കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മ പിരിയുമ്പോൾ. Show all posts
Showing posts with label അമ്മ പിരിയുമ്പോൾ. Show all posts

Friday, 8 April 2016

അമ്മ പിരിയുമ്പോൾ

അമ്മേയെന്നാദ്യം 
വിളിച്ചപ്പോൾ മാനസം 
പുതുമഴയായ് പെയ്തു 
ഹൃദയത്തിലും ....
അമ്മ പിരിയുമ്പോൾ
സ്നേഹത്തിൻ 
മുത്തുകൾ ,
പവിഴങ്ങളെന്നു നാം 
തിരിച്ചറിയും .....
വിടവാങ്ങിടുമ്പോൾ 
വിരഹത്തിൽ നാമെന്നും 
വിധിയെ പഴിക്കാൻ 
മോഹിച്ചിടും .....
മാനവ ജീവിത 
തീർത്ഥമാം യാത്രയിൽ 
മടങ്ങണം നാമെല്ലാം 
ഒരുനാളിലും ....
ആശ്വസിപ്പിക്കുവാ -
നാവില്ലയെങ്കിലും 
അർപ്പിച്ചിടട്ടെ 
ഈ പുഷ്പഹാരം ......