കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓട്ടം തുള്ളല്‍ വിഷദ്രാവകം. Show all posts
Showing posts with label ഓട്ടം തുള്ളല്‍ വിഷദ്രാവകം. Show all posts

Wednesday, 16 September 2015

ഓട്ടം തുള്ളല്‍ (വിഷദ്രാവകം)

ഓട്ടം തുള്ളല്‍  വിഷദ്രാവകം ,,!

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ,,!

എന്നാല്‍ ഞാനൊരു കഥയുര ചെയ്യാം
ഇന്നെൻ മനസ്സിൽ തോന്നിയ പോലെ
വല്ലൊരു പിശകും വന്നു പിണഞ്ഞാൽ
തുള്ളൽക്കഥയിൽ  ചുക്കുമതില്ലെ ....

നാണക്കേടിൻ കഥയുണ്ടൊരുപിടി
നാണിക്കില്ലേൽ പറയാം ഞാനും
മദ്യമിതെന്നൊരു വിഷവെള്ളത്തിൽ
മുങ്ങി മരിക്കും കേരള ജനത
ബാറിൻ മുന്നിൽ ക്യൂനിൽക്കാനും
നാണമതില്ലേ  നാരായണ ജയ ....

കോഴകൾ വാങ്ങി കൊള്ളയടിച്ചും
വീടുകൾ പട്ടിണി നാരായണ ജയ
വോട്ടു കൊടുത്ത ജനത്തേ കോക്രി -
കാട്ടിഭരിക്കും നാരായണ ജയ ..

കുടിയന്മാരുമുണർന്നു കഴിഞ്ഞാൽ
കാലേൽ നിൽക്കാൻ വയ്യാതായി
വീട്ടിൽ പട്ടിണി നാളുകളേറെ -
യെങ്കിലുമവനോ പട്ടകൾ സുലഭം...

ദുരിതം പട്ടിണി ദാരിദ്രത്തില്‍
മുങ്ങി മരിക്കും കേരളനാടും
വിദ്യാഭ്യാസം വിറ്റു തകർക്കും
നാരായണ ജയ നാരായണ ജയ

പട്ടയടിച്ചിട്ടുടു തുണിയൂരി -
തലയിൽ കെട്ടും നാരായണ ജയ
വീട്ടിൽച്ചെന്നാലടുപ്പിലിരിക്കും
ചോറും,കറികളെറിഞ്ഞു തകർക്കും
കണ്ടതു കണ്ടതു പൊക്കിയടുത്തു
മണ്ടുന്നവനും വിൽക്കാനായ് ജയ

കൊടുവാൾ വീശിയടുപ്പതുകണ്ടു
ഭാര്യേം,മക്കൾ പുറത്തേക്കോടി
അതുകണ്ടൊന്നു കരഞ്ഞാക്കുഞ്ഞിനെ
പൊക്കിയെടുത്തുപുറത്തേക്കെറു
കള്ളുകുടിച്ചും ബോധം പോയൊരു
നാടോ കേരളം നാരായണ ജയ ...

വാവിട്ടവരുടെ നിലവിളികേട്ടി-
ട്ടോടിക്കൂടി ബന്ധു ജനങ്ങൾ
ഭാര്യകിണറ്റിൽ ചാടാൻ പോണേ
മക്കളു രണ്ടും നാടും വിട്ടു
എന്നിട്ടും കലിതീരാത്തവനോ
പുരകത്തിക്കും നാരായണ ജയ ...

കള്ളു കുടിച്ചു നശിച്ചവരേറെ
വണ്ടിക്കടിയിൽ തീർന്നവരെത്രെ
മദ്യം വിൽക്കരുതെന്നും ചൊല്ലിയ
ഗുരുവിൻ നാടിൻ നാരായണ ജയ

കാലം മാറിയ കഥയറിയാതെ
കോലം കെട്ടും മന്ത്രിപ്രഭൂക്കൾ
ശിങ്കിടി പാടിയധികാരത്തിൽ
മണ്ടൻ ചെയ്തികൾ കൂട്ടിടുന്നു

അമ്പേ തോറ്റതു കേരള നാടോ
വമ്പാണെന്നു ധരിക്കുന്നിവരും
വോട്ടു കൊടുത്ത ജനത്തെമറന്നാൽ
മാപ്പില്ലല്ലോ നാരായണ ജയ ..

മുറി മൂക്കന്മാർ നാടു ഭരിച്ചാൽ
കൈകാര്യംജനം ചെയ്യും തീർച്ച
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ !!

വിശകലനം
മുംബൈ നഗരത്തിൽ വാണരുളും
ജനരാജാക്കന്മാരായ നിങ്ങളുടെ
കാരുണ്യത്താൽ തുള്ളൽ
കഥയവതരിപ്പിക്കാൻ ഒരു വേദി
ലഭിച്ചതിൽ മുംബയ് നിവാസികൾക്ക്
രസിക്കേണം എന്നും പ്രാർഥിക്കുന്നു

ദേവൻ തറപ്പിൽ,,08/ 01/ 15,,