കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label എം ഏ പഠിച്ചവൻ !. Show all posts
Showing posts with label എം ഏ പഠിച്ചവൻ !. Show all posts

Monday, 15 April 2013

എം ഏ പഠിച്ചവൻ !

എം ഏ പഠിച്ചവൻ !
--------**********-------
എം ഏ പഠിച്ചിട്ടും ചുമ്മാതിരിക്കല്ലേ ,
മമ്മട്ടി വാങ്ങഡാ നാരായണ .....


നാട്ടിൽ പണിതേടി തെണ്ടിനടക്കാതെ ,
വീട്ടിലെ പാടത്തു പണിയെടു ....


കബ്യൂട്ടർ പെട്ടിയിൽ കണ്ണു കളയാതെ
കപ്പ നടിനെട നാരായണ ....


ചൈനീസു ഫാസ്റ് ഫുഡും തിന്നുകേടക്കാതേ ,
ചക്കയും മാങ്ങയും തിന്നിനെഡാ ...


നഗരത്തിൽ തങ്ങാതെ ഗ്രാമക്കുടിലിലെ
ഓടിനു കീഴിലും തങ്ങീനെഡാ  ....


വരണ്ടു കിടക്കുന്ന പാടത്തെ മണ്ണൊക്കെ
ഉഴുതു മറിക്കെടാ നാരായണ ...


പച്ചക്കറീകളും പച്ചയും പോയെന്നാൽ ,
പിച്ചയെടുക്കണം നാളെ നമ്മള്‍  ...


പച്ച മലയാളം ചൊല്ലിക്കൊടുക്കണം ,
പച്ചവിരിപ്പെല്ലാം കാത്തിടേണം .....
ദേവൻ തറപ്പിൽ !!