കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓട്ടം തുള്ളല്‍ ക്ഷൗരം ഇതിൽ ഭേദം. Show all posts
Showing posts with label ഓട്ടം തുള്ളല്‍ ക്ഷൗരം ഇതിൽ ഭേദം. Show all posts

Wednesday, 14 December 2016

ഓട്ടം തുള്ളല്‍ ക്ഷൗരം ഇതിൽ ഭേദം !!

ക്ഷൗരം ഇതിൽ ഭേദം !!
ഓട്ടം തുള്ളല്‍ ...
==========
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ

എന്നലിന്നൊരു ഗുരുവരുളിക്കഥ
ചൊല്ലാം മനസ്സിത്തോന്നിയപോലെ
വല്ലൊരു പിശകും വന്നിട്ടുണ്ടേൽ
തുള്ളൽ കഥയിൽ ചുക്കുമതില്ലേ
നാണക്കേടിൻ കഥയാണിവിടെ
പറയാം പോകും കേരള നാടിന്‍
നാരായണ ഗുരു ജന്മമെടുത്തൊരു
കേരള നാടിൻ കഥയോ കഷ്ടം ...?
അധ;കൃതജനത വസിക്കും നാട്ടില്‍
അടിമത്വത്തിന്‍ ചങ്ങല കണ്ടു
നാരായണ ഗുരു ജന്മമെടുത്തൊരു-
കാലം ദുരിതം പേറീ ജനത
മറുതെ,മാടനെ പൂജിച്ചവരും
കള്ളും കോഴീം ബലികൾ കഴിച്ചു
അക്ഷരമൊന്നും കിട്ടാതിവരും
അടിയാന്മാരായി ജന്മിക്കുടിലിൽ
അങ്ങനെയൊരുനാൾ നാരായണഗുരു
അക്ഷോഭ്യതയിൽ ഈഴവശിവനെ
പ്രതിഷ്ഠ കഴിഞ്ഞു നിന്നവരോടായ്
അക്ഷരമാലകൾ നേടാനോതി
പലമതമുള്ലൊരു നാടാണല്ലോ
പലമതസാരവുമൊന്നാണല്ലോ
അതുകൊണ്ടിവിടെ ജാതിപറഞ്ഞു
തമ്മിൽ കലഹം വേണ്ടേ വേണ്ട
മതമേതെന്നതു നോക്കുക വേണ്ട
മനുഷ്യർ നന്നായാൽ മതിയല്ലോ
മദ്യമതെന്നൊരു വിഷപാനീയം
ഉണ്ടാക്കല്ലേ,കൊടുത്തീടല്ലേ
കള്ളിൻ ഷാപ്പുകൾ പൂട്ടിടാനായ്
തുണയെകേണേ നാരായണഗുരു
ചെത്തുകൾ നിർത്തി വരുന്നോർക്കെന്നും
ഓരോ നാണയമെത്തിച്ചീടാം
എന്നിട്ടരുളി കത്തികൾ നാലായ്കീറി
ക്ഷൗരപ്പണിയൊ ഇതിലും ഭേദം
എഭ്യന്മാരുടെ വങ്കത്തരവും
ഏറിവരുന്നേ കേരള നാട്ടിൽ
മദ്യം വേണ്ടന്നരുളിയ ഗുരുവിനെ
മദ്യക്കാർക്കും വിൽക്കുന്നയ്യോ
പറയുന്നോ ചില നേതാക്കന്മാർ
മദ്യക്കാരുടെ സേവയുമാകാം
മദ്യഗുരുക്കൾ കാശുമെടുക്കാം
സന്യാസികളോ ധനവാന്മാരുടെ
സഭയിൽ പോകരുതെന്നും സാമികൾ
വിദ്യാഭ്യാസം പകരാനായി
നാടുകൾ തോറും പോയിടേണം
വീടുകളിൽ കൃഷി കാര്യങ്ങൾക്കു -
മുപദേശങ്ങൾ നൽകീടേണം
തെങ്ങുകൾ ചെത്തുന്നോർകൾവന്നാൽ
കള്ളിൻ മണവും നാറ്റവുമേറും
കള്ളുകുടിച്ചു വഴക്കുണ്ടാക്കി -
തുള്ളൽ നടത്തും മാനവർ വേണ്ട
എന്ന് പറഞ്ഞൊരു ഗുരുവിൻ സംഘം
ഇന്നോ ധനവാന്മാരുടെ കൂടെ
യോഗത്തലവർ യോഗ്യതയോടെ
ഭോഗിക്കുന്നു കള്ളിൻ കുപ്പികൾ
മണ്ടൻ ചെയ്തികൾ മണ്ടി നടത്തി
കാടും മേടും കേറിയിറങ്ങി
ഗുരുസന്ദേശം പലപല കൊടികളിൽ
കുരുതികൊടുക്കും പകൽമാന്യന്മാർ
സമ്പന്നര്‍ തന്‍ പിച്ചകൾ വാങ്ങി
കനിവിൻ കണികയതൽപ്പവുമില്ല
ദിവസം പലതും കഴിയുന്തോറും
ധനവാന്മാരായ് മേവുന്നവരും..
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
വിശകലനം ,,,
വള്ളുവനാട് വാണരുളും മഹാരാജന്റെയും
ഈഴവ രാജന്റെയും ഗുരുവ്റെയും
കാരുണ്യത്താൽ
തുള്ളൽ കഥയവതരിപ്പിക്കാൻ
ഒരു വേദി ലഭിച്ചതിൽ തിരുവിതാംകൂര്‍ വാഴും
മഹാദേവനായ പ്രമാണിക്കു രസിക്കുമെന്ന്
പ്രതീക്ഷിക്കുന്നു ........
ദേവൻ തറപ്പിൽ 13/01/2015,
------------------------------------------
ഭാരതമെന്നൊരു മാതാവുതന്നുടെ
മക്കളായ് ഞങ്ങൾ ചിലരുണ്ടിവിടെ
അഭിമാനമന്തരംഗത്തിലുണ്ടെങ്കിലും
ഒട്ടുമേ കാണില്ല കർമരംഗങ്ങളിൽ
പൊട്ടിക്കരയേണ്ട നേരത്തു പെട്ടെന്നു
പൊട്ടിച്ചിരിച്ചു ഫലിതരായ് മാറും
പൊട്ടിച്ചിരിക്കേണ്ടിടങ്ങളിലെല്ലാം
പൊത്തിപ്പിടിച്ചടക്കീടുന്നു ഞങ്ങൾ
ഞെട്ടിവിറയ് ക്കേണ്ട നേരത്തു ഞങ്ങൾ
ഞെട്ടറ്റു വീണതു പോലെക്കിടക്കും
കാളപെറ്റെന്നതു കേട്ടിട്ടുടനെ
നീളൻ കയറൊന്നെടുത്തോടിയെത്തും
കാമത്തിമിരത്തിലന്ധരായ് പായും
ലോഭത്തിളക്കത്തിലെല്ലാം മറക്കും
ക്രോദ്ധാഗ്നി ഞങ്ങളിലാളിപ്പടരും
മോഹിതം സത്സംഗമേറെ വർജ്ജ്യം
നരജന്മമെങ്കിലും നരിചര്യയിഷ്ടം
ബോധമുണ്ടെങ്കിലും മന്ദത്വഭാവം
കലികാലമായതിനാലെന്നു ന്യായം
ജന്മമൊന്നേയുള്ളുവെന്നൊരു വാദം
ബന്ധവും ബോധവും നോക്കാതെയിങ്ങനെ
കോലം കെടുന്നതിലെന്തഭിമാനം
കലികാലമാണു പിഴച്ചെന്നതോർത്താൽ
ജന്മപാരമ്പര്യമെന്തെന്റെയീശ്വരാ