കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓണപ്പാട്ടു !!!!. Show all posts
Showing posts with label ഓണപ്പാട്ടു !!!!. Show all posts

Friday, 6 November 2015

ഓണപ്പാട്ടു !!!!

ഓണപ്പാട്ടു !!!!
-----------------------
തെയ്യാ തിനന്ത തിനം തിനം താരോ
താന തിനന്തി തിനം തിനം താരോം
ആടിത്തിമർക്കണം കൈകൊട്ടിപ്പാടണം
മതിമറന്നെല്ലാരുമോത്തു പാടിൻ
പാലുപോൽ തൂവുന്ന
തൂവെൾ നിലാവുങ്കൽ
പൊന്നോണപ്പുലരിയും വന്നിടുന്നേൻ (തെയ്യ )
ആവണിത്തെന്നലിൽ
ആർപ്പുവിളിയുമായ്
പാണനും പാട്ടിയും തുയിലുണർന്നേൻ (തെയ്യ )
ചിങ്ങപ്പുലരിയിൽ
ചിപോത്തി ദേവിയെ
പുള്ളുവർ വീണേലുനർത്തിടുന്നേൻ (തെയ്യ )
നാട്ടിൻ പുറങ്ങളിൽ
ഓണത്തിമർപ്പിലും
ഉഞ്ഞാലിലാടി രസിച്ചിടുന്നേൻ (തെയ്യ )
കൊന്നപ്പുവിന്റെ
നിറത്തിൽ മഞ്ഞക്കിളി
ഓണമുണ്ണാനും വിരുന്നുവന്നേൻ (തെയ്യ )
ഓലപ്പന്തും കെട്ടി
മൈതാന മുറ്റത്തിൽ
ഓണക്കളിയുമായ് സംഘമെത്തും (തെയ്യ )
ഐശ്വര്യം നേരുവാൻ
ഓലക്കുടയുമായ്
തെയ്യക്കൊലത്തിലുമോണത്തപ്പൻ (തെയ്യ )
ഓണത്തല്ലിന്നായി
ചാണകത്തറയിലും
മല്ലന്മാർ കൈകൊർത്തടിതുടങ്ങും (തെയ്യ )
ഉത്രാടക്കാഴ്ചയിൽ
നെല്ലും പുടവയും
ദാനത്തിലോണം സമത്വത്തിലും (തെയ്യ )
തിരുവോണ നാളിലും
കോടിയണിഞ്ഞിട്ടു
തൂശനിലയിൽ വിരുന്നിരുന്നേൻ (തെയ്യ )
ഉണ്ടറിഞ്ഞീടണം
ഓണവിഭവങ്ങൾ
കേരളക്കരയുടെ സ്വന്തമത്രേ (തെയ്യ )
ഓണ വില്ലും കെട്ടി
തായമ്പക മേളത്തിൽ
വില്ലടിപ്പാട്ടുമായ് വീടുതോറും (തെയ്യ )
ഓണമുണർത്താനായ്
സ്വർണ്ണചിറകുമായ്
പൊന്നോണത്തുംബികൾ പാറിവന്നേൻ (തെയ്യ )
കള്ളത്തരങ്ങളും
ചതികളുമില്ലാത്ത
ഓർമ്മച്ചിറകിൽ പറന്നു പോകാം (തെയ്യ )
(ദേവൻ തറപ്പിൽ )