കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആം ആദ്മിയും ബുദ്ധിജീവികളും. Show all posts
Showing posts with label ആം ആദ്മിയും ബുദ്ധിജീവികളും. Show all posts

Thursday, 13 February 2014

ആം ആദ്മിയും ബുദ്ധിജീവികളും

ആം ആദ്മിയും ബുദ്ധിജീവികളും !
-----------------------------------
ആം ആദ്മിയിലുള്ള വിശ്വാസം എന്തു കൊണ്ടു ജനം നേടി ,എന്തു കൊണ്ടു എഴുത്തുകാരും ,ബുദ്ധി ജീവി കാളോ അവിടെ ചുവടുറപ്പിക്കാൻ തയാറാകുന്നു എന്നത് പരിചിന്തനം നടത്തേണ്ടത് ഇന്നത്തെ മുഖ്യധാര രാഷ്ട്രിയ പാർട്ടികളാണു .സാഹിത്യം ജനത്തിനു രുചിക്കണമെങ്കിൽ സമുഹത്തിലെ നൊമ്പരങ്ങൾ ചാലിച്ചു അതു കണ്ണാടിയിൽ പ്രതിഫലിപ്പിക്കാൻ കഴിയണം .അത് പോലെ മുഖ്യധാര രാഷ്ട്രിയപാർട്ടികൾ ഇന്നു ജനങ്ങളിൽ നിന്നും അകന്നു .ജനം അവര്ക്ക് ഭാരമാകുന്നു .ഭരണം മതിയെന്നുള്ള അവസ്ഥയിൽ അവർ എത്തി .വോട്ടു കൊടുത്ത് ജയിപ്പിക്കാൻ ജനം ബാദ്ധ്യസ്ഥരാണെന്നും അവരെ ചോദ്യം ചെയ്യാൻ പാടില്ലെന്നുമുള്ള നിലയിലേക്കുള്ള ദാർഷ്ടത്തിലാണു ഇന്നത്തെ രാഷ്ട്രിയ നേതൃത്വങ്ങൾ .

ആം ആദ്മിയുടെ തന്നെ ഉദയം നാം കണ്ടതാണു .അണ്ണാഹസാരെയിൽ തുടങ്ങിയ സമരം ,കേജ്രിവാൾ പാർലുമെന്റു അംഗങ്ങളെ വിമർശിച്ചപ്പോൾ അവർ പ്രൊട്ടോക്കോൾ എന്ന ആയുധം എടുത്തു കേജ്രിവാളിനു നേരെ വീശുകയും ചെയ്തു .അപ്പോൾ തന്നെ കേജ്രിവാൾ മറിച്ചു ചിന്തിക്കാൻ തുടങ്ങി .അതാണു അണ്ണാഹസാരെ എതിർത്തിട്ടും കേജ്രിവാളെന്ന മനുഷ്യസ്നേഹി രാഷ്ട്രിയമെന്ന ആയുധം നിർമ്മിക്കുകയും ,ആ ആയുധം അവര്ക്ക് നേരെ വീശിയതും .ഉഷ്ണം ഉഷ്ണേന ശാന്തിയെന്നല്ലേ പ്രമാണം .അതാണ്‌ കേജ്രിവാൾ മുഖം മൂടി രാഷ്ട്രിയക്കാർക്കു നേരെ പ്രയോഗിച്ചതും !

മുഖ്യധാരാ രാഷ്ട്രിയ പാർട്ടികൾ സമരം അധികാരത്തിന്റെ  ചെങ്കൊലായ്കണ്ടു ,അതിന്റെ ചവിട്ടു പടിയിൽ നിന്നു ആഭാസ നൃത്തം ചെയ്യുന്ന കാഷ്ച നാം നിത്യവും കാണുന്നു .ഇവിടെയാണു ആം ആദ്മിയുടെ പ്രവർത്തന മികവു നാം കാണേണ്ടതു .ജനങ്ങളുടെ ഇംഗിതത്തിനു അനുസരിച്ചു ,അവരോടു ആരാഞ്ഞതിനു ശേഷമാണു് എന്തു ചെയ്യണം എന്നു തീരുമാനിച്ചതും ,ആ തീരുമാനം നടപ്പിൽ  വരുത്തിയതും എന്നു നാം കാണണം  ഇന്നു ഭാരതത്തിലെ എല്ലാ മുഖ്യധാര രാഷ്ട്രിയ പാര്ട്ടികളും ജനങ്ങളിൽ നീന്നും അകന്നു .ഭരണം അവരുടെ മാത്രം കുടുംബ സ്വത്തായി കാണുന്നു .ജനത്തിനെ സംരക്ഷിക്കണമെന്ന ബാദ്ധ്യത തീരെ നഷ്ടപ്പെട്ടു .ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ നിന്നും പിന്നോട്ട് പോകുന്ന ഭരണരംഗങ്ങൾ കുഞ്ഞു കുഞ്ഞുങ്ങൾക്കും സംരക്ഷണം കൊടുക്കാൻ ബാദ്ധ്യതയില്ലെന്ന നിലയിലെക്കെത്തി .ഇവിടെയാണ് ആം ആദ്മി പാർട്ടിയുടെ പ്രസക്തി എന്നു നാം തിരിച്ചറിയണം !