കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കവിതയെഴുത്ത് !!. Show all posts
Showing posts with label കവിതയെഴുത്ത് !!. Show all posts

Wednesday, 21 January 2015

കവിതയെഴുത്ത് !!


മനസ്സില്‍ കൊള്ളും വിധത്തിൽ 
രചിക്കാം കവിതയൊക്കെ ,      
താളത്തിലെഴുതീടുമ്പോൾ 
മേളവും മനസ്സിൽ തീർക്കും !

വൃത്തത്തിലെഴുതി കവിതയാക്കാം 
തത്വങ്ങളൊക്കെ മാറ്റിനിര്‍ത്താം  
സാമുഹ്യതിന്മകളുമെഴുതുമെങ്കിൽ 
വൃത്തതത്വങ്ങലും മാറ്റിനിർത്താം!

കവിതയില്‍ കുടികൊള്ളുന്നസത്യം 
സാമുഹ്യസൗന്ദര്യം ബോധമാവാം
നേരിന്‍റെ വഴിയേ  നടക്കുമെങ്കില്‍ 
നേര്‍ന്നേരയായ് വരച്ചു വെയ്ക്കാം !

സന്ദേശമുണ്ടല്ലൊ പ്രണയത്തിലും
രചനയിൽ ഹൃദയത്തിൻ താളമല്ലേ 
ഉൾക്കൊണ്ടു കവനം നടത്തുകീടിൽ 
സന്ദേശ കാവ്യം രചിച്ചു നല്കാം !

ഗദ്യത്തിലെഴുതി ഗുരുത്വം ചേര്‍ത്താല്‍ 
സത്യത്തിലതിന്ന് മുണ്ടുസ്ഥാനം 
കാവ്യഗുണങ്ങൾ മനസിരുത്തി 
കാവ്യം രചിച്ചാൽ മനം നിറഞ്ഞു !

വൃത്ത പ്രാസങ്ങളിലുള്ള നിയമം
തത്വത്തില്‍ മാറ്റിക്കുറിച്ചിടാമേ ,
സാമുഹ്യബോധങ്ങളുള്‍ക്കൊള്ളുവാ-
നാകണം കവനത്തില്‍ നമുക്കുമെന്നും !

തെളിച്ചിടുന്നു വൃത്തത്തിന്‍ വഴിയില്‍
നടന്നു നോക്കാം പ്രിയരേ നമ്മുക്കും 
കിട്ടുന്നതോക്കെയുമെടുത്തു വെയ്ക്കാ-
മല്ലാത്തൊക്കെ കളഞ്ഞിട്ടു പോകാം !

അലങ്കാരമെന്തിന്നു കടും പിടുത്തം 
അഴകുള്ളതൊക്കെ കുറിച്ചിടാമേ  
ലംഘിച്ചിടാം പഴയ പ്രാസമൊക്കെ 
ഞെക്കിപ്പിഴിഞ്ഞും പഴുപ്പിക്കണോ ? 

വിമര്‍ശനമേറേ നടന്നിടുകിൽ 
വിരിമാറുകാട്ടിച്ചൊടിച്ചിടേണം  
ചര്‍ച്ചകൾനന്നായ് നടക്കുമെങ്കി-
ഷ്ടിക്കു കവിതകൾ കിട്ടുകില്ലേ !

സാമുഹ്യ ബോധങ്ങളില്ലാത്തതൊന്നും 
സാമുഹ്യ മനസ്സില്‍ തറക്കുകില്ല ,
ആശയം ലളിതവും ധര്‍മ്മ ബോധോം  
സന്നിവേശിച്ചാല്‍ ഹൃദയഹാരം !

ആധുനിക കവിതകളെടുത്തു നോക്കില്‍ 
ബിംബങ്ങളേറെയും ഉണ്ടല്ലതില്‍
ആശമുണ്ടേലും ഹൃയ താളബോധം 
അനുവാചകന്‍റെയാത്മാവുമില്ല !

കുത്തിക്കുറിച്ചിട്ടു പലവട്ടമായി 
വെട്ടിത്തിരുത്തിക്കുറിച്ചിടേണം  
സങ്കീർണ്ണമാണല്ലോ കവിതയെന്നും 
സങ്കല്പത്തേരിന്‍റെ സൗന്ദര്യത്തില്‍ ! 

മാസ്മര ലഹരിയിലെഴുതിടുമ്പോൾ 
മാറ്റുകൂട്ടീടാന്‍ തിരുത്തിടേണം ,
എഴുതുന്നതൊക്കെയും കളപറിച്ചു
കരുത്തുള്ളതാക്കു പദ്യമെന്നും !

സാമുഹ്യതിന്മകള്‍ തൂത്തെറിഞ്ഞീടുവാ-
നായുധമാക്കണം സാഹിത്യവും ,
മാനവൻ നൊമ്പരക്കണ്ണാടിയാണല്ലോ 
മൂല്യം വിതക്കുന്ന കവിതയെന്നും !

വിത്തൂവിതച്ചുനാം കൊയ്യുന്നതൊക്കെ
പ്രതിബദ്ധയുള്ളൊരു സൃഷ്ടിയാകാം 
സാമുഹ്യസൗന്ദര്യ ബോധമുണ്ടെങ്കിലോ   
സംസ്കാര നന്മേം പടുത്തുയർത്താം !

കവിഭാവനയെ ഹൃദയത്തിലേറ്റിടാം
കവനത്തിൽ മുറുകി രസവും നൽകാം
അളവുകോലൊക്കെ മാറ്റിവെയ്ക്കാം 
ആസ്വാദനത്തിന്റെ തേർതെളിക്കാം !