കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കല്ലെറിയുന്നോരെ. Show all posts
Showing posts with label കല്ലെറിയുന്നോരെ. Show all posts

Tuesday, 6 October 2015

കല്ലെറിയുന്നോരെ

ചില്ലിൻ കൂട്ടിലിരുന്നു ദീപേ ,കല്ലെറിയുന്നോരെ
ദീപേ ......കല്ലെറിയുന്നോരെ   ,....

അക്ഷരത്തിൻ ഇടമുണ്ടെങ്കിൽ ,
അക്കമിട്ടു ചോദിക്കും ...
വിദ്യനല്കിയ വീരപുത്രി
വീറുമായി വരുന്നുണ്ടേ ...
ഞങ്ങൾ ,
വീറുമായി വരുന്നുണ്ടേ ...

ലണ്ടനീന്നും വന്നതല്ല
ലണ്ടനീക്കും പോണില്ല
ഫാസിസ്റ്റുകളേ  ,ഫാസിസ്റ്റുകളേ ,
ഭയപ്പെടില്ലല്ലോ ,
ഭയപ്പെടില്ലല്ലോ ,ഞങ്ങൾ ഭയപ്പെടില്ലല്ലോ

രക്തമോഹം നടക്കില്ല രക്തസാക്ഷി മരിക്കില്ല
ഫാസിസ്റ്റുകളെ ഫാസിസ്റ്റുകളെ
രക്തം ചീന്തൽ നടക്കില്ല ,
രക്തം ചീന്തൽ നടക്കില്ല ,.....

ദുഖഭാരം ചുമക്കുന്ന ദുശ്ശകുനമാക്കില്ല 
ദുഷ്ടരാകും ഫാസിസ്റ്റുകളെ 
അനുവദിക്കില്ല , ഞങ്ങൾ 
അനുവദിക്കില്ല ......