കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കണികാണും മലയാളം. Show all posts
Showing posts with label കണികാണും മലയാളം. Show all posts

Thursday, 23 July 2015

കണികാണും മലയാളം

കണികാണുന്നു ഞാൻ മഴവില്ലായെന്നും 
കതിരായ് പൊന്നക്ഷരമാലയിൽ ,
സ്വരങ്ങൾ കിങ്ങിണി വ്യഞ്ജനവും ചാർത്തി -
ട്ടണിഞ്ഞു കാണുന്നു  മലയാളം .

ഹൃദയതന്ത്രിയിൽ വെളിച്ചമേകിടാൻ 
നിരയായമ്പത്തൊന്നക്ഷരം 
കനവിലെന്നെന്നും തെളിഞ്ഞു നില്ക്കുമ്പോ-
ളണച്ചു ചേർക്കേണം ഹൃദയത്തിൽ 

പതിമൂന്നിൽ തീർത്ത സ്വരത്തിൻ കൊട്ടാരം 
മുപ്പത്തെട്ടക്ഷര വ്യഞ്ജനവും ,
ചില്ലുകളഞ്ഞെണ്ണം തീർക്കുമ്പോളറിവിൻ 
ശിഖയായ് തീരേണം ഹൃദയത്തിൽ .

കലയും സംഗീത മുംബൈയ് പൂരമാ -
യരങ്ങു തീർക്കുന്നു മറു നാട്ടിൽ 
അക്ഷരപൂക്കൾ കൊണ്ടാരങ്ങു തീർക്കു -
മെന്നറിഞ്ഞു കൊള്ളേണം മലയാളം .

വിടരും പുഷ്പമായ് തുകിൽ വർണ്ണം ചാർത്തി -
ട്ടരങ്ങേറീടുന്നു വേദികളിൽ ,
കരുണ കാട്ടേണം  മറുനാടൻ മക്ക -
ളണച്ചു ചേർക്കേണം ഹൃദയത്തിൽ ...!!
02/ 02/2012........