കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആടു പെണ്ണേ ആടാട് പെണ്ണേ. Show all posts
Showing posts with label ആടു പെണ്ണേ ആടാട് പെണ്ണേ. Show all posts

Wednesday, 14 December 2016

ആടു പെണ്ണേ ആടാട് പെണ്ണേ

ആടു പെണ്ണേ  ആടാട് പെണ്ണേ .....
ആടാടിപ്പാടു പെണ്ണേ ........

തങ്കവും പൊന്നും അണിഞ്ഞു നിന്ന്
തിങ്കൾക്കലപോൽ വന്നാടു പെണ്ണേ

ചന്ദനത്തിൻ കുറി പൂശി നെറ്റിൽ
കുങ്കുമപ്പൊട്ടു തൊട്ടാടു പെണ്ണേ ...

തിരുവാഭരണവും ചാർത്തി വന്ന്
തിരുനാമം ചൊല്ലിയിട്ടാട് പെണ്ണേ ..

കസവിന്റെ തേരുള്ള സെറ്റുടുത്ത്
കണവനെയോർത്തു നിന്നാട് പെണ്ണേ ...

മുറ്റത്തു മൂലയില്‍ നിന്നുനോക്കി
മുത്തുപൊഴിച്ചു നിന്നാട് പെണ്ണേ

കഥകളിയാടുമ്പോള്‍ രൗദ്രം പൂണ്ടു
കഥകൾ പറഞ്ഞു നിന്നാട് പെണ്ണേ ....

ഏഴുവർണ്ണങ്ങളിൽ മിന്നിടുന്ന
ഏഴഴകായ് വന്നിട്ടാട് പെണ്ണേ .......

താടിക്കു കയ്യും കൊടുത്തിരിക്കും
താളമടിച്ചു നിന്നാട് പെണ്ണേ ....

താളമടിക്കടി തങ്കക്കതിർ ചുറ്റി
താലോമെടുത്തുനിന്നാട് പെണ്ണേ

ആടുപെണ്ണേ ആടാട് പെണ്ണേയെ -
ഴുന്നേറ്റുനിന്നിട്ടാടാടു പെണ്ണേ ...
ദേവൻ തറപ്പിൽ ...