കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കണിക്കൊന്ന. Show all posts
Showing posts with label കണിക്കൊന്ന. Show all posts

Monday, 13 April 2015

കണിക്കൊന്ന

കണിക്കൊന്ന..!!
ഓർമ്മയിലെന്നോ മറന്നു പോയ
മേടനിലാവിൻ കണിക്കൊന്നയും
കാലം വിദൂരം പറന്നകന്നപ്പോൾ 
കണിക്കൊന്നയെങ്ങോ മറഞ്ഞു !

കൈനീട്ടി നാണയം വാങ്ങി പണ്ടു
കാലം കഴിഞ്ഞാലുമോർക്കുമിന്നും
എഴരരാവിൻ വെളുക്കും മുമ്പേ
എഴഴകായി വരുമമ്മയും !
കൊച്ചു വീടിന്റെയ കോലായിലും
പട്ടുവിരിച്ചിട്ട മേശമേലും
ഒട്ടും കുറയാത്തെ വർണ്ണഭംഗീൽ
ഓടക്കുഴലുമായ് കള്ളക്കൃഷ്ണൻ !
കണ്ണുമടച്ചു പിടിച്ചു പിന്നിൽ
കിന്നാരമോതീട്ടുമമ്മയന്നു
കൃഷ്ണന്‍റെ മുമ്പില്‍ കൊണ്ടുനിർത്തി
മെല്ലേമൊഴിഞ്ഞിടും കണ്‍തുറക്കാൻ !
ചക്കപ്പഴവും പഴവർഗ്ഗമൊക്കെയും
കാണുമ്പോ നാവിൽക്കൊതിയൂറും
 കൃഷ്ണനെയല്ല ഞാൻ കണ്ടതപ്പോൾ
കാഴ്ച്ചവെച്ചുള്ള പഴങ്ങൾ മാത്രം !
പിന്നെ പടക്കം തകിർധിയായി
പൊട്ടിക്കുവാനും തിടുക്കമായി
ഓലപ്പടക്കവും കമ്പിത്തിരീം
ചക്രങ്ങളോരോന്നും കൈയ്യിത്തരും !
കൂട്ടുകാരോക്കെയും നോക്കിനിൽക്കേ
കത്തിച്ചു ധീരത കാട്ടിയന്നു
പിന്നെയടുത്തുയൽപ്പക്കത്തിലും
കൂട്ടുകാരൊത്തോരൂഞ്ഞാലാട്ടം !
കവുങ്ങിന്റെ പട്ടയെടുത്ത് വന്നു
പെണ്ണ് പിടുത്തം തുടങ്ങും പിന്നെ
കണ്ണുകെട്ടിക്കളി ഗോട്ടികളി
കണ്ണന്റെ പേരിലും സദ്യവട്ടം !
പുതു വസ്ത്രമൊക്കെയുടുത്തുവന്നാ-
കാലണ കൈയ്യിലും കിട്ടുമപ്പോൾ
താഴെ നിലത്തു വിരിച്ച പായിൽ
ചമ്രം പടിഞ്ഞിട്ടിരിക്കുംമെല്ലേ !
വീട്ടിൽ സകലരുമൊത്തിരുന്നാൽ
അമ്മവിളമ്പൂല്ലോ തൂശനിലേൽ
എല്ലാം വിളമ്പിക്കഴിഞ്ഞമ്മയും
കൂടെയിരിക്കും ഞങ്ങളൊന്നായ്‌!
ഉച്ചക്കൊരുണു തകിർധിയായി
കെങ്കേമായൊരു സദ്യയപ്പോൾ
ഊണും കഴിഞ്ഞുമിറങ്ങും പിന്നേം
ഇന്നുമതിൻ പുണ്യമോർമ്മയുണ്ടേ !

ഓണോം വിഷുവും വരുവാനായി
കാത്തിരിക്കുന്നല്ലൊ ഞങ്ങളെല്ലാം
പട്ടിണിയായൊരു നാളിലെത്തും
ആഘോഷമന്നു പൊടിപൊടിക്കും  
കാലങ്ങൾ മാറിക്കഥയും മാറി
കോലവും കെട്ടി മലയാളിയും
ഇമ്പമില്ലാതായായണുകുടുംബം.
ശങ്കയായ്മാറും സമുഹത്തിലും !
സമ്പത്തതിന്നുണ്ടു സ്നേഹമുണ്ടോ
നഷ്ടമായല്ലോ ഗ്രഹാതുരത്വോം
സമ്പത്തു വന്നപ്പോൾ മക്കളെല്ലാം
സ്നേഹമില്ലാത്തണു കുടുംബം !!
ദേവന്‍ തറപ്പില്‍
13/04/2015.,