കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label എം.കെ.ഹരികുമാറിന്റെ അക്ഷര ജാലകം ബ്ലോഗിൽ നിന്നും !http. Show all posts
Showing posts with label എം.കെ.ഹരികുമാറിന്റെ അക്ഷര ജാലകം ബ്ലോഗിൽ നിന്നും !http. Show all posts

Tuesday, 24 December 2013

എം.കെ.ഹരികുമാറിന്റെ അക്ഷര ജാലകം ബ്ലോഗിൽ നിന്നും !http

എം.കെ.ഹരികുമാറിന്റെ അക്ഷര
ജാലകം ബ്ലോഗിൽ നിന്നും !http
------------------------------------
മുംബൈ മലയാളികൾ മലയാളത്തിന്റെ പതാകവാഹകരാവുക.
മുംബൈയിലെ സാഹിത്യ ക്യാമ്പിനെപ്പറ്റി ഞാൻ എഴുതിയ കമന്റ് ചിലർ ദുർവ്യാഖ്യാനം ചെയ്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.മുംബൈയിൽ സാഹിത്യ പ്രവർത്തനം ഇല്ലെന്ന് ആരും പറയുകയില്ല.വൈറ്റ്ലൈൻ എന്ന പ്രസ്ഥാനം തന്നെ നല്ല തുടക്കമാണ്.
ഇതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വി ആർ സുധീഷ് സംഭവവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയത്, മുംബൈയിൽ മാത്രമല്ല കേരളത്തിലും അപകടകരമായ പ്രവണതകൾ കടന്നു കയറി എന്നാണ്. ഇത് പരിഹരിക്കാൻ എല്ല സഹൃദയരും പുതിയ ആലോചനകൾക്ക് സാഹചര്യമൊരുക്കണം. അതിനു പ്രാദേശിക വാദമുയർത്തി പ്രശ്നത്തെ വഴി തെറ്റിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
എന്റെ അഭിപ്രായത്തിൽ മുംബൈയിലെ സാഹിത്യ പ്രവർത്തകർക്ക് ഇന്ന് മലയാളഭാഷയുടെ പതാകഎന്താൻ സാധിക്കും.
അതിനു അവർ ചെയ്യേണ്ട കാര്യം ഞാൻ വിശദീകരിക്കാം:
മലയാളത്തിലെ (സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്ക് )മികച്ച കൃതികൾക്ക് അഞ്ച് അവാർഡുകൾ വർഷം തോറും കൊടുക്കുക. തുക ഒരു ലക്ഷത്തിൽ കുറയരുത്.
എല്ലാ വർഷവും സാഹിത്യ സെമിനാറുകൾ നടത്തുക.
പുസ്തകമേളകൾ നന്നായി നടത്തുക.
നല്ലൊരു സാഹിത്യ പ്രസിദ്ധീകരണം (പ്രിന്റിലും ഓൺലൈനിലും ) ആരംഭിക്കുക.