കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉയരങ്ങൾ. Show all posts
Showing posts with label ഉയരങ്ങൾ. Show all posts

Wednesday, 5 November 2014

ഉയരങ്ങൾ

വേലികൾ പൊട്ടിച്ചു അടരാടുതീഷ്ണമാം 
ഉയരങ്ങൾ കൊടുമുടിയോളം നീതാണ്ടണം 
അറിയട്ടെ അക്ഷര ജ്യോതിസ്സിൽ ശ്രീജ നീ 
പറയണം പതിരില്ല കഥകളായി
വരുവാനുമേറെയിന്നുണ്ടല്ലൊ നിനവി -
ലുമെത്തുവാനാവില്ലയിത്ര ദൂരം
അറിവിന്റെയക്ഷരത്തോണിയിൽനീയും
അറിയട്ടെ ആശ്വമേധത്തിന്റെ യാത്ര
ക്ഷണികമാണല്ലോയീ ജീവിതയാത്രയും
ക്ഷണികമാകല്ലേ നിൻ അക്ഷരതീരങ്ങൾ
ആശംസ നേരുന്നൊരായിരം പൂക്കളാൽ
ആദരപൂർവ്വം സ്മരിച്ചിടാമെപ്പൊഴും!!