കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കണികാണും കൃഷ്ണ !!!. Show all posts
Showing posts with label കണികാണും കൃഷ്ണ !!!. Show all posts

Thursday, 14 August 2014

കണികാണും കൃഷ്ണ !!!

കണികാണും കൃഷ്ണ !!!
====******====
കണികാണുംകൃഷ്ണ കരുണയുള്ളോരു ,
കനിവൂ നൽകീടു ഹൃദയങ്ങൾ !!
ശ്രുതിതാളങ്ങളും സ്നേഹത്തിൻ തീരോം ,
ശ്രുതി ചേരാതെങ്ങോ മുങ്ങിപ്പോയ്‌ !!!

പതിരുപോലെയായ് പണമുല്ലോരെന്നും ,
പാറകളാണിവരിൻ ഹൃദയങ്ങൾ !!
മണലാരണ്യത്തിൽ ഉറവകളുണ്ടേലും ,
ഗുണമുണ്ടോ മാനവ ജാതിക്കു !!!

ജാതിക്കോമരം തുലയട്ടെ നാട്ടിൽ ,
നാനത്ത്വത്തിൽ വേണേകത്ത്വം !!
വളരേണം നാടു മതേതരത്ത്വമായ് ,
നിറയട്ടേ മനസ്സിൽ കണികാഴ്ച്ച !!!

വിങ്ങിടുടുന്നല്ലോ കരുണയുള്ളതാം ,
ഹൃദയങ്ങൾ നമ്മിൽ പണയത്തിൽ !!
സഹജീവികൾക്കു തുണയേകീടുമ്പോൾ ,
കാർവർണ്ണൻ മുന്നിൽ കണികാണും !!!
ദേവൻ തറപ്പിൽ !!!
----------------------