കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മക്കു പകരം അമ്മമാത്രം. Show all posts
Showing posts with label അമ്മക്കു പകരം അമ്മമാത്രം. Show all posts

Wednesday, 3 December 2014

അമ്മക്കു പകരം അമ്മമാത്രം

കണ്ണീനീരിൽ കുതിർന്ന നിൻ
വരികളിലൂടെ ഞാനൊന്നു
ഒട്ടൊന്നു യാത്ര ചെയ്തപ്പോൾ
പെട്ടെന്ന് കണ്ണുകളീറനായ് .
അമ്മക്കു പകരമായൊരു
വാക്കില്ല ഭൂവിലിന്നും
നുണയുവാനമ്മ അമ്മിഞ്ഞ -
പാലിന്റെ തേൻങ്കണം
സുകൃതമായിടട്ടെ നിന്നോ -
ർമ്മതൻ തേരിലേറി -
ത്തിമർത്തിട്ടമ്മയെ -
താലോലിച്ചാശ്വസിക്കൂ
അർപ്പിച്ചിടാം ഞാനും
ആയിരം പുഷ്പ ദളത്തിൽ
പ്രണാമങ്ങളമ്മയ്ക്ക്   !!