കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഈ മണ്ണിൽ. Show all posts
Showing posts with label ഈ മണ്ണിൽ. Show all posts

Tuesday, 13 December 2016

ഈ മണ്ണിൽ

ഊർദ്ധം വലിക്കാതിരിക്കട്ടെ 
കുന്നിൻ ചെരുവും മരങ്ങളും 
ഗംഗാ ജലത്തിൻ നീരുറവകൾ 
വറ്റാതിരിക്കട്ടെയിമണ്ണിലും !

Monday, 8 February 2016

ഈ മണ്ണിൽ

ഈ മണ്ണിൽ !!
ഈ പച്ചമണ്ണിൽ വസന്തങ്ങൾ തീർക്കുവാൻ   
ഇവിടെ നാം മാമരം നാട്ടീടണം ,

ഇവിടെ നാം വിഷമുറ്റു ചാകാതിരിക്കാൻ 
അടുക്കളത്തോട്ടങ്ങൾ തീർത്തീടണം ,

ഈ മുറ്റം നെൽമണികൾ നിറയുവാനായ് 
ഇവിടെ നാം ഞാറുകൾ നട്ടീടണം ,

ഈ പറമ്പെല്ലാം വിളഞ്ഞുനിന്നീടുവാൻ 
കൃഷിയും പഴങ്ങളും ഉണ്ടാകണം ,

ഈ കുന്നുമലകൾ തടഞ്ഞുനിറുത്താനായ് 
ഇവിടെ നാം കൽമൺഭിത്തി തീർക്കാം ,

ഇനി വരും ജന്മങ്ങൾ പാഴകാതാകുവാൻ 
ഇവിടെ നാം വിഷരഹിതമാക്കീടണം ,
ഈ മണ്ണ് വിഷരഹിതമാക്കീടണം ..!!
(ദേവൻ തറപ്പിൽ )