കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഊന്നു വടിയുമായ്‌. Show all posts
Showing posts with label ഊന്നു വടിയുമായ്‌. Show all posts

Wednesday, 7 September 2016

ഊന്നു വടിയുമായ്‌

തളരുമ്പോളെന്നുമവർക്ക് കൈത്താങ്ങായ്  
മക്കളെ നിങ്ങൾതന്‍ കൈകൾ വേണം 
മാതാപിതാക്കൾക്ക് ഊന്നുവടിനൽകി 
നടതള്ളി പോകുന്ന കാലമിന്നു ....

പ്രായമേറുന്നത് കുറ്റമല്ലാരുടേം 
പ്രകൃതിതൻ വേഷപ്പകർച്ചയല്ലോ 
വൃദ്ധസദനങ്ങളിൽ തള്ളിപോകും 
മക്കളെ നിങ്ങളും പ്രായമാകും ...

പത്തുമാസത്തിൽ നോവിന്റെ വേനലിൽ 
ചുട്ടെടുത്തല്ലൊ നിന്നെയിച്ചോരയിൽ 
നോവുകളൊക്കെ ഏറ്റുവാങ്ങിസ്വയം 
പേറ്റുനോവിൻ മരണവക്രത്തിലും .....

അമ്പലത്തിൽ തള്ളിമുങ്ങിയ മകനെ 

കാണാഞ്ഞതേയമ്മ വിലപിച്ചപ്പോൾ 
വഴിതെറ്റിയെൻറെമോനെവീടെന്ന് ചൊല്ലി 
പദംപെറുക്കിക്കരയുമമ്മമാത്രം ......

നടതള്ളിപോകും നീയൊന്ന് നിനയ്ക്കണം 
നിൻഗതി നാളെയും മറ്റൊന്നല്ല ......
പശ്ചാത്തപിച്ച് നെരിപ്പോടിലെരിയുമ്പോള്‍  
മാപ്പുതരില്ലല്ലോ കാലമപ്പോള്‍ ....

നടക്കാൻ പഠിപ്പിച്ച കൈകളല്ലോ 
നടതള്ളുവാനും കഴിഞ്ഞീടുമോ 
നീറിനീറിയും വേവുമാ, നോവിലും  
തണലു നൽകുകയല്ലേ മക്കൾ 
പഴുത്തില താഴേക്കു വീഴും നേരത്ത് 
പച്ചിലചൊന്നതു മറന്നിടല്ലേ 

കാലങ്ങൾ മായ്ക്കാത്ത നോവുകൾ പേറിനീ 
വേട്ടയാടിടുമേ നിൻ ജീവിതത്തിൽ 
മാപ്പു നല്‍കാത്തൊരപരാധം മഹിയിൽ 
മക്കളെ നിങ്ങളും ചെയ്തിടല്ലേ ....! 
ദേവൻ തറപ്പിൽ.......