കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഇതളുകൾ വിരിയട്ടേ..!. Show all posts
Showing posts with label ഇതളുകൾ വിരിയട്ടേ..!. Show all posts

Saturday, 9 May 2015

ഇതളുകൾ വിരിയട്ടേ..!

ഇടനെഞ്ചു പൊട്ടി പോകല്ലേ വാക്കുകൾ
ഇടറുന്നതെന്തേ സഖേ നിൻ മൗനത്തിൽ ,
ഇടിവെട്ടി പെയ്യട്ടെ ഇടതൂർന്നക്ഷരം
അതിപ്പെട്ടരയും നിൻ ദുഃഖങ്ങളൊക്കെ ,
മനമൊരു മരുപ്പച്ചയാകട്ടെ നിന്റെ
മതിലുകൾ തീർക്കാം നോവോക്കെയും
കരവിരുതിൽ പറക്കട്ടെയക്ഷരക്കൂമ്പാരം
കളിയിൽ തോല്ക്കാതെ നോക്കുനീയും
ഇരുളല്ല മുന്നിൽ വെളിച്ചം ചിരിതൂകും
ഇതളുകൾ വിരിയണം പുഞ്ചിരിയിൽ !!