കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആത്മോപദേശശതകം ( 1 ). Show all posts
Showing posts with label ആത്മോപദേശശതകം ( 1 ). Show all posts

Monday, 31 December 2012

ആത്മോപദേശശതകം ( 1 )

ശ്രീ നരായണ ഗുരുവിന്റെ 
ആത്മോപദേശശതകം 
ഒരു വേദാന്തം !!
--------------
( ഗുരുദേവന്‍റെ സത്യദര്‍ശനമാണു 
വേദാന്തമായ ആത്മോപദേശശതകം ) 
====***====
ഓരോരുത്തരും അവരവരെ പൂര്‍ണമായിഅറിയുന്നതാണല്ലോ " ആത്മവിദ്യ "
ആത്മവിദ്യ അറിയുന്നത് കൊണ്ടുള്ള പ്രയോജനം ? ജീവിതം പ്രതിസന്ധി 
നിറഞ്ഞതാണെന്നു 
തോന്നാത്തവരാരെങ്കിലുമുണ്ടോ ? പ്രതിസന്ധി എന്ത് കൊണ്ട് പ്രതിസന്ധിയായി തുടരുന്നു ?

ആത്മജ്ഞാനം എന്നാൽ ഞാൻ എന്നെ തന്നെ അറിയുക എന്നാണു (സ്വയം അറിയുക ) വിവക്ഷിക്കുന്നതു .അത് കൊണ്ടാണു  നമ്മൾ അല്ലെങ്കിൽ ഞാൻ എന്ന വ്യക്തിയെ മനസിലാക്കണം .ഞാൻ എന്നെ അറിയുമ്പോൾ എന്നെ സംബന്ധിച്ച അറിവും ,സത്യത്തെ  സംബന്ധിച്ചുള്ള  രണ്ടെല്ലന്ന അറിവ് ബോദ്ധ്യപ്പെടുകയും അങ്ങനെ ഞാൻ എന്ന ഉണ്മ ലോകത്തോളം നിറഞ്ഞു നിൽക്കുമെന്നും അതിൽ നിന്നും നമുക്ക് തെളിഞ്ഞു കിട്ടുകയും ചെയ്യും 

എന്നാൽ ഇത് കൊണ്ടുള്ള പ്രയോജനം എന്തെന്നു ചോദിച്ചാൽ ,ഈ  അറിവ് നേടുകയാണെങ്കിൽ എനിക്കു ഞാനായി ജീവിക്കാം എന്നത് മാത്രം .ഈ അറിവുകൊണ്ടു ഒരു പക്ഷെ നല്ല ഉദ്യോഗമോ, സ്ഥാനമാനങ്ങളോ,സാമ്പത്തിക നേട്ടമോ ഒന്നും ലഭിച്ചെന്നു വരില്ല .എന്നാൽ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെന്നും ആ പ്രതിസന്ധുക്ക് കാരണം നമ്മൾ നമ്മളെ മനസിലാക്കാതെ  ജീവിക്കുന്നതാണെന്നും  മനസിലാകും .അപ്പോൾ ഇത് പഠിച്ചിരുന്നാൽ പ്രതിസന്ധികളെ തരണം ചെയ്യാനും അതിലൂടെ  നമുക്ക് സാധിക്കും എന്നതാണു പ്രധാനം .

നേരായി അറിയുന്ന ഒരാൾക്ക് അന്യമായി കരുതാൻ ഒന്നും തന്നെയില്ല .അത് പോലെ ഒന്നും തന്നിൽ  നിന്നും അന്യമല്ലന്ന ദൃഡബോധവും ഉണ്ടാകും .ഇപ്പോൾ ഞാൻ എന്നെ മാത്രമാണു സ്നേഹിക്കുന്നതു .ഞാൻ കൂടുതൽ അറിയുമ്പോൾ എന്നെപ്പോലെ അതെ സ്നേഹം എല്ലാറ്റിനോടും ഉണ്ടാകും എന്നത് സ്വഭാവികമായിത്തീരും .

ഇത്തരം ഒരു പഠനത്തോടു കൂടി വേണം നമ്മൾ ആത്മോപദേശ ശതകത്തെ പഠിക്കുന്നതിനു പ്രവേശിക്കേന്ടതെന്നു പ്രത്യകം ഓർക്കേണ്ടതുണ്ട് .ശ്രീ നാരായണ ഗുരുവിന്റെ ഒരു കൃതികളും അതുല്യമാണ് .ആത്മോപദേശശതകത്തിലാകട്ടെ ഗുരുവിന്റെ ദർശനം .അതിമഹത്തായി നിറഞ്ഞു കവിയുന്നു മൃഗേന്ദ്രമുഖം എന്നാ വൃത്തത്തിലാണ് ഗുരു രചന നിർവ്വഹിച്ചതു . 


നമ്മള്‍ നമ്മളെ അറിയാതെ ജീവിക്കന്നതാണ്കാരണം അല്ലേ ?ഞാന്‍ എന്ന, എന്നെ അറിയാന്‍ 

ശ്രമിക്കുന്നില്ല . അത് തന്നെ കാരണവും ?സത്യമാകുന്ന സമുദ്രത്തില്‍ ഇളകുന്ന ഒരു
തിര മാത്രമാണു ഞാന്‍ ,അല്ലെങ്കില്‍ നമ്മള്‍ ? ആ തിര അറിയാന്‍ ശ്രമിക്കുമ്പോള്‍
നമ്മുടെ ജീവിതം ധന്യമാകും ?
( ഭാരതം ഇന്നു വീണ്ടും ഭ്രാന്താലയമായിരിക്കുന്നു )