കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഏ അയ്യപ്പൻ !!. Show all posts
Showing posts with label ഏ അയ്യപ്പൻ !!. Show all posts

Wednesday, 21 October 2015

ഏ അയ്യപ്പൻ !!

ഏ അയ്യപ്പൻ !!
മലകൾ പെറ്റ നീരിനെ 
കടലോ പെറ്റു തിരകളെ  
നിന്നെ പെറ്റ നാടിനെ 
തോല്പ്പിച്ചു മടങ്ങിയത് 
ആരോരുമറിയാതെ ?

നിന്റെ ശവപ്പെട്ടി 
ചുമക്കുന്നവരോട് നീ 
ഓസ്സ്യത്തിലില്ലാത്ത 
രഹസ്യം പറഞ്ഞു
പടിയിറങ്ങി ,
പതിരു പേറാകവിതയും 
നേരിന്റെ ദുഃഖവും 
പൊരിയിരുൾ തീർത്ത്‌ 
പെറ്റമലകൾ കരയുന്നു...!

തിരിച്ചിറങ്ങാതെ മറവിയിൽ 
പതിഞ്ഞു പോയി ജഡത്തിൽ  
കരഞ്ഞിടാനാരുമില്ലാതെ 
പടിയിറങ്ങി പതിതനായ് ..!

നിന്റെ കവിത ജീവിതം
തീരേ മോഹങ്ങളില്ലാതെ 
സ്വപ്നമൊന്നും വയ്ക്കാതെ 
അക്ഷരങ്ങളിൽ നീയെന്നും 
ജ്വാലതീര്ത്തു കൊയ്തി-
റങ്ങിയൊരയ്യപ്പൻ ..? 
ഇന്ന് ചരമത്തിന്റെ അഞ്ചാം വർഷം !