കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓർമ്മകൾമരിക്കുമോ..?. Show all posts
Showing posts with label ഓർമ്മകൾമരിക്കുമോ..?. Show all posts

Thursday, 28 August 2014

ഓർമ്മകൾമരിക്കുമോ..?

ഓർമ്മകൾമരിക്കുമോ..?
------------
മരണമെത്തിയ നേരത്തിൽ പ്രിയതമേ -
യരികിലൽപ്പമിരിക്കുവാൻ വന്നെങ്കിൽ 
നിനവിൽ നിൻനിഴലോർമ്മയിലെന്മനം 
ഹൃദയംപൊട്ടിത്തകർന്നുപോയീ..!


ചിതറിത്തെറിചെന്റെ കൈകാൽവിരളുകൾ 
ചിരവിയ തേങ്ങപോലായല്ലോ ദേഹവും   
മരവിച്ചു മനവും ശരീരവുമാനേരം  
തളിരിട്ടുവല്ലോ ഒളിമിന്നും നിന്നോർമ്മ ! 

മരണം പതിയിരുന്നോരു നേരത്തിലും 

മണിവീണമീട്ടിക്കൊതിച്ചു നിൻ സാമീപ്യം  
കനിവുകാട്ടുവാനെന്തേ പ്രിയേ നീയും 
കരുണയും നിന്നിൽ പൊലിഞ്ഞു പോയോ !

തേടിഞാനാൾക്കൂട്ടമിടയിലുമെൻ നേത്രം   

തേടിഞാൻ ചുറ്റും നിന്നൊരാൾ മാത്രം 
ജ്വലിച്ചിടുമഗ്നിയുമെന്നെ വിഴുങ്ങുമ്പോൾ  
കാതോർത്തുവല്ലോ,ഞാൻ നിൻതേങ്ങലിന്നായ്  !

ഹൃദയം നൊമ്പരക്കദനത്താൽ മൂടിയെൻ
അശ്രുധാരകൾ പെയ്തോരു നേരത്തിൽ 

ശലഭമായ് നീയൊന്നണഞ്ഞങ്കിലെന്നു ഞാൻ 
ചിതയിൽ വെച്ചൊരു നേരോം കൊതിച്ചുപോയ്‌ !

കരുണയോടല്ല നീൻ ചെയ്തിയെങ്കിലും
കരളിളിരുൾനീക്കി 
ഹൃദയത്തിൽചേർത്തേനെ 

കാലമാംവർണ്ണ സ്വപ്നത്തിൻ ചിറകിൽഞാൻ   
മോഹിച്ചുപോയ്‌ നിന്റെ സ്വാന്തനഗീതവും !

ഓർമ്മകൾ ഹൃദയത്തിൽ പൂത്തു വിരിഞ്ഞപ്പോൾ  
ഓർമ്മിച്ചുവല്ലോഞാൻ നിൻ മുഖകാന്തിയും 
തീർത്ഥങ്ങളാണല്ലോ നിന്റെ സാമീപ്യവും 
തിരകളായ് അലതല്ലി ഹൃദയത്തിലും !

താളപ്പിഴകളാൾ  ജീവിതനൌകയിൽ
താളം തെറ്റിപ്പിരിഞ്ഞു നാമെങ്കിലും
സ്നേഹത്തിൻ വീണക്കമ്പികളെല്ലാം
ശ്രുതിമീട്ടുവാനും മറന്നുപോയ്‌ നമ്മൾ  !

ഓർമ്മകൾ പേറുമെൻ കുഴിമാടത്തറയിൽ 
ഓർമ്മിക്കുവാൻ നീൻറെ നിഴലുമാത്രം
ആർദ്രമായിടുമെൻ ഹൃദയത്തിൻ തന്ത്രികൾ
തഴുകുവാൻ പ്രിയതമേ വന്നു വെങ്കിൽ  

തഴുകുവാനൊന്നു നീ  വെങ്കിൽ .......?

ദേവൻ തറപ്പിൽ !!!