കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓട്ടം തുള്ളൽ. Show all posts
Showing posts with label ഓട്ടം തുള്ളൽ. Show all posts

Wednesday, 14 December 2016

ഓട്ടം തുള്ളൽ

ഭാരതനാട്ടിന്നലങ്കാര ഭൂതനാം    
തംബുരാന്മാരായി മന്ത്രിമാരും 
വമ്പു കളഞ്ഞിട്ടുരക്ഷിച്ചു കൊള്ളണം 
കുമ്പിടിന്നേനെന്‍റെ തമ്പുരാരെ  

വേലയും കോലവും കെട്ടി നടക്കുന്നു  
പാവമാം വേലപാര്‍ക്കുന്നോരുത്തന്‍ 
ആവേലകിട്ടി കുടുംബവും നോക്കണം 
ഞാറ്റുവേല പാട്ട് പാടിടേണം 

പതഞ്ഞുവന്നൊരു തിരപോലെ -
ഉള്ളിലുദിക്കും പദങ്ങളെൻറെ 
നാവിലങ്ങനെ നൃത്തമാണോരു 
മുത്തു പവിഴം കവിതകള്‍ 

ഉച്ചയ്ക്കൂണിനു വന്നൊരു നായർ- 
ക്കുച്ചിയിലാണേ കോപമതെപ്പോം  
തീയിലിരിക്കും ചട്ടിയിലാണേൽ 
ചുട്ടു തിളയ്ക്കും വെള്ളം മാത്രം 
അതുകണ്ടുടനേ കലികേറിപ്പോൾ 
ചട്ടിയെടുത്തു കുളത്തിലുമിട്ടേ ? 

നോക്കെടാ നമ്മുടെ മാനത്തിരിക്കും 
അമ്പിളിമാമന്‍റെ പുഞ്ചിരിയും 
കുമ്പിളിൽ ചോറുമായമ്പിളിപെണ്ണു 
ഇമ്പത്തിലോടി വരുന്നതുണ്ടേ ?