കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label എന്തു ഭംഗി നിന്നെക്കാണാൻ. Show all posts
Showing posts with label എന്തു ഭംഗി നിന്നെക്കാണാൻ. Show all posts

Saturday, 30 August 2014

എന്തു ഭംഗി നിന്നെക്കാണാൻ

ഉണരൂ !  
എന്തു ഭംഗി നിന്നെക്കാണാൻ 
ചന്തമേറും നീലമീഴികൾ 
മുത്തമിടാൻ തോന്നും മുത്തേ ,
മുത്തുമണി പല്ലുകൾപോലും!

നളിനാക്ഷി നിൻ രാവുകളിൽ 
കാർകൂന്തൽ കെട്ടഴുയുമ്പോൾ 
കനകത്തിൽ നിറയും ദേവീ ,
ചാരത്തിൽ മൂടിയ കനലോ !

ചെമ്പകത്തിൻനിറമാ,നീയും 
ചെഞ്ചുണ്ടും ചോരയിൽമുക്കി 
ചെമ്പരത്തിപ്പൂപോലല്ലോ 
ചെമ്പകേശ്വരി ദേവിനീയും !

നിന്നധരം നുകരാനായി -
വിറയാർന്നെൻ ചുണ്ടുകളും 
ഉൾവിളി നീ കേള്ക്കുന്നില്ലേ 
ഉണരുകയെൻ ദേവിജിനീ !!
30/08/14,