കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കല്ലെറിയല്ലേ..(പാരഡി). Show all posts
Showing posts with label കല്ലെറിയല്ലേ..(പാരഡി). Show all posts

Tuesday, 6 October 2015

കല്ലെറിയല്ലേ..(പാരഡി)

കല്ലെറിയല്ലേ..(പാരഡി)
-------
ചില്ലുമേടയിലിരുന്നിട്ടു..കല്ലെറിയല്ലേ ..പള്ളി  
കല്ലെറിയല്ലേ .............
പാരവെയ്ക്കാൻ സിപിഎം ,
പാലം മുക്കി കോണ്‍ഗ്രസ്സ് 
വർഗ്ഗിയം വിതച്ചാ"റെസ്സസ്സ് "
നേട്ടമെങ്ങും   കൊയ്യുമ്പോൾ 
ഈഴവന്നു  തലചായ്ക്കാൻ ഇടവുമില്ലല്ലോ 
ഇന്നു ,
കേരനാട്ടിൽ...ഇടവുമില്ലല്ലോ  ...?

എവിടെ നിന്നും വന്നതല്ല 
എവിടേക്കും പോണില്ല 
എവിടെ നിന്നും വന്നതല്ല 
എവിടേക്കും പോണില്ല 
ഭരണകൂടമേ ഭരണകൂടമേ 
വെളിച്ചമില്ലേ .......
വെളിച്ചമില്ലേ നൽകിടാൻ  ,
അൽപ്പം വെളിച്ചമില്ലേ..നല്കിടാൻ .........

ആദർശങ്ങൾ  മരവിച്ചു ആരവങ്ങൾ  കൂടൊഴിഞ്ഞു 
ആശ മാത്രം ആശ മാത്രം ,
വെടിഞ്ഞില്ലല്ലോ ഞങ്ങൾ ,
ആശ മാത്രം ആശ മാത്രം വെടിഞ്ഞില്ലല്ലോ ....

കള്ളു വിറ്റു ജീവിക്കുന്ന 
ദുശ്ശകുനമാണു  ഞങ്ങൾ ,
ചില്ലുമേടയിലിരുന്നിട്ടു..കല്ലെറിയല്ലേ ,പള്ളി 
കല്ലെറിയല്ലേ .............