കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഇത്തിരി പൂക്കൾ. Show all posts
Showing posts with label ഇത്തിരി പൂക്കൾ. Show all posts

Tuesday, 22 July 2014

ഇത്തിരി പൂക്കൾ

കാത്തിരിക്കാം ഞാനുമിത്തിരി നേരത്തിൽ  
കാത്തുകാത്തെന്നെ മുഷിപ്പിക്കല്ലേ 
ക്ഷീണിതയെങ്കിൽപോയ്‌ ക്ഷീണമകറ്റീട്ടു 
വേഗം തിരികെ വാന്നീടെണം നീ 
ഒത്തിരി ചോല്ലുവാനുണ്ടെന്നു ചൊല്ലിനീ 
ഒത്തിരി നേരം ഉറങ്ങീടല്ലേ 
എന്നെ നീ കണ്ടതില്ലെങ്കിലൊ ചങ്ങാതി 
വന്നു വിളിക്കാൻ മറന്നിടല്ലേ 
ഉച്ചയുറക്കത്തിൻ ക്ഷീണമകറ്റുവാൻ 
ഇത്തിരി പൂക്കൾ ഞാൻ തന്നിടാമേ !!!