കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആവിഷ്ക്കാര ജഡം..!!. Show all posts
Showing posts with label ആവിഷ്ക്കാര ജഡം..!!. Show all posts

Monday, 9 February 2015

ആവിഷ്ക്കാര ജഡം..!!

ആവിഷ്ക്കാര ജഡം..!!
======
നിശ്ചലമായ  
ജീവനില്ലാത്ത 
ജഡത്തിൽ ,
നിങ്ങൾ റീത്തു വെച്ചു 
ആഘോഷമാക്കരുത് 
അതു എന്നെ 
അവഹേളിക്കലാണ് ...!

ജീവവനുള്ള 
ജഡത്തിൽ നിങ്ങൾ 
അധികാരങ്ങളുടെ 
റീത്തുകൾ കൊണ്ടു 
ശരീരത്തെ 
പുതപ്പിച്ചിരുന്നു 
എന്നും ......!

ജീവനുള്ളപ്പോൾ 
ജീവച്ഛവമായിരുന്നു 
ആഡംബര ഭ്രമത്തില്‍ 
പ്രതികരണശേഷി
നഷ്ടമായ 
നിസ്സംഗത   
തിലകക്കുറി ചാര്‍ത്തിയ ,
അധികാരം അനുഭൂതിയാക്കി ,
ആദര്‍ശനഷ്ടത്തിന്‍റെ
തൂവല്‍ സ്പര്‍ശം മാത്രം .
ഒടുവിൽ ,
ജീവനുള്ള ശരീരത്തിലെ 
ജീവൻ നഷ്ടമായ 
പ്രതികരിക്കാന്‍ മറന്ന 
വെറും ജഡം ....!

എഴുത്തു 
ആത്മബലിയാണ് 
ചോരകിനിയുന്ന ആത്മനൊമ്പരം...

ആവിഷ്ക്കാരമാണ് 
ആയുധവും ,
സ്വാതന്ത്ര്യവും ,
ആവിഷ്ക്കാരത്തിന്‍റെ  
മരണം ..,
എഴുത്തിന്‍റെ  മരണമാണ് ...

പിന്നെ ,
ഞാൻ വെറും ജഡം ,
അക്ഷരത്തെ 
വ്യഭിചരിക്കുന്ന 
ആവിഷ്ക്കാര ജഡം ..!