കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഇത്തിരിനേരം വൈറ്റ്ലൈനിൽ !!. Show all posts
Showing posts with label ഇത്തിരിനേരം വൈറ്റ്ലൈനിൽ !!. Show all posts

Thursday, 23 January 2014

ഇത്തിരിനേരം വൈറ്റ്ലൈനിൽ !!


ഇത്തിരിനേരം വൈറ്റ്ലൈനിൽ !!
----------------------
ഇത്തിരി നേരം ലഭിക്കുബോൾ ഞാനോടി-
വന്നിടുമിത്തിരി സല്ലപിച്ചീടുവാൻ ,

തല്ലാനോ തല്ലിപ്പോളിക്കാനോ ഞാനില്ല 
തമ്മിൽക്കൂട്ടയികൂടുവാൻ ഞാനെത്തും !

വൈറ്റ് ലൈനെന്നൊരുസോഷ്യൽസൈറ്റിൽ 
വഴുക്കിം,തെന്നീം മുംബൈയ്പ്രവാസികൾ 

വാദപ്രതിവാദങ്ങളൊന്നുമേ വേണ്ടനി 
വാതിൽ മലർക്കെ തുറന്നു വെച്ചീടണേ !

ഇന്നല്ലേ,നാളെനാം മുംബൈയ്നഗരത്തിൽ  
കണ്ടുമുട്ടേണ്ടവരാണെന്നോർക്കണം !

മാടിവിളിക്കുന്നു സി.പി.സാറെല്ലാരേം 
മാറിവന്നീടു മറുനാടു പുങവ !

നാലുനാൾ മാത്രം ലഭിച്ചൊരി ജീവിതം 
നാട്യത്തിലെന്തിനു മുക്കികളയണം 

തിരികെവന്നീടുക തിരിഞ്ഞുനോക്കീടണ്ട 
തിരികൊളുത്തീഞങ്ങളെതിരേറ്റിടാം

ചിലച്ചും,പഴിച്ചും,പഴികൾ പറഞ്ഞും 
ചിരിച്ചുല്ലസിച്ചീടാം നമുക്കേവർക്കും 

സല്ലാപിക്കാം നമുക്കെല്ലാരുമൊന്നിച്ചു 
സാഹിത്യ സദ്യയു മുണ്ടുറങ്ങാം !
(ദേവൻ തറപ്പിൽ )