കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അശ്രു പൂജ !! ശ്രീ ഗോപി നാഥ മുണ്ടെയ്ക്ക് !!. Show all posts
Showing posts with label അശ്രു പൂജ !! ശ്രീ ഗോപി നാഥ മുണ്ടെയ്ക്ക് !!. Show all posts

Wednesday, 4 June 2014

അശ്രു പൂജ !! ശ്രീ ഗോപി നാഥ മുണ്ടെയ്ക്ക് !!

അശ്രു പൂജ !!
ശ്രീ ഗോപി നാഥ മുണ്ടെയ്ക്ക് !!

==============
അകാലത്തിൽ വേർപെട്ട നമ്മളിൻ 
അമരക്കാരനുമന്ത്യാഞ്ജലികൾ !
ഒരുഞൊടിയിടയിൽ പറന്നുപോയെങ്ങോ 
ഒരു നാടിൻ നൊമ്പര തീരമായി !
പെയ്തുതീരാത്തൊരു വർഷമായ് നാടിൻ  
നൊമ്പരം തീർത്തൊരു തീജ്വാലയും !
മൂന്നിന്റെയക്കത്തിൽ കാലനായ്മൂവർക്കും 
മൂന്നൊരു ശാപത്തിന്നക്കമാണോ ?
മറഞ്ഞിരുന്നെന്തേ മരണവും നിൻ വഴി - 
മൂകമായ് നിന്നെയും കൊണ്ടുപോയോ ?
മരണക്കയത്തിലെ തീജ്വാലയിൽ നീയും 
ഒരു ദുഃഖസ്വപ്നമായ് തീർന്നതിന്നു !
ദു;ഖത്തിൻ സ്മൃതികളിൽ നൊമ്പരതേരിലും 
നാടിന്റെ പുത്രൻ വിടപറഞ്ഞു !
നേരുന്നോരായിരം രക്തഹാരങ്ങളാൽ 
നേരുന്നു ബാഷ്പാഞ്ജലികളും ഞാൻ !
ദേവൻ തറപ്പിൽ 03/ 06/ 2014 ,
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ശ്രീ 
ഗോപിനാഥ മുണ്ടെയ്ക്ക് എന്റെ അന്ത്യാഞ്ജലികൾ