കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആറുമുള പള്ളിയോടം. Show all posts
Showing posts with label ആറുമുള പള്ളിയോടം. Show all posts

Wednesday, 14 December 2016

ആറുമുള പള്ളിയോടം

തെയ്യാരെ തയ്യാ തെയ്‌തയ്യാറെ
തെയ്യാരെ തയ്യാ തെയ്‌തയ്യാറെ 2
ആറുമുള പള്ളിയോടം ആർപ്പുവിളി വള്ളം കളി 2
അക്കരെയും ഇക്കരെയും ആൾത്തിരക്കിൻ പൂരക്കളി 2
അമരത്തിരുന്നു ഞാൻ തുഴത്തുഴഞ്ഞേറവേ 2
അന്നക്കിളി നിന്നെക്കണ്ടു നെഞ്ചിലല്ലീ പൂവമ്പുകൊണ്ടു 2

പിറകെവരും പരുന്തുവാലൻ മുന്നിലേക്കോ ....
പിണങ്ങിനിൽക്കും എന്റെ ചുണ്ടൻ പിന്നിലേക്കോ 2
കരളിനുള്ളിൻ കായലിനുള്ളിൽ തിരകൾ തുള്ളുമ്പോൾ
തുഴയും പോയി തുണയും പോയി തിത്തകത്താരാരോ 2

തുഴയില്ലാതെ കുഴഞ്ഞനേരം നീലിപ്പെണ്ണേ ....
അഴകോലും പൂമിഴിയാൽ തങ്കത്തുഴയും നീ തന്നു 2
അണിയത്തും ഞാൻ അമരത്തും ഞാൻ തിത്തകതെയ്താരോ
ചുണ്ടനുമില്ല ചുരുളാനുമില്ല നമുക്കു നാം മാത്രം

ആറുമുള പള്ളിയോടം ആർപ്പുവിളി വള്ളം കളി 2
അക്കരെയും ഇക്കരെയും ആൾത്തിരക്കിൻ പൂരക്കളി 2
അമരത്തിരുന്നു ഞാൻ തുഴത്തുഴഞ്ഞേറവേ 2
അന്നക്കിളി നിന്നെക്കണ്ടു നെഞ്ചിലല്ലീ പൂവമ്പുകൊണ്ടു 2