കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കബന്ധങ്ങൾ കായ്ക്കും മരം !!. Show all posts
Showing posts with label കബന്ധങ്ങൾ കായ്ക്കും മരം !!. Show all posts

Saturday, 26 March 2016

കബന്ധങ്ങൾ കായ്ക്കും മരം !!

കബന്ധങ്ങൾ കായ്ക്കും മരം !!
= = = = =
ഭാരതത്തിൻ മതേതരമിന്നൊരു 
ഗോക്കളിൽ തട്ടി വിഷവിത്തുകൾ 
ആറ്റിച്ചെടുത്ത ശീതളച്ചായയിൽ 
അറിതണുത്ത ശിരസറ്റ മാനവർ 

പാടത്തിൽ പുല്ലറുക്കാൻ പുറപ്പെട്ട 
കുഞ്ഞുപെണ്ണിൻ ശരീരവും 
തൂങ്ങിയാടും വൃക്ഷത്തലപ്പിൽ 
അയ്യോ ഇതെന്തു മറുമായം ഭാരത 
നാടിൻ പരിഷ്ക്കാരമിത്രയോളം 

കാലിയെ ചന്തയിൽ വിൽക്കുവാൻ പോയ 
കുട്ടിയും തൂങ്ങി മരക്കൊമ്പിലാടും 
പാടങ്ങളിൽ പച്ചമരങ്ങളിലെങ്ങും 
കായ്ച്ചിടുന്നു മനുഷ്യക്കബന്ധങ്ങൾ  

പൂപറിക്കാൻ പോയ പെൺകുട്ടികൾ 
പൂപോൽ ആടിന്നു വൃക്ഷങ്ങളിൽ 
മനുഷ്യ കബന്ധങ്ങൾ വിളയുന്നഭാരത 
വൃക്ഷങ്ങളൊക്കെ കബന്ധമായി 

ഉമ്മകരഞ്ഞു വിളിച്ച നേരത്തവൻ  
ചൊല്ലിക്കരഞ്ഞു ഉമ്മതൻ ചെവിയിൽ  
ഇവിടെ സുരക്ഷയണെന്റുമ്മാ ഞാൻ 
ഇവിടെയില്ലാരും നരഭോജികൾ ..!

വളരും മരത്തിൽ ഇലകൾക്ക് പകരമായ് 
കിളിർത്തു തൂങ്ങും കബന്ധമാണോ 
ചില്ലിട്ടടിച്ച കിനാക്കളിൻ കൂടിലും 
ജീവിതം മോഹിച്ച പക്ഷിനമ്മൾ 

ഈ മണ്ണിൽ ജീവിക്കാൻ മോഹിച്ച നാം 
നിങ്ങളീ വിണ്ണിലേക്കൊന്നു നോക്ക് 
ഇവിടെ ഭയക്കേണ്ട കൊല്ലില്ല കാലരും 
നരനാം നരഭോജിയിവിടെയില്ല 
[ ദേവൻ തറപ്പിൽ ]