കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓട്ടൻതുള്ളൽ /കുട്ടൻ നായരിൻ വാക്കിൻ ശൌര്യം. Show all posts
Showing posts with label ഓട്ടൻതുള്ളൽ /കുട്ടൻ നായരിൻ വാക്കിൻ ശൌര്യം. Show all posts

Thursday, 15 December 2016

ഓട്ടൻതുള്ളൽ /കുട്ടൻ നായരിൻ വാക്കിൻ ശൌര്യം

കുട്ടൻ നായരിൻ വാക്കിൻ ശൌര്യം 
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ ,
പണ്ടീ നായരിൻ പേരും പെരുമേം    
കണ്ടിട്ടുള്ളൊവരാണേ ഗ്രാമം ..

തോമ്മാ കള്ളുകുടിച്ചു വരുമ്പോൾ 
തോന്നും നായരെ കണ്ടാൽ പേടി 
കൂട്ടം കൂടും തെമ്മാടികളും 
വീട്ടിലു വന്നു ക്യൂവിൽ നിൽക്കും 

വീട്ടിൽ വരുന്നൊരു തെമ്മാടികളെ  
സൂക്ഷിച്ചിട്ടു നോക്ക്യാൽ നായർ  
മുട്ടുമിടിച്ചു മൂത്രമൊഴിക്കും 
തെമ്മാടികളും തൊമ്മന്മാരും 

കൈവിരലൊന്നു ഞൊടിച്ചു വിളിച്ചാൽ 
കൈയ്യകലത്തിൽ വന്നവർ നിൽക്കും 
തെമ്മാടികളെ വിളിച്ചു നിരത്തി 
തൊമ്മനെ ചൂണ്ടിപ്പറയും നായർ 

ചാവടിയിൽ പൊയ് വയറുനിറച്ചു 
കപ്പേം കഞ്ഞീം പൂശടമോനേ 
തിന്നു കഴിഞ്ഞാൽ പാടത്തിൽപ്പോയ് 
കന്നിനെ പൂട്ടട വേഗം വേഗം 

പൊണ്ണൻ വാഴകണക്കെ തടിച്ചു  
മുഴുത്തു കൊഴുത്തിട്ടെന്തട കാര്യം 
ചുമ്മനടക്കും പൊണ്ണൻമാർക്കോ 
ഉണ്ണാനിവിടെ ചോറുമതില്ലേ ?

എല്ലും തേഞ്ഞു പണിയത് ചെയ്‌താൽ 
പല്ലും മുറിയെ പന്നി വിളമ്പാം 
കട്ടപ്പല്ലുകൾ കൊണ്ട് കടിച്ചുവലിച്ചു 
കറുമുറകറുമുറ കടിച്ചുവിഴുങ്ങ് 

കറ്റമെതിയ്ക്ക് വിളിക്കും നേരം 
കൂർക്കം വലിയിൽ പെട്ടാലപ്പോൾ 
ചൂരലുമായിട്ടവിടെ വരും ഞാൻ 
ചൂരൽ പാടുകൾ വീഴും നെഞ്ചിൽ 
( ദേവൻ തറപ്പിൽ )