുകിൽ
നാണയം വർദ്ധിക്കുമെന്ന് ടീച്ചർ
വീട്ടിൽ ഞാൻ ചെന്നെടുത്തിട്ടു കാലണ
ഉന്നം നോക്കിയെറിഞ്ഞു മറ്റേതിനെ ,
കൊണ്ടില്ല കാലണ ഗർഭം ധരിച്ചില്ല
ക്ലാസ്സിൽ കയറിപ്പറഞ്ഞതും ടീച്ചർ ,
പൊട്ടിച്ചിരിച്ചു കളിയാക്കി പൊട്ടാനീ
വാണിഭം ചെയ്യുകിലിരട്ടിയാകും
എന്നുമെൻ നൻമകൾ മാത്രമാശിച്ചൊരാ -
പൊന്നധ്യാപിക വഴികാട്ടിയും
ഇന്നുമെൻ കാതിലലക്കുന്നു,മാശബ്ദം
ഒന്ന് കാണാനും കൊതിച്ചു ഞാനും
ഓർമ്മയിലായിരം പൂക്കളാൽ പുജിക്കും
വാത്സല്യനിധിയാകുമെൻ ടീച്ചറെ ...!