കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഒരുതുണ്ട് ഭൂമിക്കു നില്പു സമരം !!. Show all posts
Showing posts with label ഒരുതുണ്ട് ഭൂമിക്കു നില്പു സമരം !!. Show all posts

Wednesday, 20 August 2014

ഒരുതുണ്ട് ഭൂമിക്കു നില്പു സമരം !!

ഒരുതുണ്ട് ഭൂമിക്കു നില്പുസമരം !!
-----------------
ഒരുതുണ്ട് ഭൂമിക്കുമൊരുചെറ്റക്കുടിലിനും 
വനഭൂമിയൊക്കെയും കാക്കുവാനായ് 
പലനാളായ്‌ സമരം നടത്തുന്ന ഗോത്ര -
ക്കാഴ്ചകൾ കാണാത്ത ഭരണവർഗ്ഗം .

അടിമത്തംപേറിയ തൊഴിലാളിനേതാക്കൾ 
അടിമയായ്  തൊഴിലാളി വർഗ്ഗപാർട്ടീം  
എവിടെയൊളിച്ചിന്നു കടമമറന്നൊരേ - 
യെവിടെയാണെന്നും പറഞ്ഞിടേണം .

എവിടെയാണിന്നു നപുംസക,മാദ്യമം ,
എവിടെയാഹരിതയെമ്മെ,ല്ലെമാരും  
മരണമടഞ്ഞോ,ചവിട്ടേറ്റു വീണോ -
യവരിൻ ചരിത്രവും ചരടിൽ തൂങ്ങി .

പണത്തിന്നു,ഭാര്യ,യമ്മ,പെങ്ങന്മാരെ  
വില്ക്കുന്ന മാദ്യമ,ശിഖണ്ഡി നിങ്ങൾ 
അധിനി,വേശത്തിൻ കഥപറഞ്ഞു 
അരവിറ്റു,കാശാക്കും ചാനലുകളും .

സിംഹാസനത്തിന്റെ തേരിൽക്കരേറി 
സരിതയുടെ പൃഷ്ടംരുചിച്ചുനടക്കുന്ന ,
യവസരവാദികൾ മാദ്യമ,ശിഖണ്ഡി -
ളറിയണം നാടുന്റെ കഥകളെന്നും .

ഒരുനാളിലഴുകുമാ,കാപട്യ ഭീമന്മാര -
ധികാര സിംഹാസനകസേരേൽ  
തച്ചുടച്ചീടുമന്നധികാര വർഗ്ഗമേ 
വെയ്ക്കില്ല വെണ്ണീരു പോലുമന്നു .

ഗ്രാമസ്വരാജിന്റെ ഓർമ്മകൾപേറി 
നീറിമരിക്കുന്നു ഗാന്ധി സ്വപ്നം .
ഇവിടെയാ,ഗാന്ധിയെ വിറ്റുകാശാക്കി -
പ്പണിയുന്നു,കോണ്‍ഗ്രസ് കോണ്‍ഗ്രീറ്റുകൾ .

അധികാര വര്ഗ്ഗമേ,യറിയണം നാടിൻ  
കൊടുങ്കാറ്റിലുലയും നിൻ കോട്ടയത്രേം 
അധികാര,വ്യഭിചാര,മാദ്യമ,വേതാളം 
അധിരുകടക്കുന്നു നിങ്ങൾ വേഷം .

മാപ്പുതരില്ല നിങ്ങൾക്കൊരിക്കലും 
ക്യാമറതൂക്കി നടക്കുന്ന വർഗ്ഗമേ .
മർക്കട മുഷ്ടികൾ കാട്ടി ഭരിക്കുന്ന 
ശബരവർഗ്ഗമേ നിങ്ങള്ക്ക് മാപ്പില്ല .
കടപുഴകു,മോരുനാളിൽ കാപട്യവർഗ്ഗമേ 
തളരില്ലയവകാശം നേടും വരേ !!
( ദേവൻ തറപ്പിൽ )20/08/2014,