കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉറുമ്പ് തിന്നുന്ന നീതി !!. Show all posts
Showing posts with label ഉറുമ്പ് തിന്നുന്ന നീതി !!. Show all posts

Friday, 12 December 2014

ഉറുമ്പ് തിന്നുന്ന നീതി !!

കോമയിലെറിഞ്ഞും.
കോടതി കയറ്റീം..
കാലമാം ചേറിന്‍റെ 
പൊന്തയിലെറിഞ്ഞും 

ആസിഡൊഴുച്ചു 
ഇരുളിൻ വേലിയിൽ      
ഇരുകാലിമൃഗമായി 
തുരുമ്പും സദാചാരം 
കൊക്കയിൽ തള്ളി 
മുഹൂർത്തങ്ങൾ നോക്കി 
അറക്കുന്നുമാടിനെ -
പ്പോലെ ഇരുളിന്റെ 
മറയിൽ .....?

രുചിക്കണംനാടിൻ 
കാടത്ത വീര്യം 
പൊതിക്കണം നമ്മള്‍  
മടിക്കാതെയെന്നും  
രചിക്കണമെന്നെന്നും 
കവിതയില്‍ക്കൂടി 

പിറക്കട്ടെ നിയമം 
മറക്കില്ല നാടും 
പൊരുതി മരിക്കാം 
നാടിന്റെ നന്മയിൽ !!
12/ 12/ 14 ,