കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label എന്റെ മലയാളം. Show all posts
Showing posts with label എന്റെ മലയാളം. Show all posts

Wednesday, 6 August 2014

എന്റെ മലയാളം

നിന്നെക്കാണാനെല്ലാത്തിലും  ചന്തംതോന്നും മലയാളമേ 
എന്നിട്ടെന്തേ നിന്നെയിന്നും രണ്ടാംതരാം ഭാഷയാക്കി 

ആയിലാണേലമ്മയുണ്ടേ ഈയിലാണേലില്ലമുണ്ടേ 
കായിലാണേക്കേരമുണ്ടേ കേളികേട്ട കഥകളിയും 

ചെന്തെങ്ങെങ്ങും നിറഞ്ഞനാട്ടിൽ ചെന്താമരാപോലെയാണേ 
മുല്ലമൊട്ടുപോലെയല്ലോ മുത്തമിട്ടു മലയാളം 

മുത്തുക്കുട ചൂടിനില്ക്കും മുത്തുവർണ്ണചെപ്പിനുള്ളിൽ 
മുത്തുകോർത്തു വെച്ചുവല്ലോ മുത്തുമണി മലയാളം 

വാതുറന്നാൽ മങ്ക്ളീഷിലും പൊടിപൊടിക്കും മലയാളി 
പെറ്റമ്മയെ തള്ളിനിങ്ങൾ പോറ്റമ്മയെ പോറ്റിടുന്നോ 

മാതൃഭാഷക്കിന്നു സ്വന്തം സർവ്വകലാശാലയുണ്ടേ 
ശ്രേഷ്ഠമായ ഭാരതത്തിൽ ശ്രേഷ്ഠഭാഷ പദവിലാണേ ?
ദേവൻ തറപ്പിൽ ,08/08/2013,