കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മ തൻ സാന്ത്വനം. Show all posts
Showing posts with label അമ്മ തൻ സാന്ത്വനം. Show all posts

Saturday, 27 February 2016

അമ്മ തൻ സാന്ത്വനം

അമ്മ തൻ സാന്ത്വനം 
---------
വയറെരിയുമ്പോൾ വരിഞ്ഞുമുറുക്കി
അന്നം കൊടുക്കുന്നു മക്കൾക്കമ്മ ,
ഭൂമിയോളം ക്ഷമിച്ചും സഹിച്ചിട്ടും
പാരിലെന്നെന്നും തുണയാകുമമ്മ ,
മനമേറെ കടലായിരമ്പുമ്പൊഴും
കരുണതൻ കൈനീട്ടിയമ്മയുണ്ട് ,
എത്ര വായിച്ചാലും തീരാത്ത പുസ്തക-
ജ്ഞാനത്തിന്നരുവിയാണമ്മയെന്നും ,
ദുഃഖനീർകൈയ്പ്പുരസത്തിന്റെ ചൂടിലും
പുഞ്ചിരിക്കുന്നൊരു പുലരിയാണമ്മയും ,
ഹൃദയധമനികളെരിഞ്ഞുകത്തുമ്പൊഴും
കരുണതൻ കനിവാകുമമ്മമാത്രം ,
കടലായിരമ്പി മനം തുടിക്കുമ്പോളും
കരുണയിൽ മുറ്റിത്തുടിക്കുമമ്മ ,
ജീവിത വീഥിയിൽ മാനവമൂല്യങ്ങൾ
മുറുകെപ്പിടിക്കുന്നമ്മമാത്രം ,
അകം നീറി മനസ്സിൽ കനലെരിയുമ്പൊഴും
പുഞ്ചിരിക്കുന്നൊരു പൂനിലാവാണമ്മ ,
കണ്ണീർ കണങ്ങൾ മുറിഞ്ഞു വീഴുമ്പൊളും
ബാഷ്പികരിക്കുമമ്മതൻ സാന്ത്വനം
ചുട്ടുപൊള്ളുന്ന ചൂടിൽ കുളിർപ്പിക്കും
മഞ്ഞുതുള്ളിതൻ വർഷമാണമ്മയും ,
അമ്മതൻ ബാഷ്പനീരിൽ നട്ടാൽ മരം
ആലുപ്പോലും മുളയ്ക്കുമാനീരിലും ,
മൺമറഞ്ഞാലും മറയാത്തതൊന്നല്ലോ -
മന്നിതിൽ അമ്മതൻ സ്നേഹവായ്പ്.
ഒരായിരം നെടുവീർപ്പിലും സത്യമായ്
മുലപ്പാൽ മണം പേറി നിഴലായമ്മ ,
സർവ്വനേരത്തിലും തണലും കവചമായ്
തുണയായ് പൊന്മരമമ്മയുണ്ട്.
ആ നെടുവീർപ്പിന്റെയൂഷ്മള മുറ്റത്തിൽ
തഴുകിയിരിക്കുവാനേറെ മോഹം 
തണലേറ്റിരുക്കുവാൻ 
മോഹമേറേ
( ദേവൻ തറപ്പിൽ )