കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉണരുമോ ഭാരതം ?. Show all posts
Showing posts with label ഉണരുമോ ഭാരതം ?. Show all posts

Sunday, 17 January 2016

ഉണരുമോ ഭാരതം ?

" ഉണരുമോ ഭാരതം ?
ഉണരുമോ ഭാരതം വിളയുമോ വേദങ്ങൾ 
വളയുന്ന നാവിൽ തുളുമ്പുമോ ഗീതങ്ങൾ 
വേദാന്തം പാടി തകർക്കും മനസ്മൃതി
വേതാള വേഷം മദിക്കും ചാതുർവർണ്ണ്യം 

വൈവിദ്യസമ്പന്ന സംസ്ക്കാര ഭാരതം 
മതതീവ്രവാദത്തിലുരുകുമോ ജ്വാലയിൽ 
മതവൈര വിഷവിത്തു പാകിത്തിമർത്തു 
മലപോലെ മതസർപ്പം ഫണം വിരിച്ചാടി

നയനം മറച്ചും കറുപ്പിന്റെ ശിലയിൽ 
നോട്ടിൻറെ കെട്ടിൽ അറയ്ക്കുന്നു നീതി  
ജ്വലിക്കുന്നു നാട്ടിൽ പ്രകാശം കെടുത്താൻ 
കറുക്കും മതേതര മന്ത്രം കെടുത്തി

ചുരത്തും മതത്തിൽ വിഷങ്ങൾ പുരട്ടി
ചിരിച്ചട്ടഹാസം മുഴക്കുന്ന ഭീകരർ
ഒഴുക്കുന്നുചോരയി നാടിന്റെ നെഞ്ചിൽ 
മതേതര ചേതന മുക്കുന്നു ചോരയിൽ 

തീവ്രവാദത്തിൻ കൊടുങ്കാറ്റടിച്ചു 
വിതയ്ക്കുന്നുവല്ലോ കനലുകൾ നെഞ്ചിൽ 
മേലാകെ പൊള്ളുന്ന നൊമ്പരത്തോണിയിൽ 
ചടുലതാളങ്ങളിൽ പുലരും പ്രതീക്ഷയിൽ  
പുതുപുലരി വിടരുവാൻ ഇനിയെത്രനാൾ
പുലരുവാനാകുമോ ഇനി നമുക്കു. !
============